ദില്ലി അംബേദ്‌കർ സർവകലാശാലയിൽ കഴിഞ്ഞ ഒരു മാസമായി നടക്കുന്ന സമരം ശക്തമായി തുടരുന്നു. റാഗിങ്ങിനെ തുടർന്ന് ഒരു വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ എസ് എഫ് ഐ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ഉയർത്തിയിരുന്നു. കുറ്റക്കാരെ സസ്‌പെൻഡ് ചെയ്തുവെങ്കിലും മൂന്ന് എസ എഫ് ഐ പ്രവർത്തകരായ നാദിയ ,അനൻ ,ഹർഷ് എന്നിവരെ ഒരു വർഷത്തേക്ക് അന്യായമായി സസ്‌പെൻഡ് ചെയ്തതാണ് സമരത്തിനിടയാക്കിയത്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരവും ആരംഭിച്ചു. ഗേറ്റുകൾ അടച്ചും ബാരിക്കേഡുകൾ ഉയർത്തിയും യോഗം ചേരുന്നത് നിരോധിച്ചും സമരം അടിച്ചമർത്തുകയാണ് സർവകലാശാല അധികൃതർ ചെയ്യുന്നത്. സമാധാനപരമായ സമരങ്ങൾ നിരോധിക്കുന്ന അധികൃതരുടെ പ്രതികാര നടപടിയിൽ എസ് എഫ്ഐ കേന്ദ്രഎക്സിക്യൂട്ടീവ്കമ്മിറ്റി പ്രതിഷേധിച്ചു.
അംബേദ്‌കർ സർവകലാശാലയിൽ വിദ്യാർത്ഥി സമരം
യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ വൻവിജയം നേടിയതിനു പിന്നാലെയുള്ള അധികൃതരുടെ ജനാധിപത്യധ്വംസനം ലജ്ജാകരമാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.നീതിക്കായി നിയമപരമായും രാഷ്ട്രീയമായും പൊരുതുമെന്ന് അഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും അറിയിച്ചു.