സുസ്ഥിരതയ്ക്കും സാമൂഹിക സുരക്ഷയ്ക്കും പുനഃരൂപകല്പന അനിവാര്യം

കെ വിജയകുമാർ

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയിൽ നിർണായക സ്ഥാനമുള്ളവരാണ് പ്രവാസികൾ. അവരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ സുപ്രധാന കടമയാണ്. ഈ ലക്ഷ്യം മുൻനിർത്തി 2008-ൽ രൂപീകൃതമായ കേരള സംസ്ഥാന പ്രവാസി ക്ഷേമനിധി പദ്ധതി, കാലക്രമേണ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. വർധിച്ചുവരുന്ന പെൻഷൻ ബാധ്യതയും പരിമിതമായ വരുമാനവും നിലവിലെ സംവിധാനത്തിന്റെ സുസ്ഥിരതയെ ചോദ്യം ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ക്ഷേമനിധിയെ കാലോചിതമായി പുനഃസംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യത ഉയർന്നു വരുന്നത്.

സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതുപോലെ, ക്ഷേമനിധി പദ്ധതി സാമ്പത്തികമായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എട്ട് ലക്ഷത്തോളം അംഗങ്ങളുള്ളതിൽ എഴുപതിനായിരത്തിലധികം പേർ പെൻഷൻ വാങ്ങുന്നു. പ്രതിമാസം ഏകദേശം 16-17 കോടി രൂപ വരുമാനം ലഭിക്കുമ്പോൾ, 25-26 കോടി രൂപ പെൻഷനായി മാത്രം ചെലവഴിക്കേണ്ടി വരുന്നു. 2025 ഡിസംബറാകുമ്പോഴേക്കും പെൻഷന് അർഹരാവുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്‌. ചിലവ് 3,6-38 കോടിയിലേക്ക് എത്തിച്ചേരും. ഭാവി പ്രവർത്തനങ്ങൾക്കും മുന്നോട്ടു പോക്കിനും വലിയ ഭീഷണി നേരിടേണ്ടി വരുന്ന സാഹചര്യം സംജാതമാകും. ഈ സാഹചര്യത്തിൽ, ക്ഷേമനിധിയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും സമഗ്രമായ ഒരു പുനഃസംഘടന അനിവാര്യമാണ്.

പുനഃസംഘടനയുടെ ഭാഗമായി മുന്നോട്ടുവെക്കുന്ന പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് അംഗത്വ വിപുലീകരണമാണ്. 2025-‐30 കാലയളവിൽ പത്ത് ലക്ഷം പുതിയ അംഗങ്ങളെ ചേർക്കുക എന്നത് ക്ഷേമനിധിയുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിനായി പ്രായോഗികമായ അംഗത്വ മാനദണ്ഡങ്ങളും ആകർഷകമായ ആനുകൂല്യങ്ങളും അവതരിപ്പിക്കേണ്ടതുണ്ട്. നിലവിലെ 18‐-60 വയസ്സെന്ന അംഗത്വപരിധി 18-‐70 വയസ്സുവരെയായി ഉയർത്തുന്നത് കൂടുതൽ ആളുകൾക്ക് പദ്ധതിയിൽ പങ്കുചേരാൻ അവസരം നൽകും.

സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിന് ബഹുതല ഫണ്ട് സംവിധാനം നടപ്പാക്കുന്നത് ഉചിതമായിരിക്കും. നിലവിലുള്ളതും വന്നു ചേരുന്നതുമായ ഫണ്ടുകളെ പെൻഷൻ, ഇൻഷുറൻസ്, കെയർ ഇക്കോണമി, ഫാമിലി വെൽഫെയർ, വിദ്യാഭ്യാസം-, നൈപുണ്യ വികസനം, സംരംഭകത്വം, ഭരണനിർവ്വഹണം എന്നിങ്ങനെ ഏഴ് വ്യത്യസ്ത മേഖലകളായി വിഭജിക്കുകയും ഓരോന്നിനും പ്രത്യേക കൈകാര്യ സംവിധാനങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നത് ഫണ്ട് വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും. ഓരോ ഫണ്ടിനും അതിന്റേതായ വരുമാന സ്രോതസ്സുകളും വിനിയോഗ രീതികളും നിർണ്ണയിക്കുന്നത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കും.

നിക്ഷേപ തന്ത്രങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ക്ഷേമനിധിയുടെ സാമ്പത്തിക ഭദ്രതയ്ക്ക് നിർണായകമാണ്. നിലവിൽ 7-8% പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, കുറഞ്ഞത് 12% വാർഷിക വരുമാനം നേടുന്ന തരത്തിലുള്ള ഒരു നിക്ഷേപ പോർട്ട്‌ഫോളിയോ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി സർക്കാർ ബോണ്ടുകൾ, ഉയർന്ന പലിശ നൽകുന്ന സ്ഥിര നിക്ഷേപങ്ങൾ, KIIFB പോലുള്ള സർക്കാർ സംരംഭങ്ങൾ, ചെറുകിട ബിസിനസ് ലോണുകൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഒരു നിക്ഷേപ തന്ത്രം ആവിഷ്കരിക്കേണ്ടതുണ്ട്. റിസ്ക് കുറഞ്ഞതും എന്നാൽ ഉയർന്ന വരുമാനം നൽകുന്നതുമായ നിക്ഷേപ മാർഗ്ഗങ്ങൾക്ക് മുൻഗണന നൽകണം.

സർക്കാർ സഹായം ക്ഷേമനിധിയുടെ സുസ്ഥിരതയിൽ ഒരു പ്രധാന പങ്ക് വഹിക്കും. നിലവിൽ അംഗവിഹിതത്തിന്റെ 2% സർക്കാർ ഗ്രാന്റായി നൽകുന്നത് 5% ആയി വർദ്ധിപ്പിക്കുന്നത് ക്ഷേമനിധിയുടെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, പെൻഷൻ കമ്മി നികത്തുന്ന തരത്തിലുള്ള വാർഷിക ബജറ്റ് വിഹിതം ഉറപ്പാക്കുന്നതും ക്ഷേമനിധിക്ക് ഒരു താങ്ങും തണലുമാകും.

സാമൂഹിക സുരക്ഷയുടെ കാര്യത്തിൽ, നിലവിൽ പ്രധാനമായും പെൻഷനിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ആനുകൂല്യങ്ങൾ വിപുലീകരിക്കേണ്ടതുണ്ട്. ആരോഗ്യ ഇൻഷുറൻസ്, വയോജന പരിചരണം, കുടുംബക്ഷേമം, വിദ്യാഭ്യാസ-നൈപുണ്യ വികസനം, സംരംഭകത്വ സഹായം എന്നിവ ഉൾപ്പെടുത്തി സാമൂഹിക സുരക്ഷാ വലയം വലുതാക്കുന്നത് പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും കൂടുതൽ പ്രയോജനകരമാകും. ഇതിനായി ഓരോ പ്രത്യേക ഫണ്ടിൽ നിന്നും എങ്ങനെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാകണം.

അംഗത്വ വർദ്ധനവിനായുള്ള തന്ത്രങ്ങൾ വളരെ പ്രധാനമാണ്. വിദേശ രാജ്യങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും മലയാളി സംഘടനകളുമായി സഹകരിച്ചുള്ള പ്രചാരണ പരിപാടികൾ, ഡിജിറ്റൽ രജിസ്ട്രേഷൻ സൗകര്യങ്ങൾ, ആകർഷകമായ പ്രോത്സാഹനങ്ങൾ, റെഫറൽ പ്രോഗ്രാമുകൾ എന്നിവയിലൂടെ കൂടുതൽ ആളുകളെ പദ്ധതിയിലേക്ക് ആകർഷിക്കാൻ കഴിയും. യുവാക്കളെ കൂടുതലായി അംഗങ്ങളാക്കുന്നതിനുള്ള ക്യാമ്പയിനുകൾക്ക് വലിയ പ്രാധാന്യം നൽകണം.സർക്കാർ സംവിധാനങ്ങളായ നോർക്ക റൂട്ട്സ്, ലോക കേരളസഭ, പാസ്പോർട്ട് ഓഫീസുകൾ, അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികൾ, ബാങ്കിംഗ് സ്ഥാപനങ്ങൾ, മലയാളികൾ കൂടുതൽ തൊഴിലെടുക്കുന്ന വിദേശത്തേയും ഇതര സംസ്ഥാനങ്ങളിലേയും സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിക്കുന്നത് അംഗത്വ വിപുലീകരണം എളുപ്പമാക്കും.

ക്ഷേമനിധിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടുകൾ അനിവാര്യമാണ്. സ്ഥിരതയുള്ള നിക്ഷേപ വരുമാനം, തലമുറകൾ തമ്മിലുള്ള സഹകരണം, സാമൂഹ്യ പങ്കാളിത്തം, സാങ്കേതികവിദ്യയുടെ ഉപയോഗം, കാര്യക്ഷമമായ ഭരണനിർവ്വഹണം എന്നിവയെല്ലാം സുസ്ഥിരതയുടെ പ്രധാന ഘടകങ്ങളാണ്. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റൽ രേഖകൾ, ഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് കാര്യക്ഷമത വർദ്ധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനും സഹായിക്കും.

ഉപസംഹാരമായി, കേരള സംസ്ഥാന പ്രവാസി ക്ഷേമനിധി ബോർഡിന്റെ ഭാവി സുരക്ഷിതമാക്കുന്നതിന് സമഗ്രമായ ഒരു പുനഃസംഘടന അനിവാര്യമാണ്. പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലൂടെ ക്ഷേമനിധിയുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക മാത്രമല്ല, പ്രവാസികൾക്ക് മെച്ചപ്പെട്ട സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും കഴിയും. ഇതിനായുള്ള കൂട്ടായ പരിശ്രമം സർക്കാരിന്റെയും ക്ഷേമനിധി ബോർഡിന്റെയും പ്രവാസി സമൂഹത്തിന്റെയും ഭാഗത്തുനിന്നുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. പുനഃസംഘടനയിലൂടെ 2030 ഓടെ പ്രവാസി ക്ഷേമനിധിയെ കേരളത്തിലെ ഏറ്റവും മികച്ച സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലൊന്നായി മാറ്റാനാകുമെന്ന് പ്രത്യാശിക്കാം. l

Hot this week

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

Topics

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

കാഴ്‌ചയിലെ അപൂർവ നിമിഷങ്ങൾ

പ്രകൃതിയും മനുഷ്യനും മറ്റ്‌ ജീവജാലങ്ങളുമൊക്കെച്ചേരുന്ന രൂപങ്ങളിൽ പ്രകാശനിർണയത്തിലൂടെ ലഭ്യമാകുന്ന വർണസങ്കലനത്തെ സൂക്ഷ്‌മമായി...

ജാനകിvs ജാനകി വി : അപായമണിമുഴക്കം പ്രമുഖരുടെ പ്രതികരണം

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക്   സെൻസർ ബോർഡ് ...

ഫാസിസവും നവഫാസിസവും‐ 12

അപരത്വം നവലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങളും...
spot_img

Related Articles

Popular Categories

spot_imgspot_img