ചില ഗാന്ധിജയന്തി ചിന്തകൾ

ചിന്തപ്ലസ് വെബ് ഡെസ്ക് 

ഒക്ടോബർ 2 ന്  ഗാന്ധിജയന്തി  ആഗോളമായി  അഹിംസാദിനമായി ആചരിച്ചപ്പോൾ  പ്രധാനമന്ത്രി നരേന്ദ്രമോദിയും  ഗാന്ധിസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിജിയുടെ ദർശനം വരും കാലങ്ങളിലും തലമുറകളെ  പ്രചോദിപ്പിക്കുമെന്ന് X ൽ കുറിക്കുകയും ചെയ്തു. ആ പോസ്റ്റിനു താഴെ വന്ന് പലരും ചോദിക്കുന്നുണ്ട് താങ്കൾ ഇത്രയേറെ വെറുക്കുന്ന ഗാന്ധിജിയുടെ മുന്നിൽ കുമ്പിടേണ്ടി വന്നു അല്ലേ എന്ന് .

മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയെ വളർത്തുകയും വെറുപ്പിന്റെ രാഷ്ട്രീയസ്‌കൂളിൽ പഠിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ സ്വയം സഹായ സംഘത്തിന്റെ മുഖ്യപ്രചാരക് ആയിരുന്ന വ്യക്തി ഇന്ത്യ ഭരിക്കുന്നുവെന്ന വിരോധാഭാസം ജനാധിപത്യ മനസ്സുകളിൽ കടുത്ത ആശങ്കയാണ് നിറച്ചിരിക്കുന്നത് .
 പ്രഗ്യ സിംഗ് ഠാക്കൂർ എംപി  , മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത് ,അനന്ത് കുമാർ ഹെഗ്‌ഡെ ,നളിൻ കുമാർ കടീൽ ,സാക്ഷി മഹാരാജ് തുടങ്ങി എത്രയോ ബിജെപി നേതാക്കളും ജനപ്രതിനിധികളുമാണ് ഗോഡ്‌സെ രാജ്യസ്നേഹിയാണെന്ന് വാഴ്ത്തിയത്.2019 ൽ  ഗാന്ധിയുടെ രക്തസാക്ഷി  ദിനത്തിൽ ഹിന്ദു മഹാ സഭയുടെ ദേശീയ സെക്രട്ടറി ,പൂജ ശകുൻ  പാണ്ഡെയുടെ നേതൃത്വത്തിൽ  അലിഗഢിൽ ഗാന്ധിവധം  പുനഃസൃഷ്ടിക്കുകയുണ്ടായി. ഗാന്ധിജിയുടെ കോലമുണ്ടാക്കി എയർ പിസ്റ്റൽ ഉപയോഗിച്ച് വെടിവെച്ചപ്പോൾ  ചുവന്ന ചായം പുറത്തേക്ക് ഒഴുകി . പിന്നീട് അവർ ഗാന്ധിജിയുടെ കോലം കത്തിച്ചു. അവിടം കൊണ്ടും തീർന്നില്ല. ഗോഡ്‌സെ യുടെ രൂപത്തിൽ ഹാരം  അണിയിക്കുകയും മധുരം വിതരണം ചെയ്തുകൊണ്ട് ‘ശൗര്യ ദിവസം ” ആചരിക്കുകയും ചെയ്തു.
ഗോഡ്‌സെയുടെ പ്രതിമ ഇന്ത്യയുടെ പല ഭഗ്നകളിലും സ്ഥാപിക്കാൻ പലപ്പോഴായി ശ്രമം നടന്നു വെങ്കിലും പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്  അത് നടന്നിട്ടില്ല. ഗോഡ്സെയും കൂട്ടുപ്രതിയായ നാരായൺ ആപ്തെയെയും തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെൻട്രൽ ജയിളിൽ നിന്നും കൊണ്ടുവരുന്ന മണ്ണുപയോഗിച്ച് ഇരുവരുടെയും പ്രതിമകൾ ഉണ്ടാക്കാനാണ് പദ്ധതിയെന്ന് ഹിന്ദു മഹാ സഭ പ്രഖ്യാപിച്ചിട്ടുണ്ട്. ഗാന്ധിജി ഹിന്ദുത്വ വാദികളുടെ കൊടുംവെറുപ്പിന്റെ ഇരയായിരുന്നു വെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. ആ വെറുപ്പ് ഇന്നും തുടരുന്നു.
ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് അനുകൂലമായി നിലപാടെടുത്തതാണ് ഗാന്ധിജിയെ  കൊല്ലാനുള്ള കാരണമെന്ന് പറയുമ്പോൾ 1934 മുതൽ ഹിന്ദുത്വ കൊലയാളികൾ  ഗാന്ധിജിക്ക് പിന്നാലെ കത്തിയുമായി നടന്നത് എന്തിനാണെന്ന് ഓർക്കേണ്ടതുണ്ട്.  ഗാന്ധിജി ഏറ്റവും ശക്തമായി വാദിച്ചത് ഹിന്ദുമതം വിശ്വസിച്ചിരുന്ന  തൊട്ടുകൂടായ്മക്കെതിരെയായിരുന്നു.
സാർവലൗകിക സ്നേഹം എന്ന ദർശനം ഉൾക്കൊള്ളാൻ ഹിന്ദുത്വ വാദികൾക്ക് ഒരിക്കലും കഴിയില്ല.
ഇന്ത്യയിൽ അവർ ഇപ്പോൾ പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ സംസ്കാരത്തിനെതിരെ ശബ്ദം ഉയർത്തി കൊണ്ട് മാത്രമേ ഗാന്ധി ജയന്തി ആചരിക്കാനാവൂ. പൊള്ളയായ വാക്കുകളും സത്യസന്ധമല്ലാത്ത നമസ്കാരങ്ങളും പ്രധാന മന്ത്രിയെ തുറന്നുകാട്ടുക തന്നെ ചെയ്യും .
ജന്തർ മന്തറിൽ ഒക്ടോബർ രണ്ടിന് തടിച്ചു കൂടിയ ഇന്ത്യൻ യുവത ഗാന്ധിജിയുടെ മാർഗം പിന്തുടർന്ന് കൊണ്ടാണ് ചീഫ് തെരെഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്. പക്ഷെ അവരെ തെരുവിൽ വലിച്ചിഴക്കുന്നതാണ് ലോകം മുഴുവൻ കണ്ടത്. സിപിഐ എം നേതാക്കളായ എം എ ബേബിയും ബൃന്ദ കാരാട്ടും ഉൾപ്പടെ കസ്റ്റഡിയിൽ ആയി.
ഗോഡ്‌സെ അനുകൂലികൾ രാജ്യം ഭരിക്കുമ്പോൾ മറ്റൊന്ന് പ്രതീക്ഷിക്കാനാവില്ല.
കേരളത്തിൽ ഗാന്ധിയുടെ നേരവകാശികൾ എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ഭരണം നടത്തുമ്പോൾ  നാം കാണുന്നത് ഹിന്ദുത്വവാദികളുമായുള്ള അവരുടെ അകലം ദൈനം ദിനം കുറഞ്ഞു വരുന്നതാണ്.

Hot this week

ജാനമ്മ കുഞ്ഞുണ്ണിയുടെ കനൽ വഴികൾ  താണ്ടിയ വിസ്മയജീവിതം

പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം  കേരള...

നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോൺ...

പ്രകൃതിയിലെ വിസ്മയങ്ങൾ – വണ്ടുകൾ പലതരം

ഗ്രീക്ക് വാക്കുകളായ 'koleos' (ഉറ/കവചം), 'pteron ' (ചിറക്) എന്നിവയിൽ നിന്നാണ്...

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

Topics

ജാനമ്മ കുഞ്ഞുണ്ണിയുടെ കനൽ വഴികൾ  താണ്ടിയ വിസ്മയജീവിതം

പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം  കേരള...

നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോൺ...

പ്രകൃതിയിലെ വിസ്മയങ്ങൾ – വണ്ടുകൾ പലതരം

ഗ്രീക്ക് വാക്കുകളായ 'koleos' (ഉറ/കവചം), 'pteron ' (ചിറക്) എന്നിവയിൽ നിന്നാണ്...

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....
spot_img

Related Articles

Popular Categories

spot_imgspot_img