വർഗസമരവും മാധ്യമങ്ങളും‐ 15

വിനോദ് ദുവ

2020 ആഗസ്റ്റ് 22ന്റെ ഹിന്ദു ദിനപത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വാർത്തയുണ്ടായിരുന്നു. പ്രമുഖ പത്രപ്രവർത്തകനായ വിനോദ് ദുവ സുപ്രീംകോടതിയിൽ നടത്തിയ ഒരു വാദത്തെ കുറിച്ചാണ് ആ വാർത്ത. ഗവൺമെന്റിനെതിരായ നീതിപൂർവ്വകമായ വിമർശനം രാജ്യദ്രോഹ കുറ്റമല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചത്. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ സിംലയ്ക്കടുത്തുള്ള കുമാർ സെയ്ൻ പൊലീസ് സ്റ്റേഷനിൽ വിനോദ് ദുവയ്ക്കെതിരെ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ച വിനോദ് ദുവ അതുവഴി രാജ്യദ്രോഹ കുറ്റം ചെയ്തിരിക്കുന്നു എന്നാണ് എഫ്ഐആറിൽ ആരോപിച്ചിരുന്നത്. ഇത് റദ്ദാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 1962 ൽ സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ച ഒരു വിധിയിൽ താഴെപ്പറയും പ്രകാരമുള്ള ഒരു പരാമർശമുണ്ട്. “ഒരു ജനാധിപത്യ വ്യവസ്ഥയിൽ പൗരന് ഒരു ഗവൺമെന്റിനെ മാറ്റുക എന്ന കാഴ്ചപ്പാടോടെ വിമർശിക്കാനുള്ള അവകാശം ഉണ്ട്. ” ഈ അവകാശം ഉപയോഗിക്കുക മാത്രമാണ് താൻ ചെയ്തത് എന്നാണ് ദുവ വാദിക്കുന്നത്. ഏറെ പ്രസിദ്ധമായ കേദാർനാഥ്- കേസിലെ വിധിയിൽ ഗവൺമെന്റിനെ കുറിച്ചും അതിന്റെ നടപടികളെക്കുറിച്ചും ഒരു പൗരൻ എന്ന രീതിയിൽ അഭിപ്രായം പറയാനും എഴുതാനും അവകാശമുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ പറയുന്നതുമൂലം നാട്ടിൽ കലാപം ഉണ്ടാക്കാനോ ഗവൺമെന്റിനെതിരായി അക്രമ സംഭവങ്ങൾ ഉണ്ടാകാനോ പാടില്ല എന്ന് മാത്രമേ സുപ്രീംകോടതി പറഞ്ഞിട്ടുള്ളൂ. ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ താനും ഒരു പൗരൻ ആണെന്നും ആ പൗരൻ എന്ന നിലയിലുള്ള അവകാശം ഉപയോഗപ്പെടുത്തുക മാത്രമേ താൻ ചെയ്തിട്ടുള്ളൂ എന്നുമാണ് ദുവയുടെ വാദം. ഗവൺമെന്റിന്റെ ഒരു നടപടിയെ കുറിച്ച് നടത്തുന്ന വിമർശനം എത്രമാത്രം ശക്തമായ വാക്കുകളിലാണെങ്കിലും അത് അതിന്റെ പരിധിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതാണ്. മാധ്യമങ്ങൾക്ക് ജനാധിപത്യ വ്യവസ്ഥയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കണമെന്നും അദ്ദേഹം സുപ്രീംകോടതിയിൽ ആവശ്യപ്പെടുകയുണ്ടായി. സുപ്രീംകോടതി വിധി വിനോദ് ദുവക്കെതിരായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്മാരുടെ ചെയ്തികൾ വിമർശിച്ചതിന് കോടതിയലക്ഷ്യകുറ്റം ചുമത്തി പ്രശാന്ത് ഭൂഷനെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്ന സമയത്താണ് ഈ കേസിലെ വാദം നടന്നത് എന്നത് ശ്രദ്ധേയമാണ്.

ഈ പാശ്ചാത്തലത്തിൽ ഒരു കേരള വിഷയം കൂടെ പരാമർശിക്കേണ്ടതുണ്ട്. കൈരളി ന്യൂസിന്റെ ചീഫ് എഡിറ്റർ ജോൺ ബ്രിട്ടാസ് തന്റെ വാർത്താവതരണത്തിനിടയിൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തുകയുണ്ടായി. വടക്കാഞ്ചേരിയിൽ വീട് നിർമ്മാണം കരാർ എടുത്തിട്ടുള്ള യൂണിടാക് കമ്മീഷനായി കൊടുത്തത് നാലേകാൽ കോടി രൂപയാണ് എന്നായിരുന്നു വെളിപ്പെടുത്തൽ. അതിൽ 75 ലക്ഷം രൂപ ബിജെപിക്കാരനായ സന്ദീപ് നായരുടെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് എന്നും പറഞ്ഞു. മുമ്പത്തെ വാർത്തകളൊക്കെ തന്നെ സ്വപ്ന നായർക്ക് ഒരു കോടി കമ്മീഷൻ കൊടുത്തു എന്നതായിരുന്നു. ആ പണമാണ് അവരുടെ ലോക്കറിൽ ഉള്ളത് എന്ന് അവകാശവാദം അവർ ഉന്നയിച്ചിരുന്നു. എൻ ഐ എ കോടതിയിൽ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തൽ എന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു. ഇത് കോൺഗ്രസ്സും ബിജെപിയും അതേവരെ നടത്തിവന്നിരുന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്ന ഒന്നായിരുന്നു. പക്ഷേ അതിന് ജോൺ ബ്രിട്ടാസിന്റെ പേരിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ചെയ്തത്. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ പാരമ്പര്യത്തിൽ നിന്ന് കോൺഗ്രസിന് ഇപ്പോഴും മുക്തമാകാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കിയത്.

ഈ കാര്യം ഇപ്പോൾ ഇവിടെ പരാമർശിച്ചത് ഫെയ്സ്ബുക്ക് പോലെ വളരെ വിശാലമായ ഒരു വേദിയുടെ ഉടമസ്ഥരും ഇന്ത്യയിലെ ഭരണകക്ഷിയും തമ്മിൽ ഉണ്ടാക്കിയ അവിശുദ്ധ ബന്ധം മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനിടയാക്കുന്നു എന്ന ആശങ്കയ്ക്കിടയിലാണ്. ഈ അവിശുദ്ധ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മാധ്യമ കുത്തകയായ റൂപ്പർട് മർദോക്കിന്റെ ഉടമസ്ഥതയിലുള്ള വാൾ സ്ട്രീറ്റ് ജേണൽ എന്ന പത്രമാണ്. ബിജെപിയുടെ പിന്തുണയും വ്യാപാര രംഗത്ത് സഹായവും ലഭിക്കുന്നതിനുവേണ്ടി അവർ നടത്തുന്ന വെറുപ്പും അസഹിഷ്ണുതയും നിറഞ്ഞ പ്രചാരവേലകൾ തടയാൻ ഫേസ്ബുക്ക് തയ്യാറായില്ല എന്നാണ് വാൾ സ്ട്രീട്ട് ജേർണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിദ്വേഷ പ്രചരണം നടത്തിയവരെ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ നയരൂപീകരണ സമിതി ഡയറക്ടർ അൻഖിദാസ് സംരക്ഷിച്ചുവെന്നും വാൾ സ്ട്രീറ്റ് ജേണൽ വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ ഇടപെടൽ മൂലമാണ് വർഗീയ പ്രചാരണം നടത്തിയ ഹിന്ദു വർഗീയവാദികൾക്കും ഗ്രൂപ്പുകൾക്കുമെതിരെ ഒരു നടപടിയും ഫേസ്ബുക്കിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നത്. ഇന്ത്യയിൽ ഫേസ്ബുക്കും അതിന്റെ അനുബന്ധങ്ങളായ വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമുമൊക്കെ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ ബിജെപിയുടെ നിയന്ത്രണത്തിലാണ് എന്നാണ് ഇത് കാണിക്കുന്നത്.

സമ്മതിദായകരെ സ്വാധീനിക്കുന്നതിന് വേണ്ടി ഫേസ്ബുക്ക് ബിജെപിയെ സഹായിക്കുന്നതായി നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഇന്ത്യയിലെ അവരുടെ ജീവനക്കാർ യഥാർത്ഥത്തിൽ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് 2017 ഡിസംബറിൽ ബ്ലൂംബർഗ് എഴുതിയിരുന്നു. നരേന്ദ്രമോഡിയുടെ ഓൺലൈൻ സാന്നിധ്യം വികസിപ്പിച്ചെടുത്തത് ഫേസ്ബുക്ക് ആണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നരേന്ദ്രമോഡിയുടെ ശിങ്കിടി മുതലാളിമാരിൽ ഒന്നാമനോ രണ്ടാമനോ ആയ മുകേഷ് അംബാനിയുടെ റിലൈൻസ് ജിയോയിൽ ഫേസ്ബുക്ക് 43574 കോടി രൂപ മുതൽമുടക്കിയത് ഏതാനും വർഷങ്ങൾക്കു മുമ്പാണ്. ഫേസ്ബുക്കിന് മോഡിയുമായി കൂടുതൽ അടുക്കാൻ ഈ സാമ്പത്തിക ഇടപാടിലൂടെ കഴിഞ്ഞിരിക്കും. ഫേസ്ബുക്കിന്റെ അൻഖി ദാസ് ഇന്ത്യയിലെ വൻകിട മാധ്യമങ്ങളിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ്. വൻകിട മാധ്യമങ്ങൾ മാത്രമല്ല മാധ്യമ പഠന സ്ഥാപനങ്ങൾ, പി ആർ ഏജൻസികൾ,ഡിപ്പാർട്ട്മെന്റുകൾ എന്നിവയിലും അവർക്ക് സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പ്-ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിക്കുന്ന വൻ തുകകൾ സാമൂഹ്യ മാധ്യമങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ അവരെ സഹായിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

32 ലക്ഷം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഏത് സന്ദേശവും മണിക്കൂറുകൾകൊണ്ട് രാജ്യമാകെ പ്രചരിപ്പിക്കാൻ ബിജെപിക്ക് കഴിയുമെന്ന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അമിത് ഷാ പരസ്യമായി പറഞ്ഞിരുന്നു. ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ നിർമ്മിക്കപ്പെടുന്നത് ഇന്ത്യയിൽ ആണെന്ന് ഒരു രാജ്യാന്തര വസ്തുതാന്വേഷണ വെബ്സൈറ്റ് വെളിപ്പെടുത്തിയത് ഇതുമായി ബന്ധപ്പെടുത്തിയാണ് കാണേണ്ടത്. 72000 എൽഇഡി ടെലിവിഷൻ സ്ക്രീൻ സ്ഥാപിച്ചാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബീഹാറിൽ ബിജെപി തുടക്കം കുറിച്ചത്. അവർ 60 ഓൺലൈൻ റാലികൾ നടത്തി. ബൂത്തിന് ഒന്ന് വീതം 72,000 വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പ്രവർത്തനം, 9500 ഐടി സെൽ ചുമതലക്കാർ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. ഇതിൽ 50,000 ഗ്രൂപ്പ് സ്ഥാപിച്ചത് രണ്ടുമാസത്തിനുള്ളിലാണ്. ഈ സംവിധാനത്തിന് വേണ്ടിവരുന്ന ചെലവ് അമ്പരപ്പിക്കുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ നവമാധ്യമ രംഗത്തെ ഉപയോഗപ്പെടുത്തി ആവശ്യത്തിലേറെ പണം ചെലവഴിച്ച് എങ്ങനെയാണ് അഭിപ്രായ രൂപീകരണവും വ്യാജ സമിതിയുടെ നിർമ്മിതിയും നടത്താനാവുക എന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം വ്യക്തമാക്കുന്നു.

2019ലെ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾക്കുതന്നെ അവർ 325 കോടി രൂപ നൽകുകയുണ്ടായി. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ, കേബിൾ മാധ്യമങ്ങൾക്കും മൊബൈൽ ഫോൺ സേവന ദാതാക്കൾക്കുമാണ് ഈ പണം നൽകിയത്. കേരളത്തിൽ അന്ന് ഏഷ്യാനെറ്റിന് മാത്രം 33.5 ലക്ഷം രൂപ ലഭിച്ചു. ഇത് കാണിക്കുന്നത് ജനാധിപത്യം പണാധിപത്യമായി ഇന്ത്യയിൽ മാറിക്കൊണ്ടിരിക്കുന്നു എന്നും ആ പണാധിപത്യത്തിനു മുമ്പിൽ ഒരു വിഭാഗം മാധ്യമങ്ങൾ മുട്ടിലിഴയുന്നു എന്നുമാണ്. എന്നാൽ വിനോദ് ദുവ പോലുള്ള പത്രാധിപന്മാരും ഇന്ത്യയിൽ ജീവിച്ചിരിപ്പുണ്ട് എന്നത് ആശങ്കാജനകമാണ്. l

Hot this week

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

ബംഗ്ലാദേശിലെ സംഭവഗതികളും സിഐഎയുടെ അസ്ഥിരീകരണ അജൻഡയും

ദക്ഷിണേഷ്യൻ ഭൂമേഖലയിലാകെ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പ്രക്രിയക്ക് ആവശ്യമായ രീതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്...

റംബ്രാന്റ്‌: പ്രകാശം കീഴടക്കിയ ചിത്രകാരൻ

ഡച്ച്‌ കലയുടെ സുവർണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു റംബ്രാന്റ്‌ (റംബ്രാന്റ്‌ വാൻജിൻ)...

അഹല്യ രങ്കനേക്കർ

മഹാരാഷ്‌ട്രയിലെ ഐതിഹാസികമായ നിരവധി സമരങ്ങളിലെ ധീരനായികയായിരുന്നു അഹല്യ രങ്കേനേക്കർ. ഇരുപത്തൊന്നാം വയസ്സിൽ...

ദഫും അറബനയും

  മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകനെ മദീനയിലെ അൻസാരി വനിതകൾ ദഫ് മുട്ടി...

Topics

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

ബംഗ്ലാദേശിലെ സംഭവഗതികളും സിഐഎയുടെ അസ്ഥിരീകരണ അജൻഡയും

ദക്ഷിണേഷ്യൻ ഭൂമേഖലയിലാകെ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പ്രക്രിയക്ക് ആവശ്യമായ രീതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്...

റംബ്രാന്റ്‌: പ്രകാശം കീഴടക്കിയ ചിത്രകാരൻ

ഡച്ച്‌ കലയുടെ സുവർണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു റംബ്രാന്റ്‌ (റംബ്രാന്റ്‌ വാൻജിൻ)...

അഹല്യ രങ്കനേക്കർ

മഹാരാഷ്‌ട്രയിലെ ഐതിഹാസികമായ നിരവധി സമരങ്ങളിലെ ധീരനായികയായിരുന്നു അഹല്യ രങ്കേനേക്കർ. ഇരുപത്തൊന്നാം വയസ്സിൽ...

ദഫും അറബനയും

  മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകനെ മദീനയിലെ അൻസാരി വനിതകൾ ദഫ് മുട്ടി...

ലേബർ കോഡുകൾ ആശങ്കാജനകം

രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കരിക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ 29 തൊഴില്‍...

ഓർമ്മകളുടെ ഭാരം താങ്ങി അനുപർണ റോയ് ചിത്രം “സോങ്ങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്”

വെനീസ് ചലച്ചിത്രമേളയിൽ മികച്ച സംവിധായികയ്ക്കുള്ള ഒറിസോണ്ടി പുരസ്‍കാരം അനുപർണ റോയിക്ക് നേടിക്കൊടുത്ത...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 13

നിലപാടുകളിൽ വിട്ടുവീഴ്‌ചയില്ലാതെ ‘‘പാർട്ടി കോൺഗ്രസ്‌ കഴിഞ്ഞ്‌ ഞങ്ങൾ ജനീവയിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളെ...
spot_img

Related Articles

Popular Categories

spot_imgspot_img