വർഗസമരവും മാധ്യമങ്ങളും‐ 22

കെ എ വേണുഗോപാലൻ

കാർപെറ്റ് ബോംബിങ്ങ്

2014ലെ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് മോദി തന്റെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിച്ചത് സാമൂഹ്യ മാധ്യമ ഉപകരണങ്ങൾ മാത്രമായിരുന്നു. അതിൽ തന്നെ ട്വിറ്ററിനായിരുന്നു മുൻതൂക്കം. അതുകൂടാതെ ഫേസ്ബുക്ക്, യൂട്യൂബ്, ലിങ്കിടിൻ, പിൻട്രസ്റ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങി എല്ലാ നവമാധ്യമങ്ങളും ഈ വിധം ഉപയോഗപ്പെടുത്തപ്പെട്ടു. മോദിയുടെ സന്ദേശങ്ങൾ, പ്രസംഗങ്ങൾ, റാലികളുടെ ഫോട്ടോകൾ എന്നിവയൊക്കെ ഇതിലൂടെയാണ് പ്രചരിപ്പിക്കപ്പെട്ടത്. പത്രസമ്മേളനങ്ങൾ ഒന്നുംതന്നെ നടത്തിയില്ല. മോദിയുടെ ശബ്ദസന്ദേശങ്ങളും പടങ്ങളും ഒക്കെ ട്വിറ്ററിൽ നിന്ന് പകർത്തുകയാണ് ടെലിവിഷൻ ചാനലുകൾ ചെയ്തത്. ഇത് മധ്യവർഗ്ഗ, നവ മധ്യവർഗ്ഗ യുവത്വത്തിനെ വൻതോതിൽ ആകർഷിച്ചു. പ്രവർത്തനക്ഷമമല്ലാത്ത രണ്ടാം യുപിഎ ഗവൺമെന്റിന് എതിരായ ബദലായി അവർ മോദിയെ ഉയർത്തിക്കാണിക്കാൻ തുടങ്ങി.

യുവത്വത്തിനും ആദ്യ വോട്ടർമാർക്കും ആണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രാധാന്യം നൽകിയത്. അഖില ഭാരതീയ യുവമോർച്ച നേതാവായ അനുരാഗ് താക്കൂറിന് കീഴിൽ ഇതിനായി ഒരു പുതിയ സംവിധാനം രൂപപ്പെടുത്തപ്പെട്ടു. അനുരാഗിന് പുറമേ കമ്മിറ്റിക്ക് നേതൃത്വം നൽകിയത് മുരളീധർ റാവു ആയിരുന്നു. വിദ്യാർത്ഥി സംഘാടകൻ എന്ന നിലയിൽ ഉണ്ടാക്കിയ തിളക്കമാണ് മുരളീധർ റാവുവിനെ വളർത്തിക്കൊണ്ടുവന്നത്. മോദി ആദ്യമായി വോട്ടഭ്യർഥിച്ചത് യുവത്വത്തോടായിരുന്നു. ഏപ്രിൽ 23 ന് അദ്ദേഹത്തിന്റെ ട്വിറ്റർ സന്ദേശം ഇതായിരുന്നു. “കൂട്ടമായി പോയി വോട്ട് ചെയ്യുവാൻ ഞാൻ എന്റെ എല്ലാ യുവ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു. ഇന്ത്യയ്ക്ക് യുവത്വം വഴി കാണിക്കട്ടെ’ ഏതാനും ആഴ്ചകൾക്ക് ശേഷം മെയ് 11ന് കൂടുതൽ ഉറച്ച ശബ്ദത്തിൽ മോദി പറഞ്ഞു “എന്റെ പ്രത്യേക അഭ്യർത്ഥന യുവത്വത്തിനോടാണ്. നിങ്ങൾ കുടുംബത്തെയും സുഹൃത്തുക്കളെയും കുട്ടി പോളിംഗ് ബൂത്തിൽ പോകൂ’. എന്തായാലും മോദിയുടെ അഭ്യർത്ഥന കേൾക്കാൻ വലിയൊരു വിഭാഗം ജനങ്ങൾ തയ്യാറായി എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.

ഡിജിറ്റൽ മാധ്യമങ്ങളെ ബുദ്ധിപൂർവ്വം ഉപയോഗപ്പെടുത്തിയും അതിനെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള വേദിയാക്കി രൂപപ്പെടുത്തിയും ഉള്ള മോദിയുടെ നീക്കങ്ങളും അതിൽ അവർക്കുണ്ടാക്കാൻ കഴിഞ്ഞ മേധാവിത്വവും ആണ് പൊതുവിൽ ലോകസഭാ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് ബിജെപിയെ നയിച്ചത്.18‐23വയസ്സ് പ്രായമുള്ള ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന യുവത്വത്തിലാണ് മോദി ഊന്നൽ നൽകിയത്. അവർ ഏതാണ്ട് 15 കോടി വരുമായിരുന്നു. അതായത് മൊത്തം വോട്ടർമാരുടെ 15 ശതമാനം. അണ്ണാ ഹസാരെയുടെ പ്രക്ഷോഭത്തിലേക്ക് ജനങ്ങളെ ആകർഷിച്ചതും ഡിജിറ്റൽ മാധ്യമങ്ങൾ ആയിരുന്നു. അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് മോഡി തന്റെ പ്രചാരണ തന്ത്രങ്ങൾ ഒരുക്കിയത്. ഒരു പഠനം വ്യക്തമാക്കുന്നത് ജനസംഖ്യയിൽ 50 ശതമാനം വരുന്നവർ 25 വയസ്സിന് താഴെയുള്ളവരാണ് എന്നാണ്. അത് 65% ആക്കി വർധിപ്പിച്ചാൽ അവർ 35 വയസ്സിന് താഴെ പ്രായമുള്ളവരാണ്. അവരൊക്കെ പഠിതാക്കളോ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരോ ആണ്. അവരെ ആകർഷിക്കാവുന്ന മുദ്രാവാക്യങ്ങളാണ് ബിജെപി പ്രചരിപ്പിച്ചത്. അബ്കി ബാർ മോദി സർക്കാർ പോലുള്ള കൊച്ചു കൊച്ചു മുദ്രാവാക്യങ്ങൾ യുവജനങ്ങളെ ആകർഷിച്ചു. നമോ വ്യാപകമായി തോതിൽ പ്രചരിപ്പിക്കപ്പെട്ടു. ചുമരെഴുത്ത് മുതൽ സാമൂഹ്യ മാധ്യമങ്ങൾ വരെ എല്ലാറ്റിലും നമോ നിറഞ്ഞുനിന്നു. യുവത്വവും വികസനവും ആണ് ട്വിറ്ററിൽ മോദി ഏറ്റവും കൂടുതൽ ഉപയോഗിച്ച പദപ്രയോഗങ്ങൾ.

വാർത്താവിനിമയ മാധ്യമങ്ങളും ആപ്പുകളും ഉപയോഗിച്ച് ബിജെപിയുടെ നയം വികസനമാണെന്ന് വരുത്താനും അതിലേക്ക് യുവാക്കളെ ആകർഷിക്കാനും ബിജെപിക്ക് കഴിഞ്ഞു. പുതിയ വോട്ടർമാരിൽ നിന്ന് 39% ബിജെപിയെ പിന്തുണച്ചപ്പോൾ കോൺഗ്രസിനെ പിന്തുണച്ചവർ 19 ശതമാനം മാത്രമായിരുന്നു. ആദ്യമായി വോട്ട് ചെയ്യാൻ എത്തിയവരും നഗര അർധ നഗര മധ്യവർഗ യുവത്വവും വിധി നിർണയിച്ച ഒന്നാമത്തെ തെരഞ്ഞെടുപ്പായിരുന്നു 2014 ലെ ലോകസഭ തെരഞ്ഞെടുപ്പ്. 2013ലെ എഎപി പ്രചാരവേല പകർത്തിയെടുത്ത് തെരഞ്ഞെടുപ്പു വിജയം നേടുകയാണ് 2014ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചെയ്തത്. അതിനു ബദലായി 2014ലെ ബിജെപി പ്രചാരവേല പകർത്തിയെടുത്ത് പ്രയോഗിക്കുകയാണ് 2015ലെ ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പി ചെയ്തത്.

ട്വിറ്റർ സംഭാഷണങ്ങളിൽ മേധാവിത്വം വഹിച്ചത് മോദി തന്നെയായിരുന്നു. 2014 ജനുവരി ഒന്നിനും മെയ് 12നും ഇടയിൽ നടന്ന 5.8 കോടി ട്വീറ്റുകളിൽ 1.11 കോടിയും മോദിയെ കുറിച്ച് പരാമർശങ്ങൾ ഉള്ളതായിരുന്നു. അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ,പ്രഭാഷണങ്ങൾ,പ്രകടനപത്രിക വാഗ്ദാനങ്ങൾ എന്നിവയെല്ലാം തുടർച്ചയായി ട്വിറ്ററുകളിൽ വന്നുകൊണ്ടിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഹിന്ദുത്വയായിരുന്നു മുഖ്യമുദ്രാവാക്യം എങ്കിൽ കോൺഗ്രസിന്റെ അഴിമതി, കള്ളപ്പണ ഇടപാടുകൾ, ദേശീയ സുരക്ഷ, നയരാഹിത്യം,സാമ്പത്തിക തകർച്ച എന്നിവയൊക്കെ പ്രചാരണത്തിന്റെ ഭാഗമാക്കാൻ മോദിക്ക് കഴിഞ്ഞു. ഒപ്പം ഗുജറാത്ത് മാതൃക എന്ന പേരിൽ വികസന പ്രതിഛായ സൃഷ്ടിക്കാനും മോദിക്കായി.

രാഷ്ട്രീയ അജണ്ട രൂപപ്പെടുത്തുന്നതിന് മോദി ട്വിറ്ററിനെ ഉപയോഗിച്ചു. സാധാരണ ഭരിക്കുന്ന പാർട്ടിയാണ് തെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്യാറുള്ളത്. എന്നാൽ 2014ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരിക്കുന്ന മോദിക്ക് അതിനു കഴിഞ്ഞു. മോദിയുടെ ഒരു സന്ദേശം ഇങ്ങനെയായിരുന്നു “സാധാരണ ഭരിക്കുന്ന പാർട്ടിയാണ് തെരഞ്ഞെടുപ്പിൽ അജണ്ടരൂപപ്പെടുത്താറുള്ളത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഭരിക്കുന്ന പാർട്ടി നിർജീവമാണ്; അവർ പ്രതികരിക്കുന്നത് പോലുമില്ല’. മറ്റൊന്ന് ‘‘തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്. എന്നിട്ടും കോൺഗ്രസ് നേതാക്കൾ ആരും തന്നെ വികസന വിഷയങ്ങളെകുറിച്ച് പറഞ്ഞിട്ടില്ല’’ ഇതുരണ്ടും ശരിയാണെന്ന് തോന്നാവുന്ന അവസ്ഥയാണ് രണ്ടാം യുപിഎ ഭരണത്തിൽ ഉണ്ടായിരുന്നത്. കോൺഗ്രസ് അഴിമതി ആരോപണങ്ങളിൽ മുങ്ങിത്താഴുകയായിരുന്നു. മോദി മറ്റൊരു സന്ദേശത്തിൽ പറഞ്ഞത് ഇപ്രകാരമായിരുന്നു “നിങ്ങളെ സേവിക്കാൻ ഞങ്ങൾക്ക് 60 മാസം തരു. ഞങ്ങൾക്ക് അധികാരം ആസ്വദിക്കുകയൊന്നും വേണ്ട. എന്നാൽ ജനങ്ങളുടെ പണം സംരക്ഷിക്കുന്നതിനുള്ള കാവൽക്കാരായി ഞങ്ങൾ പ്രവർത്തിക്കും.’ ഇതിന് അച്ചടി മാധ്യമങ്ങൾ വ്യാപകമായ പ്രചാരണം നൽകി.

ട്വിറ്ററും ഫേസ്ബുക്കും വാട്ട്സാപ്പും ഒക്കെ യുവജനങ്ങളിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നതിന് മോദിയെ സഹായിച്ചു. ഇതോടൊപ്പം സെൽഫികളും വലിയ പ്രചരണായുധമായി മാറി. 2014 ഏപ്രിൽ 30ന് പോളിംഗ് ബൂത്തിൽ നിന്ന് മോദിയുടെ ഒരു സെൽഫി പുറത്തുവന്നു. മഷി പുരട്ടിയ വിരലുയർത്തിപ്പിടിച്ച് കൈകളിൽ താമര ചിഹ്നം കാണിക്കുന്നതായിരുന്നു ആ ചിത്രം. “വോട്ടു ചെയ്തു’ എന്ന് പടത്തിന് താഴെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ അനുകരിച്ചുകൊണ്ട് ആയിരക്കണക്കിന് പ്രവർത്തകർ തങ്ങളുടെ സെൽഫികൾ പ്രസിദ്ധീകരിച്ചു. തന്റെ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം പ്രസിദ്ധീകരിച്ച ഈ സെൽഫിയോടൊപ്പം “അമ്മയുടെയും മകന്റെയും ഗവൺമെന്റിനെ രക്ഷിക്കാൻ ആർക്കും കഴിയില്ല’ എന്നും മോദി കുറിച്ചിരുന്നു. പോളിംഗ് ബൂത്തിനെ രാഷ്ട്രീയപ്രചരണത്തിനു വേണ്ടി ഉപയോഗപ്പെടുത്താൻ പാടില്ലാത്തതാണ്. എന്നാൽ തെരഞ്ഞെടുപ്പിനെ തുടർന്ന് മോദി പ്രധാനമന്ത്രിയായി മാറിയതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് തുടർനടപടികൾ ഒന്നും ഉണ്ടായില്ല. രാഷ്ട്രീയപ്രവർത്തകരല്ലാത്ത ഒരു സംഘമാണ് മോഡിയുടെ പ്രചാരണ ടീമിൽ ഉണ്ടായിരുന്നത്. മധ്യവർഗ പ്രൊഫഷണലുകളും കോർപ്പറേറ്റ് ജീവനക്കാരും ആയിരുന്നു അവർ പലരും. അവർക്ക് സാങ്കേതികവിദ്യയിലും സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനത്തിലും ഒക്കെ വ്യക്തമായ അറിവുണ്ടായിരുന്നു. രാജേഷ് ജെയിൻ,പ്രശാന്ത് കിഷോർ,ഹിരൻ ജോഷി, അരവിന്ദ് ഗുപ്ത എന്നിവരായിരുന്നു അതിലെ പ്രമുഖർ. “മിഷൻ 272 പ്ലസ്’ എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനർത്ഥം ലോകസഭയിൽ ഭൂരിപക്ഷം നേടുക എന്നതാണ്. അവരുടെ പ്രചാരണ പ്രവർത്തനത്തിന് ആ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞു. മോദിയുടെ പ്രസംഗങ്ങൾ ഒന്നിച്ചു ചേർത്ത് “മോദിത്വ ” എന്നൊരു പുസ്തകവും അക്കാലത്ത് പുറത്തിറങ്ങി.

മോദിയുടെ ബ്ളോഗുകൾ കൈകാര്യം ചെയ്തിരുന്നത് ഹിരേൺ ജോഷിയായിരുന്നു. പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ സംഘവും ആണ് ട്വിറ്ററും ഫേസ്ബുക്കും ഒക്കെ കൈകാര്യം ചെയ്തിരുന്നത്. 2015ൽ അവരുടെ ടീമിന്റെ പേര് ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി എന്ന് മാറ്റി. റൺ ഫോർ യൂണിറ്റി (ഐക്യത്തിന് വേണ്ടിയുള്ള ഓട്ടം) ചായ പെ ചർച്ച (ചായ കുടിക്കലും ചർച്ചയും) മന്തൻ (ഇളക്കിമറിക്കൽ) എന്നിവയൊക്കെ അവർ മേൽനോട്ടം വഹിച്ച പ്രചാരണ പരിപാടികൾ ആയിരുന്നു. പ്രാദേശികമായി ഉത്പാദനം നടത്തുന്ന ബ്രാൻഡുകളെ ദേശീയ തലത്തിലേക്ക് ഉയർത്തുക എന്നത് എളുപ്പമല്ല. പക്ഷേ ടീം മോദിക്ക് മൂന്നുപ്രാവശ്യം ഗുജറാത്ത് മുഖ്യമന്ത്രി മാത്രമായിരുന്ന മോദിയെ ദേശീയതലത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാൻ കഴിഞ്ഞു. മോദിയും ഇന്ത്യൻ യുവത്വവും തമ്മിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവർ ഉണ്ടാക്കിയെടുത്ത ബന്ധമാണ് അതിന് സഹായിച്ചത്. നാഗരിക ജനതയുമായി ആശയവിനിമയം നടത്തുന്നതിന് മോദിയെ കൊണ്ട് ഇംഗ്ലീഷിൽ പ്രസംഗിപ്പിക്കാനും അവർക്ക് കഴിഞ്ഞു. സ്വയം നിർമ്മിത വ്യക്തിയും ശക്തനും പ്രാപ്തനും കഴിവുള്ളവനും ഒക്കെയായ നേതാവായി മോദിയെ അവർ ഇന്ത്യൻ ജനതയ്ക്ക് മുമ്പിൽ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിൽ 30‐40 ശതമാനം വരുന്ന ജനങ്ങളെ സ്വാധീനിക്കാൻ അവർക്ക് കഴിഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അമേരിക്കയിൽ പരിശീലനം ലഭിച്ച സോഫ്റ്റ്വെയർ പ്രൊഫഷണലുകളാണ് ബിജെപിയുടെ ഐടി സെല്ലുകളിൽ പ്രവർത്തിച്ചിരുന്നത്. ഇതു കൂടാതെ ബിജെപിക്കും മോദിക്കും വേണ്ടി വോട്ട് ക്യാൻവാസ് ചെയ്യുന്നതിന് 2014ലെ തെരഞ്ഞെടുപ്പിൽ 10 ലക്ഷം പ്രവർത്തകരെയാണ് അവർ തെരഞ്ഞെടുത്ത് നിയോഗിച്ചത്. ഐ ടി മുഖേനെ സ്വാധീനിക്കാവുന്ന 155 മണ്ഡലങ്ങളെ പ്രത്യേകം തിരഞ്ഞെടുത്തു. നവമാധ്യമങ്ങൾക്ക് സ്വാധീനം ചെലുത്താവുന്ന നഗരപ്രദേശങ്ങളും മധ്യവർഗ്ഗം ഉള്ള പ്രദേശങ്ങളും ആയിരുന്നു അവ. ദിനംപ്രതി 40,000 ട്വീറ്റുകൾ ആണ് അവർ പ്രചരിപ്പിച്ചത്. ഐടി വിദഗ്ധനായ അരവിന്ദ് ഗുപ്ത ഇതിനെ വിശേഷിപ്പിച്ചത് മൾട്ടിമീഡിയ കാർപെറ്റ് ബോംബിങ്ങ് എന്നായിരുന്നു. എന്തൊക്കെയായാലും അവരുടെ നവമാധ്യമപ്രചാര വേലക്ക് നന്നായി ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞു. l

Hot this week

സിറൈ: അവകാശങ്ങളുടെ ഓർമപെടുത്തൽ

രാജ്യത്തെ ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാരിൽ 93ശതാനം പേർക്കും അവർക്ക്‌ സ‍ൗജന്യ...

കോമ്രേഡ്സ് ആൻഡ് കംബാക്സ്‌: ഇടതുപക്ഷത്തെപ്പറ്റി ഒരു വികല ചരിത്ര‐വർത്തമാന പുസ്‌തകം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളെയും ചരിത്രത്തെയും വികലമായി ചിത്രീകരിക്കുന്ന പുസ്തകമാണ് സൈറാ ഷാ...

കേരളം  ചലനങ്ങൾ സൃഷ്ടിക്കുന്നു :അനാമിക ഹക്സർ 

(പ്രശസ്ത നാടകപ്രവർത്തകയും, പതിനാറാമത്  അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളിലൊരാളുമായ അനാമിക ഹക്സർ  ഇറ്റ്...

മാനവികതയുടെ വേദപുസ്തകം

പ്രാചീനമായ ഒരു കാലത്ത് ഗ്രീക്ക് തെരുവീഥികളിലൂടെ നട്ടുച്ചയ്ക്ക് റാന്തലും കത്തിച്ച് നടന്നു...

വർഗസമരവും മാധ്യമങ്ങളും‐ 21

‘സാമൂഹ്യമാധ്യമ രാഷ്ട്രീയ പ്രവർത്തകൻ’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് വ്യാപനം,...

Topics

സിറൈ: അവകാശങ്ങളുടെ ഓർമപെടുത്തൽ

രാജ്യത്തെ ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാരിൽ 93ശതാനം പേർക്കും അവർക്ക്‌ സ‍ൗജന്യ...

കോമ്രേഡ്സ് ആൻഡ് കംബാക്സ്‌: ഇടതുപക്ഷത്തെപ്പറ്റി ഒരു വികല ചരിത്ര‐വർത്തമാന പുസ്‌തകം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളെയും ചരിത്രത്തെയും വികലമായി ചിത്രീകരിക്കുന്ന പുസ്തകമാണ് സൈറാ ഷാ...

കേരളം  ചലനങ്ങൾ സൃഷ്ടിക്കുന്നു :അനാമിക ഹക്സർ 

(പ്രശസ്ത നാടകപ്രവർത്തകയും, പതിനാറാമത്  അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളിലൊരാളുമായ അനാമിക ഹക്സർ  ഇറ്റ്...

മാനവികതയുടെ വേദപുസ്തകം

പ്രാചീനമായ ഒരു കാലത്ത് ഗ്രീക്ക് തെരുവീഥികളിലൂടെ നട്ടുച്ചയ്ക്ക് റാന്തലും കത്തിച്ച് നടന്നു...

വർഗസമരവും മാധ്യമങ്ങളും‐ 21

‘സാമൂഹ്യമാധ്യമ രാഷ്ട്രീയ പ്രവർത്തകൻ’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് വ്യാപനം,...

ശ്യാമൾ ചക്രവർത്തി

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, ട്രേഡ്‌ യൂണിയൻ നേതാവ്‌, ഭരണാധികാരി എന്നീ...

കണ്ണേറ്

തെയ്യവും തിറയും മലബാറിൽ മാത്രമായി അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ആയിരുന്നെങ്കിൽ കണ്ണേറ് എന്ന...

എസ്ഐആർ ചെറിയ മീനല്ല!

ഇലക്ഷൻ കമ്മീഷൻ എസ്ഐആറിന്റെ കാര്യത്തിൽ അനുവർത്തിച്ചുവരുന്ന വഴിവിട്ട പോക്കിനെ സുപ്രീംകോടതി അതിനിശിതമായ...
spot_img

Related Articles

Popular Categories

spot_imgspot_img