ഓണം മിത്തും സമീപനവും

മനുഷ്യന്റെ സാമൂഹ്യജീവിതക്രമത്തിൽ ഉണ്ടായ പരിണാമങ്ങൾക്കനുസരിച്ച് ആഘോഷങ്ങൾക്ക് നിയതമായ രൂപവും ഭാവവും ഉണ്ടായി വന്നുവെന്ന് ചരിത്രം തെളിയിക്കുന്നു. പുരാതന  സംസ്കാരങ്ങളിൽ ജനനവും മരണവും വേട്ടയിലെ വിജയവും കാർഷികാഭിവൃദ്ധിയും ഋതുക്കളിലെ മാറ്റങ്ങളും കൂട്ടായ ആഘോഷങ്ങൾക്കുള്ള അവസരമായി. ഒരു ലക്ഷം വര്ഷം മുൻപ് മുതൽ തന്നെ ആചാരങ്ങളും ആഘോഷങ്ങളും ഉണ്ടായിരുന്നതായി ഗുഹാചിത്രങ്ങളും ശവക്കല്ലറകളും അവിടെ നിന്നും ലഭിച്ച തെളിവുകളും വ്യക്തമാക്കുന്നു.

പ്രകൃതിദുരന്തങ്ങളിൽ നിന്നും രക്ഷ നേടാനും ഐക്യത്തോടെ ജീവിക്കാനും പരസ്പരം ചേർന്ന് നിൽക്കുവാനും ആഘോഷങ്ങളിടയാക്കുന്നുവെന്ന് മനുഷ്യൻ വളരെ പണ്ട് തന്നെ മനസ്സിലാക്കിയിട്ടുണ്ട്. തങ്ങളുടെ നിയന്ത്രണത്തിനപ്പുറത്തുള്ള പ്രകൃതി ശക്തികളെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയുള്ള  ആഘോഷങ്ങൾ  ഏതാണ്ട് എല്ലാ സംസ്കാരങ്ങളിലും ഉണ്ടായിരുന്നു.
വിളവെടുപ്പുത്സവങ്ങൾക്കാണ് സ്വാഭാവികമായും എന്നും പ്രാധാന്യത്തെ ഉണ്ടായിരുന്നത്. പുരാതനസംസ്കാരങ്ങളിലെല്ലാം ഊർവ്വരതയുടെ ദേവതമാർക്ക് സ്വാധീനവും ശക്തിയും ഉള്ളതായി കാണാം . രാജാക്കന്മാരും ദേവകളും തമ്മിലുള്ള വാഴ്ച്ചയും ബന്ധവും അത് സംബന്ധിച്ചുണ്ടാകുന്ന സങ്കീർണമായ സംഭവവികാസങ്ങളും ഐതീഹ്യങ്ങൾക്ക് നിറം പകരുന്നു.
 മെസൊപൊട്ടേമിയ ,ഈജിപ്ത് , റോമൻ, ചൈനീസ് സംസ്കാരങ്ങളുടെ കാലഘട്ടത്തിൽ ആഘോഷങ്ങൾക്കൊപ്പം ആചാരങ്ങളും അനുഷ്ടാനങ്ങളും നരബലിയും മൃഗബലിയുമെല്ലാം മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായി തീർന്നു.
ഉത്പാദനബന്ധങ്ങളിൽ വന്ന മാറ്റത്തിനനുസരിച്ച് അധികാരശക്തികളെ പ്രീണിപ്പിക്കുക എന്നതു മനുഷ്യന് ഒഴിച്ച് കൂടാനാകാതെ വന്നിട്ടുണ്ടെന്ന് ഐതീഹ്യങ്ങളിൽ നിന്നു മാത്രമല്ല ചരിത്ര സംഭവങ്ങളിൽ നിന്നും  വായിച്ചെടുക്കാനാകും. പല ആഘോഷങ്ങളും ഭരണാധികാരികളുടെ പ്രൗഢിയും മഹത്വവും വാഴ്ത്താനുള്ളതാണെന്ന് കാണാം. സ്വേച്ഛാധിപതികളുടെ വിനോദത്തിനായുള്ള പലതും തങ്ങളുടെ  ജീവിതത്തെ തകർക്കുന്നതാണെങ്കിൽ പോലും അതിനൊപ്പം നിൽക്കാൻ സാധാരണ മനുഷ്യർ നിർബന്ധിക്കപ്പെട്ടിരുന്നു.
ഓണത്തിനും ഉണ്ട് കാർഷിക സമൃദ്ധിയുമായി ബന്ധം. ഒപ്പം തന്നെ ഒരു നല്ല ഭരണാധികാരി ആരാകണമെന്നത് സംബന്ധിച്ച പുത്തൻ കാഴ്ചപ്പാടുകളും ഓണത്തിന്റെ  ഐതീഹ്യത്തിൽ ഉൾച്ചേർന്നിരിക്കുന്നു.
“മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ” എന്ന മലയാളിയുടെ പ്രിയപ്പെട്ട പാട്ടാണ് ഓണത്തിന്റെ ഉത്‌ഭവത്തിലേക്ക് വെളിച്ചം വീശുന്ന ഒന്ന്. എന്നാൽ ഇന്നും ഇതെഴുതിയത് ആരാണെന്നത്  സംബന്ധിച്ച വിവാദം തുടരുകയാണ്. സഹോദരൻ അയ്യപ്പനാണ് ഇതെഴുതിയതെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ അതിനൊക്കെ എത്രയോ മുൻപ് നിലവിലുണ്ടായിരുന്ന ഒരു നാടോടി പാട്ടിന്റെ രൂപത്തിൽ സഹോദരൻ അയ്യപ്പൻ ഒരു സ്വതന്ത്രകാവ്യം എഴുതിയതാണെന്ന് മറ്റു ചിലർ ശക്തമായി വാദിക്കുന്നു. സഹോദരന്റെ വരികളിൽ മുഴങ്ങി നിൽക്കുന്ന രാഷ്ട്രീയം വെളിപ്പെടുത്തുന്നത് അതൊരു ആധുനികകാല സൃഷ്ടിയാണെന്നാണ്. ഒൻപതോ പത്തോ ശതകത്തിൽ എഴുതപ്പെട്ടതോ വായ്മൊഴിയായി കൈമാറിയതോ ആണീ പാട്ടെന്ന് മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ പറയുന്നു. പാക്കനാർ എഴുതിയതാണെന്ന് പല ഗവേഷകരും കാലഗണന വച്ച് പറയുന്നുണ്ട്.
എന്തായാലും ജനക്ഷേമതത്പരനായ ഒരു അസുരരാജാവ് ഇവിടം ഭരിച്ചിരുന്നുവെന്നും അദ്ദേഹത്തെ ചതിയിൽ പെടുത്തി ഭരണം കൈക്കലാക്കാൻ ഒരു വാമനൻ വന്നുവെന്നും ഉള്ളതാണ് ഓണക്കഥയുടെ സാരം . കൃത്യമായ ഒരു ബ്രാഹ്മണ്യവിരുദ്ധ രാഷ്ട്രീയം മഹാബലിയുടെ ഐതീഹ്യത്തിന് പിന്നിലുണ്ട്. പാട്ടിന്റെ കാര്യം പോലെ തന്നെ മഹാബലിയുടെ രൂപം ആരാണിങ്ങനെ വരച്ചതെന്നതും വ്യക്തമല്ല. എന്നാൽ മീശ വച്ച കുടവയറനായ അസുരചക്രവർത്തി ഏവർക്കും പ്രിയപ്പെട്ടവനാണ്.
കേരളത്തിൽ സംഘകാലത്തിനു ശേഷം ബുദ്ധമതത്തെ ഇല്ലാതാക്കി കൊണ്ട് ബ്രാഹ്മണ്യം അധികാരം പിടിച്ചെടുത്തുവെന്നത് ഏതാണ്ട് അംഗീകരിക്കപ്പെട്ടതാണ് . ഇക്കാലത്ത് ഉണ്ടായി വന്നതാകാം മഹാബലിയുടെ കഥയും. ദേവന്മാർക്ക് പോലും അസൂയ തോന്നിയ ഭരണമായിരുന്നുവെന്നും വിഷ്ണുവിന്റെ അവതാരമായ വാമനൻ എന്ന ബ്രാഹ്മണൻ ചതിയിലൂടെ .സൂത്രത്തിൽ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നും വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ അനുമതി നൽകിയെന്നും ആണല്ലോ കഥ. ഈ കഥക്കും കഥയെ ആസ്പദമാക്കിയുള്ള പാട്ടിലും കാലാകാലങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
“മാവേലിമന്നന്‍ മരിച്ചശേഷം
മോടികളൊക്കെയും മാറിയല്ലൊ”
“മാബലി മണ്ണുപെക്ഷിച്ച ശെഷം
അക്കാലമായിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലൊ’
അക്കഥ കെട്ടൊരു മാബലിയും
ഖെദിച്ചു തന്റെ മനസ്സുകൊണ്ട”‘
ഇങ്ങനെ ചില വരികൾ പിന്നീട് ഉപേക്ഷിക്കപ്പെട്ടുവെന്നും പല പാഠഭേദങ്ങൾ പാട്ടിൽ കൊണ്ടുവന്നുവെന്നും (ബോധപൂർവം ) ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഴത്തിലുള്ള ഗവേഷണം ആവശ്യപ്പെടുന്നതാണീ തർക്കങ്ങൾ.
ഈ വിവാദങ്ങൾ നിലനിൽക്കുമ്പോൾ തന്നെ മഹാബലിയുടെ ഐതീഹ്യത്തെ ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ അട്ടിമറിക്കാൻ ശ്രമിച്ചതും കേരളം കണ്ടു. വാമനജയന്തിയായി ഓണം ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്യാൻ തയാറായത് ആഭ്യന്തരമന്ത്രി അമീത് ഷാ ആണെന്നത് നിഷ്കളങ്കമായി തള്ളാനാവില്ല .
പൂജയോ ദൈവാരാധനയോ ഇല്ലാത്ത ഏറ്റവും മതേതരമായി ആഘോഷിക്കാൻ  കഴിയുന്ന ഒരു സാംസ്‌കാരിക, കാര്ഷികോത്സവത്തെ ഹിന്ദുക്കളുടെ മാത്രമായി  കാണണമെന്ന് ചില മുസ്ലിംമൗലികവാദികളും ആവശ്യപ്പെടുന്നുണ്ട്. പൂക്കളവും സദ്യയും പാടില്ലെന്നാണവരുടെ നിലപാട്.
എന്നാൽ മലയാളിയുടെ മതേതര മനസ്സ് ഇതെല്ലം തള്ളിക്കളയുന്നുവെന്നതാണ് പ്രതീക്ഷ നൽകുന്നത്. പുതിയ തലമുറ എല്ലാ വിഭജനതന്ത്രങ്ങളെയും കാറ്റിൽ പറത്തി ഓണം ഗംഭീരമാക്കുന്നു. പുതിയ കാലത്തെ വൈബ് അനുസരിച്ചവർ ഓണം ആമോദത്തോടെ ആഘോഷിക്കുന്നു. ലോകത്ത് എവിടെയൊക്കെ മലയാളിയുണ്ടോ അവിടെയെല്ലാം   സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പൂക്കളം തീർത്തുകൊണ്ട് ഓണം ആഘോഷിക്കപ്പെടുന്നു.

Hot this week

ഫാസിസവും നവഫാസിസവും‐ 19

അനുബന്ധം: രജനി പാം ദത്ത്‌ പറഞ്ഞതെന്ത്‌? ഫാസിസത്തിന്റെ രണ്ടാം തരംഗ കാലത്ത് അതായത്...

ഒരു വീട്ടമ്മ കണ്ട ചൈന

ഖയാൽ ചൈനീസ്‌ ജീവിതവും ചരിത്രവും ഓർമകളും ഫർസാന ഡിസി ബുക്‌സ്‌ വില:...

സ്‌ത്രീ‐ പരിവർത്തനത്തിന്റെ സഞ്ചാരവഴികൾ

‘ചിത്രകലയിലെ താൽപര്യവും കലാനുഭവവുമാണ്‌ എല്ലാ ജീവിതസാഹചര്യങ്ങളിലും വിഷമഘട്ടങ്ങളിലും എന്നെ മുന്നോട്ടു നയിക്കാൻ...

അചിന്ത്യ ഭട്ടാചാര്യ

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി...

ഫാസിസവും നവഫാസിസവും‐ 18

അനുബന്ധം ഫാസിസം എന്ന് പറയുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരുന്നത് ഹിറ്റ്ലറേയും...

Topics

ഫാസിസവും നവഫാസിസവും‐ 19

അനുബന്ധം: രജനി പാം ദത്ത്‌ പറഞ്ഞതെന്ത്‌? ഫാസിസത്തിന്റെ രണ്ടാം തരംഗ കാലത്ത് അതായത്...

ഒരു വീട്ടമ്മ കണ്ട ചൈന

ഖയാൽ ചൈനീസ്‌ ജീവിതവും ചരിത്രവും ഓർമകളും ഫർസാന ഡിസി ബുക്‌സ്‌ വില:...

സ്‌ത്രീ‐ പരിവർത്തനത്തിന്റെ സഞ്ചാരവഴികൾ

‘ചിത്രകലയിലെ താൽപര്യവും കലാനുഭവവുമാണ്‌ എല്ലാ ജീവിതസാഹചര്യങ്ങളിലും വിഷമഘട്ടങ്ങളിലും എന്നെ മുന്നോട്ടു നയിക്കാൻ...

അചിന്ത്യ ഭട്ടാചാര്യ

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി...

ഫാസിസവും നവഫാസിസവും‐ 18

അനുബന്ധം ഫാസിസം എന്ന് പറയുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരുന്നത് ഹിറ്റ്ലറേയും...

വയനാട് ടു അഹമ്മദാബാദ് – റീൽ പോലെ കറങ്ങിയ സൈക്കിൾ

കേരള രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്രമേളയിൽ ശ്രദ്ധേയമായി മാറിയ 'എ ബ്രീഫ്...

അതിനാൽ പൊരുതുക, പൊരുതിക്കൊണ്ടേയിരിക്കുക

ലോകത്തെ ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത്...

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...
spot_img

Related Articles

Popular Categories

spot_imgspot_img