തമിഴ്‌നാട്ടിൽ സാംസങ്‌ തൊഴിലാളികളുടെ സമരം തുടരുന്നു

കെ ആർ മായ

കാഞ്ചീപുരത്തെ സാംസങ്‌ ഇന്ത്യ ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡിലെ (SIEL) തൊഴിലാളികൾ സമരം തുടരുകയാണ്‌. മാനേജ്‌മെന്റിന്റെ പ്രതികാര നടപടികൾക്കെതിരെ ഇവിടത്തെ തൊഴിലാളികൾ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം 2025 ഫെബ്രുവരി 18ന്‌ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഫെബ്രുവരി 19ന്‌ തൊഴിലാളികൾ കുത്തിയിരിപ്പ്‌ സമരവും നടത്തി. ആഗോള കുത്തക കമ്പനിയായ സാംസങ്ങിന്റെ തൊഴിലാളിവിരുദ്ധനയങ്ങൾക്കെതിരെ രണ്ട്‌ മുഖ്യവിഷയങ്ങൾ ഉയർത്തിയാണ്‌ തൊഴിലാളികൾ ഇപ്പോൾ പ്രതിഷേധിക്കുന്നത്‌‐ വ്യാജകുറ്റങ്ങൾ ചുമത്തി മൂന്ന്‌ യൂണിയൻ ഭാരവാഹികളെ സസ്‌പെൻഡ്‌ ചെയ്‌ത നടപടി പിൻവലിക്കുക, മാനുഫാക്‌ചറിങ്ങിൽ കരാർ തൊഴിലാളികളെ നിയമിക്കുന്നത്‌ അവസാനിപ്പിക്കുക. മാനേജ്‌മെന്റിന്റെ നിയമവിരുദ്ധ നടപടികൾക്കും സർക്കാരിനു കീഴിലെ തൊഴിൽവകുപ്പിന്റെ നിഷ്‌ക്രിയത്വത്തിനെതിരെയും തൊഴിലാളികളിൽ കടുത്ത അസംതൃപ്‌തി പടരുകയാണ്‌. പുതിയ പോരാട്ടത്തിന്റെ സമരപ്പന്തൽ അവിടെ ഉയർന്നുകഴിഞ്ഞു.

38 ദിവസത്തെ പണിമുടക്കിനും 212 ദിവസത്തെ നിയമപോരാട്ടത്തിനും ഒടുവിലാണ്‌ സിഐടിയുവുമായി അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള സാംസങ്‌ ഇന്ത്യ വർക്കേഴ്‌സ്‌ യൂണിയന്‌ (SIWU) അംഗീകാരം ലഭിച്ചത്‌. സിഐടിയുവിന്‌ കീഴിൽ കൂടുതൽ കരുത്താർജിച്ച യൂണിയനെ അസ്ഥിരപ്പെടുത്താൻ മാനേജ്‌മെന്റ്‌ നിരന്തരം ശ്രമിച്ചുവരുന്നതിന്റെ ഭാഗമായാണ്‌ യൂണിയൻ ഭാരവാഹികളെ അറസ്റ്റുചെയ്‌തത്‌. തൊഴിലാളിസമരങ്ങളെ ഭയപ്പെടുന്ന മാനേജ്‌മെന്റ്‌ നിലവിലെ യൂണിയനായ എസ്‌ഐഡബ്ല്യുയുവിനു ബദലായി ഒരു പാവ യൂണിയനുണ്ടാക്കി തൊഴിലാളികളെയെല്ലാം അതിനു കീഴിലാക്കാൻ ശ്രമം നടത്തുകയാണ്‌. അതിന്റെ ഭാഗമായി തൊഴിലാളികളെ എസ്‌ഐഡബ്ല്യുയുവിൽനിന്ന്‌ വിട്ടുപോരാൻ മാനേജ്‌മെന്റ്‌ നിർബന്ധം ചെലുത്തുന്നു. പാവ യൂണിയന്റെ പ്രവർത്തനങ്ങൾക്കായി മാനേജ്‌മെന്റ്‌ ഒരു ഓഫീസുവരെ തുറന്ന്‌ രാജ്യത്തെ തൊഴിൽനിയമങ്ങളൊന്നും തങ്ങൾക്ക്‌ ബാധകമല്ലെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌ മാനേജ്‌മെന്റ്‌. എസ്‌ഐഇഎല്ലിന്റെ നിയമവിരുദ്ധ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ 2024 സെപ്‌തംബറിൽ സാംസങ്‌ തൊഴിലാളികൾ പണിമുടക്കിയിരുന്നു. അന്ന്‌ മാനേജ്‌മെന്റ്‌ നൽകിയ വാഗ്‌ദാനങ്ങളൊന്നും പാലിച്ചില്ലെന്നു മാത്രമല്ല കൂടുതൽ പ്രതികാര നടപടികളുമായി മുന്നോട്ടുപോവുകയാണ്‌. നിശ്ചിതകാലത്തിനുള്ളിൽ വേതനം പരിഷ്‌കരിക്കും; നിർമാണപ്രക്രിയകളിൽ കരാർ തൊഴിലാളികളെ നിയമിക്കില്ല എന്നൊക്കെയായിരുന്നു മാനേജ്‌മെന്റ്‌ തൊഴിലാളികൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ. ഇതിനെല്ലാം നേർവിപരീതമായി പ്രവർത്തിക്കുന്ന, ഫാക്ടറി നിയമങ്ങളെയെല്ലാം ലംഘിക്കുന്ന കന്പനിക്കെതിരെ ലേബർ കമീഷണർ കാരണം കാണിക്കൽ നോട്ടീസ്‌ അയച്ചെങ്കിലും മാനേജ്‌മെന്റ്‌ അതിന്മേൽ വിശദീകരണം നൽകിയിട്ടില്ല. സർക്കാർ ഈ വിഷയത്തെ തികഞ്ഞ നിസ്സംഗതയോടെയാണ്‌ സമീപിക്കുന്നത്‌. യഥാർഥത്തിൽ തമിഴ്‌നാട്‌ സർക്കാരും തൊഴിൽക്ഷേമ വകുപ്പും വൻകിട കോർപറേറ്റുകൾക്ക്‌ അനുകൂലമായി പ്രവർത്തിക്കുകയും തൊഴിലാളികളെ വഞ്ചിക്കുകയുമാണ്‌ ചെയ്യുന്നത്‌.

എന്തായാലും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽനിന്നും അൽപവും പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്‌ തൊഴിലാളികൾ. കൂടുതൽ തീക്ഷ്‌ണമായ പ്രക്ഷോഭങ്ങൾക്കാകും വരുംദിനങ്ങൾ സാക്ഷ്യംവഹിക്കുക. l

Hot this week

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

Topics

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

അയാന്‍ ഹിര്‍സി അലി; ധൈര്യത്തിന്റെ മറുവാക്ക്

അഭിപ്രായ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും കേള്‍വികേട്ട ഡച്ച് ജനതയുടെ മന:സാക്ഷിക്കുമേല്‍ പതിച്ച വലിയൊരു...

ഇന്ത്യയിൽ 65 ൽ ഒരു കുട്ടിക്ക് ഓട്ടിസം

എന്താണ് ഓട്ടിസം? യാഥാർത്ഥ്യലോകത്തുനിന്ന് പിൻവാങ്ങി ആന്തരികമായ സ്വപ്‌നലോകത്ത് വിഹരിക്കുന്ന അവസ്ഥയെന്നാണ് ഓട്ടിസം...

ഫാസിസവും നവഫാസിസവും 3

  ഫാസിസത്തെ കുറിച്ച് പഠിക്കാനാരംഭിക്കുമ്പോൾ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു സങ്കല്പനമാണ് മധ്യവർഗം അല്ലെങ്കിൽ...
spot_img

Related Articles

Popular Categories

spot_imgspot_img