യക്ഷഗാനം

പൊന്ന്യം ചന്ദ്രൻ

ക്ഷിണ കന്നഡ യുടെയും കാസർകോടിന്റെയും ഭാഗങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപമാണ് യക്ഷഗാനം. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് യക്ഷഗാനത്തിന് വേണ്ടിയുള്ള പാട്ടുകളെഴുതിയത് ചരിത്രത്തിൽ കാണാം. എന്നാൽ ഈ കലാരൂപം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലം തുടങ്ങിയാണ് ഏറെ പ്രചാരം നേടുന്ന നില ഉണ്ടാകുന്നത്. സംഗീത നൃത്ത സാഹിത്യ രൂപങ്ങളുടെ സമ്മിശ്ര കലയായിട്ടാണ് യക്ഷഗാനത്തെ വിശേഷിപ്പിക്കാറ്. മഹാഭാരത രാമായണ കഥകളെ ആസ്പദമാക്കി എഴുതുന്ന പാട്ടുകളാണ് ഈ കലാരൂപത്തിന് ഉപയോഗിക്കാറുള്ളത്. എന്നാൽ സമീപ കാലത്തായി സാമൂഹ്യ പ്രശ്നങ്ങളും ഈ കലാ അവതരണത്തിന്റെ അകമ്പടിയായി ഉപയോഗിക്കുന്നുണ്ട്. കഥകളി സ്വാധീനം ഏറെയുള്ള കലാരൂപമാണ് യക്ഷഗാനം. ഇതിന്റെ നാടൻ കലാരൂപവും ചമയങ്ങളുമെല്ലാം അത് ഓർമ്മിപ്പിക്കുന്നു. കിഴക്ക്, പശ്ചിമ രൂപങ്ങളായി പ്രത്യേകം ഇതു കാണാനാവും. കിഴക്കൻ രൂപം മൈസൂർ ചിക്കമംഗ്ലൂർ മുതൽ ബെല്ലാരി വരെ നീണ്ടു കിടക്കുന്ന സ്ഥലത്തെ പ്രതിനിധീകരിക്കുന്നു. പശ്ചിമ രൂപം ഹേനോവർ മുതൽ കാസർഗോഡ് വരെയുള്ള ദേശ പെരുമയിൽപ്പെടുന്നു.

യക്ഷഗാനത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത അത് കാലാന്തരങ്ങളിൽ ഭേദഗതി വരുത്തികൊണ്ടിരിക്കുന്നു എന്നതാണ്. കോലത്തിരി രാജവംശത്തിൽ നിന്നും വേർപെട്ട് മായിപ്പാടി രാജവംശത്തിന്റെ ആവിർഭാവത്തോടെ ഏതാണ്ട് 1800 ന് മുൻപ് ദക്ഷിണ കന്നഡയുടെ ഭാഗങ്ങളിൽ കഥകളിക്കു സമാനമായ കലാരൂപം ഏറെ സജീവമായി ഉണ്ടായിരുന്നതായി പറയുന്നു. 1564 ൽ രചിച്ച വിരാട പർവം ഇതിന് ആധാരമായ പഴക്കമുള്ള കൃതിയാണെന്നും പറയുന്നു. പിന്നീട് 1590 നും 1620 നും ഇടയിലുള്ള കാലത്ത് രചിച്ച രാമായണം യക്ഷഗാന കലയിലെ നാഴികക്കല്ല് തന്നെയായിരുന്നു.

1800 കാലത്ത് കാസർഗോഡ് കുമ്പളയിൽ ജനിച്ച പാർത്ഥി സുബ്ബന്റെ കൃതികളിൽ രാമനാട്ടത്തിന്റെ സ്വാധീനം നല്ല നിലയിൽ തന്നെ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. രാമനാട്ടത്തിലും കഥാപാത്രങ്ങളുടെ സംഭാഷണവും ഇതിവൃത്തവും പൊതുവെ ദേവാസുര യുദ്ധവുമായി ബന്ധപ്പെട്ടതായിരുന്നു. പ്രേക്ഷക മനസ്സ് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് മുൻപ് ഭാഗവതർ തന്നെയാണ് സംഭാഷണം അവതരിപ്പിച്ചത്.യക്ഷഗാനത്തിന്റെ ആരംഭത്തിൽ രാമായണം ഭാരതം ഭാഗവതം തുടങ്ങിയ പുരാണങ്ങളിലെ പ്രസിദ്ധമായ കഥകൾ ഇതിവൃത്തമായി അവതരിപ്പിച്ചിരുന്നു. ഒരിക്കലും സ്ഥിര രൂപമുള്ള കഥ ഈ കലാരൂപത്തിന് അവതരിപ്പിച്ചിരുന്നില്ല. വേഷവും പാട്ടും സംഭാഷണവും എല്ലാം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരുന്നു. പണ്ട് ഈ കലയോട് താല്പര്യമുള്ള കുട്ടികൾ മേളക്കാരോടൊപ്പം യാത്ര ചെയ്തു കൊണ്ടിരുന്നു. പെട്ടി ചുമന്നും മറ്റു സഹായങ്ങൾ ചെയ്തുകൊണ്ടും ഒന്നിച്ചു കൂടിയ കുട്ടികൾ മേളക്കാരിൽ സ്വാധീനം ഉറപ്പിക്കുകയും പല ഉത്തരവാദിത്വമുള്ള ജോലികളിലേക്ക് മാറുകയും ചെയ്തു. പന്തം പിടിക്കുന്നവരായോ വിദൂഷകരായോ സ്ത്രീ വേഷം ചെയുന്നവരായോ ബാലഗോപാലന്മാരായോ അവർ മാറി. സപ്ത ഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ഭാഷാ ഭേദം കൂടാതെ യക്ഷഗാനത്തെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. കന്നഡ തുളു എന്നിവയുടെ സംസ്കാരങ്ങൾ അതിനൊപ്പം ഇഴുകി ചേർന്നു. ഇത് തെക്കൻ ശൈലിയുടെ വികാസത്തിന് ഒരുപരിധി വരെ വഴിയൊരുക്കി. ഇതുമായി ബന്ധപ്പെട്ട കലാകാരന്മാർ കർണാടക തീരപ്രദേശങ്ങളിലൂടെ സഞ്ചരിച്ചു പുതിയ പ്രസംഗവും വേഷവും പാട്ടും ചിട്ടപ്പെടുത്തി കൊണ്ടേയിരുന്നു. ഇച്ചിലമ്പാടി മേളം ഇക്കൂട്ടത്തിൽ വിശേഷപ്പെട്ടതാണ്. 1910- 20 കാലത്ത് കോട്ടണ്ണ ആൾവയുടെ നേതൃത്വം പ്രധാനപെട്ടതായിരുന്നു. 1920-35 കാലങ്ങളിൽ പുത്തിഗെ രാമകൃഷ്ണ ജോയ്സർ, ഇച്ചിലമ്പാടി മേളവും കുഡ്ലു മേളവും ജോടാട്ട മേളവും ഒന്നിച്ചു അവതരിപ്പിച്ചത് ദേശാന്തരങ്ങളിലേക്കും പടർന്ന വാർത്തയായിരുന്നു. 1875-1925 കാലഘട്ടം യക്ഷഗാനത്തിന്റെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നു. 17ാം നൂറ്റാണ്ടു മുതൽ ഈ കലാരൂപം പ്രചരിച്ചു എന്നു പറയുന്നുവെങ്കിലും വ്യെക്തമായ തെളിവുകൾ കിട്ടിയിട്ടില്ല.

കിഴക്ക് പടിഞ്ഞാറു ശൈലിപോലെ തന്നെ പടിഞ്ഞാറൻ ശൈലിയിൽ തെക്കൻ വടക്കൻ ഉത്തര കന്നഡ എന്നീ ഭാഗങ്ങളുമുള്ളതായി കാണാം. സംഭാഷണത്തിലും സാഹിത്യത്തിലും വലിയ വ്യത്യാസം കാണാൻ കഴിയില്ല. പക്കമേള വാദ്യങ്ങൾ പാട്ട് സംവിധാനം എന്നിവയിൽ ചെറിയ ഭേദങ്ങൾ കാണാം. തെക്കൻ ചെണ്ട ഗംഭീര നാദം ഉള്ളതാണ്. വടക്കു പാട്ട് മൂന്നു തവണ ആവർത്തിക്കുന്നെങ്കിൽ തെക്കു പല്ലവി മാത്രം ആവർത്തിക്കുന്നു.

എന്തുകൊണ്ടും ഭേദഗതികൾക്കു വിധേയമാകുന്ന ഒരു കലാരൂപത്തെ രണ്ടു സമാധാനത്തിന്റെ അതിരുകളിൽ പൂത്തുലഞ്ഞത് കാണാം.

Hot this week

വിഷയത്തിൻ്റെ ഉൾക്കനം, അവതരണത്തിലെ അലസത

2025ൽ ചുമയ്‌ക്കുള്ള കഫ്‌ സിറപ്പ്‌ കുടിച്ച 23 കുട്ടികളാണ്‌ മധ്യപ്രദേശിൽ മരിച്ചത്‌....

കേരളത്തിലെ മാറുന്ന സമരമുഖങ്ങൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ പോലെ ചിലത് സംഭവിക്കുന്നുണ്ട്. അടയാളപ്പെടുത്താൻ മാത്രം അവ...

സിപിഐ എം മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ബഹുജന റാലി

എന്നെ കമ്മ്യുണിസ്റ്റാക്കിയത് ഒരു മലയാളി : മറിയം ധവ്ളെ  

(സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ  ജനറൽ...

Topics

വിഷയത്തിൻ്റെ ഉൾക്കനം, അവതരണത്തിലെ അലസത

2025ൽ ചുമയ്‌ക്കുള്ള കഫ്‌ സിറപ്പ്‌ കുടിച്ച 23 കുട്ടികളാണ്‌ മധ്യപ്രദേശിൽ മരിച്ചത്‌....

കേരളത്തിലെ മാറുന്ന സമരമുഖങ്ങൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ പോലെ ചിലത് സംഭവിക്കുന്നുണ്ട്. അടയാളപ്പെടുത്താൻ മാത്രം അവ...

സിപിഐ എം മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ബഹുജന റാലി

എന്നെ കമ്മ്യുണിസ്റ്റാക്കിയത് ഒരു മലയാളി : മറിയം ധവ്ളെ  

(സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ  ജനറൽ...

പി എ സെയ്തു മുഹമ്മദ് എന്ന ചരിത്രാന്വേഷി

കേരള മുസ്ലിം ഡയറക്ടറി ആദ്യമായി കേരളത്തിൽ പ്രസിദ്ധപ്പെടുത്തിയത് പി എ സെയ്തു മുഹമ്മദ്...

വർഗസമരവും മാധ്യമങ്ങളും‐ 18

കറുത്ത ദശകം തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയപാർട്ടികളുടെ നിലപാടുകളെയും സ്ഥാനാർത്ഥികളെയുമൊക്കെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വലിയ...

ഹിന്ദുത്വത്തിന് മണ്ണൊരുക്കുന്നവരും താമരക്കുളത്തിന് വെള്ളമൊഴിക്കുന്നവരും ആരാണ്?

കോഴിക്കോട് കോർപ്പറേഷനിലെ നികുതി അപ്പീൽ സമിതി അധ്യക്ഷപദവി ബിജെപിക്ക് എത്തിച്ചുകൊടുത്തത് ആരാണ്?...
spot_img

Related Articles

Popular Categories

spot_imgspot_img