കുഞ്ഞുവേടൻ തെയ്യം

പൊന്ന്യം ചന്ദ്രൻ

കുഞ്ഞുവേടന്മാർ

ർക്കിടകത്തിന്റെ ദുരിതം അകറ്റുവാനായി കെട്ടിയാടുന്ന തെയ്യമാണ് കുഞ്ഞുവേടൻ തെയ്യം. മഹാഭാരതം കഥയിൽ വില്ലാളി വീരനായ അർജുനൻ ശിവഭഗവാനിൽ നിന്നും പശുപതാസ്ത്രം തന്റെ തപസ്സിലൂടെ നേടിയെടുത്ത കഥയുമായി ബന്ധപ്പെടുത്തിയാണ് ആടി വേടൻ തെയ്യത്തിന്റെ ഇതിവൃത്തം നിലനിൽക്കുന്നത്. ഇതേ കഥയിലെ അർജുനനെ കർക്കിടക തെയ്യമായി ഗളിഞ്ചൻ തെയ്യം എന്ന പേരിലും കെട്ടിയാടാറുണ്ട്. കർക്കിടകത്തിൽ ആടിവേടൻ വീട് സന്ദർശിക്കുന്നതോടെ വീടും പരിസരവും ശുചിയാവുന്നു എന്ന സങ്കല്പവും നിലനിന്നിരുന്നു.പൊതുവെ മറ്റേതു മലയാള മാസത്തേക്കാളും ദുരിതവും കഷ്ടപ്പാടും നിറഞ്ഞ കാലമായിട്ടാണ് കർക്കിടകത്തെ വിശേഷിപ്പിക്കാറുള്ളത്.

കാലവർഷം ശക്തിപ്പെടുന്ന ഈ മാസം സാധാരണ തൊഴിലാളികൾ മിക്കവാറും ജോലിക്ക് പോകാൻ കഴിയാതെ ദുരിതം പുതച്ചുറങ്ങുന്നവരായി മാറാറുണ്ട്. ദുരിതം നിറഞ്ഞ കഷ്ടത അനുഭവിക്കുന്ന മനുഷ്യരുടെ ഈ അവസ്ഥ പരിഹരിക്കാനാണ് ആടി വേടൻ അഥവാ കുഞ്ഞുവേടൻ കെട്ടിയിറങ്ങുന്നത്. കാവുകളിൽ മുതിർന്നവരാണ് സാധാരണ തെയ്യം കെട്ടാറെങ്കിലും ചെറിയ കുട്ടികളാണ് വേടൻ തെയ്യം കെട്ടാറുള്ളത്. അതുകൊണ്ടാവും കുഞ്ഞുവേടൻ തെയ്യം എന്നും ഇത് അറിയപ്പെടുന്നത്.

മറ്റെല്ലാ തെയ്യങ്ങളും കെട്ടിയിറങ്ങുന്നത് കാവുകളിലോ ക്ഷേത്രങ്ങലിലോ ആണ്. അവിടെ വന്നിട്ടാണ് ജനങ്ങൾ പരിഭവം പറയുന്നതും അനുഗ്രഹം വാങ്ങുന്നതും. എന്നാൽ കുഞ്ഞുവേടൻ തെയ്യം ഓരോ വീട്ടിലുമെത്തി അനുഗ്രഹം നൽകുകയാണ് പതിവ്. ഈ മാസത്തിൽ കല്യാണം നടക്കാറില്ല. പുഴ കടന്നുള്ള യാത്രയും നടക്കാറില്ല. അതുകൊണ്ട് ദാരിദ്ര്യവും ദുരിതവും അകറ്റാൻ കുഞ്ഞു വേടൻ തെയ്യം കെട്ടിയവർ ഓരോ വീട്ടിലും വന്ന് അനുഗ്രഹം നൽകുന്നതോടെ വീട്ടുകാർ അവർക്കു കഴിയുന്ന സഹായവും നൽകും. കർക്കിടക മാസം മലയ സമുദായക്കാർക്കു കിട്ടുന്ന ചെറിയ സഹായം അവർ സ്വരൂപിച്ചു വെച്ച് ചിങ്ങം, കന്നി മാസങ്ങളിൽ കൂടി കഴിയാനുള്ള വകയാക്കി വെക്കും. പിന്നെ തുലാമാസം പത്തിന് തുടങ്ങുന്ന തെയ്യക്കാലം തെയ്യം കെട്ടുന്ന സമുദായക്കാർക്കു പിന്നീട് കുറച്ചു കാലത്തേക്ക് ജീവിതോപാധിയായി മാറാറുണ്ട്. ഇതോടൊപ്പം അവരെത്തുന്ന വീട്ടുകാർക്കും ഐശ്വര്യം നേരാറുണ്ട്. വേടൻ കെട്ടിയെത്തുന്നവർക്കു കഴിയാവുന്ന പണവും നെല്ലുമാണ് വീടുകളിൽ നിന്നും നൽകാറുള്ളത്. ഓണക്കാലത്ത് ഓണത്താറു കെട്ടുന്നതും കുട്ടികളാണ്. തമിഴ് നാട്ടിൽ ദരിദ്രകാലത്ത് ( ആടിമാസം ) പ്രത്യേക കാർഷിക സംസ്കൃതിയുമായി പശുക്കളെ വേഷം കെട്ടി പൂജിക്കുന്നത് കാണാറുണ്ട്. ഇവിടെ ഓണപൊട്ടൻ തെയ്യം കെട്ടുന്നത് മുതിർന്നവരാണ്. വീടുകളിൽ കുഞ്ഞുവേടൻ വരുമ്പോഴേക്കും നിലവിളക്ക് കത്തിച്ചു വെക്കുകയും ചുവന്ന മുളകുപൊടി ഒരു പാത്രത്തിലും മഞ്ഞൾപൊടി മറ്റൊരു പാത്രത്തിലും വെള്ളം ചേർത്ത് കലക്കി വയ്ക്കുകയും ചെയ്യുന്നു.

വേടൻ പാടി കഴിയുന്നത്തോടെ മഞ്ഞയും ചുവപ്പും വെള്ളം വീടിന്റെ ഉമ്മറത്ത് നിന്നും തെക്കു വടക്കു ഭാഗങ്ങളിലേക്കായി നീട്ടിയൊഴിക്കും. മലബാറിലെ ഒരു കാവിലും കുട്ടിത്തെയ്യങ്ങൾ കെട്ടിയാടാറില്ല. ഐശ്വര്യ ദായകരായിട്ടാണ് ഈ തെയ്യങ്ങൾ അറിയപ്പെടുന്നത്. ശിവൻ ( വേടൻ ) പാർവതി ( ആടി ) സങ്കല്പത്തിലുള്ള തെയ്യമായും ഇതറിയപ്പെടുന്നുണ്ട്. ചെണ്ടയുടെ അകമ്പടിയോടെ പാട്ടുപാടി നൃത്തം ചെയ്തു കൊണ്ടാണ് ഈ തെയ്യാവതരണം. കുഞ്ഞുവേടൻ തെയ്യം കെട്ടിയവർ ഗുരുതി തർപ്പണം നടത്തുന്നത്തോടെ വീട്ടുകാരുടെ ദോഷം തീരുമെന്നാണ് സങ്കൽപം. ഇതിനെ ചിലർ കർക്കിടോത്തി എന്നും വിളിക്കാറുണ്ട്. വീട്ടുമുറ്റത്തു മാത്രമാണ് വാദ്യം ഉപയോഗിക്കാറ്. വീട്ടിലേക്കു കയറുമ്പോൾ വാദ്യം കൊട്ടാറില്ല. വീട്ടുമുറ്റത്തു വാദ്യം കൊട്ടുന്നതോടെ രോഗമുക്തി ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ആടിവേടൻ കോലത്തുനാട്ടിലെങ്ങും സന്ദർശനം നടത്തുകയാണ് പതിവ്. വേടൻ വീട്ടുമുറ്റത്തു നൃത്തം ചെയ്തു ആടുമ്പോൾ വീടുകളിൽ നിലനിന്നിരുന്ന നാശകാരിയായ ദോഷങ്ങളും രോഗവും പൂർണമായും ഇല്ലാതാവുമെന്നാണ് വിശ്വാസം. സമ്പത്തിന്റെ അധിദേവതയായ ലക്ഷ്മിദേവി കുടിയിരുത്തപ്പെടുന്നു എന്ന് വിശ്വസിക്കുന്നു. ചുവന്ന പട്ടുടുക്കുകയാണ് വേടന്റെ പതിവ്. മെയ്യാഭരണം അണിഞ്ഞു തിരുമുടിയിൽ നാഗബിംബവുമായി വേടൻ എത്തുകയാണ് പതിവ്. പാണ്ഠവരുടെ വനവാസ കാലവുമായി ബന്ധപ്പെട്ടാണ് ആടിവേടന്റെ ഇതിവൃത്തം എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഏതായാലും തെയ്യം കെട്ടുന്ന സമുദായക്കാരുടെ ദുരിതകാലത്തിന്റെ പരിഹാരത്തിനായുള്ള കലാവാതരണ യാത്രയായി ഗണിക്കുന്നതിൽ ഒരു കുറവും ഇല്ലെന്നു കാണാം.

Hot this week

പുലമാരുതൻ തെയ്യം

വടക്കേ മലബാറിലെ പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളിലും പൊട്ടൻ തെയ്യം കെട്ടിയാടുന്ന കവുകളിലും...

സിസ്സാക്കെ : പ്രതിരോധ സിനിമയുടെ വക്താവ്

മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം (ഐ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

Topics

പുലമാരുതൻ തെയ്യം

വടക്കേ മലബാറിലെ പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളിലും പൊട്ടൻ തെയ്യം കെട്ടിയാടുന്ന കവുകളിലും...

സിസ്സാക്കെ : പ്രതിരോധ സിനിമയുടെ വക്താവ്

മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം (ഐ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

വർഗസമരവും മാധ്യമങ്ങളും‐ 12

പത്രപ്രവർത്തന ചരിത്രം ഇന്ത്യ ബ്രിട്ടീഷ്- കോളനി ആയിരുന്ന കാലത്താണ് നമ്മുടെ പത്രപ്രവർത്തന ചരിത്രം...
spot_img

Related Articles

Popular Categories

spot_imgspot_img