സൂം വിൻഡോയിലെ മൂന്നാമത്തെ ചതുരക്കളത്തിന് മുഖമില്ലായിരുന്നു. മറ്റുള്ളവയിലൊന്നിൽ ഞാനും, പിന്നെ റേച്ചൽ കരാഫിസ്താനും. റേച്ചൽ നാടകപ്രവർത്തകയാണ്. ബെർലിനിൽ താമസിക്കുന്ന ബ്രിട്ടീഷുകാരി. മുത്തച്ഛൻ വഴി ടർക്കിഷ് വംശജ. ഭർത്താവ് പോളണ്ടുകാരൻ.
മൂന്നാമത്തെ ചതുരക്കളത്തിലെ പെൺകുട്ടിക്ക് മുഖം മാത്രമല്ല,...
2023 ജനുവരി. തൃശൂരിൽ, പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അവസാനനിമിഷപണിത്തിരക്കുകളിൽ ആണ്ടു മുങ്ങിയിരിക്കുന്ന സമയം. ഇറ്റ് ഫോക്ക് (ITFoK) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, കേരള സംഗീത നാടക അക്കാദമി വർഷം തോറും നടത്തുന്ന അന്താരാഷ്ട്രനാടകമേള,...