അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കർഷകർ പ്രതിഷേധം സംഘടിപ്പിച്ചു. ‘വാൻസ് മടങ്ങി പോകുക ഇൻഡ്യ വില്പനക്കല്ല ‘ എന്ന പ്ലക്കാഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പലയിടങ്ങളിലും വാൻസിന്റെ കോലം കത്തിച്ചു. ദേശീയ താത്പര്യങ്ങൾ കുത്തകകൾക്ക് അടിയറ വെക്കുന്നതിന് സമ്മർദം ചെലുത്തുക എന്നതാണ് വാൻസിന്റെ സന്ദർശനത്തിന്റെ ഉദ്ദേശ്യമെന്ന് അഖിലേന്ത്യാ കിസാൻ സഭ പ്രസിഡണ്ട് അശോക് ധാവളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്ണനും പ്രസ്താവനയിൽ ആരോപിച്ചു .
ഏപ്രിൽ 21 ന് നാലുദിവസത്തെ സന്ദർശനത്തിനാണ് ഭാര്യ ഉഷ ചിലുകുറിയും മൂന്നു മക്കളുമായി വാൻസ് ഇൻഡ്യയിൽ എത്തിയത് .