ഹിന്ദുത്വരാഷ്ട്രീയം പോയവാരം – കെ എൻ ഗണേശ് എഴുതുന്ന പുതിയ പംക്തി

ഉദ്ഘാടനം ചെയ്യപ്പെട്ട് രണ്ടു വർഷം ആയതേ ഉള്ളു എങ്കിലും അയോദ്ധ്യയിലെ രാമക്ഷേത്രം നിരന്തരം വാർത്തകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഈയടുത്താണ് ക്ഷേത്രത്തിൽനിന്ന് കോടിക്കണക്കിനു മുതൽ കളവുപോയത്. അയോദ്ധ്യക്ഷേത്ര ട്രസ്റ്റികൾ തന്നെയാണ് മോഷണത്തിന് നേതൃത്വം നൽകിയത് എന്ന് കണ്ടെത്തുകയും ചെയ്തത് ട്രസ്റ്റികളിൽ ചിലർ അറസ്റ്റ് ചെയ്യപ്പെട്ടു ട്രസ്റ്റ് സെക്രട്ടറി ചംപക് റായിയെ പുറത്താക്കി അദ്ദേഹവും അറസ്റ്റ് ചെയ്യപെട്ടു കൊള്ളയെ കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടിമിനെ ചുമതലപ്പെടുത്തി എസ്ഐടി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് ക്ഷേത്രഭണ്ഡാരത്തിൽ നിന്നും മുതൽ കടത്തി കൊണ്ടു പോകുന്ന 105 ദൃശ്യങ്ങളാണ്.
അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലിയ ഗവൺമെന്റ് സ്പോൺസേർഡ് ക്ഷേത്രമാണ്. മോദി തന്നെ മുഖ്യ പൂജാരിയായി പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രം. മുഗൾ കാലത്തു പണിത ബാബരി മസ്ജിദ് അങ്കണത്തിൽ കടന്നുകയറി ഏതാനും ബൈരാഗി സന്യാസിമാർ സ്ഥാപിച്ച രാംലല്ല വിഗ്രഹത്തിന്റെ പ്രദേശം ഒരു സുപ്രീം കോടതി വിധി പ്രകാരം കൈവശപ്പെടുത്തിയാണ് ഈ ക്ഷേത്രം പണിതതു തന്നെ.
ക്ഷേത്രത്തിനു വേണ്ടി വമ്പിച്ച പണപ്പിരിവാന്ന് ബിജെപി / ആർ എസ്എസ്/വിശ്വഹിന്ദു പരിഷത്ത് ഇന്ത്യയൊട്ടാകെ നടത്തിയത് അതിൻ്റെ പൂർണ കണക്കുകൾ ഇപ്പോഴും പുറത്തു ലഭ്യമല്ല. രാമന്റെ പേരിൽ ഭക്തജനങ്ങളിൽ നിന്ന് സ്വരൂപിച്ച ഈ പണമാണ് ആർഎസ്എസ്‐വിഎച്ച്പി കട്ടുമുടിക്കുന്നത്. അറസ്റ്റ് നടന്നിട്ട് പല മാസങ്ങളായെങ്കിലും മോഷണം നിർബാധം ഇപ്പോഴും നടക്കുകയാണ്. ഇതിനെക്കുറിച്ച് കൃത്യമായ ഒരു ചാർജ് ഷീറ്റ് പോലും തയ്യാറാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല ചമ്പക് റായ് അടക്കം അറസ്റ്റ് ചെയ്തവരെ വിട്ടയക്കുകയും ചെയ്തു അയോദ്ധ്യയിലെ രാമക്ഷേത്രം ക്രിമിനൽ രാജിന്റെ കീഴിലായി കഴിഞ്ഞു. മോദിയും ആദിത്യനാഥും അടക്കo ഉത്തരവാദിത്വപ്പെട്ടവർ മൗനത്തിലാണ് ഈ ക്രിമിനൽ രാജിനെ ഇന്ത്യയിലെ ഭക്തജനങ്ങൾ എത്രകാലം സഹിക്കും എന്നാണ് അറിയേണ്ടത്.




