ചൈനീസ് സവിശേഷതകളോട് കൂടിയ സോഷ്യലിസം ഭാഗം – ഒന്ന്

കെ എ വേണു​ഗോപാൽ

മാർക്സും എംഗത്സും ശാസ്‌ത്രീയ സോഷ്യലിസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് യാദൃശ്ചികമായിട്ടായിരുന്നില്ല.മുതലാളിത്ത വികാസത്തിന്റെയും അതിൻ്റെ അടിസ്ഥാനപരമായ വൈരുധ്യങ്ങളുടെ പരിണാമത്തിന്റെയും അനിവാര്യമായ ഫലമെന്ന നിലയിൽ,ശാസ്ത്രീയ സോഷ്യലിസം തൊഴിലാളിവർഗ്ഗത്തിന്റെ വിമോചന പോരാട്ടത്തിന് ശക്തമായ ഒരു പ്രത്യയശാസ്ത്ര ആയുധം നൽകുകയായിരുന്നു. അതിൻ്റെ വഴികാട്ടലിൽ, ആധുനിക തൊഴിലാളി വർഗ്ഗ പ്രസ്ഥാനവും സോഷ്യലിസ്റ്റ് പ്രസ്ഥാനവും ശക്തമായി വളർന്നുവന്നു. സോഷ്യലിസം ഒരു ശാസ്ത്രീയ സിദ്ധാന്തം എന്നതിൽ നിന്ന് നിരവധി രാജ്യങ്ങളിൽ പ്രായോഗവത്കരിക്കപ്പെട്ട ഒരു സാമൂഹിക വ്യവസ്ഥയായി മാറുകയും പിന്നീടത് ശക്തമായ ഒരു ലോകവ്യവസ്ഥയായി വികസിക്കുകയും ചെയ്തു.

1980-കളുടെ അവസാനത്തിലും 1990- കളുടെ തുടക്കത്തിലും സോവിയറ്റ് യൂണിയൻ്റെ തകർച്ചയും കിഴക്കൻ യൂറോപ്പിൽ ഉണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളും ലോകത്തെ ഞെട്ടിച്ചുകളഞ്ഞു. ഇതിൻ്റെയൊക്കെ അനന്തരഫലം എന്ന നിലയിൽ ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനം ഒരു വലിയ തിരിച്ചടി നേരിടുകയും ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തത്തിൻ്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ പരാജയപ്പെട്ടത് ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തമായിരുന്നില്ല മറിച്ച് സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും നടപ്പിലാക്കപ്പെട്ട സോഷ്യലിസ്റ്റ് മാതൃകയാണെന്നാണ് വസ്തുതകൾ വ്യക്തമാക്കുന്നത്.

ഏതൊരു സിദ്ധാന്തത്തിന്റെയും ഉല്പത്തിക്ക് അതിന്റേതായ സാമ്പത്തിക സാഹചര്യങ്ങളും ആശയപരമായ സ്രോതസ്സുകളും ഉണ്ട്. 1840- കളിൽ രൂപംകൊണ്ട ശാസ്ത്രീയ സോഷ്യലിസവും ഇതിനൊരു അപവാദമല്ല. ശാസ്ത്രീയ സോഷ്യലിസത്തിനും ആഴത്തിലുള്ള സാമൂഹികവും ചരിത്രപരവുമായ സാഹചര്യങ്ങളും വർഗ്ഗപരമായ അടിത്തറയും ഒപ്പം സമ്പന്നമായ ആശയപരവും സാംസ്കാരികവുമായ അടിത്തറകളും വ്യക്തിനിഷ്‌ഠ ഘടകങ്ങളും ഉണ്ട്.

മാനവ സമൂഹത്തിൻ്റെ വികാസം മുതലാളിത്ത ഘട്ടത്തിൽ എത്തിയപ്പോൾ ഉള്ള ഒരു ശാസ്ത്ര സാങ്കേതിക വിപ്ലവം എന്ന നിലയിലാണ് വ്യവസായിക വിപ്ലവം ഉയർന്നുവരുന്നത്. അത് മുതലാളിത്ത വർഗ്ഗത്തിൻ്റെ കൂടുതൽ ലാഭത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിനും ഉൽപാദന സാങ്കേതികവിദ്യയിലെ വൻതോതിലുള്ള പുരോഗതിക്കും വഴി തെളിച്ചു. ആവിയന്ത്രം കണ്ടുപിടിക്കപ്പെടുകയും അത് ഉപയോഗിക്കപ്പെടുകയും ചെയ്തതോടുകൂടി ആരംഭിച്ച വ്യവസായ വിപ്ലവം 1760-കളിൽ ഗ്രേറ്റ് ബ്രിട്ടനിലാണ് തുടക്കമിട്ടത്. തുടർന്ന് യൂറോപ്പിലെയും അമേരിക്കയിലെയും പ്രധാനപ്പെട്ട മുതലാളിത്ത രാജ്യങ്ങളിലേക്ക് അത് വലിയ വേഗത്തിൽ വ്യാപിച്ചു. വ്യവസായ വിപ്ലവം എന്നത് ഉൽപാദന സാങ്കേതികവിദ്യയിലെ ഒരു മഹത്തായ വിപ്ലവമാണ്. അത് മുതലാളിത്ത സാമൂഹിക ഉത്പാദന ശക്തികളുടെ അത്ഭുതകരമായ പുരോഗതിക്ക് വഴിയൊരുക്കി.

കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ എന്ന കൃതിയിൽ ഏംഗത്സ് ഇപ്രകാരം ചൂണ്ടിക്കാണിച്ചു : വൻകിട വ്യവസായങ്ങൾ ആവിയന്ത്രങ്ങളും മറ്റു യന്ത്രങ്ങളും സൃഷ്ടിച്ചു; ഇത് വ്യാവസായി കോൽപാദനം വലിയതോതിൽ വികസിപ്പിക്കുന്നതിനും അതിവേഗതിയിലാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായി മാറി. വ്യാവസായിക വിപ്ലവത്തിൻ്റെ വികാസം വേഗതയുടെയും അളവിന്റെയും കാര്യത്തിൽ മുൻപൊന്നുമില്ലാത്ത വിധം മുതലാളിത്ത സാമൂഹിക ഉത്പാദന ശക്തികളെ മെച്ചപ്പെടുത്തി. മുതലാളിത്ത ഉത്പാദന രീതിയുടെ സ്ഥാപനവും ഉൽപാദന അളവിൽ ഉണ്ടായ ത്വരിത ഗതിയിലുള്ള വളർച്ചയും മുതലാളിത്തത്തിന്റെ വളർച്ചയും ഫലത്തിൽ അതിനു ഉണ്ടായിരുന്ന ചരിത്രപരമായ പുരോഗമന സ്വഭാവത്തെ വെളിപ്പെടുത്തി. ആവിയന്ത്രവും പുതിയ ഉപകരണ നിർമ്മാണ യന്ത്രങ്ങളും നിർമ്മാണ മേഖലയെ ആധുനിക വ്യവസായമാക്കി മാറ്റുകയും അങ്ങനെ ബൂർഷ്വാസമൂഹത്തിന്റെ മുഴുവൻ അടിത്തറയിലും വിപ്ലവകരമായ മാറ്റം വരുത്തുകയും ചെയ്തു. വ്യവസായ വിപ്ലവത്തിൻ്റെ വികാസം മുതലാളിത്ത സമൂഹത്തിന്റെ ദോഷവശങ്ങൾ കൂടുതൽ കൂടുതൽ തുറന്നുകാട്ടി. പ്രധാന താൾ വൻകിടയായ സാമൂഹിക ഉത്പാദനവും മറുഭാഗത്ത് ഉൽപാദന ശക്തികളുടെ സ്വകാര്യ ഉടമസ്ഥതയും തമ്മിലുള്ള അടിസ്ഥാനപരമായ സാമൂഹിക വൈരുദ്ധ്യം കൂടുതൽ വിശദമാവുകയും അത് ആവർത്തിച്ചുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാവുകയും ചെയ്തു. വ്യവസായ വിപ്ലവം ആഴത്തിലുള്ള ഒരു സാമൂഹിക വിപ്ലവം കൂടെയായിരുന്നു. മനുഷ്യസമൂഹത്തെ അത് മുതലാളി എന്നും തൊഴിലാളി എന്നും ഉള്ള രണ്ട് വിപരീത വർഗ്ഗങ്ങളായി വിഭജിച്ചു. യന്ത്രങ്ങളുടെ വരവോടെ കർഷകരും കരകൗശലവിദഗ്ദ്ധരും തൊഴിലാളികളും അപ്രൻ്റീസുകളും ഒക്കെ വൻതോതിൽ വർദ്ധിച്ചു. അവരോടൊപ്പം കുട്ടികളും സ്ത്രീകളും വരെ ഫാക്ടറികളിലേക്ക് ആകർഷിക്കപ്പെട്ടു.

ഇതോടെ മനുഷ്യർക്കിടയിലെ വർഗ്ഗ ബന്ധങ്ങളിൽ നാടകീയമായ മാറ്റങ്ങൾ സംഭവിക്കുകയും മുഴുവൻ മനുഷ്യ സമൂഹവും പരസ്പരം എതിർക്കുന്ന ലളിതമായ രണ്ടു വർഗ്ഗങ്ങളായി ചുരുങ്ങുകയും ചെയ്തു. ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും പട്ടിണിയിലും ആയിരുന്ന തൊഴിലാളികളെ മുതലാളിമാർ യന്ത്രങ്ങൾ ഉപയോഗിച്ച് ക്രൂരമായി ചൂഷണം ചെയ്തു. ഇത് രണ്ടു വർഗ്ഗങ്ങളും തമ്മിലുള്ള വൈരുദ്ധ്യം കൂടുതൽ രൂക്ഷ തരമാക്കി. ഏംഗത്സ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. “കാരണം വ്യാവസായിക വളർച്ച ആദ്യം പ്രാധാന്യം നേടിയത് അത് ആയുധങ്ങളെയും ഉപകരണങ്ങളെയും യന്ത്രങ്ങളായും ജോലിസ്ഥലങ്ങളെ ഫാക്ടറികളായും മാറ്റുകയും അതിൻ്റെ ഫലമായി അധ്വാനിക്കുന്ന അധോമദ്ധ്യവർഗത്തെ അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗമായും മുൻകാല വൻകിട വ്യാപാരികളെ ഉൽപാദകരായും മാറ്റിയപ്പോഴാണ്. അങ്ങനെ അധോ മധ്യവർഗ്ഗം അതിവേഗം തകർക്കപ്പെടുകയും ജനങ്ങളാകെ തൊഴിലാളികൾ എന്നും മുതലാളിമാരെന്നും ഉള്ള രണ്ട് വിപരീത ഘടകങ്ങളായി ചുരുങ്ങുകയും ചെയ്തു. “ബൂർ്വഷ്വാസി അതിൻ്റെ ഉത്ഭവം മുതൽ തന്നെ അതിൻ്റെ വിപരീതാവസ്ഥയുമായി സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു;കൂലിത്തൊഴിലാളികൾ ഇല്ലാതെ മുതലാളിമാർക്ക് നിലനിൽക്കാനാവില്ല.

(തുടരും)

Hot this week

സമരമുഖങ്ങളിലെ പെൺസാന്നിധ്യം 

കേന്ദ്രസർക്കാരിനെതിരെ ഇന്ത്യയിൽ നടന്നുവരുന്ന ജനാധിപത്യസംരക്ഷണ പ്രക്ഷോഭങ്ങൾ ശ്രദ്ധേയമാകുന്നതിൽ സ്ത്രീപങ്കാളിത്തം നിർണായകപങ്ക് വഹിക്കുന്നു....

മെനോ ഡിവോഴ്‌സ്‌ അറിയേണ്ട ചിലത്

‘മെനോ ഡിവോഴ്‌സ്‌’ എന്നത്‌ സാധാരണ സമൂഹത്തിൽ വളരെ പരിചിതമായ ഒരു വാക്കല്ല....

ഇതാണ് മോദി നാരീ ശക്തി. ‘🔥🔥

"തോക്കുപുരകൾ നിർമ്മിക്കാനും തൂക്കുമരങ്ങൾ ഉണ്ടാക്കാനും കമ്പിയഴികൂടുകളുടെ വ്യാസം ചുരുക്കി പഞ്ചതന്ത്രം കഥകൾ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 36

ലെനിൻ രക്തദാഹിയായിരുന്നില്ല  ‘‘1905ലെ വിപ്ലവത്തിനുശേഷം, 15 കോടി ജനങ്ങൾക്കെതിരെ നിരന്തരം അക്രമം...

തൊഴിലാളികളുടെ സ്വയം നിയന്ത്രിത സംരംഭങ്ങൾ നല്ലൊരു ബദലല്ലേ?

  സമ്പത്ത് ഏതാനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ, സാമ്പത്തിക അധികാരത്തോടൊപ്പം രാഷ്ട്രീയ...

Topics

സമരമുഖങ്ങളിലെ പെൺസാന്നിധ്യം 

കേന്ദ്രസർക്കാരിനെതിരെ ഇന്ത്യയിൽ നടന്നുവരുന്ന ജനാധിപത്യസംരക്ഷണ പ്രക്ഷോഭങ്ങൾ ശ്രദ്ധേയമാകുന്നതിൽ സ്ത്രീപങ്കാളിത്തം നിർണായകപങ്ക് വഹിക്കുന്നു....

മെനോ ഡിവോഴ്‌സ്‌ അറിയേണ്ട ചിലത്

‘മെനോ ഡിവോഴ്‌സ്‌’ എന്നത്‌ സാധാരണ സമൂഹത്തിൽ വളരെ പരിചിതമായ ഒരു വാക്കല്ല....

ഇതാണ് മോദി നാരീ ശക്തി. ‘🔥🔥

"തോക്കുപുരകൾ നിർമ്മിക്കാനും തൂക്കുമരങ്ങൾ ഉണ്ടാക്കാനും കമ്പിയഴികൂടുകളുടെ വ്യാസം ചുരുക്കി പഞ്ചതന്ത്രം കഥകൾ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 36

ലെനിൻ രക്തദാഹിയായിരുന്നില്ല  ‘‘1905ലെ വിപ്ലവത്തിനുശേഷം, 15 കോടി ജനങ്ങൾക്കെതിരെ നിരന്തരം അക്രമം...

തൊഴിലാളികളുടെ സ്വയം നിയന്ത്രിത സംരംഭങ്ങൾ നല്ലൊരു ബദലല്ലേ?

  സമ്പത്ത് ഏതാനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ, സാമ്പത്തിക അധികാരത്തോടൊപ്പം രാഷ്ട്രീയ...

പ്രകൃതിയിലെ വിസ്മയങ്ങൾ – ഊർപ്പണപുഷ്പം

Caesarweed എന്നും Congo jute എന്നും പേരുകളുള്ള ഊർപണം (Urena lobata)...

നിറങ്ങൾ തൻ നൃത്തം – മനീഷ് ഡേ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1909...

കലാലയങ്ങളിലെ സംഘിരാഷ്ട്രീയം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി കലാശാലാ ക്യാംപസുകളുടെ ജനാധിപത്യമര്യാദകൾക്ക് ആർ...
spot_img

Related Articles

Popular Categories

spot_imgspot_img