സുവർണനേട്ടങ്ങളുമായി ഇടതുസർക്കാർ റെക്കോഡിലേക്ക് കുതിക്കുന്നു

ചിന്ത വെബ് ഡെസ്ക്

കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ ഒൻപത് വര്ഷം 2025 മെയ് 20 ന് പൂർത്തിയാക്കുന്നത് ചരിത്രനേട്ടങ്ങളുടെ എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ചു കൊണ്ടാണ് . നവകേരളത്തിനായി ഭാവനാസമ്പന്നമായ പദ്ധതി തയാറാക്കുകയും ഓരോ വർഷവും പ്രോഗ്രസ്സ് റിപ്പോർട്ട്  പൊതുസമൂഹത്തിനു മുന്നിൽ വക്കുകയും ചെയ്തു കൊണ്ടാണ് പിണറയി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ ഓരോ വർഷവും മുന്നോട്ടു പോയത്. സാമൂഹ്യ നീതിക്കും വികസനത്തിനും തുല്യ പ്രാധാന്യം നൽകികൊണ്ട് സമാനതകൾ ഇല്ലാത്ത വിജയക്കുതിപ്പാണ് ഇടതുപക്ഷമുന്നണി സർക്കാർ ഇക്കഴിഞ്ഞ ഒൻപതു വർഷത്തിൽ നടത്തിയത്. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം  2025 നവംബർ 1 ന് നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കേന്ദ്ര സർക്കാരിന്റെ ഉൾപ്പടെയുള്ള എല്ലാ കണക്കെടുപ്പുകളിലും കേരളം ഒന്നാം സ്ഥാനത്തുറച്ചു നിൽക്കുന്നു. പ്രധാനപ്പെട്ട നേട്ടങ്ങളുടെ പട്ടിക ചുവടെ:

•  നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ (2023-24) തുടർച്ചയായി നാലു  തവണ എസ് ഡി ജി സൂചികയിൽ കേരളം  ആദ്യസ്ഥാനം നേടി .
• നീതി ആയോഗിന്റെ ദേശീയആരോഗ്യസൂചികയിൽ കേരളം ഒന്നാമത്
• വ്യവസായസൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനങ്ങളുടെ ദേശീയ റാങ്കിങ്ങിൽ
ഒന്നാമത്.
• 2024ലെ നാഷണൽ എനർജി കൺസർവേഷൻ പുരസ്കാരപട്ടികയിലും കേരളത്തിനിടം.സംസ്ഥാന ഊർജകാര്യക്ഷമതയിൽ  ഗ്രൂപ്പ്  രണ്ട് വിഭാഗത്തിലാണ് കേരളത്തിന് രണ്ടാംസ്ഥാനം ലഭിച്ചത്.
• ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിൽ 2024ൽ തുടർച്ചയായി രണ്ടാംവർഷവും ഒന്നാംസ്ഥാനം.
• കേന്ദ്ര തീരദേശ ജല ഗുണനിലവാരസൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്.

• 2024ൽ രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സർവകലാശാലകളുടെയും പട്ടികയിൽ കേരളത്തിലെ നാല് സർവകലാശാലകളും 16 കോളേജുകളും ആദ്യ നൂറിൽ.  മികച്ച സ്റ്റേറ്റ് പബ്ളിക് യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ യഥാക്രമം 9, 10, 11 സ്ഥാനങ്ങളിൽ കേരള, കൊച്ചി, എംജി സർവകലാശാലകൾ.
 • 2024 ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തിൽ ഇരട്ടപുരസ്ക്കാര നേട്ടവുമായി  കേരളം.  ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്കാരം മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്ഗ്രാമപഞ്ചായത്തിന് . പഞ്ചായത്ത്ക്ഷമത നിർമാൺ സർവോത്തം സംസ്ഥാന പുരസ്ക്കാരം കില നേടി.
 • ഡേറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തിൽ തിരുവനന്തപുരത്തെഫോറൻസിക് സയൻസ് ലബോറട്ടറിക്ക് പുരസ്കാരം.
 • ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2025 പ്രകാരം 22നും 25നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിലെ തൊഴിൽക്ഷമതയിൽ കേരളത്തിന്  രണ്ടാം സ്ഥാനം
 • രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) മൂന്നാം തവണയും കേരളം പുറത്തിറക്കി .
• രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെപോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂർ പോലീസ് സ്റ്റേഷനെ  കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു.
• കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക് മാതൃകയെന്ന് യുഎൻ ഹാബിറ്റാറ്റ് റിപ്പോർട്ട്.
• ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (എഫ്ഐസിസിഐ) അഖിലേന്ത്യാതലത്തിൽ ഏർപ്പെടുത്തിയ സ്വച്ഛ് ഇൻഡസ്ട്രി പാർക്ക് പുരസ്കാരങ്ങളിൽ രണ്ടെണ്ണം കിൻഫ്ര പാർക്കുകൾ സ്വന്തമാക്കി.
 •  രാജ്യത്തെ ഏറ്റവും മികച്ച മറൈൻ ജില്ലയായി  കേന്ദ്ര ഫിഷറീസ് മന്ത്രാലയം കൊല്ലത്തെ തെരഞ്ഞെടുത്തു.
• ആരോഗ്യമേഖലയിൽ അതിനൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഡിജിറ്റൽ ഹെൽത്ത് സംവിധാനം നടപ്പാക്കി കേരളം. സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ-ഹെൽത്ത് സംവിധാനം .
 • ഗവൺമെന്റ് ഓഫ് ഹൗസിംഗ് ആൻഡ് അർബൺ അഫയേഴ്സ് നടത്തുന്ന അർബൺ മൊബിലിറ്റി ഇന്ത്യ 2024 ദേശീയ മത്സരത്തിൽ  ഏറ്റവും മികച്ച സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരത്തിനായുള്ള പുരസ്കാരം കൊച്ചിക്ക് .
• വിനോദസഞ്ചാരികൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ട്രെൻഡിങ്ങ്ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ  തിരുവനന്തപുരം.
 • നഗര ഭരണ- ശുചിത്വ പ്രവർത്തനങ്ങളിലും നഗരസഭ നൽകിയ സമഗ്ര സംഭാവനകൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിനു കീഴിലെ ഹൗസിങ്ങ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപറേഷന്റെ അർബൻ ഗവേണൻസ്, സാനിറ്റേഷൻ എന്നീ ദേശീയ പുരസ്കാരങ്ങൾ തിരുവനന്തപുരം നഗരസഭയ്ക്ക് .
•  ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ (QS Quacquarelli Symonds World University Rankings) കേരള സർവകലാശാലയും ടൈംസ് ആഗോള റാങ്കിംഗിൽ മഹാത്മാഗാന്ധി സർവകലാശാലയും മികച്ച പോയിണ്ടു  നേടി.
• സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ബെസ്റ്റ്പെർഫോമർ പുരസ്കാരം കേരളത്തിന്.
• കേന്ദ്രത്തിന്റെ ആരോഗ്യമന്ഥൻ പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന്.
• വയോജനപരിപാലനത്തിലെ മാതൃകയ്ക്ക്കേന്ദ്രസർക്കാരിന്റെ വയോശ്രേഷ്ഠ സമ്മാൻ.
• മാതൃമരണം കുറയ്ക്കുന്നതിൽ ബെസ്റ്റ്പെർഫോാമിങ്ങ്സ്റ്റേറ്റ് ദേശീയ പുരസ്കാരം കേരളത്തിന്.
• രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജുകളുടെ കേന്ദ്രസർക്കാർ പട്ടികയിൽ കടലുണ്ടിയും കുമരകവും .
•  തൃശൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന് (നിപ്മർ) യു.എൻ കർമ്മസേന പുരസ്കാരം.
• കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ 2023-24ലെ സ്പാർക്ക് റാങ്കിങ്ങിൽ കേരളത്തിന് ഒന്നാം സ്ഥാനം.  തുടർച്ചയായി ഏഴു തവണ സ്പാർക്ക് അവാർഡ് നേടുന്ന ഏക സംസ്ഥാനമായി കേരളം മാറി.
• സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേരള പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം.
• മികച്ച ശിശുസൗഹൃദ സേവനങ്ങൾക്ക് നൽകുന്ന ദേശീയഗുണനിലവാര അംഗീകാരമായ മുസ്കാൻ സർട്ടിഫിക്കേഷൻ വയനാട് മെഡിക്കൽ കോളേജിന്.
• ബേപ്പൂർ സമഗ്ര ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് ഐസിആർടി (ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം) ഇന്ത്യ ചാപ്റ്ററിന്റെ 2024ലെ സുവർണ പുരസ്കാരം.
• സുസ്ഥിര വികസനത്തിനായുള്ള ഷാങ്ഹായ് ഗ്ലോബൽ അവാർഡ്  തിരുവനന്തപുരം കോർപറേഷന് .
 • തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തെ രാജ്യത്തെ സെന്റർ ഓഫ് എക്സലൻസ് ആയി തെരഞ്ഞെടുത്തു.
• ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിങ്ങ് ഏജൻസിക്കുള്ള ദേശീയ അംഗീകാരവുമായി തുടർച്ചയായി രണ്ടാം തവണയും സംസ്ഥാന വനിതാവികസന കോർപ്പറേഷൻ.
 • പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മേഖലയിൽ ലോകത്തെ ഏറ്റവും വലിയ വേദിയായ ‘അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ’ നൽകുന്ന ‘ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ” അംഗീകാരം സംരംഭകവർഷംപദ്ധതിക്ക്.
 •റിസർവ് ബാങ്കിന്റെ കണക്കെടുപ്പിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണതൊഴിലാളി വേതനമുള്ള സംസ്ഥാനം കേരളം .
•ഭക്ഷ്യസുരക്ഷാസൂചികയിൽ 2024 ൽ രണ്ടാംതവണയും കേരളത്തിന് ഒന്നാം സ്ഥാനം.

Hot this week

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

Topics

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

കാഴ്‌ചയിലെ അപൂർവ നിമിഷങ്ങൾ

പ്രകൃതിയും മനുഷ്യനും മറ്റ്‌ ജീവജാലങ്ങളുമൊക്കെച്ചേരുന്ന രൂപങ്ങളിൽ പ്രകാശനിർണയത്തിലൂടെ ലഭ്യമാകുന്ന വർണസങ്കലനത്തെ സൂക്ഷ്‌മമായി...

ജാനകിvs ജാനകി വി : അപായമണിമുഴക്കം പ്രമുഖരുടെ പ്രതികരണം

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക്   സെൻസർ ബോർഡ് ...

ഫാസിസവും നവഫാസിസവും‐ 12

അപരത്വം നവലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങളും...
spot_img

Related Articles

Popular Categories

spot_imgspot_img