പലതരം ജിഹാദുകൾ

കെ എ വേണുഗോപാലൻ

ന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നു എന്നാണ് ഇന്ത്യ ഹേറ്റ് ലാബ് എന്ന അമേരിക്കൻ സന്നദ്ധ സംഘടന നടത്തിയ പഠനം വ്യക്തമാക്കുന്നത്. 2025ൽ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ഡൽഹി എന്ന ദേശീയതലസ്ഥാനമേഖലയിലുമാണ് അവർ പഠനം നടത്തിയത്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യംവെച്ചുകൊണ്ടുള്ള 1318 വിദ്വേഷ പ്രസംഗങ്ങളാണ് അവർക്ക് ശേഖരിക്കാൻ കഴിഞ്ഞത്. 2023ൽ 668 സംഭവങ്ങളാണ് ഇവർ തന്നെ രേഖപ്പെടുത്തിയത്. ആകെ പ്രസംഗങ്ങളിൽ 1289 എണ്ണം അതായത് 98 ശതമാനം മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. അതിൽ തന്നെ 1156 എണ്ണം നേരിട്ട് മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതും 133 എണ്ണം മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഒരുപോലെ ലക്ഷ്യം വച്ചുള്ളതും ആയിരുന്നു. ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രസംഗങ്ങൾ 162 എണ്ണമായിരുന്നു. ഇത് ആകെ പ്രസംഗങ്ങളുടെ 12% ആണ്. 2024നെ അപേക്ഷിച്ച് 41 ശതമാനം വർധനവാണ് ഈ വിഭാഗത്തിൽ ഉണ്ടായത്.

ഉത്തർപ്രദേശിൽ 266, മഹാരാഷ്ട്രയിൽ 193, മധ്യപ്രദേശിൽ 172, ഉത്തരാഖണ്ഡിൽ 155, ഡൽഹിയിൽ 76 എന്നിങ്ങനെയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലെ കണക്ക്. ഇന്ത്യ ഹേറ്റ് ലാബ് വിശകലന വിധേയമാക്കിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും (ആകെ 23) വരുന്ന 16 ഇടങ്ങളിൽ ബിജെപി നേരിട്ടോ,സഖ്യകക്ഷികൾക്കൊപ്പമോ ആണ് ഭരിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന 7 സംസ്ഥാനങ്ങളിൽ 2025ൽ 154 വിദ്വേഷപ്രസംഗങ്ങളാണ് രേഖപ്പെടുത്തിയത്. 2024ൽ ഈ സംസ്ഥാനങ്ങളിൽ നടന്ന 234 സംഭവങ്ങളെ അപേക്ഷിച്ച് 34 ശതമാനം കുറവാണിത്. 2025 ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ (158) വിദ്വേഷ പ്രസംഗങ്ങൾ നടന്നത്. രാമനവമി ഘോഷയാത്രകളും പഹൽ ഗ്രാം ഭീകരാക്രമണത്തിന് മറുപടിയായി സംഘടിപ്പിക്കപ്പെട്ട വിദ്വേഷ റാലികളും ആണ് ഇതിന് കാരണമായത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പഹൽഗാം ആക്രമണത്തിന് ശേഷവും എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് മുൻപുമുള്ള ഏപ്രിൽ 22 മുതൽ മെയ് 7 വരെയുള്ള 16 ദിവസങ്ങളിൽ 98 വിദ്വേഷപ്രസംഗങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് ഇന്ത്യയിൽ എമ്പാടും നടന്ന അതിവേഗത്തിലുള്ള മുസ്ലിം വിരുദ്ധതയുടെ ഏകീകരണത്തെയാണ് സൂചിപ്പിക്കുന്നത്. 656 വിദ്വേഷപ്രസംഗങ്ങൾ അതായത് ഏകദേശം 50 ശതമാനം വിവിധങ്ങളായ ഗൂഢാലോചന സിദ്ധാന്തങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു. ഇതിൽ നിരവധി ജിഹാദ് പ്രയോഗങ്ങളും ഉണ്ടായിരുന്നു.

ലൗ ജിഹാദ്: മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ ബോധപൂർവ്വം പ്രണയത്തിൽ കുടുക്കി വിവാഹം കഴിക്കുകയും തുടർന്ന് അവരെ നിർബന്ധപൂർവ്വം മതം മാറ്റുകയും ചെയ്യുന്നു എന്ന സിദ്ധാന്തമാണ് ഇത് അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ മുസ്ലിം ജനസംഖ്യാ വർദ്ധനവും രാഷ്ട്രീയ മേധാവിത്വവും ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത് എന്നാണ് ഇവരുടെ വാദം.

ലാൻഡ് ജിഹാദ്: ആസൂത്രിതമായി പ്രാദേശിക വ്യാപനം നടത്തുന്നതിന്റെ ഭാഗമായി മുസ്ലിങ്ങൾ പൊതുസ്ഥലങ്ങൾ,വനഭൂമി,അല്ലെങ്കിൽ സർക്കാർ ഭൂമി എന്നിവയിൽ മതപരമായ കെട്ടിടങ്ങൾ നിർമ്മിച്ചും കൂട്ടപ്രാർത്ഥനകൾ സംഘടിപ്പിച്ചും വ്യവസ്ഥാപിതമായ ഏറ്റെടുക്കൽ നടത്തുന്നു എന്നാണ് ആരോപിക്കപ്പെടുന്നത്.

വോട്ട് ജിഹാദ്: പ്രധാനമന്ത്രി മോദി പ്രചരിപ്പിച്ച ഈ സിദ്ധാന്തം അവകാശപ്പെടുന്നത് ഇന്ത്യയിലെ മുസ്ലീങ്ങൾ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാനും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കാനും ഹിന്ദു മേധാവിത്വം ദുർബലപ്പെടുത്താനും വേണ്ടി തന്ത്രപരമായി ഒരു സംഘമായി വോട്ട് ചെയ്യുന്നു എന്നാണ്.

ജനസംഖ്യാ ജിഹാദ്: ഇന്ത്യയിലെ ജനസംഖ്യയിൽ മുസ്ലീങ്ങൾ വെറും 14 ശതമാനം മാത്രമാണെങ്കിലും ഹിന്ദുക്കളുടെ ഇന്നത്തെ ഭൂരിപക്ഷം മറികടക്കാൻ മുസ്ലീങ്ങൾ ആസൂത്രിതമായ ശ്രമം നടത്തുന്നു എന്ന ആരോപണമാണ് ഇതിലൂടെ ഉന്നയിക്കപ്പെടുന്നത്. ഇത് ആഗോളതലത്തിലുള്ള ചില ആഖ്യാനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.

വിദ്യാഭ്യാസ ജിഹാദ്: ഇത് സംബന്ധിച്ച ആരോപണം പറയുന്നത് മുസ്ലീങ്ങൾ ആസൂത്രിതമായി സ്കൂളുകളിലും കോളേജുകളിലും സർവ്വകലാശാലകളിലും നുഴഞ്ഞുകയറി പാഠ്യപദ്ധതികളിലും മറ്റും വരുത്താനും വിദ്യാർത്ഥികളെ ഇസ്ലാമിക കാഴ്ചപ്പാടുകളിലേക്ക് ആകർഷിക്കാനും ഹിന്ദു ചരിത്രത്തെയും വ്യക്തിത്വങ്ങളെയും പാർശ്വവൽക്കരിക്കാനും ശ്രമിക്കുന്നു എന്നാണ്.

യുപിഎസ്‌സി ജിഹാദ്: സിവിൽ സർവീസ് പരീക്ഷകളിൽ കൃത്രിമം കാണിച്ചുകൊണ്ട് മുസ്ലീങ്ങൾ ഇന്ത്യയുടെ ഭരണ സംവിധാനത്തിലേക്ക് അമിതമായി നുഴഞ്ഞുകയറുകയും ഭരണകൂട സ്ഥാപനങ്ങൾ കൈക്കലാക്കുകയും ചെയ്യുന്നു എന്ന ആരോപണമാണ് ഇതിലൂടെ ഉന്നയിക്കുന്നത്.

റെയിൽ ജിഹാദ്: ട്രെയിൻ അപകടങ്ങളും വൻതോതിൽ ഉള്ള മരണങ്ങളും ലക്ഷ്യം വെച്ചുകൊണ്ട് മുസ്ലിങ്ങൾ ബോധപൂർവ്വം പാളങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിച്ച് റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങളിൽ നശിപ്പിക്കുന്നു എന്ന ആരോപണമാണ് ഇതിലൂടെ ഉന്നയിക്കുന്നത്.

സാമ്പത്തിക ജിഹാദ്: മുസ്ലിം വ്യാപാരികളും ബിസിനസ്സുകാരും ഉപഭോക്താക്കളും ഒത്തുചേർന്ന് ബഹിഷ്കരണങ്ങളിലൂടെയും കുത്തകകളിലൂടെയും വിപണിയിലെ കൃത്രിമ ഇടപെടലുകളിലൂടെയും ഹിന്ദുക്കളെ സാമ്പത്തികമായി ദുർബ്ബലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നു എന്ന സിദ്ധാന്തമാണിത്.

ഹലാൽ ജിഹാദ്: ഹലാൽ സർട്ടിഫിക്കേഷൻ എന്നത് ഹിന്ദുക്കളെ തകർക്കാനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കാനും തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് പണം എത്തിക്കാനുമുള്ള ഒരു രഹസ്യ പദ്ധതി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

മസാർ ജിഹാദ്: പ്രാദേശികമായ വ്യാപനത്തിന്റെയും മതപരമായ ആധിപത്യത്തിന്റെയും ഭാഗമായി മുസ്ലീങ്ങൾ പൊതുസ്ഥലങ്ങളിലും സംരക്ഷിതഭൂമികളിലും ബോധപൂർവ്വം ശവകുടീരങ്ങൾ (മസാർ) നിർമ്മിക്കുന്നു എന്ന ആരോപണമാണ് ഇതിലൂടെ ഉന്നയിക്കപ്പെടുന്നത്.

തുപ്പൽ ജിഹാദ്: ഹിന്ദുക്കൾക്ക് വിളമ്പുന്ന ഭക്ഷണത്തിൽ മുസ്ലീങ്ങൾ തുപ്പുകയും അതുവഴി ഭക്ഷണം അശുദ്ധമാക്കുകയോ രോഗങ്ങൾ പടർത്തുകയോ ചെയ്യുന്നു എന്നാണ് ഇതിലൂടെ ആരോപിക്കപ്പെടുന്നത്.

രാസവള ജിഹാദ്: മണ്ണിന്റെ ഗുണനിലവാരം നശിപ്പിക്കാനും കാർഷിക മേഖലയെ തകർക്കാനും മുസ്ലിം കർഷകർ മന:പ്പൂർവം അമിതമായി രാസവളങ്ങൾ ഉപയോഗിക്കുന്നു എന്നാണ് ഈ സിദ്ധാന്തം പറയുന്നത്.

മയക്കുമരുന്ന് ജിഹാദ്: ഹിന്ദു യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കി അതുവഴി ഹിന്ദു സമൂഹത്തെ ദുർബലപ്പെടുത്താൻ മുസ്ലിം പുരുഷന്മാർ ബോധപൂർവ്വം ലഹരി മരുന്നുകൾ വിതരണം ചെയ്യുന്നു എന്നാണ് ഈ സിദ്ധാന്തം പറയുന്നത്.

മുൻവർഷത്തെ അപേക്ഷിച്ച് ഇത്തരം പ്രസംഗങ്ങളിൽ 13% വർദ്ധനവ് ഉണ്ടായി. 308 പ്രസംഗങ്ങളിൽ അതായത് 23% പ്രസംഗങ്ങളിൽ അക്രമണത്തിന് പരസ്യമായ ആഹ്വാനങ്ങൾ ഉണ്ടായിരുന്നു. 136 പ്രസംഗങ്ങളിൽ ആയുധമെടുക്കാൻ നേരിട്ട് ആഹ്വാനം ചെയ്തു. 2024ന് അപേക്ഷിച്ച് അക്രമത്തിനുള്ള ആഹ്വാനങ്ങളിൽ 19 ശതമാനവും സാമൂഹികമോ സാമ്പത്തികമോ ആയ ബഹിഷ്കരണത്തിനുള്ള ആഹ്വാനങ്ങളിൽ 8 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ അപകടകരമായ പ്രസംഗങ്ങൾ നടന്നത്. 78 സംഭവങ്ങളാണ് അവിടെ ഉണ്ടായത്. 2024ൽ ഇത് 64 ആയിരുന്നു. സംസ്ഥാനത്ത് നടന്ന ആകെ 193 വിദ്വേഷ പ്രസംഗങ്ങളിൽ ഏകദേശം 40 ശതമാനവും ആക്രമണത്തിനുള്ള നേരിട്ടുള്ള ആഹ്വാനങ്ങളായിരുന്നു. മറ്റേതൊരു സംസ്ഥാനത്തെക്കാളും ഉയർന്ന നിരക്കാണിത്. ഏറ്റവും അപകടകരമായ പ്രസംഗങ്ങൾ നടത്തിയ വ്യക്തികളിൽ മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ അക്രമത്തിന് ആഹ്വാനം ചെയ്ത അഞ്ചുപേരുടെ പട്ടികയിൽ ഉൾപ്പെടുന്നു. 120 വിദ്വേഷ പ്രസംഗങ്ങൾ, ന്യൂനപക്ഷ സമുദായങ്ങളെ വിശേഷിച്ച് മുസ്ലീങ്ങളെ സാമൂഹികമായോ സാമ്പത്തികമായോ ബഹിഷ്കരിക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നതായിരുന്നു. 2024നെ അപേക്ഷിച്ച് ഇതിൽ 8% വർദ്ധനവ് ഉണ്ടായി. പള്ളികൾ,ദർഗകൾ,ചർച്ചുകൾ എന്നിവ ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ നീക്കം ചെയ്യാനോ നശിപ്പിക്കാനോ ആവശ്യപ്പെടുന്നതായിരുന്നു 276 പ്രസംഗങ്ങൾ. 2025ൽ ഉത്തർപ്രദേശിലെ ജ്ഞാൻ വാപ്പി, ഷാഹി ഈദ് ഗാഹ് എന്നീ മസ്ജിദുകൾ ആയിരുന്നു ഏറ്റവും കൂടുതൽ ലക്ഷ്യം വയ്ക്കപ്പെട്ട ഇടങ്ങൾ. 141 പ്രസംഗങ്ങളിൽ ന്യൂനപക്ഷങ്ങളെ വിശേഷിപ്പിക്കാൻ മനുഷ്യത്വ വിരുദ്ധമായ ചിതലുകൾ, പ്രാണികൾ, പരാദങ്ങൾ, പന്നികൾ, പേപ്പട്ടികൾ, പാമ്പിൻകുട്ടികൾ, പച്ച പാമ്പുകൾ, ചോര കുടിയന്മാർ എന്നീ പദങ്ങളാണ് ഉപയോഗിച്ചത്.

വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗ പരിപാടികൾ സംഘടിപ്പിച്ച സംഘടനകൾ ആയി മാറി. ആകെ സംഭവങ്ങളിൽ ഇരുപത്തിരണ്ട് ശതമാനം സംഭവങ്ങളിൽ ഇവർക്ക് നേരിട്ട് പങ്കുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് വരുന്നത്. 2025ൽ 160ൽ അധികം സംഘടനകളും അനൗദ്യോഗിക ഗ്രൂപ്പുകളും ഇത്തരം പരിപാടികളുടെ സംഘാടകരായോ സഹ സംഘാടകരായോ പ്രവർത്തിച്ചിട്ടുണ്ട്. 2025 ൽ ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ വ്യക്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ആയിരുന്നു. അദ്ദേഹം മാത്രം നടത്തിയത് 71 പ്രസംഗങ്ങളാണ്. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് അധ്യക്ഷൻ പ്രവീൺ തൊഗാഡിയ 41 പ്രസംഗങ്ങളും ബിജെപി നേതാവ് അശ്വിനി ഉപാധ്യായ 35 പ്രസംഗങ്ങളും നടത്തി തൊട്ടടുത്ത സ്ഥാനങ്ങളിൽ വന്നു.

ഹിന്ദു സന്യാസികളും മതനേതാക്കളും ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. 2024നെ അപേക്ഷിച്ച് 27% വർദ്ധനവാണ് ഇവരുടെ കാര്യത്തിൽ ഉണ്ടായത്. ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങൾക്ക് മതപരമായ സാധുത നൽകുന്ന പ്രവണതയാണ് ഇവർ തുടരുന്നത്. 69 വിദ്വേഷ പ്രസംഗങ്ങൾ രോഹിംഗ്യൻ അഭയാർത്ഥികളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. കൂടാതെ 192 പ്രസംഗങ്ങളിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ എന്ന പ്രയോഗവും ഉപയോഗിക്കപ്പെട്ടു. ബംഗാളി വംശജരായ മുസ്ലീങ്ങളെ വിദേശികളായി മുദ്രകുത്താൻ ഈ പ്രയോഗം ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ആകെ രേഖപ്പെടുത്തിയ 1318 വിദ്വേഷ പ്രസംഗങ്ങളിൽ 1278 ൻ്റെയും വീഡിയോകൾ ആദ്യമായി പങ്കുവയ്ക്കപ്പെട്ടതോ തൽസമയ സംപ്രേഷണം ചെയ്യപ്പെട്ടതോ സാമൂഹ്യ മാധ്യമ വേദികളിലൂടെ ആയിരുന്നു. ഇതിൽ 942 വീഡിയോകൾ ആദ്യമായി അപ്‌ലോഡ് ചെയ്യപ്പെട്ടത് ഫേസ്ബുക്കിലാണ്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം, എക്സ് എന്നിവ തൊട്ടു താഴെ വരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം തടയാൻ കാര്യമായ ശ്രമമൊന്നും നിയമപരമായി നടക്കുന്നില്ല എന്നാണിത് വ്യക്തമാക്കുന്നത്. l

Hot this week

എൻ വരദരാജൻ

തമിഴ്‌നാട്ടിലെ മാത്രമല്ല കേരളത്തിലെയും കമ്യൂണിസ്റ്റുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ട നേതാവാണ്‌ എൻ വരദരാജൻ....

ഭരണകൂട വിലക്കുകളെ മറികടക്കുന്ന ലോക സിനിമ

ലോകപ്രശസ്തനായ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി എഴുതി സംവിധാനം ചെയ്ത ‘It...

കേരളത്തിന്റെ സർവതലസ്പർശിയായ വികസനം ലക്ഷ്യം

തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു വലിയ ചരിത്രധാരയുടെ ഭാഗമായാണ് ഇന്ന് നാം ഇവിടെ...

പി രാമചന്ദ്രൻ

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ പി രാമചന്ദ്രൻ....

ഡിജിറ്റൽ മാർക്കറ്റിംഗ്

വർഗസമരവും മാധ്യമങ്ങളും-23 സാമൂഹ്യമാധ്യമങ്ങളെ ബിജെപി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും അതുവഴി തങ്ങൾക്ക് അനുകൂലമായി ജനാഭിപ്രായം രൂപപ്പെടുത്തുകയും...

Topics

എൻ വരദരാജൻ

തമിഴ്‌നാട്ടിലെ മാത്രമല്ല കേരളത്തിലെയും കമ്യൂണിസ്റ്റുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ട നേതാവാണ്‌ എൻ വരദരാജൻ....

ഭരണകൂട വിലക്കുകളെ മറികടക്കുന്ന ലോക സിനിമ

ലോകപ്രശസ്തനായ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി എഴുതി സംവിധാനം ചെയ്ത ‘It...

കേരളത്തിന്റെ സർവതലസ്പർശിയായ വികസനം ലക്ഷ്യം

തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു വലിയ ചരിത്രധാരയുടെ ഭാഗമായാണ് ഇന്ന് നാം ഇവിടെ...

പി രാമചന്ദ്രൻ

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ പി രാമചന്ദ്രൻ....

ഡിജിറ്റൽ മാർക്കറ്റിംഗ്

വർഗസമരവും മാധ്യമങ്ങളും-23 സാമൂഹ്യമാധ്യമങ്ങളെ ബിജെപി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും അതുവഴി തങ്ങൾക്ക് അനുകൂലമായി ജനാഭിപ്രായം രൂപപ്പെടുത്തുകയും...

സത്യാനന്തര കാലത്തെ ആശങ്കകളുടെ വിശകലനം 

അകിര കുറസോവയുടെ 'റാഷോമോൺ' എന്ന സിനിമയിൽ ഒരു കൊലപാതകത്തെ നാലുപേർ നാല്...

ക്യാമറയുടെ രാഷ്‌ട്രീയം

ഫോട്ടോഗ്രാഫുകൾ ചിലപ്പോൾ അക്ഷരങ്ങൾക്ക്‌ പറയാനുള്ളതിനേക്കാൾ കൂടുതൽ വേഗത്തിലും തോതിലും നമ്മളോട്‌ സംവദിക്കാറുണ്ട്‌....

അനോമിയെ കുറിച്ച് പറയാൻ ചിലതുണ്ട് 

' "അനോമി " എന്നത് ഒരു സിനിമ മാത്രമല്ല . ഒരു പോരാട്ടം...
spot_img

Related Articles

Popular Categories

spot_imgspot_img