ഏകാന്തതയുടെ രാഷ്ട്രീയ വഴികൾ

എം വി നിജീഷ്

ഏകാന്തത രാഷ്ട്രീയത്തിലും അനിവാര്യമായ ഒരു ഘടകമായിരുന്നോ? പ്രണയത്തിലും ജീവിതത്തിലും അവനവനിലും തോന്നുന്ന വൈകാരിക വായ്പ്, ഒറ്റപ്പെടൽ, പിൻ വാങ്ങലുകൾ ഇതൊക്കെ രാഷ്ട്രീയത്തിലുമുണ്ടായിരുന്നോ? സുപ്രധാന രാഷ്ട്രീയ നേതൃത്വങ്ങൾ അവരുടെ അവസാന കാലങ്ങളിൽ അനുഭവിച്ച ആശയപരമായ ഏകാന്തത, അല്ലെങ്കിൽ രാഷ്ട്രീയ ഏകാന്തത അതീവ വിചിത്രവും അത്ര തന്നെ അമ്പരപ്പിക്കുന്നതുമാണ്. ചരിത്രത്തിൽ തലയെടുപ്പോടെ നിന്ന എല്ലാ മഹാരഥന്മാരെയും ഒടുവിൽ പിടികൂടുന്ന ഏകാന്തതയുടെ അർത്ഥമെന്താണ്? അന്നേ വരെ അവർ ജീവിച്ച ആശയ വഴികളെ ഒടുവിലത്തെ ഏകാന്തത കൊണ്ട് നിർദ്ധാരണം ചെയ്യുന്നത് ഏങ്ങനെയാണ്! ദേശീയ പ്രസ്ഥാനം മുതൽ നവോത്ഥാന പാരമ്പര്യം വരെ അവരെ വലയം ചെയ്തിരിക്കുന്ന അനിവാര്യമായ ഏകാന്തതയിൽ ആരും മുക്തമായിട്ടില്ല.

അപരോൻമുഖമായ സ്നേഹമായിരുന്നു ശ്രീനാരായാണ ഗുരുവിന്റെ ചിന്താപദ്ധതി. അനുകമ്പയായിരുന്നു അതിനെയെല്ലാം ചേർത്ത് നിർത്തിയ കാണാചരട്. എന്നിട്ടും ഗുരുവിനെ ആകെ മൂടിയ ആശങ്ക തന്റെ ചിന്തകൾ നൽകുന്ന മാനുഷിക മൂല്യമേറ്റെടുക്കാൻ എല്ലാവരും തയ്യാറാവുന്നില്ലല്ലോ എന്ന ആത്മസങ്കടം. അത് ഗുരുവിനെ അവസാന കാലങ്ങളിൽ വരെ വേട്ടയാടിയിരുന്നു. ഇതേ ആത്മവ്യഥ മഹർഷി രവീന്ദ്രനാഥ ടാഗോറിന്റെ ജീവിതത്തിലും കാണാം. ഒരു പക്ഷേ ദേശീയ പ്രസ്ഥാനത്തിന്റെ മുൻപന്തിയിൽ സമരം നയിക്കുകയും അതിന്റെ സാംസ്കാരിക ഗരിമയ്ക്ക് നിരന്തരം ഊർജ്ജം പകരുകയും ചെയ്ത ടാഗോർ ഒരു കാലത്ത് ഉയർത്തിയ ആശയങ്ങളുടെ വ്യാപ്തിയെ കുറിച്ച് ആശങ്കപ്പെട്ടിരുന്നു. ദേശീയതയുടെ പാരമ്യത്തിൽ അതിന്റെ പരിമിതികളെ ടാഗോർ തിരിച്ചറിയുന്നു. അതിർത്തികൾ നിർണയിക്കുന്ന പരിമിതിക്കപ്പുറത്തെ സാർവ്വദേശീയ മാനവികതയെ ടാഗോർ തിരിച്ചറിയുകയും പ്രായോഗിക രാഷ്ട്രീയത്തെ ആശയ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പക്ഷെ അതേറ്റെടുക്കാൻ നേതൃത്വമോ അണികളോ ഉണ്ടായില്ല എന്ന വൈകാരിക പ്രശ്നം ടാഗോറിനെ വേട്ടയാടിയിരുന്നു. മരണം വരെ. “നിങ്ങളുടെ വിളികൾക്ക് ആരും ഉത്തരം നൽകുന്നില്ലെങ്കിൽ തന്നിയെ നടക്കുക” എന്നായിരുന്നു ടാഗോർ മരണാവസാനം വരെ ഉയർത്തിപ്പിടിച്ച ചോദ്യം.

ഈ ചോദ്യവും അതുയർത്തുന്ന രാഷ്ട്രീയ പ്രതിസന്ധിയും ഏറ്റവുമധികം പ്രതിഫലിക്കുന്നത് മഹാത്മാഗാന്ധിയുടെ പൊതു ജീവിതത്തിലാണ്. 1938 മുതൽ ആരംഭിച്ച ദ്വിരാഷ്ട്ര വാദ സിദ്ധാതം, പാകിസ്ഥാൻ എന്ന രാജ്യത്തിന് വേണ്ടിയുള്ള മുറവിളി. 1924 ൽ ബെൽഗാം സമ്മേളനത്തിൽ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഗാന്ധിജി കൃത്യം പത്തു വർഷങ്ങൾ കൊണ്ട് കോൺഗ്രസിൽ നിന്ന് പടിയിറങ്ങുന്നുണ്ട്. എങ്കിലും കോൺഗ്രസിന്റെ ഒടുവിലത്തെ ശബ്ദമായി, ഉപദേശിക്കുന്ന ഗുരുവായി ഗാന്ധിജി പിന്നീട് നില കൊണ്ടിരുന്നു. നെഹ്റു,പട്ടേൽ തുടങ്ങി കോൺഗ്രസിന്റെ നേതൃത്വവുമായി മാറിയ പലരും ഒരു പ്രതിസന്ധിഘട്ടത്തിൽ ഗാന്ധിജിയോട് ഉപദേശം സ്വീകരിച്ച ആൾക്കാരായിരുന്നു. 40 കൾക്കു ശേഷം വന്ന രാഷ്ട്രീയ കുഴങ്ങിമറിച്ചിലുകൾ ഇവരെല്ലാം നിന്നെ ഒരു പരിധിവരെ ഗാന്ധിജിയിൽ നിന്ന് അകറ്റിനിർത്തുന്നുണ്ട്. ഉദാഹരണത്തിന് സ്വാതന്ത്ര്യത്തിനു മുമ്പ് രൂപപ്പെടുന്ന വിഭജന പദ്ധതി ഗാന്ധിജിയെ വല്ലാതെ ആശങ്ക കുലനാക്കിയിരുന്നു. മതാടിസ്ഥാന വിഭജനം തന്നെയായിരുന്നു കാരണം. മൗണ്ട് ബാറ്റൺ പ്രഭു ഈ വിഷയം സംബന്ധിച്ച് ഗാന്ധിജിയുമായും പട്ടേലുമായും നെഹ്റുവുമായും ജിന്നയുമായും സ്വകാര്യ സംഭാഷണം തന്നെ നടത്തുന്നുണ്ട്. ആ ഘട്ടത്തിൽ ബാക്കി മൂന്നുപേരും സ്വീകരിച്ച നിലപാട് ഒരു പരിധിവരെ പ്രായോഗിക രാഷ്ട്രീയത്തിന്റെതായിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്നണി എന്ന രീതിയിൽ ഗാന്ധിജിയുടെ ശബ്ദം കേൾക്കാൻ ഇവരാരും തയ്യാറാവുന്നില്ലല്ലോ എന്ന ആശങ്ക ഗാന്ധിജിയിൽ പ്രതിഫലിച്ചിരുന്നു.

സ്വാതന്ത്രാനന്തരം രൂപപ്പെട്ട വർഗീയ കലാപങ്ങൾ അടിച്ചമർത്തുന്നതിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ച പ്രധാന രാഷ്ട്രീയ പാർട്ടി എന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നുള്ള വീക്ഷണം ഗാന്ധിജിക്കുണ്ടായിരുന്നു. വിഭജനം നടന്ന രണ്ട് അതിർത്തികൾ രേഖപ്പെടുത്തപ്പെട്ടത് മനുഷ്യരുടെ ചോര കൊണ്ടായിരുന്നു. പാകിസ്താന്റെ പ്രധാന ഭൂമി ഉൾപ്പെടുന്ന ഭാഗത്ത് സൈന്യത്തെ തന്നെ ഇറക്കി മൗണ്ട് ബാറ്റൻ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ, ഇന്നത്തെ ബംഗ്ലാദേശിന്റെ അതിർത്തി കാത്തത് ഗാന്ധിജിയുടെ സത്യാഗ്രഹമായിരുന്നു. ഈ സത്യാഗ്രഹം സമരത്തിന്റെ ഘട്ടങ്ങളിലെല്ലാം ഗാന്ധിജി നിരന്തരം ആവർത്തിച്ചത് ടാഗോറിന്റെ മേൽപ്പറഞ്ഞ വരികളാണ്. നിങ്ങൾ പറയുന്നത് ആരും കേൾക്കാൻ ഇല്ലെങ്കിൽ തനിയെ നടക്കുക. മറ്റൊരർത്ഥത്തിൽ ഗാന്ധിജിക്ക് ഇന്ത്യൻ ദേശീയ പ്രസ്ഥാനം അഹിംസയിലും സത്യത്തിലും ഊന്നിയിരിക്കണമെന്ന് നിർബന്ധങ്ങളുണ്ടായിരുന്നു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉടൻ നടന്ന കലാപങ്ങൾ താൻ ഇതുവരെ ഒരു ജനതയെ പഠിപ്പിക്കാൻ ശ്രമിച്ച മുഴുവൻ ആവശ്യങ്ങളുടെയും ഒരുമിച്ചുള്ള റദ്ദാവലായി ഗാന്ധിജി കണ്ടു. അതുകൊണ്ടുതന്നെ ധാർമിക ശോഷണം സംഭവിച്ച ഒരു രാഷ്ട്ര നിർമ്മാണ പ്രക്രിയ മാത്രമായി ഇന്ത്യയുടെ രൂപീകരണത്തെ ഗാന്ധിജി വരച്ചിട്ടുണ്ടുന്നുണ്ട്. ഏറ്റവും മികച്ച ഉദാഹരണം സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട ദിവസങ്ങളിൽ ഗാന്ധിജി നെഹ്റുവിനയച്ച സമ്മാനമാണ്. ആകെ വാടിക്കരിഞ്ഞ ഒരു ഇലയാണ് ഗാന്ധിജിയുടെ അയച്ചുകൊടുത്തത് . ഞാൻ ഉദ്ദേശിച്ച സ്വാതന്ത്ര്യം ജീവസുറ്റ ,കരുത്തുറ്റ ഒരു ഇലയായിരുന്നുവെന്നും പക്ഷേ നമുക്ക് ലഭിച്ചത് ശോഷിച്ച സ്വാതന്ത്ര്യം മാത്രമാണെന്നും ഈ പ്രവർത്തിയിലൂടെ ഗാന്ധിജി പറഞ്ഞു വെക്കുന്നുണ്ട്

രാഷ്ട്രീയ ഏകാന്തതകൾ വിട്ടുവീഴ്ചകൾക്ക് അപ്പുറത്ത് അന്നേവരെ ക്രമപ്പെടുത്തിയ ജീവിതത്തിന്റെ നിഷ്പലതയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. ടാഗോർ എന്ന രാഷ്ട്രീയ എഴുത്തുകാരനും ശ്രീനാരായണ ഗുരു എന്ന നവോത്ഥാന നായകനും ഒടുവിൽ ബാധിച്ച ഏകാന്തതയുടെ അനുരണനങ്ങൾ മഹാത്മാഗാന്ധിയിലും വ്യക്തമാണ്. ഗാന്ധിജിയുടെ ജീവിതം സ്വാതന്ത്ര്യാനന്തരം ഏതാണ്ട് പ്രാർത്ഥന പൂർണ്ണമായി മാറിക്കഴിഞ്ഞിരുന്നു. ജീവിതം ഒട്ടൊക്കെ അവസാനിക്കുമെന്ന് ഗാന്ധിജി മുൻകൂട്ടി കണ്ടിട്ടുമുണ്ട്. അവസാന ദിനങ്ങളിൽ ദിനംപ്രതി ആവർത്തിച്ച കവിത മേൽ സൂചിപ്പിച്ച ടാഗോറിന്റെ വരികളായിരുന്നു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നാവർത്തിച്ച ഒരു മനുഷ്യന്റെ വഴികൾ ഏറ്റെടുക്കാൻ ചുരുക്കം ചില ആളുകൾ മാത്രമേ ഉള്ളൂ എന്ന നിസ്സഹായത. ആ രാഷ്ട്രീയ ഏകാന്തത ജീവിതംകൊണ്ടും മരണം കൊണ്ടും ഗാന്ധിജി നിരന്തരം ഉറപ്പുവരുത്തുന്നുണ്ട്

Hot this week

ഹിന്ദുത്വരാഷ്ട്രീയം പോയവാരം –   അയോദ്ധ്യയിലെ മോഷണം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി മദ്ധ്യപ്രദേശിൽ ഉജ്‌ജയിനിയിലെ ഷാഹി പള്ളിയും...

പെരളശ്ശേരിയിലെ എ.കെ.ജി മ്യൂസിയം

  “ഭാരതത്തിൽ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും കഷ്ടപ്പെടുന്നവരുമായ എല്ലാ മനുഷ്യരുടെയും വസന്തകാലം വിരിയും. ആ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 35

‘‘മൂന്ന്‌ ട്രെയിൻ യാത്രകൾ, മൂന്ന്‌ ലെനിൻ: 1914ൽ, യുദ്ധകാല യൂറോപ്പിൽ സുരക്ഷിത...

ചില ഗാന്ധിജയന്തി ചിന്തകൾ

ഒക്ടോബർ 2 ന്  ഗാന്ധിജയന്തി  ആഗോളമായി  അഹിംസാദിനമായി ആചരിച്ചപ്പോൾ  പ്രധാനമന്ത്രി നരേന്ദ്രമോദിയും ...

ജാനമ്മ കുഞ്ഞുണ്ണിയുടെ കനൽ വഴികൾ  താണ്ടിയ വിസ്മയജീവിതം

പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം  കേരള...

Topics

ഹിന്ദുത്വരാഷ്ട്രീയം പോയവാരം –   അയോദ്ധ്യയിലെ മോഷണം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി മദ്ധ്യപ്രദേശിൽ ഉജ്‌ജയിനിയിലെ ഷാഹി പള്ളിയും...

പെരളശ്ശേരിയിലെ എ.കെ.ജി മ്യൂസിയം

  “ഭാരതത്തിൽ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും കഷ്ടപ്പെടുന്നവരുമായ എല്ലാ മനുഷ്യരുടെയും വസന്തകാലം വിരിയും. ആ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 35

‘‘മൂന്ന്‌ ട്രെയിൻ യാത്രകൾ, മൂന്ന്‌ ലെനിൻ: 1914ൽ, യുദ്ധകാല യൂറോപ്പിൽ സുരക്ഷിത...

ചില ഗാന്ധിജയന്തി ചിന്തകൾ

ഒക്ടോബർ 2 ന്  ഗാന്ധിജയന്തി  ആഗോളമായി  അഹിംസാദിനമായി ആചരിച്ചപ്പോൾ  പ്രധാനമന്ത്രി നരേന്ദ്രമോദിയും ...

ജാനമ്മ കുഞ്ഞുണ്ണിയുടെ കനൽ വഴികൾ  താണ്ടിയ വിസ്മയജീവിതം

പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം  കേരള...

നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോൺ...

പ്രകൃതിയിലെ വിസ്മയങ്ങൾ – വണ്ടുകൾ പലതരം

ഗ്രീക്ക് വാക്കുകളായ 'koleos' (ഉറ/കവചം), 'pteron ' (ചിറക്) എന്നിവയിൽ നിന്നാണ്...

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...
spot_img

Related Articles

Popular Categories

spot_imgspot_img