വർഗസമരവും മാധ്യമങ്ങളും‐ 14

കെ എ വേണുഗോപാലൻ

മാധ്യമ നൈതികത 

ടത്തരക്കാരോ മേൽത്തട്ട് ഇടത്തരക്കാരോ ആയ ബുദ്ധിജീവികളാണ് ഇന്ത്യയിൽ മാധ്യമരംഗത്ത് തുടക്കത്തിൽ പത്രങ്ങളുടെ ഉടമസ്ഥരായിരുന്നത്. എന്നാൽ പിന്നീട് അത് പതുക്കെ പതുക്കെ കോർപ്പറേറ്റ് വൽക്കരണത്തിന് വിധേയമായി. ആധുനിക സാങ്കേതികവിദ്യകൾ വളർന്നുവന്നതും പാശ്ചാത്തലസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള മൂലധനച്ചെലവ് കൂടിയത് മൂലമാണ് ഇത് സംഭവിച്ചത്. അതോടെ മാധ്യമപ്രവർത്തനം എന്നത് ഒരു ദൗത്യം അല്ലാതാവുകയും അതൊരു തൊഴിൽ മാത്രമായി മാറുകയും ചെയ്തു. മുമ്പ് മാധ്യമങ്ങൾ ആരംഭിക്കുന്നത് ലാഭത്തിനു വേണ്ടി ആയിരുന്നില്ല എങ്കിൽ പിന്നീട് അത് ലാഭം ലക്ഷ്യംവെച്ചുള്ള ഒരു ബിസിനസ്സായി മാറി. തുടക്കത്തിൽ മാധ്യമങ്ങൾ ആരംഭിച്ചത് സാമൂഹ്യ പരിഷ്കരണവും ഇന്ത്യൻ സ്വാതന്ത്ര്യവും ലക്ഷ്യംവച്ചായിരുന്നു. അന്ന് മാധ്യമങ്ങളുടെ സർക്കുലേഷനും കുറവായിരുന്നു. എന്നാൽ അന്നത്തെ പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും വാർത്തകളും പൈങ്കിളിവൽക്കരണത്തിനോ വിഭ്രമാത്മകതയ്ക്കോ വിധേയമാക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയ ദിനപത്രങ്ങളെല്ലാം വലിയ കോർപ്പറേറ്റ് കുടുംബങ്ങളുടെ ഉടമസ്ഥതയിലാണുള്ളത്. കോർപ്പറേറ്റ് കുടുംബങ്ങളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ കൂടുതൽ പരസ്യം കിട്ടണം എന്നുള്ളതുകൊണ്ട് വാർത്തകളും അത് ലക്ഷ്യം വെച്ചുള്ളതായി മാറി. ലൂബിയും പത്രപ്രവർത്തനത്തിന്റെ ഭാഗമായി മാറി. സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളോ അവരുടെ ഉത്കണ്ഠകളോ മാധ്യമങ്ങൾ ശരിയായി പ്രതിഫലിപ്പിക്കാത്ത അവസ്ഥ വന്നു. ദേശീയ പ്രശ്നങ്ങളും ഗൗരവമായി അവതരിപ്പിക്കപ്പെട്ടില്ല. മാത്രവുമല്ല പല പഠനങ്ങളും സൂചിപ്പിക്കുന്നതുപോലെ മാധ്യമങ്ങൾ കൂടുതൽ പേരിലേക്ക് എത്തിച്ചേരുന്നുണ്ട് എങ്കിലും ഏറ്റവും പാവപ്പെട്ടവരുടെ അടുത്തേക്ക് എത്താൻ സാധിക്കുന്നില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സ്വന്തമായി പത്രം വരുത്താനോ ആധുനിക ഫോൺ സംവിധാനം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഇടപെടുന്നതിനോ കഴിയുന്നില്ല.

വലിയ മാധ്യമ കുടുംബങ്ങൾ വളർന്നു വരികയും മാധ്യമങ്ങളുടെ കോർപ്പറേറ്റുവൽക്കരണം പൂർത്തീകരിക്കപ്പെടുകയും ചെയ്തതോടെ മാധ്യമ നൈതികത ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ചെറുകിട‐ഇടത്തരം പത്രങ്ങൾ പ്രത്യേകിച്ചും പ്രാദേശിക ദിനപത്രങ്ങൾക്ക്, കുറഞ്ഞ സർക്കുലേഷൻ ആണുള്ളത്. പിന്നണിയിൽ കിടക്കുന്ന ഗ്രാമപ്രദേശങ്ങളിൽ നിന്നായിരിക്കും അവ പ്രസിദ്ധീകരിക്കപ്പെടുന്നത്. അവയിന്ന് നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. അതുപോലെ വൻ മാധ്യമങ്ങളുമായി മത്സരിക്കാൻ നിർബന്ധിതരുമായിരിക്കുകയാണ്. ശത്രുക്കളെ എന്ത് വിലകൊടുത്തും ഇല്ലാതാക്കുക എന്നതാണ് മുതലാളിത്ത മത്സരത്തിന്റെ നിയമം. ഏറ്റെടുത്തും വെട്ടിപ്പിടിച്ചും വൻകിട മാധ്യമങ്ങൾ അതിന്ന് മാധ്യമ വിപണിയിൽ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ഇന്ത്യ ഒരു ബഹുസ്വര ദേശീയ സ്വഭാവമുള്ള രാജ്യമാണ്. അത് ഇന്ത്യൻ ജനാധിപത്യത്തിനും ബാധകമാണ്. അതുകൊണ്ടുതന്നെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയും വ്യത്യസ്ത ശബ്ദങ്ങൾ പുറത്തുവരികയും ചെയ്താൽ മാത്രമേ ഇന്ത്യയ്ക്കകത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാക്കാനാവു. എന്നാൽ മാധ്യമരംഗത്ത് കുത്തകാധിപത്യവും കോർപ്പറേറ്റ് വൽക്കരണവും നടക്കുന്നതോടെ വാർത്തകളുടെ മറുവശം പുറത്തുവരുന്നില്ല എന്ന സ്ഥിതിയുണ്ടാവുന്നു. അത് ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ ദോഷകരമാണ്.

മാധ്യമരംഗത്ത് അധാർമികതയും അഴിമതിയും വർദ്ധിച്ചുവരികയാണ്. മഞ്ഞ പത്രപ്രവർത്തനം, ബ്ലാക്ക് മെയിലിംഗ് എന്നിവയാണ് മാധ്യമരംഗത്ത് അറിയപ്പെടുന്ന അഴിമതികൾ. വക്രീകരണം, അസത്യപ്രചാരണം, അർധസത്യ പ്രചാരണം എന്നിവ കൂടാതെ പണം വാങ്ങി വാർത്തകൾ സൃഷ്ടിക്കുക എന്നത് ഇന്ന് പുസ്തക മാധ്യമരംഗത്ത് സർവ്വസാധാരണമായ ഒന്നായി മാറിയിരിക്കുന്നു. ചില രാഷ്ട്രീയനേതാക്കളെ ഉയർത്തിക്കാണിക്കുക, ചില രാഷ്ട്രീയ പാർട്ടികളെ ഉയർത്തി കാണിക്കുക, ചില വ്യാപാരപ്രമുഖരെ പൊക്കി കാണിക്കുക, വ്യാപാരപരവും വ്യാവസായികവുമായ താല്പര്യങ്ങളെ പ്രചരിപ്പിക്കുക, ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും പ്രചാരണം കൊടുക്കുക അങ്ങനെ തുടങ്ങി പണം വാങ്ങി വാർത്ത കൊടുക്കുന്നതിന് വ്യത്യസ്തങ്ങളായ രൂപങ്ങളും ഭാവങ്ങളുമുണ്ട്. ചിലർക്കുവേണ്ടി അവരുടെ ശത്രുക്കൾക്കെതിരായി വാർത്തകൾ നൽകാനും ലേഖനങ്ങൾ നൽകാനും റിപ്പോർട്ടുകൾ നൽകാനും വ്യാജ സർവ്വേഫലങ്ങൾ ഉത്പാദിപ്പിക്കാനുമൊക്കെ ഇന്ന് മാധ്യമങ്ങൾ തയ്യാറാകുന്നുണ്ട്. പലപ്പോഴും അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കാറുണ്ട്. ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഭരണസംവിധാനത്തിനെ അഴിമതിമുക്തമാക്കുന്നതിനും അസമത്വങ്ങൾക്കെതിരെ പോരാടുന്നതിനും വേണ്ടി പ്രവർത്തിക്കേണ്ട മാധ്യമങ്ങൾ ലാഭക്കൊതി മൂത്ത് തെറ്റിദ്ധാരണ പരത്താനും തെറ്റായ വാർത്ത കൊടുക്കാനുമൊക്കെ തയ്യാറാവുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. മാധ്യമപ്രവർത്തകർ തന്നെ പലപ്പോഴും ഇത്തരത്തിൽ സ്വാധീനിക്കപ്പെടാറുണ്ട്. വിദേശയാത്രകൾ, വിലകൂടിയ സമ്മാനങ്ങൾ, മദ്യം, പണം അങ്ങനെ തുടങ്ങി എല്ലാ വിധത്തിലുള്ള സ്വാധീനങ്ങൾക്കും വഴങ്ങിക്കൊടുക്കുന്ന മാധ്യമപ്രവർത്തകരും ഇന്ന് ധാരാളമുണ്ട്. ഇതിന്റെയെല്ലാം ഫലമായി അവരുടെ പേനകൾ പടവാളല്ലാതായി മാറിപ്പോകുന്നു. അവർ എഴുതുന്ന കാര്യങ്ങൾ ജനങ്ങൾക്ക് ഗുണകരമല്ല എന്നതിനെക്കുറിച്ച് അവർക്കുതന്നെ നല്ല ധാരണയുണ്ട്. കഴിഞ്ഞതിന്റെ മുമ്പത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങി ഇപ്പോഴത്തെ ഭരണകക്ഷിക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ നമുക്ക് അറിയാവുന്നതാണ്. വാർത്തകൾ പരസ്യങ്ങളായി രൂപാന്തരപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്. പെയ്ഡ് ന്യൂസ് സിൻഡ്രോം എന്ന് ഇംഗ്ലീഷിൽ വിളിക്കപ്പെടുന്ന ഈ പ്രവണതയ്ക്കെതിരെ പൊതുസമൂഹവും പ്രമുഖ മാധ്യമപ്രവർത്തകരും രംഗത്ത് വരികയുണ്ടായി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പത്രപ്രവർത്തക യൂണിയനുകൾ തന്നെ ഇതിനെതിരെ സെമിനാർ സംഘടിപ്പിക്കാൻ തയ്യാറായി. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് അന്വേഷിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചു. മാധ്യമങ്ങൾക്ക് അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമുണ്ട്; അവർ രാജ്യത്തിന്റെ കാവൽനായ്ക്കളായി പ്രവർത്തിക്കേണ്ടവരാണ്. അതിന് പക്ഷപാതരഹിതമായി മാധ്യമ നൈതികത ഉയർത്തിപ്പിടിക്കാൻ അവർക്ക് ബാധ്യതയുണ്ട്. പത്രപ്രവർത്തന സ്വാതന്ത്ര്യം എന്നത് തെറ്റിദ്ധാരണയോ കള്ളമോ പ്രചരിപ്പിക്കാനുള്ള അവകാശമല്ല. സാമ്പത്തികനേട്ടത്തിന് വേണ്ടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ പ്രചാരവേല ഏറ്റെടുക്കാനുള്ള ബാധ്യത അവർക്കില്ല.

കുറച്ചുകാലം മുമ്പാണ് കേരള ഹൈക്കോടതി പത്രപ്രവർത്തനം എന്നത് കിംവദന്തി പ്രചരിപ്പിക്കലല്ല എന്ന് പ്രസ്താവിച്ചത്. കോടതി വാർത്തകൾ പോലും ഇത്തരത്തിൽ വളച്ചൊടിച്ചു പ്രചരിപ്പിക്കാനുള്ള പ്രവണത ശക്തിപ്പെട്ടുവരികയാണ്. ഒരു ഒറ്റവരി വാട്സാപ്പ് സന്ദേശത്തിൽ നിന്ന് ഒരു ദിവസത്തെ ചർച്ചയ്ക്ക് ആവശ്യമായത് മുഴുവൻ കണ്ടെത്തുന്ന മാധ്യമ ശിരോമണികൾ ഇന്ന് രംഗത്തുണ്ട്. ഈ പ്രവണതയ്ക്കെതിരായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുൻകൈയെടുത്ത് സുപ്രീംകോടതി, ലീഗൽ സർവീസ് അതോറിറ്റി ഓഫ് ഇന്ത്യ, പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ ചേർന്ന് ദേശീയ തലത്തിൽ ഡൽഹിയിൽ വെച്ച് ഒരു സെമിനാർ തന്നെ നടത്തിയിരുന്നു. റിപ്പോർട്ടർമാർക്ക് ഒരു പരിശീലന പരിപാടിയും നടത്തിയിരുന്നു. പക്ഷേ ഫലമൊന്നും ഉണ്ടായില്ല എന്നതാണ് അനുഭവം.

മുമ്പ് പത്രാധിപന്മാരാണ് വാർത്താവിഭാഗത്തിനെ പൂർണ്ണമായി നിയന്ത്രിച്ചിരുന്നത് എങ്കിൽ ഇന്നത് മാറുകയും മാനേജീരിയയിൽ വിഭാഗമാണ് എന്ന സ്ഥിതി വന്നുചേരുകയും ചെയ്തിരിക്കുന്നു. ഇന്ന് മാനേജർ അല്ലെങ്കിൽ പരസ്യവിഭാഗം ഡയറക്ടറാണ് വാർത്തകൾക്ക് വേണ്ടി എത്ര സ്ഥലം മാറ്റിവയ്ക്കണമെന്ന് തീരുമാനിക്കുന്നത്. ബാക്കി സ്ഥലം മുഴുവൻ പരസ്യത്തിനോ പരസ്യവുമായി ബന്ധപ്പെട്ട കുറിപ്പുകൾക്കോ ആയി മാറ്റിവയ്ക്കപ്പെടുന്നു. എന്നിട്ട് വായനക്കാരുടെ മുൻഗണന അനുസരിച്ചാണ് തങ്ങൾ വാർത്ത നൽകുന്നത് എന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു. എന്താണ് വായനക്കാർക്ക് വേണ്ടത് എന്നത് സംബന്ധിച്ച സർവ്വേകൾ, പഠനങ്ങൾ ഒന്നും നടന്നതായി കാണാനാവില്ല. മാധ്യമങ്ങൾ നടത്തുന്ന വക്രീകരണങ്ങളും പൈങ്കിളിവൽക്കരണങ്ങളും പണം വാങ്ങി നൽകുന്ന വാർത്തകളും സംബന്ധിച്ച് പ്രതിഷേധിക്കാൻ വായനക്കാർ തയ്യാറാവുന്നില്ല എന്നതുകൊണ്ട് അത് അവർക്ക് ഇഷ്ടപ്പെട്ടതാണ് എന്ന് മാധ്യമങ്ങൾ കരുതരുത്. അതല്ല മാധ്യമനൈതികത എന്ന് മനസ്സിലാക്കാൻ അവർ തയ്യാറാവണം. നിക്ഷിപ്ത താൽപര്യങ്ങളോടു പോരാടിക്കൊണ്ടാണ് എന്നും മാധ്യമ നൈതികത വളർന്നുവന്നിട്ടുള്ളത്. മാധ്യമങ്ങൾ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വഴങ്ങിയാൽ ജനങ്ങൾ തിരിച്ചടിക്കുക തന്നെ ചെയ്യും. വഴിമുടക്കികളായല്ല വഴികാട്ടികളായാണ് മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടത്. l

Hot this week

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

കുത്തി റാത്തീബ് : ഇസ്ലാമിക സമുദായത്തിൽ നിലനിന്നിരുന്ന പ്രത്യേക ആയുധാഭ്യാസകല

  തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു...

Topics

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

കുത്തി റാത്തീബ് : ഇസ്ലാമിക സമുദായത്തിൽ നിലനിന്നിരുന്ന പ്രത്യേക ആയുധാഭ്യാസകല

  തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു...

അധിനിവേശത്തിന്റെ കനൽവഴികളിലെ പലസ്തീൻ പ്രത്യാശകൾ: ഒരു ജനതയുടെ അതിജീവനഗാഥ

  30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കേവലം സിനിമാ കാഴ്ചകൾക്കപ്പുറം ലോകത്തിന്റെ...

ഐ.എഫ്.എഫ്.കെയുടെ 30 വർഷങ്ങൾ

  കേരളത്തിൻ്റെ ദൃശ്യസംസ്കാരത്തെയും സിനിമാനുഭവത്തെയും മാറ്റിമറിച്ച കേരളരാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ) 30 വർഷം പിന്നിടുകയാണ്....

കല ഫാസിസത്തെ വിചാരണ ചെയ്യും

കലാതിവര്‍ത്തിയാണ് കല. മനുഷ്യന്‍ കണ്ടെത്തിയ കലാരൂപങ്ങളില്‍ ഏറ്റവും ജനപ്രിയവും സ്വാധീനശേഷിയുള്ളതുമായ കലാരൂപമാണ്...
spot_img

Related Articles

Popular Categories

spot_imgspot_img