
1 .7 മില്യൺ ഏക്കർ കൃഷിഭൂമി പാക് സർക്കാർ കുത്തക കമ്പനികൾക്ക് നല്കാൻ തീരുമാനിച്ചതായി പ്രതിഷേധസമരത്തെ അഭിസംബോധന ചെയ്ത സെക്രട്ടറി ജനറൽ ഫാറൂഖ് താരിഖ് ആരോപിച്ചു. ചെറുകിട കർഷകരുടെ ഭൂമി കവർന്നെടുക്കുവാനാണ് ശ്രമം നടക്കുന്നതെന്നും ഭക്ഷ്യവിതരണ സംവിധാനം തകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
40 കിലോ ഗോതമ്പിന് 4000 പാക്കിസ്ഥാൻ രൂപ എന്ന തരത്തിൽ മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്ന് സംഘടനയുടെ വനിതാ വിഭാഗം നേതാവ് റിഫാത് മഖ്‌സൂദ് ആവശ്യപ്പെട്ടു.
ചോളിസ്ഥാനിലെ ഭവൽപൂരിൽ കോർപറേറ്റുകൾക്ക് കൃഷിഭൂമി വിട്ടുകൊടുത്തകുകൊണ്ട് അഞ്ചു കനാലുകൾ നിർമ്മിക്കുവാനുള്ള നീക്കത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സമരം നടന്നു വരികയായിരുന്നു.
സൗത്ത് ഏഷ്യ പെസന്റ് ഫെഡറേഷൻ പാകിസ്താനിലെ കർഷക പ്രക്ഷോഭത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചു.
ഗ്രീൻ പാക്കിസ്ഥാൻ ഇനിഷ്യേറ്റിവ് എന്ന പേരിൽ പാകിസ്ഥാനിൽ കാർഷികമേഖലയെ കോർപറേറ്റുവത്കരിക്കാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയണമെന്ന് ഫെഡറേഷൻ പ്രസിഡന്റ
പ്രേം ഡൻഗൽ, ജനറൽ സെക്രട്ടറി പുരുഷോത്തം ശർമ്മയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.