സ്‌ത്രീ‐ പരിവർത്തനത്തിന്റെ സഞ്ചാരവഴികൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

‘ചിത്രകലയിലെ താൽപര്യവും കലാനുഭവവുമാണ്‌ എല്ലാ ജീവിതസാഹചര്യങ്ങളിലും വിഷമഘട്ടങ്ങളിലും എന്നെ മുന്നോട്ടു നയിക്കാൻ സഹായകമായിട്ടുള്ളത്‌. എന്റെ ജീവിതത്തിലെ നിറമില്ലാത്ത ദിനങ്ങളെപ്പോലും വർണാഭമാക്കിയത്‌, എനിക്ക്‌ ശക്തി നൽകിയത്‌ കലയുടെ വഴികളാണ്‌. കലയാണ്‌ പ്രത്യാശയോടെ എന്നെ മുന്നോട്ടു നയിച്ചത്‌. പ്രക്ഷുബ്ധമായ കാലത്ത്‌ ജീവിക്കുമ്പോഴും കലയുടെ സർഗാത്മകതയാണ്‌ സുരക്ഷിതബോധത്തോടെ നമ്മെ പൊതിയുന്നത്‌’. വിഖ്യാത ചിത്രകാരൻ ഗുലാം മുഹമ്മദ്‌ ഷെയ്‌ഖിന്റെ വാക്കുകളോട്‌ ചേർന്നുനിൽക്കുന്നവരാണ്‌ ഭൂരിഭാഗം മനുഷ്യരും, പ്രത്യേകിച്ച്‌ കലാകാരർ.

സ്വന്തം ശാരീരിക‐മാനസിക വ്യാപാരങ്ങളിലൂടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും അത്‌ കാഴ്‌ചാനുഭവമാക്കി കലാരൂപങ്ങളുമായി ഇഴചേർക്കുകയും ചെയ്യുന്ന കലാകാരരും നിരവധിയാണ്‌. അവരിലൊരാളാണ്‌ ഡോ. അശ്വതി അരവിന്ദാക്ഷൻ‐ അവരുടെ ‘രജസ്വല’ എന്ന വേറിട്ട ഏകാംഗ ചിത്രപ്രദർശനവും നമ്മോട്‌ പറയുന്നത്‌ അതാണ്‌.

‘ഞാൻ എന്റെതന്നെ യാഥാർഥ്യത്തെ വരച്ചെടുക്കുകയാണ്‌’. ഫ്രിഡാ കാലോ എന്ന മെക്‌സിക്കൻ ചിത്രകാരിയുടെ ചിന്തകൾക്കൊപ്പം ചരിത്രത്തിലേക്ക്‌ തിരിഞ്ഞുനോക്കിയാലോ? പരുഷ സങ്കൽപത്തിലുള്ള സ്‌ത്രീനിർമിതികളാണ്‌ പുരാണേതിഹാസ കഥാപാത്രങ്ങളിലും കലാവിഷ്‌കാരങ്ങളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ദൃശ്യകലാ പാരന്പര്യത്തിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. ദൃശ്യകലകളിൽ സ്‌ത്രീ കഥാപാത്രങ്ങൾ അവിഭാജ്യഘടകമായി കാണാം. എന്നാൽ സ്‌ത്രീ കഥാപാത്രങ്ങൾക്കപ്പുറം സ്‌ത്രീകളായ സ്രഷ്ടാക്കൾ ശ്രദ്ധിക്കപ്പെടാതെ പോയി എന്നതും ശ്രദ്ധേയം. എല്ലാം സഹിക്കുകയും പൊറുക്കുകയും ചെയ്യുന്ന സ്‌ത്രീ മനസ്സുകൾ ആത്മത്യാഗത്തിന്റെ കനൽവഴികളിൽ വിശുദ്ധയാക്കപ്പെടുന്നവളെന്ന്‌ ചരിത്രമടക്കം അടയാളപ്പെടുത്തുന്നു. ഇന്ത്യയിൽ പ്രത്യേകിച്ച്‌ കേരളത്തിലുള്ള സ്‌ത്രീകൾ, സർഗാത്മകമായി ഇടപെടുന്നതിലും അതിലൂടെ വ്യക്തിത്വവും സ്വത്വവും സ്ഥാപിച്ചെടുക്കുന്നതിലും ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്‌. സർഗാത്മകമായി എല്ലാ കലാമേഖലകളിലും സ്‌ത്രീകൾ തന്റേതായ കാഴ്‌യിലും ചിന്തയിലും പ്രവൃത്തികളിലുമൂന്നിയ കലാവിഷ്‌കാരങ്ങളിലൂടെ തങ്ങളുടെ വ്യക്തിത്വം പൂർണതയോടെ ആവിഷ്‌കരിക്കുകയും സ്‌ത്രീപക്ഷ ചിന്തകൾ പുനർവ്യാഖ്യാനിടക്കുകയുമുണ്ടായി. മാനസികവും ശാരീരികവുമായ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന പെൺമനസ്സിന്റെ തുറന്നുപറച്ചിലും കലാവിഷ്‌കാരങ്ങളിൽ ദൃശ്യമാകുന്നു. അതിന്റെ തുടർച്ചയാണ്‌ അശ്വതി അരവിന്ദാക്ഷന്റെ ‘രജസ്വല’ ചിത്രപ്രദർശനം.

സ്‌ത്രീമനസ്സിലെ മധുരവും കയ്‌പും ഇരുളും വെളിച്ചവുമൊക്കെച്ചേർന്ന അവസ്ഥകളെ, സ്‌ത്രീയുടെ യഥാതഥമായ വികാരവിചാരങ്ങളുടെ 28 ദിനങ്ങളെ രൂപവർണ പ്രയോഗങ്ങളിലൂടെ ആവിഷ്‌കരിക്കുകയാണ്‌ എഴുത്തുകാരി കൂടിയായ ഡോ. അശ്വതി. ഒരു സ്‌ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതും തെറ്റിദ്ധരിക്കപ്പെട്ടതുമായ ആർത്തവവിരാമത്തെക്കുറിച്ചുള്ള മാനസിക ചിന്തകൾ/സംഭാഷണങ്ങൾ/കാഴ്‌ചകൾ/കുടുംബബന്ധങ്ങൾ/ശാരീരികാവസ്ഥകൾ ഇവയൊക്കെ പുനർനിർവചിക്കുകയാണ്‌ 28 ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ പ്രദർശനത്തിൽ. നിത്യജീവിത മുഹൂർത്തങ്ങളുടെ യഥാതഥമായ ജീവിതക്കാഴ്‌ചകളുടെ അമൂർത്തമായ ആവിഷ്‌കാരങ്ങളാണ്‌ ഇരുപത്തെട്ട്‌ ചിത്രതലങ്ങളും, ഒപ്പമുള്ള ഇൻസ്റ്റലേഷനുകളും. ചിത്രകാരിയുടെ വാക്കുകൾ ഇങ്ങനെ‐ ‘രജസ്വല ഒരു കലാപരമായ ആവിഷ്‌കാരം മാത്രമല്ല. സ്‌ത്രീയുടെ അകം എന്തെന്ന്‌ പ്രതിഫലിപ്പിക്കാനും ബന്ധിപ്പിക്കാനും സൗന്ദര്യത്തിന്‌ സാക്ഷ്യം വഹിക്കാനുമുള്ള ക്ഷണമായും ഈ പ്രദർശനം മാറുന്നു. ആർത്തവവിരാമത്തിന്റെ കലാപരമായ ഈ ആഖ്യാനം കളങ്കം എന്നതിനെ വെല്ലുവിളിക്കുകയും സ്‌ത്രീത്വത്തിന്റെ സാർവത്രികമായ ശക്തിയെ ഉൾക്കൊള്ളുകയും ചെയ്യുന്ന സമർപ്പണമായും മാറുന്നു’.

ബ്രഷുകൾക്ക്‌ പകരം കൈവിരലുകളിലൂടെയാണ്‌ അശ്വതി ക്യാൻവാസിലേക്ക്‌ ചിത്രങ്ങൾ ആവാഹിച്ചിരിക്കുന്നത്‌. നിറങ്ങളും ശരീരവും തമ്മിലുള്ള ഇഴചേരലിലൂടെ സ്‌ത്രീയുടെ വൈകാരികഭാവങ്ങൾ ചോർന്നുപോകാതെ, തീവ്രത നേരിട്ടവതരിപ്പിക്കാൻ കഴിയുന്നുണ്ടെന്ന്‌ ചിത്രകാരി പറയുന്നു. ചിത്രകലയെന്ന മാധ്യമത്തിലൂടെ വികാരങ്ങൾ സ്വതന്ത്രമായി ആവിഷ്‌കരിക്കുകയും അത്‌ നിർഭയമായി ചിത്രതലത്തിലേക്ക്‌ അവതരിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. രൂപങ്ങളും ഭാവങ്ങളും ഉൾച്ചേർന്ന നിറങ്ങൾ വിരലുകളിലൂടെ സഞ്ചരിക്കുന്നതിന്റെ ഒഴുക്ക്‌ രചനകളിൽ കാണാം. ഈ ചിത്രങ്ങളിലൂടെ വ്യക്തിപരമായ അനുഭവങ്ങളെ ഒരു സാർവത്രിക ദൃശ്യഭാഷയാക്കിയാണ്‌ അശ്വതി അവതരിപ്പിച്ചിരിക്കുന്നത്‌.

 

തിരുവനന്തപുരം എൻഎസ്‌എസ്‌ വനിതാ കോളേജിലെ ഇംഗ്ലീഷ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറായ ഡോ. അശ്വതി ഇംഗ്ലീഷിലും മലയാളത്തിലും കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 2023, 24 വർഷങ്ങളിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ ഏകാംഗ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള അശ്വതിയുടെ മൂന്നാമത്തെ പ്രദർശനമാണിത്‌. രജസ്വല ചിത്രപ്രദർശനം പൊതുവിദ്യാഭ്യാസവകുപ്പ്‌ സെക്രട്ടറി കെ വാസുകി ഐഎഎസ്‌ ഉദ്‌ഘാടനംചെയ്‌ത്‌ ഇങ്ങനെ പറഞ്ഞു. ‘നിരന്തരം മാറ്റങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്‌ സ്‌ത്രീശരീരം. മാറ്റങ്ങൾക്ക്‌ വിധേയമാകുന്ന 28 ദിനങ്ങളുടെ ജൈവീകമാറ്റങ്ങളുടെ വർണക്കാഴ്‌ച ഏറെ മനോഹരമായി അശ്വതി ആവിഷ്‌കരിച്ചിരിക്കുന്നു’.

തിരുവനന്തപുരം കോളേജ്‌ ഓഫ്‌ ഫൈൻ ആർട്ട്‌സിലെ പ്രൊഫസർ ഷിജോ ജേക്കബ്‌ പ്രദർശനത്തെക്കുറിച്ച്‌ വാചാലനായി. ‘ഇരുപത്തെട്ടു ദിവസങ്ങളിൽ സ്‌ത്രീ അനുഭവിക്കുന്ന ശാരീരകവും മാനസികവുമായ സംഘർഷങ്ങളെ, വിഷാദങ്ങളെ, വേദനയെ, ഉത്‌കണ്‌ഠയെ, വികാരങ്ങളെയൊക്കെ നിറങ്ങളിലൂടെ അനുഭവവേദ്യമാക്കാനുള്ള ശ്രമമാണ്‌ ഈ ചിത്രങ്ങളിൽ കാണാനാവുക. വ്യവഛേദിച്ചറിയാൻ പ്രയാസകരമായ, രൂപരഹിതമായ അത്തരം വൈകാരികാനുഭവങ്ങൾക്ക്‌ അമൂർത്തമായ ചിത്രഭാഷ നൽകിയാണ്‌ ചിത്രകാരി നമ്മോട്‌ സംവദിക്കുന്നത്‌. ഒരു സ്‌ത്രീക്കുമാത്രം അനുഭവിക്കാൻ കഴിയുന്ന ആത്മസംഘർഷങ്ങളുടെ സാക്ഷാത്‌കാരമാണ്‌ ഡോ. അശ്വതി അരവിന്ദാക്ഷന്റെ ‘രജസ്വല’യിലെ ഓരോ ചിത്രങ്ങളും. l

Hot this week

ഫാസിസവും നവഫാസിസവും‐ 19

അനുബന്ധം: രജനി പാം ദത്ത്‌ പറഞ്ഞതെന്ത്‌? ഫാസിസത്തിന്റെ രണ്ടാം തരംഗ കാലത്ത് അതായത്...

ഒരു വീട്ടമ്മ കണ്ട ചൈന

ഖയാൽ ചൈനീസ്‌ ജീവിതവും ചരിത്രവും ഓർമകളും ഫർസാന ഡിസി ബുക്‌സ്‌ വില:...

അചിന്ത്യ ഭട്ടാചാര്യ

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി...

ഫാസിസവും നവഫാസിസവും‐ 18

അനുബന്ധം ഫാസിസം എന്ന് പറയുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരുന്നത് ഹിറ്റ്ലറേയും...

ഓണം മിത്തും സമീപനവും

മനുഷ്യന്റെ സാമൂഹ്യജീവിതക്രമത്തിൽ ഉണ്ടായ പരിണാമങ്ങൾക്കനുസരിച്ച് ആഘോഷങ്ങൾക്ക് നിയതമായ രൂപവും ഭാവവും ഉണ്ടായി...

Topics

ഫാസിസവും നവഫാസിസവും‐ 19

അനുബന്ധം: രജനി പാം ദത്ത്‌ പറഞ്ഞതെന്ത്‌? ഫാസിസത്തിന്റെ രണ്ടാം തരംഗ കാലത്ത് അതായത്...

ഒരു വീട്ടമ്മ കണ്ട ചൈന

ഖയാൽ ചൈനീസ്‌ ജീവിതവും ചരിത്രവും ഓർമകളും ഫർസാന ഡിസി ബുക്‌സ്‌ വില:...

അചിന്ത്യ ഭട്ടാചാര്യ

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി...

ഫാസിസവും നവഫാസിസവും‐ 18

അനുബന്ധം ഫാസിസം എന്ന് പറയുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരുന്നത് ഹിറ്റ്ലറേയും...

ഓണം മിത്തും സമീപനവും

മനുഷ്യന്റെ സാമൂഹ്യജീവിതക്രമത്തിൽ ഉണ്ടായ പരിണാമങ്ങൾക്കനുസരിച്ച് ആഘോഷങ്ങൾക്ക് നിയതമായ രൂപവും ഭാവവും ഉണ്ടായി...

വയനാട് ടു അഹമ്മദാബാദ് – റീൽ പോലെ കറങ്ങിയ സൈക്കിൾ

കേരള രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്രമേളയിൽ ശ്രദ്ധേയമായി മാറിയ 'എ ബ്രീഫ്...

അതിനാൽ പൊരുതുക, പൊരുതിക്കൊണ്ടേയിരിക്കുക

ലോകത്തെ ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത്...

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...
spot_img

Related Articles

Popular Categories

spot_imgspot_img