ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം.

1799 ൽ ജനിച്ച പീൽ പക്ഷി ശാസ്ത്രത്തിലും കീട ശാസ്ത്രത്തിലും അതുല്യ പാടവം പ്രകടമാക്കിയിരുന്നു. ആദ്യകാല അമേരിക്കൻ ച്ചായാ ചിത്ര രചനയുടെ ചുവട് പിടിച്ചുള്ള രചന ആയിരുന്നു അദ്ദേഹത്തിന്റേത്. സൂപ്പർ റിയലിസത്തിന്റെതായ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു പെയിന്റിംഗുകൾ. തന്റെ രാജ്യത്തു ആദ്യമായി മ്യൂസിയം പണിയുന്നതിൽ പ്രധാന പങ്ക് വഹിച്ചു.. ആരുടെയെങ്കിലും ശൈലികൾ പകർത്തുകയല്ല ആഴത്തിലുള്ള കലാപരമായ സംവേദനാത്മകത ചിത്രങ്ങളിൽ ചേർത്തുവെക്കുകയായിരുന്നു അദ്ദേഹം.സൂക്ഷ്മ വും സ്ഥൂലവുമായ അടയാളപ്പെടുത്താലോടെ ഓരോ ചിത്രവും സമ്പന്നമാക്കാൻ കഴിഞ്ഞ കലാകാരനാണ് ടിഷ്യൻ റാംസെ പീൽ.. 1885 ൽ വിടപറഞ്ഞ അദ്ദേഹം പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ചിത്രകാരനായി അറിയപ്പെടുന്നു.






