വേണം സ്കൂൾതലം മുതൽ വിദ്യാർഥിരാഷ്ട്രീയം

കെ പി സന്തോഷ്

ദില്ലി അംബേദ്കർ സർവകലാശാല വിദ്യാർത്ഥിയൂണിയൻ തെരഞ്ഞെടുപ്പിൽ 45 ൽ 24 സീറ്റിൽ ഉജ്വലവിജയം നേടിയ എസ്.എഫ്.ഐ. 14 സീറ്റിൽ  എതിരില്ലാതെ ജയിച്ചിരിക്കുന്നു. കേരളമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിൽ ഇന്ന് എസ്.എഫ്.ഐ. അതിന്റെ സാന്നിധ്യം കഴിഞ്ഞകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ കൂടുതൽ ഉറപ്പിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുമ്പോൾ അതിനോട് അസൂയാവഹമായ നിലപാട് ഇതര സംഘടനകൾ സ്വീകരിക്കുക സ്വാഭാവികമാണ്. ആ നിലപാടിൽ നിന്ന്
കൊണ്ടാണ് ചില സംഘടനകൾ ഷബനാസ് എന്ന വിദ്യാർത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിൽ വലിയ രീതിയിൽ അസംമ്പന്ധചർച്ച നടത്തിവരികയാണല്ലൊ. ഈ സാഹചര്യത്തിൽ ഒരു
വിഭാഗം കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നത് എസ്.എഫ്.ഐ. ആണ് ഇതിന്റെ എല്ലാത്തിന്റെയും ഉത്തരവാദി എന്ന ആരോപണം ഉത്തരവാദിത്വബോധമില്ലാത്ത കോൺഗ്രസ് നേതാക്കന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാവാത്ത യുവസമൂഹം രാജ്യത്ത് രൂപപ്പെട്ടു വരുന്നതിന്റെ കാര്യകാരണം അന്വേഷിച്ചു പോകാൻ  ശേഷിയുളളവർ കോൺഗ്രസിൽ ഇല്ലാത്തതുകൊണ്ട് അവർ അങ്ങിനെയെ ചിന്തിക്കുകയുള്ളു. എന്നാൽ വായക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിൽ രമേശ് ചെന്നിത്തലയും
വി.ഡി. സതീശനും പറയുന്നതാണ് ശരിയാണെന്ന് ആരും വിചാരിക്കുകയില്ല. അതുകൊണ്ടുതന്നെ ഈ രംഗത്ത് ഒരു പൊതു ചർച്ച ഉണ്ടാവുന്നത് നല്ലതാണ് . വിദ്യാർത്ഥികൾ പെട്ടന്ന് വയലന്റാകാനുള്ള കാരണമെന്ത്? പല കാരണങ്ങളും നമുക്ക് കണ്ടെത്താൻ കഴിയും അതിൽ മയക്കുമരുന്ന് ഒരു പ്രധാന ഘടകമാണ്, മദ്യപാനം മറ്റൊരു പ്രധാന ഘടകമാണ്. ഇങ്ങനെ പരിശോധിക്കുമ്പോൾ മദ്യപാനവും മയക്കുമരുന്നും ഇതിനുമുമ്പും ക്യാമ്പസുകളിലും മറ്റു പൊതു ഇടങ്ങളിലും
ഉപയോഗിച്ചിട്ടുണ്ടല്ലൊ എന്ന മറു ചോദ്യം ഉയർന്ന് വരും. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി ഇന്ന് കണ്ടുവരുന്നത് സിന്തറ്റിക്ക് മയക്കുമരുന്നുകളാണ്. അത് പഠിക്കുന്നവരും അല്ലാത്തവരുമായവർ വ്യാപകമായി ഇന്ന് ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരായി പോലീസ് സംവിധാനം കേരളത്തിൽ അതിശക്തമായ വേട്ടനടത്തിവരികയാണ്, പോലീസ് പിടിയിലാകുന്നവരാരൊക്കെ? ഏത്‌ പാർട്ടിക്കാരാണെന്ന് ചൂണ്ടിക്കാണിച്ച് അവരാണ് ഇത് ചെയ്യുന്നതെന്ന രീതിയിൽ പ്രതികരിക്കുന്നില്ല. കാരണം കോൺഗ്രസുകാർ അല്ലല്ലോ  നമ്മളെല്ലാവരും. കോൺഗ്രസുകാരുടെ നിലവാരത്തിൽ നമുക്ക് അതിനോട് പ്രതികരിക്കാൻ കഴിയില്ലെന്നതുകൊണ്ട് തന്നെ വില്പന നടത്തുന്നവരുടെ രാഷ്ട്രീയ പാശ്ചാത്തലംമല്ല നമ്മൾ പരിശോധിക്കേണ്ടത്.

ഈ രംഗത്തേക്ക് എങ്ങിനെ ഇവർ കടന്നുവന്നു അതാണ് പ്രധാനപ്പെട്ട കാര്യം മയക്കുമരുന്നും മദ്യവും എല്ലാകാലത്തും എളുപ്പത്തിൽ പണം ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഈ രംഗത്തേക്ക് പണം മോഹികളായിട്ടുള്ള ആളുകൾ കടന്നുവരുന്നത് സ്വാഭാവികമാണ്. അങ്ങനെ കടന്നു വരുന്നവർ മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്നത്തെ തലമുറ പണം അധികം ചെലവഴിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നതാണ് ഒരു പ്രത്യേകത. നമ്മൾ എല്ലാവരും ഇന്ന് ഒരു മാളിന്റെ അകത്താണ്. കണ്ണഞ്ചിപ്പിക്കുന്ന ഒരുപാട്
വിഭവങ്ങൾ ഉള്ള ഒരു മാളിനകത്ത് കയറി കഴിഞ്ഞാൽ മനുഷ്യനുണ്ടാകുന്ന ആഗ്രഹങ്ങൾ, ആ ആഗ്രഹങ്ങളെ സഫലീകരിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുക എന്നുള്ളത് ഇന്ന് മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു
വിഷയമായി തീർന്നിരിക്കുകയാണ്. ആ വിഷയത്തെ നാം പരിശോധിക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് രാജ്യത്ത് വലിയ തൊഴിലില്ലായ്മ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കപ്പെടാതെ മുന്നോട്ടുപോകുന്ന ഒരു സാമൂഹ്യഘടനക്കകത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ് ഒരു പ്രത്യേകത.

ഈ അവസരത്തിൽ സി.പി.ഐ.എമ്മിന്റെ 24 പാർട്ടികോൺഗ്രസിൽ അവതരിപ്പിക്കാൻ തയ്യാറാക്കപ്പെട്ട കരട് രാഷ്ട്രീയപ്രമേയത്തിലെ തീവ്രവലതുപക്ഷത്തിന്റെ വളർച്ച എന്ന തലക്കെട്ടിനു കീഴിൽ പറയുന്ന കാര്യം  ഒന്നു പരിശോധിക്കുക.”ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളെ സംബന്ധിച്ച് ജനങ്ങൾക്കുള്ള ന്യായമായ ആശങ്കകളെ ചൂഷണം ചെയ്തുകൊണ്ട് ചില രാജ്യങ്ങളിൽ
നവ ഫാസിസ്റ്റ് ശക്തികളും തീവ്ര വലതുപക്ഷ പാർട്ടികളും നേട്ടങ്ങൾ കൊയ്യുകയാണ്. അവർ വംശീയത,അന്യദേശക്കാരോടുള്ള വിദ്വേഷം കുടിയേറ്റങ്ങളെ  സംബന്ധിച്ച ഭയം എന്നീ വികാരങ്ങൾ ഉയർത്തി അവയെ മുതലെടുക്കുകയാണ് ചെയ്യുന്നത്. പ്രയോഗക്ഷമമായ ഒരു ഇടതുപക്ഷ ബദലിന്റെ അഭാവത്തിൽ പ്രക്ഷോഭങ്ങളിലൂടെ
വളർന്നുവരുന്ന ജനകീയ ഐക്യത്തെ ഭിന്നിപ്പിക്കാൻ ജനങ്ങളുടെ അസന്തുഷ്ടി ഉപയോഗിക്കുകയാണ് തീവ്രവലതുപക്ഷം ചെയ്യുന്നത്.

സോഷ്യൽ ഡെമോക്രാറ്റുകളും യാഥാസ്ഥിതികരും അടക്കമുള്ള വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ നവലിബറൽ നയങ്ങൾ നടപ്പിലാക്കുന്നതിനോടുള്ള രോഷം തീവ്രവലതുപക്ഷത്തേക്ക് ജനങ്ങൾ മാറാൻ കാരണമായിട്ടുണ്ട്. തീവ്ര വലതുപക്ഷ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാനും ഇത് സഹായിച്ചിട്ടുണ്ട്.
ഇത്തരം പാർട്ടികൾ അധികാരത്തിൽ വരുമ്പോൾ നവലിബറൽനയങ്ങൾ പിന്തുടരുകയും അതേസമയം സാമൂഹ്യഐക്യത്തിന് ഭീഷണിയാകുന്ന വിഭാഗീയ ശക്തികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ ചൂണ്ടിക്കാണിക്കപ്പെട്ട രാഷ്ട്രീയമായ ചുവടുമാറ്റം
(വലതുപക്ഷത്തേക്കുള്ള) ഇപ്പോഴും തുടരുന്നു. അതൊരു ഗൗരവമുള്ള ഭീഷണിയായി മാറിയിരിക്കുന്നു” (കരട് രാഷ്ട്രീയപ്രമേയം 1-31).

ഈ തീവ്രവലതുപക്ഷ രാഷ്ട്രീയ പ്രയോഗം ശക്തമായി നടപ്പിലാക്കുക എന്ന ലക്ഷ്യം
പൂർത്തീകരിക്കണമെങ്കിൽ ലോകത്ത് ആകെ പടർന്നു പിടിച്ചു നിൽക്കുന്ന മയക്കുമരുന്ന് മാഫിയാ സംഘങ്ങൾ അതിവിദഗ്ധമായി ഇത്തരം രാജ്യങ്ങളിൽ വ്യാപകമായി മയക്കുമരുന്ന് വാരി വിതറുന്നുണ്ട്. അതിനെതിരായിട്ടുള്ള
ശക്തമായ സമരപോരാട്ടം സംഘടിപ്പിക്കുമ്പോൾ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്ന ബോധ്യം നമുക്കുണ്ടാവേണ്ടതുണ്ട്.

ആഗോളീകരണ സാമ്പത്തിക നയം നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയതോടുകൂടി ലോകകമ്പോളത്തിലെ ഒറ്റമുറിപീടികയായി നമ്മുടെ രാജ്യം മാറിയിരിക്കുന്നു. ആ ഒറ്റമുറിപീടികയിൽ കിട്ടാത്തതായി ഒന്നുമില്ല. ലോക കമ്പോളത്തിൽ എന്തൊക്കെ സാധനങ്ങൾ ഉണ്ടോ ആ സാധനങ്ങളെല്ലാം തന്നെ  ഇന്ന് ലഭ്യമാകുന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു അതിന് ശേഷം ആസിയന്‍ കരാർ വന്നു . അത്  വന്നതോടുകൂടി നമ്മുടെ കാർഷിക മേഖലയിലെയും കടൽ മേഖലയിലെയും സമ്പത്ത് ഒഴുകിയെത്താൻ തുടങ്ങി. ഇതിന്റെ ഫലമായി രാജ്യത്ത് ഒരു ചെറു വിഭാഗത്തിന് അതിശയിപ്പിക്കുന്ന സാമ്പത്തിക വളർച്ചയും അതിനെ വെല്ലുന്ന രീതിയിൽ മഹാഭൂരിപക്ഷത്തിന് സാമ്പത്തിക തകർച്ചയും നേരിട്ടുകൊണ്ടാണ്
നമ്മുടെ സമൂഹം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഈ ഏറ്റുമുട്ടൽ പ്രക്രിയ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ തൊഴിൽ നഷ്ടപ്പെടുന്നവർക്കും ഉള്ള തൊഴിൽ ചെയ്യുമ്പോൾ ന്യായമായ പ്രതിഫലം ലഭിക്കാത്തതിന്റെ
ഫലമായി ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും പരിഭ്രമത്തിന്റെയും, ആശങ്കയുടെയും നിരാശയുടെയും ഭയത്തിന്റെയും ലോകത്ത് തളച്ചിടപ്പെടുന്ന ഒരു അസാധാരണമായ ജീവിത സന്ദർഭങ്ങളിലൂടെയാണ് ഓരോ മനുഷ്യനും കടന്നു പോകുന്നത്. ഇത് സൂക്ഷ്മതലത്തിലല്ലാതെതന്നെ പ്രത്യക്ഷത്തിലൊന്ന് നോക്കിയാൽ നമുക്ക് എളുപ്പം കാണാൻ കഴിയുന്നനിലയിലേക്ക് അതിവേഗം  മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യനെ ഭയത്തിന്റെ ലോകത്ത് തളച്ചിടുന്നതിനു
വേണ്ടിയിട്ടാണ്.

ന്യായമായ ജീവിതസാഹചര്യങ്ങൾക്ക് വേണ്ടിയിട്ടുള്ള പോരാട്ടത്തിൽ അണിനിരക്കേണ്ട ജനവിഭാഗങ്ങളെ ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും ഭാഷയുടെയും പേരിൽ വെളളം കടക്കാത്ത അറകളിൽ അടക്കു കയും അവരെ മൂക്കുകയറിട്ട് മറ്റൊരു ലോകത്തേക്ക് നയിക്കുകയുമാണ് മുതലാളിത്തം ചെയ്തുകൊണ്ടിരിക്കുന്നത് . മുതലാളിത്തമാണ് ഇന്ത്യയെ ഭരിക്കുന്നത്. എന്നാൽ ഫ്യൂഡൽ സാമൂഹ്യഘടനയുടെ നുകം വലിപ്പിച്ച് കൊണ്ടാണ് രാജ്യം കടന്ന് പോകുന്നത്. ജാതീയമായും മതപരമായും ഓരോ അറകളിലായി തളക്കപ്പെട്ട മനുഷ്യനെ അവന്റെ അഭിലാഷപൂർത്തീകരണത്തിന് അന്ധവിശ്വാസത്തിന്റെയും ആഗോളമയക്കുമരുന്ന് ലോബികളുടെയും കൈപ്പിടിയിൽ ഒതുങ്ങിപ്പോകുന്ന ഒരു ദുരന്തപൂർണമായ ജീവിതത്തിലൂടെയാണ് നാം നടന്നു നീങ്ങുന്നത് .

ആഡംബരജീവിതം നയിക്കുന്നവരുടെ അകം തീർത്തും പൊള്ളയായതും ഭയാനകമായ ആർത്തിയും വെറുപ്പും ആക്രമണോത്സുകതയും നിറച്ചുവെച്ച ഒരു ആയുധപ്പുരയാണ്. അതിലെ ഓരോ മനുഷ്യനും ഒരു ഭീകരമായ ആണവായുധമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്.  ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലൂടെയാണ് അത് കടന്നുപോകുന്നത് അതിന്റെ ചില സ്ഫോടനങ്ങളാണ് പലയിടത്തും  കണ്ടുകൊണ്ടിരിക്കുന്നത്.

ഇന്ന് രാജ്യത്ത് മയക്കുമരുന്ന് കച്ചവടക്കാരായി മാറിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളിൽ മഹാഭൂരിപക്ഷവും ലൈംഗിക തീവ്രസ്വഭാവമുള്ള വ്യക്തിത്വങ്ങളായി രൂപപ്പെടുകയും ശരീരമടക്കം കച്ചവടച്ചരക്കാക്കിയിരിക്കുന്നു.
പണസമ്പാദനത്തിന്റെ മറ്റൊരു മാർഗമായി പെൺശരീരങ്ങൾ രൂപാന്തരപ്പെട്ടു കഴിഞ്ഞിരിക്കുന്ന വേളയിൽ അതിസാഹസമേറിയ ബോധവൽക്കരണം ഈ രംഗത്ത് നടത്തിയാൽ പോലും അതിനെ നാമാവശേഷമാക്കാൻ
കഴിയാത്ത വിധം അത് വളർന്നുകൊണ്ടിരിക്കുകയാണ്. ആ വളർച്ചയെ തടയിടത്തക്ക വിധം ഒരു രാഷ്ട്രീയ ഇടപെടലാണ് ഇന്ന് ആവശ്യമായി വന്നിരിക്കുന്നത്.

വിദ്യാർത്ഥി രാഷ്ട്രീയം വളരെ സജീവമായിരുന്ന ഒരു കാലഘട്ടത്തിൽ ഇത്തരം
മയക്കുമരുന്ന് മാഫിയകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത വിധം പ്രതിരോധത്തിന്റെ കോട്ടകളായി വിദ്യാഭ്യാസസ്ഥാപനങ്ങൾ മാറിയിരുന്നു. അവിടങ്ങളിലെ  വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് സാമൂഹ്യമായ ഒരു ഉത്തരവാദിത്വം അവർപോലും അറിയാതെ സന്നിവേശിപ്പിക്കപ്പെട്ടിരുന്നു . ഇന്നും വിദ്യാർത്ഥിരാഷ്ട്രീയം സജീവമായുള്ള ഇടങ്ങളിൽ  മയക്കുമരുന്ന് മാഫിയകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത വിധം
പ്രതിരോധത്തിന്റെ ഗോപുരങ്ങളായി അതു ഉയർന്നു നിൽക്കുന്നുണ്ട് എന്നത് ആശാവഹമാണ് .

ഒരുകാലത്ത് ക്യാമ്പസുകൾ റാഗിംഗ് കേന്ദ്രങ്ങളായിരുന്നു. പുരോഗമനവിദ്യാർഥിസംഘടനയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിന്റെ ഫലമായി  ഒരു പരിധിവരെ  മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.  ഇന്ന് കേരളത്തിലെ ഇടതു ,വലത് രാഷ്ട്രീയനേതൃത്വത്തെ പരിശോധിച്ചാൽ   കലാലയരാഷ്ട്രീയ ത്തിന്റെ ഭാഗമായ  സമര പോരാട്ടങ്ങളിലൂടെ രൂപാന്തരപ്പെട്ട് വന്ന നേതാക്കന്മാരാണ് ഇന്നുള്ളത്തേണ് കാണാം . ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം ,എങ്കിൽ പോലും
വിദ്യാർത്ഥി രാഷ്ട്രീയം അവരിൽ ഉൽപാദിപ്പിച്ചിട്ടുള്ള രാഷ്ട്രീയബോധം  സാമൂഹ്യ നന്മക്കുതകുന്ന തരത്തിൽ അവരുടെ വ്യക്തിത്വത്തെ  മാറ്റുന്നതിൽ വലിയ സംഭാവന  നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്കൂൾവിദ്യാഭ്യാസകാലം മുതൽ വിദ്യാർഥി രാഷ്ട്രീയം ഉണ്ടാകേണ്ടത്  സാമൂഹ്യഘടനയെ മാറ്റിമറിക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്താനാകുന്ന നേതൃത്വമായി വളർന്നുവരാനാകുന്ന ഒരു തലമുറയെ  വളർത്തിയെടുക്കുന്നതിന് ആവശ്യമാണ് . അങ്ങനെ ചെയ്യാൻ കഴിയാത്തപക്ഷം ഈ മുരടിപ്പ് തുടരുക തന്നെ ചെയ്യും .

ചരിത്ര പഠനം മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുന്ന സാംസ്കാരിക ഇടം കൂടിയാണ്. എന്നാൽ ചരിത്രം പാടെ മറച്ചുപിടിക്കുകയോ ഇല്ലായ്മചെയ്യുകയോ ചെയ്യുന്ന ഒരു കാലത്ത് സംസ്കാരശൂന്യമായ ജീവിതപാതയിലൂടെ ഓരോ മനുഷ്യനും സഞ്ചരിക്കാൻ നിർബന്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന  കാലത്ത് നിന്നുകൊണ്ടാണ് നാം  മനുഷ്യാവസ്ഥയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നലെകളിലെ ജീവിതം എത്രമാത്രം ഇന്നത്തെ ജീവിതത്തെ ഗുണപരമായി മാറ്റിയെടുക്കാൻ കഴിയുമെന്നുള്ള പഠനം ഇല്ലെന്ന് മാത്രമല്ല ഇന്നത്തെ ഈ അവസ്ഥയാണ് ജീവിതത്തിന്റെ യഥാർത്ഥ ഭാവം എന്ന്  തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കൂടുതൽ കൂടുതൽ മുതലാളിത്തചൂഷണത്തിന് വിധേയമാക്കുന്ന
തിനായി ഭരണകൂടം വളർത്തിയെടുക്കുന്നത് മുതലാളിത്തവുമായുള്ള ചങ്ങാത്തത്തിലൂടെയാണ്. ഈ യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് വേണം മയക്കുമരുന്നിനെതിരായിട്ടുള്ള പോരാട്ടത്തെ കുറിച്ച്  ചിന്തിക്കേണ്ടത് .

ശൂന്യമായ ചിന്തയുടെ വിരക്തി മാറ്റിയെടുക്കാൻ മുതലാളിത്തം വളരെ സജീവമായി ആധുനിക സാങ്കേതികവിദ്യകളെ ഫലപ്രദമായി ഉപയോഗിക്കുന്നു.
അത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിച്ചുകൊണ്ടാണ് ഓരോ നിമിഷവും കടന്നു പോകുന്നത്. മൊബൈൽ ഫോണിലെ  ഒരു ഗെയിം മാത്രമല്ല, ഫേസ്ബുക്കിലൂടെയോ  വാട്സാപ്പിലൂടെയോ ലഭിക്കുന്നത് മനുഷ്യനെ നിരന്തരം ആനന്ദിപ്പിക്കുന്ന എന്തുമാകാം. അത്  സിനിമയാകാം പാട്ടായിരിക്കാം, നൃത്തമായിരിക്കാം ചിലപ്പോൾ  അശ്ലീലമായ എന്തുമാവാം. അത്തരം വിഭവങ്ങൾ ആണ് നമ്മുടെ പോക്കറ്റിൽ സൂക്ഷിച്ചു വെച്ച മൊബൈൽ ഫോണുകളിൽ ലഭ്യമായി കൊണ്ടിരിക്കുന്നത്. ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ  മുറിക്കകത്ത് നിന്ന് പുറത്ത് കടക്കാതെ എത്രയും കാലം അതിനുള്ളിൽ തന്നെ ഇരിക്കാൻ കഴിയുംവിധം മനുഷ്യൻ മാറിക്കൊണ്ടിരിക്കുന്ന  കാലത്താണ് നാം
ജീവിക്കുന്നത് .  മയക്കുമരുന്ന്  മാത്രമല്ല നമ്മളെ മയക്കിക്കിടത്തുന്നത്. ഒട്ടനവധി സാങ്കേതിക വിദ്യകൾ നിറഞ്ഞുനിൽക്കുന്ന  എ.ഐ. കാലഘട്ടത്തിലാണ്  ജീവിക്കുന്നത് എന്നതുകൊണ്ട്  വലിയ ഉത്തരവാദിത്വം നമുക്കുണ്ട് .
എങ്ങിനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് പുതിയ മനുഷ്യൻ കടന്നു കഴിഞ്ഞിരിക്കുന്നു. അവനു പണമുണ്ടാക്കാനുള്ള വഴി പലതാണ്. അതിൽ  മുന്നിൽ നിൽക്കുന്ന ഒരു വഴിയാണ്  അന്ധവിശ്വാസം.

അടുത്തുകണ്ട ഒരു പ്രധാനഅന്ധവിശ്വാസമായിരുന്നു “സമാധി “ആവുകഎന്നുള്ളത്. ഗുണഭോക്താക്കളായ സ്വന്തം മക്കൾ തന്നെ അച്ഛൻ സമാധിയായി എന്ന് സിനിമാ പോസ്റ്റർ ഒട്ടിക്കുന്ന ലാഘവത്തോടെപ്രചരിപ്പിക്കുകയും അതുവഴി   സമാധികേന്ദ്രം
സന്ദർശിക്കാനുള്ള ആളുകളെ കണ്ടെത്തുകയും ചെയ്യുന്നു.  അധ്വാനിക്കാതെ  പണം സമ്പാദിക്കാൻ കഴിയുന്ന ഇത്തരം വിദ്യകൾ ആവിഷ്കരിക്കുന്ന തരത്തിൽ മനുഷ്യൻ മാറിക്കൊണ്ടിരിക്കുകയാണ് . ഇതിനെതിരായിട്ടുള്ള സമരം  ഏകമാനസ്വഭാവമുള്ള ഒന്നല്ല. ബഹുമാനസ്വഭാവമുള്ളതാണ് .സാമൂഹ്യവ്യവസ്ഥയിലെ എല്ലാ വൃത്തികേടുകൾക്കുമെതിരെയുള്ള സമരത്തിന്റെ ഭാഗമാണിതും.

നമ്മുടെ സാമൂഹ്യഘടന പൂർണമായും ജീർണ്ണതയിലേക്ക് കൂപ്പുകുത്തി നിൽക്കുന്ന ഒരു സാഹചര്യത്തിൽ  രാഷ്ട്രീയമായ ഉത്തരവാദിത്വങ്ങൾ കൃത്യതയോടെ കൂടി നിർവഹിക്കുകയും  സാമൂഹ്യമായ ഉത്തരവാദിത്വത്തിലേക്ക് ജനങ്ങളെ നയിക്കത്തക്ക രീതിയിലുള്ള വമ്പിച്ച പോരാട്ടത്തിന് നേതൃത്വം കൊടുക്കുകയും ചെയ്താൽ  മാത്രമേ മയക്കുമരുന്ന് അടക്കമുള്ള എല്ലാ ജനവിരുദ്ധ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകൂ. അങ്ങനെ മാത്രമേ ജനങ്ങളെ മോചിപ്പിക്കുവാൻ കഴിയുകയുള്ളൂ. ഇത്  നിസ്സാരമായ  കക്ഷിരാഷ്ട്രീയതർക്കമല്ല.   സാമൂഹ്യഘടനയെ മാറ്റിമറിക്കാനുള്ള പോരാട്ടത്തിന്റെ ഇന്ധനമായി ഈ വിഷയവും  ഉപയോഗപ്പെടുത്തേണ്ടതായിട്ടുണ്ട് .

Hot this week

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

Topics

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

ഫാസിസം: ഉത്ഭവം,വളർച്ച

ഫാസിസവും നവഫാസിസവും -4 കമ്മ്യൂണിസം ഉണ്ടാക്കിയ  അനന്തരഫലങ്ങളിലൊന്നായി ചിലർ ഫാസിസത്തെ വിശേഷിപ്പിക്കാറുണ്ട്. 1933ൽ...
spot_img

Related Articles

Popular Categories

spot_imgspot_img