അടിച്ചമർത്തൽ തുടരുന്നു ;കർഷക സമരം ശക്തമാകുന്നു

ചിന്ത പ്ലസ് ഡെസ്ക് 

ർഷകപ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബിൽ പൊലീസിന്റെ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് മാർച്ച് 28 ന്  രാജ്യവ്യാപകമായി പ്രകടനങ്ങൾ നടത്താൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു . ഭഗവന്ത് സിങ് മൻ നേതൃത്വം നൽകുന്ന പഞ്ചാബ് സർക്കാർ 350 കർഷക നേതാക്കളെ  അറസ്റ്റ് ചെയ്തു തടവിലാക്കി. മുതിർന്ന നേതാക്കളായ ജഗ്ജിത്  സിങ് ദാ ലെവൽ ,ശ്രാവൺ സിങ് പാന്ഥർ തുടങ്ങിയവർ ജയിലിലാണ്.  ഖനൗരി , ശംഭു അതിർത്തികളിൽ പ്രക്ഷോഭകരുടെ കൂടാരങ്ങളും സ്റ്റേജും പോലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ട്രാക്ടറുകളും ട്രോളികളും എടുത്തു മാറ്റി .
മാർച്ച് ആദ്യവാരവും പോലീസ് സമരക്കാർക്ക് നേരെ ബലപ്രയോഗം നടത്തിയിരുന്നു.അന്ന് 800 ൽ അധികം പേര് അറസ്റ്റിലായി. കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.
പോലീസിനെ ഉപയോഗിച്ച് സമരത്തെ തകർക്കാൻ നോക്കുന്നതിലൂടെ പഞ്ചാബിലെ  ആംആദ്മിപാർട്ടി സർക്കാരിന്റെ നയം വ്യക്തമാകുന്നു. കോര്പറേറ്റുകൾക്കെതിരെ സമരം നടത്താനുള്ള കർഷകരുടെ അവകാശം പോലും സർക്കാർ മാനിക്കുന്നില്ല.
കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം ഹരിയാന ഭരണാധികാരികളും പോലീസും ആണ് അതിർത്തികൾ അടക്കുന്നത്, അല്ലതെ സമരക്കാരല്ല എന്ന് സംയുകത കിസാൻ മോർച്ച  പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായവില  വേണമെന്നും വായ്പ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് ദീർഘകാലമായി സമരം രംഗത്താണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണ്  പ്രശ്നം പരിഹരിക്കേണ്ടത് . ദിവസം  തോറും 31 കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നു. മോഡി സർക്കാർ അധികാരത്തിൽ ഏറിയ ശേഷം കഴിഞ്ഞ പത്തു വർഷത്തിൽ കോർപറേറ്റുകളുടെ  16 ലക്ഷം കോടി രൂപ യുടെ വായ്പ എഴുതി തള്ളിയപ്പോൾ ഒരു രൂപ പോലും കർഷകരുടെ വായ്പയിൽ ഇളവ് വരുത്തിയില്ല.
പഞ്ചാബിലെ കർഷക സമരം അടിച്ചമർത്തി പരാജയപ്പെടുത്തിയാൽ  രാജ്യത്തെ മുഴുവൻ കർഷകരെയും ചൂഷണം ചെയ്യാൻ തടസ്സം ഉണ്ടാവില്ലെന്നതാണ്കോ ർപറേറ്റുകളുടെ തന്ത്രം .എന്നാൽ പഞ്ചാബിലും  ഇന്ത്യയിലും  ലോകത്താകെയും നടന്ന സമാധാനപൂർണമായ പ്രക്ഷോഭങ്ങളുടെ ചരിത്രം തെളിയിക്കുന്നത് അടിച്ചമർത്തിയാൽ  കൂടുതൽ നിശ്ചയ ദാർഢ്യത്തോടെ ബഹുജന  സമരങ്ങൾ ശക്തമാകുമെന്നും  സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ തകരുമെന്നും തന്നെയാണ്. കർഷകസമരങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്ന പഞ്ചാബ് സർക്കാരിന്റെയും നരേന്ദ്ര മോഡി -അമീത് ഷാ സർക്കാരിന്റെയും വിധി അത് തന്നെയാകും .
അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് എല്ലാ കർഷക സംഘടനകളും ഐക്യത്തോട് കൂടി കർഷക അവകാശങ്ങൾ സംരക്ഷിക്കാൻ  ഒറ്റക്കെട്ടായി നിൽക്കണമെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു.

Hot this week

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...

Topics

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...

നികുതിവല ഭേദിക്കുന്ന വമ്പന്‍ സ്രാവുകള്‍

ജൂലൈ 31 ന് അവസാനിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്‍റെ തിരക്കില്‍ നിന്ന്...

കായികപ്രകടനവും  ജനിതകഘടകങ്ങളുടെ സ്വാധീനവും

കായികരംഗത്തെ മികവും അതിശയകരമായ പ്രകടനവും കേവലം കഠിനപരിശീലനം, സമീകൃതപോഷകാഹാരം, മാനസികദൃഢത, ശാസ്ത്രീയമായ...

സവർക്കർ വീരനല്ല, ദേശീയവഞ്ചകനും അധമനായ ഭീരുവുമാണ്

വിദ്യാർത്ഥികൾക്കുള്ള സ്വാതന്ത്ര്യക്വിസ്സിനായി സവർക്കറെ ത്യാഗവര്യനായ സ്വാതന്ത്ര്യസമരസേനാനിയായി ആദർശവൽക്കരിക്കുന്ന ചോദ്യം തയ്യാറാക്കിയ സ്‌കൂൾ...
spot_img

Related Articles

Popular Categories

spot_imgspot_img