മാറ്റമില്ലാത്തതൊന്നുമില്ല

കെ എ വേണുഗോപാലൻ

മിഴ്നാട്ടിലെ മുർപ്പോക്ക് എഴുത്താളർ കലൈഞ്ജർ സംഗമം (പുരോഗമന കലാ സാഹിത്യ സംഘം) നടത്തിയ സനാതന ധർമ്മ വിരുദ്ധ കൂട്ടായ്മയിൽ മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഹിന്ദുക്കളെ നിർമാർജനം ചെയ്യാനാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നത് എന്ന മട്ടിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കം ഈ പ്രസ്താവനയോട് പ്രതികരിച്ചത്. സനാതന ധർമ്മം സമം ഹിന്ദുമതം എന്ന മട്ടിലാണ് അവർ പ്രചാരണമഴിച്ചുവിട്ടത്. കേരള മുഖ്യമന്ത്രിയുടെ ശിവഗിരിയിലെ പ്രസംഗത്തെ അധിക്ഷേപിക്കുന്നതിനും സമാനമായ ശ്രമമാണ് ഇന്ന് ഹിന്ദുത്വവാദികൾ നടത്തിക്കൊണ്ടിരിക്കുന്നത്.

സനാതനം എന്നാൽ ശാശ്വതമായത്,മാറ്റമില്ലാത്തത് എന്നൊക്കെയാണ് അർത്ഥം. കണം (Atom) ആണ് ലോകത്തിലെ എല്ലാ ചരാചരങ്ങളിലും അടങ്ങിയിരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ ഘടകം എന്നും അത് മാറ്റമില്ലാത്ത ഒന്നാണെന്നും മനുഷ്യൻ ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് കണത്തിനുള്ളിൽ പ്രോട്ടോണും ന്യൂട്രോണും ഇലക്ട്രോണും ഒക്കെ ഉണ്ടെന്നും അവയൊക്കെ നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ശാസ്ത്രം കണ്ടെത്തി. സ്ഥിരമായി നടക്കുന്നത് ചലനമാണ് അല്ലെങ്കിൽ മാറ്റമാണ് എന്ന് ശാസ്ത്രം തെളിയിച്ചു.

പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന വിഖ്യാതമായ പുസ്തകത്തിൽ ഫ്രെഡറിക് എംഗത്സ് ഇപ്രകാരം പറയുന്നുണ്ട്. “പ്രകൃതിയിലെ ഏറ്റവും ചെറുത് മുതൽ ഏറ്റവും വലുതുവരെയുള്ള എല്ലാ വസ്തുക്കളും -ഒരു മണൽത്തരി മുതൽ സൂര്യഗോളം വരെ, ഏറ്റവും ചെറിയ ജൈവാണു മുതൽ മനുഷ്യൻ വരെ -നിരന്തരമായ ഉത്ഭവത്തിന്റെയും നാശത്തിന്റെയും അവസ്ഥയിലാണ്; അവ നിരന്തരമായ ഒഴുക്കിലാണ്; അവയെല്ലാം സദാ ഇളകിയും മാറിയും കൊണ്ടിരിക്കുന്നു’. അതായത് പ്രപഞ്ചവും സമൂഹവും സദാ ഇളകുകയും മാറുകയും വളരുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. തൽഫലമായി പഴയതു നശിക്കുകയും പുതിയത് ഉണ്ടാകുകയും ചെയ്തുകൊണ്ടിരിക്കുന്നു. സുസ്ഥിരമോ ശാശ്വതമോ സനാതനമോ ആയ പ്രപഞ്ചമോ വസ്തുവോ സമൂഹമോ പ്രതിഭാസമോ ആശയമോ ധാർമിക മൂല്യങ്ങളോ ഒന്നും ഉണ്ടാവാൻ വയ്യ എന്നാണ് എങ്കിൽ വ്യക്തമാക്കിയത്.അതുകൊണ്ടാണ് കാൾ മാർക്സ് “എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്ന നിയമം ഒഴികെ മറ്റെല്ലാം മാറ്റത്തിന് വിധേയമാണ്’ എന്ന് പറഞ്ഞത്.

പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകം കണം അല്ല എന്നും അതും മാറ്റത്തിന് വിധേയമാണ് എന്നും കണ്ടെത്തിയതോടെ സനാതനം എന്ന വാക്ക് അർത്ഥശൂന്യമായ ഒന്നായി മാറി. പക്ഷേ പുരാണങ്ങളും വേദങ്ങളും ഒക്കെ എഴുതപ്പെട്ടത് അതിനൊക്കെ മുമ്പായതുകൊണ്ട് അവയിൽ സനാതനം എന്ന സങ്കൽപ്പനം തുടർന്നു. മനുഷ്യൻ കുലങ്ങളും ഗോത്രങ്ങളും ഒക്കെയായി ജീവിച്ചിരുന്ന കാലത്തിനെ ചരിത്രപരമായ ഭൗതികവാദത്തിൽ പ്രാകൃത കമ്മ്യൂണിസം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ എന്ന കവി സങ്കല്പം ആ കാലത്തെക്കുറിച്ചുള്ളതാണ്. ലോകത്തിലെ പല രാജ്യങ്ങളിലും പിന്നീട് അടിമ ഉടമ വ്യവസ്ഥയാണ് രൂപപ്പെട്ടതെങ്കിൽ ഇന്ത്യയിൽ അതിന്റെ രൂപം ചാതുർവർണ്യമായിരുന്നു. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സുന്ദരനെയും അതിന്റെ താഴെയുള്ള അവർണർ എന്ന് വിളിക്കപ്പെട്ടവരെയും അടിമകളാക്കി നിലനിർത്താൻ ചാതുർവർണ്യ വ്യവസ്ഥയ്ക്ക് കഴിഞ്ഞു.

പരസ്പരം തുല്യതയോടെ കണ്ടിരുന്ന പ്രാകൃത കമ്മ്യൂണിസ്റ്റ് വ്യവസ്ഥയ്ക്കുശേഷം വന്നത് വർണാശ്രമ ധർമ്മങ്ങൾ ആയിരുന്നു. ഭഗവത് ഗീതയിൽ “ചാതുർവർണ്യം മയാസൃഷ്ടം ” എന്ന് കൃഷ്ണൻ അവകാശപ്പെടുന്നുണ്ട്. കുലധർമ്മം എന്നത് ശാശ്വതം ആണെന്ന അർജുനന്റെ സങ്കൽപ്പനത്തെ ശ്രീകൃഷ്ണൻ തിരുത്തുന്നതായി കാണാം.

കുലക്ഷയെ പ്രണശ്യന്തി
കുല ധർമ്മ: സനാതന:
ധർമ്മേ നഷ്ടേ കുലം കൃത്സ്ന –
മധർമോഭി ഭവത്യുത (1.40)
(കുലം നശിക്കുന്നതോടൊപ്പം സനാതന ധർമ്മങ്ങളായ കുല ധർമ്മങ്ങളും നശിക്കുന്നു. ധർമ്മം നശിക്കുമ്പോൾ കുലത്തെയാകെ അധർമ്മം കീഴ്പ്പെടുത്തുന്നു) എന്ന് പറഞ്ഞ അർജുനനെ ശ്രീകൃഷ്ണൻ തിരുത്തുന്നുണ്ട്.
സ്വധർമ്മമപി ചാവേക്ഷ്യ
ന വികമ്പിതുമർഹസി
ധർമ്യാദ്ധി യുദ്ധാത് ശ്രേയോന്യത്
ക്ഷത്രിയസ്യ ന വിദ്യതേ (2.31)
(സ്വധർമ്മത്തെ കുറിച്ചാലോചിച്ച് നീ ദുഃഖിക്കേണ്ടതില്ല. കാരണം ക്ഷത്രിയനും ധർമ്മ സംഗതമായ യുദ്ധത്തെക്കാൾ ശ്രേയസ്കരമായി മറ്റൊന്നുമില്ല) എന്നാണ് ശ്രീകൃഷ്ണൻ അർജുനന്‌ കൊടുത്ത മറുപടി.

സനാതനമെന്ന് അർജുനൻ കരുതിയിരുന്ന കുല ധർമ്മവും അതിലധിഷ്ഠിതമായ ധാർമിക മൂല്യങ്ങളും കുല ഗോത്ര വ്യവസ്ഥയിൽ നിന്ന് അല്ലെങ്കിൽ പ്രാകൃത കമ്മ്യൂണിസ്റ്റു കാലഘട്ടത്തിൽ നിന്ന് ചാതുർവർണ്യ വ്യവസ്ഥയിലേക്ക് സമൂഹം മാറിയതോടെ പൂർണമായും മാറിയിരിക്കുന്നു എന്നാണ് കൃഷ്ണൻ വ്യക്തമാക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥയിൽ ക്ഷത്രിയ വർണ്ണത്തിന്റെ ധർമ്മം ആണ് ക്ഷത്രിയൻ കാത്തുസൂക്ഷിക്കേണ്ടത്. കർമ്മങ്ങൾ ഒന്നും സനാതനമല്ലെന്നും അത് മാറി വരുമെന്നുമുള്ള വസ്തുതയാണ് കൃഷ്ണൻ ഇവിടെ വ്യക്തമാക്കിയത്.

അർജുനൻ മാറ്റമില്ലെന്ന് പറയുന്ന കുല ധർമ്മങ്ങൾ മാറ്റുകയും തൽസ്ഥാനത്ത് ശ്രീകൃഷ്ണൻ പറയുന്ന വർണാശ്രമധർമ്മങ്ങൾ പകരം വയ്ക്കുകയും ചെയ്യാമെങ്കിൽ പിന്നെ എങ്ങനെയാണ് സനാതന ധർമ്മം ഉണ്ടാവുക? ധർമ്മങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാണെന്ന് കൃഷ്ണൻ തന്നെയാണ് ഇവിടെ വ്യക്തമാക്കുന്നത്. വർണ്ണങ്ങൾ പിന്നീട് ജാതികളും ഉപജാതികളുമായി വേർപിരിയുന്നുണ്ട്. അവയോരോന്നിനും വ്യത്യസ്തങ്ങളായ ധർമ്മങ്ങളും രൂപപ്പെടുന്നുണ്ട്. അതുകഴിഞ്ഞ് ഇന്ത്യയിൽ മുതലാളിത്ത വ്യവസ്ഥ വളരാൻ ആരംഭിച്ചതോടെ ആധുനിക മുതലാളിത്തത്തിന്റെ ധാർമിക മൂല്യങ്ങളും ഇന്ത്യയ്ക്കകത്ത് രൂപപ്പെട്ടിട്ടുണ്ട്; അവ ഇന്നും നിലനിൽക്കുന്നുമുണ്ട്.

ഈ മാറ്റങ്ങൾക്ക് എല്ലാം അടിസ്ഥാനപരമായ കാരണം മനുഷ്യന്റെ ഭൗതിക ജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്ന പുരോഗതിയാണ്. അല്ലാതെ ഏതെങ്കിലും അഭൗമ ശക്തിയുടെ കാരുണ്യമല്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നതുപോലെ “ചരിത്രത്തിന്റെ ഓരോ കാലഘട്ടത്തിലും അന്നന്ന് നിലവിലുള്ള സാമ്പത്തികോല്പാദന വിനിമയങ്ങളുടെ രീതിയും അതിൽനിന്ന് അനിവാര്യമായി ഉടലെടുക്കുന്ന സാമൂഹിക ഘടനയുമാണ് അതത് കാലഘട്ടത്തിലെ രാഷ്ട്രീയ- സാംസ്കാരിക ചരിത്രത്തിന്റെ അടിത്തറയായി തീരുന്നത്.’ ( 1888 ലെ ഇംഗ്ലീഷ് പതിപ്പിനുള്ള മുഖവുര)

ഇതൊന്നും അംഗീകരിക്കാതെ സനാതന ധർമ്മം എന്നൊന്നുണ്ടെന്നും അത് ഇന്ത്യയിലെ ഹിന്ദുക്കൾക്കാകെ ബാധകമാണെന്നും വരുത്താനാണ് ഇന്ന് ഹിന്ദുത്വവാദികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവായി മാറ്റിത്തീർക്കുന്നതിനുവേണ്ടി പരിശ്രമിക്കുന്നത് ഹിന്ദുത്വവാദികളാണ്. നാരായണഗുരു ജീവിച്ചിരുന്ന കാലത്ത് നിലവിലുണ്ടായിരുന്ന മതമേധാവിത്വ ശക്തികൾക്കെതിരായി അതിശക്തമായ പോരാട്ടം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. എന്നിട്ടും സനാതന ധർമ്മത്തിന്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ ചിത്രീകരിക്കാനും അതുവഴി ഹിന്ദുത്വ സിദ്ധാന്തത്തെയും ചാതുർവർണ്യ വ്യവസ്ഥയെയുമൊക്കെ കേരളത്തിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനുമാണ് ഇന്ന് ഹിന്ദുത്വവാദികൾ ശ്രമിക്കുന്നത്. അതിനെ തുറന്നെതിർക്കുകയാണ് മതനിരപേക്ഷവാദികൾ ചെയ്യേണ്ടത്. എന്നാൽ പിണറായി വിജയൻ പറയുന്നതിനെയൊക്കെ എതിർക്കും എന്ന സമീപനം തുടരുകയാണ് ദൗർഭാഗ്യവശാൽ കോൺഗ്രസ് ചെയ്യുന്നത്‌. l

Hot this week

ട്രംപിൻ്റെ പേടിസ്വപ്നം; ന്യൂ യോർക്കിലെ ഈ പുരോഗമനവാദി

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെയും തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരുടെയും പേടിസ്വപ്നമായി ന്യൂയോർക്ക് മേയർ...

കഥാവശേഷിപ്പുകൾക്ക് അന്ത്യംകുറിക്കുന്ന ‘ശുഭം’ 

   ഇന്റർനെറ്റിന്റെ സാധ്യതകൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് കടന്നു കയറുന്നതിന് മുൻപുള്ള ഒരു...

ഇന്ത്യൻ അർദ്ധഫാസിസ്റ്റ്-നവഫാസിസ്റ്റ് വാഴ്ചയുടെ ചരിത്രം

അടിയന്തരാവസ്ഥ @50 അർദ്ധഫാസിസത്തിൽ നിന്ന് ഫാസിസത്തിലേക്ക്       1975 ലെ പ്രഖ്യാപിത...

അർദ്ധ ഫാസിസത്തിൽ നിന്ന് ഫാസിസത്തിലേക്ക്

മാധ്യമങ്ങൾക്ക് സമ്പൂർണ  സെൻസർഷിപ്പ്  പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം അറസ്റ്റിൽ . എതിർ ശബ്ദങ്ങളൊന്നാകെ...

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ...

Topics

ട്രംപിൻ്റെ പേടിസ്വപ്നം; ന്യൂ യോർക്കിലെ ഈ പുരോഗമനവാദി

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെയും തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരുടെയും പേടിസ്വപ്നമായി ന്യൂയോർക്ക് മേയർ...

കഥാവശേഷിപ്പുകൾക്ക് അന്ത്യംകുറിക്കുന്ന ‘ശുഭം’ 

   ഇന്റർനെറ്റിന്റെ സാധ്യതകൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് കടന്നു കയറുന്നതിന് മുൻപുള്ള ഒരു...

ഇന്ത്യൻ അർദ്ധഫാസിസ്റ്റ്-നവഫാസിസ്റ്റ് വാഴ്ചയുടെ ചരിത്രം

അടിയന്തരാവസ്ഥ @50 അർദ്ധഫാസിസത്തിൽ നിന്ന് ഫാസിസത്തിലേക്ക്       1975 ലെ പ്രഖ്യാപിത...

അർദ്ധ ഫാസിസത്തിൽ നിന്ന് ഫാസിസത്തിലേക്ക്

മാധ്യമങ്ങൾക്ക് സമ്പൂർണ  സെൻസർഷിപ്പ്  പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം അറസ്റ്റിൽ . എതിർ ശബ്ദങ്ങളൊന്നാകെ...

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....
spot_img

Related Articles

Popular Categories

spot_imgspot_img