തൊഴിലാളികളുടെ സ്വയം നിയന്ത്രിത സംരംഭങ്ങൾ നല്ലൊരു ബദലല്ലേ?

ബിന്നറ്റ് സി ജെ

 

സമ്പത്ത് ഏതാനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ, സാമ്പത്തിക അധികാരത്തോടൊപ്പം രാഷ്ട്രീയ സ്വാധീനവും ചുരുക്കം ചിലരുടെ നിയന്ത്രണത്തിലാകുന്നു. ഈ സാഹചര്യത്തിൽ ജനാധിപത്യത്തിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കൂടുതൽ പ്രസക്ത മാകുന്നു. തൊഴിൽ രംഗത്ത് കൃത്രിമബുദ്ധിയുടെ വ്യാപനവും തൊഴിലവസരങ്ങ ളിലെ അനിശ്ചിതത്വവും ഒരു വശത്ത് ശക്തമാകുമ്പോൾ, മറുവശത്ത് തൊഴിലാളി കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള സമരങ്ങളും പൊതു ചർച്ച യിൽ പ്രധാനസ്ഥാനം നേടുന്നു. സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സമൂഹ ത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും തുല്യമായി എത്തുന്നില്ലെന്ന വിമർശനവും ശക്തമാണ്. ഇത്തരം സാഹചര്യത്തിൽ ജനാധിപത്യം തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താനുള്ള അവകാശത്തിൽ മാത്രം പരിമിതപ്പെടുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നു. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് തൻ്റെ തൊഴിൽ, വേതനം, ജോലി സമയം, ഉൽപ്പാദനലക്ഷ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തീരു മാനങ്ങളിൽ എത്രത്തോളം പങ്കാളിത്തമുണ്ട്? രാഷ്ട്രീയ ജനാധിപത്യത്തിൽ പൗരമാനങ്ങളിൽ എത്രത്തോളം പങ്കാളിത്തമുണ്ട്? രാഷ്ട്രീയ ജനാധിപത്യത്തിൽ പൗരന്മാർക്ക് ലഭിക്കുന്ന അവകാശങ്ങൾ സാമ്പത്തിക ജീവിതത്തിൽ നിഷേധിക്കപ്പെടു മ്പോൾ ജനാധിപത്യത്തിൻ്റെ സാക്ഷാൽക്കാരം പൂർണമാകുമോ? അമേരിക്കൻ മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാൾഡ് ഡി. വോൾഫ് രചിച്ച De-mocracy at work: A cure for capitalism ( ത്തോടെ പരിഗണിക്കുന്നു.

റിച്ചാൾഡ് ഡി. വോൾഫ്

മുതലാളിത്തം എന്തുകൊണ്ട് വിമർശിക്കപ്പെടണം

ഈ പുസ്‌തകരചനയിലൂടെ ഗ്രന്ഥകാരൻ പ്രധാനമായും ലക്ഷ്യം വെയ്ക്ക ന്നത് രണ്ട് പ്രധാന കാര്യങ്ങളാണ്. 2007 മുതൽ ലോക മുതലാളിത്തം അഭിമുഖീകരിക്കുന്ന പ്രതിസന്ധി അമേരിക്കൻ ഭവനവായ്‌പാവിപണിയിൽ ആരംഭിച്ച് ആഗോള ധനകാര്യ മേഖലയേയും സമ്പദ്‌വ്യവസ്ഥയെയും പിടിച്ചുലച്ചുകൊണ്ടാണ് അതിന്റെ ആഘാതം ധനകാര്യസ്ഥാപനങ്ങളിൽ മാത്രമല്ല ഉൽപ്പാദനം, തൊഴിൽ, നിക്ഷേപം, പൊതുകടം, വരുമാനവിതരണം എന്നീ മേഖലകളിലും പ്രകടമായി. മുതലാളിത്ത വ്യവസ്ഥയുടെ ആന്തരികമായ വൈരുദ്ധ്യത്തിൻ്റെ ഭാഗമാണിതെന്ന് ഗ്രന്ഥകാരൻ വിശദീകരിക്കുന്നു. മാർക്‌സിസ്റ്റ് രാഷ്ട്രീയ സാമ്പത്തിക ശാസ്ത്ര ത്തിൽ മുതലാളിത്തത്തിന്റെ അടിസ്ഥാന വൈരുദ്ധ്യങ്ങളിലൊന്ന് ഉൽപ്പാദനത്തിന്റെ സാമൂഹിക സ്വഭാവവും, ഉൽപ്പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥതയും തമ്മിലുള്ളതാണ്. രണ്ടാമതായി, സമൂഹത്തിൽ വലിയ മാറ്റം വരുത്താൻ മുതലാളി ത്തത്തെ വിമർശിക്കേണ്ടത് എന്തുകൊണ്ട് പ്രധാനമാണെന്ന് ചർച്ച ചെയ്യുക എന്നി ങ്ങനെയുള്ള രണ്ട് സുപ്രധാന കാര്യങ്ങളാണ് ഈ പുസ്‌തകരചനയുടെ ലക്ഷ്യമായി ഗ്രന്ഥകാരൻ കാണുന്നത്.

ഗ്രന്ഥത്തിന്റെ ഉള്ളടക്കം

സൂചിപ്പിക്കപ്പെട്ട ഗ്രന്ഥത്തിൻ്റെ ആദ്യഭാഗം മുതലാളിത്തം എക്കാലത്തും നേരിട്ടുപോന്ന പ്രതിസന്ധികളെയും അവയെ ഭരണകൂടങ്ങൾ എങ്ങനെയാണ് നേരി ട്ടതെന്നും വിശദീകരിക്കുന്നു. ഇതോടൊപ്പം മുതലാളിത്തത്തിൻ്റെ വിവിധ രൂപങ്ങ ളെയും പരിചയപ്പെടുത്തുന്നു. രണ്ടാം ഭാഗം സ്വകാര്യ മുതലാളിത്തവും ഭരണകൂട മുതലാളിത്തവും സന്നിഹിതമാക്കുന്ന പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്നു. മൂന്നാം ഭാഗത്ത് തൊഴിലാളികളുടെ സ്വന്തം കർതൃത്വത്തിൽ മുന്നോട്ടുപോകുന്ന സംരഭങ്ങളെ മുതലാളിത്ത പ്രതിസന്ധിക്കുള്ള പരിഹാരമായി ഗ്രന്ഥകാരൻ നിർദ്ദേശി ക്കുന്നു. ഇങ്ങനെ മൂന്ന് ഭാഗങ്ങളായാണ് ഈ ഗ്രന്ഥം രൂപകൽപന ചെയ്തിട്ടുള്ള ത്. ഗ്രന്ഥകാരൻ്റെ വാക്കുകൾ കടമെടുത്താൽ മുതലാളിത്തം കുപ്രസിദ്ധമായ അസ്ഥിരതയുള്ള ഒരു സാമ്പത്തിക വ്യവസ്ഥയാണ്. വളർച്ചയുടെ ഘട്ടങ്ങൾ പല പ്പോഴും അതിതീവ്രമായ രീതിയിൽ തകർച്ചയുടെ ഘട്ടങ്ങളുമായി മാറിമാറി വരു ന്നു. യൂറോപ്പിൽ ഫ്യൂഡലിസത്തെ മുതലാളിത്തം മാറ്റിസ്ഥാപിക്കുകയും അവിടെ നിന്ന് ആഗോളതലത്തിൽ വ്യാപിക്കുകയും ചെയ്‌ത കാലം മുതൽ ഇങ്ങനെത്ത ന്നെയാണ് സ്ഥിതി. മുതലാളിത്തത്തിൻ്റെ ഈ ചാഞ്ചാട്ടങ്ങൾക്ക് പല പേരുകളുണ്ട്: മാന്ദ്യം, തകർച്ച, വിലയിടിവ്, സങ്കോചം, സാമ്പത്തിക അധഃപതനം, കടുത്ത സാമ്പ ത്തിക തകർച്ച എന്നിവ മുതൽ ഉയർച്ച, കുതിപ്പ്, വിലക്കയറ്റം, വിപുലീകരണം, സമൃദ്ധി എന്നിങ്ങനെ പോകുന്നു. ചുരുക്കിപറഞ്ഞാൽ അസ്ഥിരത മുതലാളിത്തത്തിന്റെ അന്തർലീനമായ സ്വഭാവമാണെന്ന് കാണാൻ കഴിയും. മുതലാളിത്തത്തെ എക്കാലവും അലട്ടിപ്പോന്ന ആവർത്തിത പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ 2007 ന് ശേഷമുണ്ടായ പ്രതിസന്ധിയെ സവിശേഷമായ ഊന്നൽ കൊടുത്ത് വിശ കലനം ചെയ്യാൻ ഗ്രന്ഥകാരൻ പരിശ്രമിക്കുന്നുണ്ട്. മുതലാളിത്തത്തിൻ്റെ സ്വകാര്യ രൂപത്തിനും ഭരണകൂട രൂപത്തിനുമിടയിൽ വീണ്ടും വീണ്ടും സംഭവിക്കുന്ന ചാഞ്ചാ ട്ടങ്ങൾക്കപ്പുറം മറ്റെന്തോ ആവശ്യമാണ് പ്രതിസന്ധിയെ അതിജീവിക്കാൻ എന്ന് ഗ്രന്ഥകാരൻ സൂചിപ്പിക്കുകയും ഉൽപ്പാദന സംരംഭങ്ങളുടെ അഭ്യന്തര സംഘടന യിൽ മാറ്റം വരുത്തേണ്ടതിന്റെ അനിവാര്യതയിലേക്കും റിച്ചാൾഡ് വോൾഫ് വിരൽ ചൂണ്ടുന്നുണ്ട്.

മുതലാളിത്തവും സോഷ്യലിസവും നേർക്കുനേർ

ഗ്രന്ഥകർത്താവിൻ്റെ അഭിപ്രായത്തിൽ മുതലാളിമാർ ചെയ്യുന്നതെന്തും നിർണയിക്കപ്പെടുന്നത് മുതലാളിമാർ നിയന്ത്രിക്കുന്ന ഉൽപാദന സ്ഥാപനങ്ങളെയും അവർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വിപണികളെയും വിപണികൾക്കുള്ള വിശാലമായ സമൂഹത്തെയും ഭരണകൂടത്തെയും മാധ്യമങ്ങളെയും മറ്റും പരസ്പ‌രം ബന്ധിപ്പിക്കുന്ന വ്യവസ്ഥയാലാണ്. അവർ പിന്താങ്ങുന്ന ലക്ഷ്യങ്ങൾ ലാഭം, വളർച്ച, വിപണി വിഹിതം ഈ വ്യവസ്ഥയിൽ നിന്നുള്ള സൂചനകളോടുള്ള അവരുടെ യുക്തിസഹമായ പ്രതികരണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാ ണ്. എന്നാൽ ഒരു സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയിൽ മിച്ചം ഉൽപ്പാദിപ്പിക്കുന്നത് തൊഴിലാളികളാണ്. മുതലാളിത്തത്തിൽ സംഭവിക്കുന്നതുപോലെ, മിച്ചം കൈവ ശപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രധാന പങ്ക് ഒരു പ്രത്യേക ചെറിയ കൂട്ടം ആളുകളല്ല വഹിക്കുന്നത്; മറിച്ച് ഉൽപ്പാദനത്തിലൂടെ തങ്ങൾ സൃഷ്‌ടി ക്കുന്ന മിച്ചം കൈവശപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് തൊഴിലാളികൾ തന്നെയാണ്.

തൊഴിലാളികൾ കർതൃത്വത്തിലേക്ക്

തൊഴിലാളികൾ സ്വയം നിയന്ത്രിക്കുന്ന ഉൽപ്പാദന സ്ഥാപനമെന്ന ആശയ മാണ് മുതലാളിത്ത വ്യവസ്ഥയിലെ അപഭ്രംശങ്ങളെ പ്രതിരോധിക്കുന്നതിന് ഗ്രന്ഥ കാരൻ മുന്നോട്ട് വെയ്ക്കുന്ന ബദൽ. തൊഴിലാളികൾ ഉൽപ്പാദനത്തിൻ്റെ ദൈനം ദിന പ്രവർത്തനങ്ങൾ മാത്രമല്ല, സ്ഥാപനത്തിൻ്റെ ഭാവി, നിക്ഷേപം, ഉൽപ്പാദനരീ തി, മിച്ചത്തിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങളിലും പങ്കാളികളാകണം. ഇത് ഒരു സാങ്കൽപ്പിക ആശയമൊന്നുമല്ല. തൊഴിലാളികൾ കൂട്ടായി ഉടമസ്ഥത വഹിക്കുകയും സ്ഥാപനനടത്തിപ്പിൽ ജനാധിപത്യപരമായ തീരുമാനമെടുക്കുകയും ചെയ്യുന്ന സഹകരണസ്ഥാപനങ്ങൾ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ട്. തൊഴി ലാളികളുടെ കൂട്ടായ ഉടമസ്ഥതയിലും ജനാധിപത്യ നിയന്ത്രണത്തിലും പ്രവർത്തി ക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കേരള ദിനേശ് ബീഡി സഹകരണസംഘവും, റിച്ചാർഡ് വോൾഫ് മുന്നോട്ട് വെയ്ക്കുന്ന തൊഴിലാളികളുടെ സ്വയം നിയന്ത്രിത ഉൽപ്പാദനസ്ഥാപനം എന്ന ആശ യത്തിന് ഇന്ത്യൻ സാഹചര്യത്തിൽ പ്രധാന്യമുള്ള പ്രായോഗിക മാതൃകകളാണ്.

സാമ്പത്തിക ജനാധിപത്യം യാഥാർത്ഥ്യമാകണം

തൊഴിലാളികൾ സ്വയം നിയന്ത്രിക്കുന്ന ഉൽപ്പാദനസ്ഥാപനം എന്ന റിച്ചാൾഡ് വോൾഫിന്റെ ആശയം, മുതലാളിത്തത്തിൻ്റെ ആന്തരിക സംഘടനയെ വിമർശ നാത്മകമായി പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഉൽപ്പാദനത്തിൽ തൊഴി ലാളികൾ നിർണായക പങ്കുവഹിച്ചിട്ടും സ്ഥാപനത്തിൻ്റെ ഉടമസ്ഥതയും തീരുമാ നാധികാരവും ഒരു ചെറിയ വിഭാഗത്തിൽ കേന്ദ്രീകരിക്കുന്ന അവസ്ഥയ്ക്ക് പകരം ഉൽപ്പാദനവും മിച്ചത്തിൻ്റെ വിനിയോഗവും തൊഴിലാളികളുടെ ജനാധിപത്യനിയ ന്ത്രണത്തിലാക്കുകയാണ് ഈ രീതി ലക്ഷ്യമിടുന്നത്. സഹകരണ സ്ഥാപനങ്ങ ളുടെ അനുഭവങ്ങൾ ഈ ആശയത്തിന് പ്രായോഗിക അടിത്തറ നൽകു ന്നുണ്ടെങ്കിലും വിപണി മത്സരം, നിക്ഷേപം, മാനേജ്മെന്റ്റ്, സ്ഥാപനങ്ങൾ തമ്മി ലുള്ള ഏകോപനം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് വ്യക്തമായ പരിഹാരങ്ങൾ കണ്ട ത്തേണ്ടതുണ്ട്. എന്നിരുന്നാലും, സാമ്പത്തിക ജനാധിപത്യത്തെ കുറിച്ചുള്ള ഗൗര വമേറിയ ചർച്ചയ്ക്ക് വഴി തുറക്കുന്ന ആശയമാണിത്.

 

 

Hot this week

പ്രകൃതിയിലെ വിസ്മയങ്ങൾ – ഊർപ്പണപുഷ്പം

Caesarweed എന്നും Congo jute എന്നും പേരുകളുള്ള ഊർപണം (Urena lobata)...

നിറങ്ങൾ തൻ നൃത്തം – മനീഷ് ഡേ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1909...

കലാലയങ്ങളിലെ സംഘിരാഷ്ട്രീയം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി കലാശാലാ ക്യാംപസുകളുടെ ജനാധിപത്യമര്യാദകൾക്ക് ആർ...

ഗ്യാനേഷ് കുമാറും മോഷ്ടിച്ചെടുത്ത ജനവിധിയും

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ...

Topics

പ്രകൃതിയിലെ വിസ്മയങ്ങൾ – ഊർപ്പണപുഷ്പം

Caesarweed എന്നും Congo jute എന്നും പേരുകളുള്ള ഊർപണം (Urena lobata)...

നിറങ്ങൾ തൻ നൃത്തം – മനീഷ് ഡേ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1909...

കലാലയങ്ങളിലെ സംഘിരാഷ്ട്രീയം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി കലാശാലാ ക്യാംപസുകളുടെ ജനാധിപത്യമര്യാദകൾക്ക് ആർ...

ഗ്യാനേഷ് കുമാറും മോഷ്ടിച്ചെടുത്ത ജനവിധിയും

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ...

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...

രാത്രി വഴികൾ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്

ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം അവളുടെ മനസ്സിൽ...

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നേരെ പോലീസതിക്രമം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ...
spot_img

Related Articles

Popular Categories

spot_imgspot_img