സുതാര്യതയുടെ നിറച്ചാർത്ത്‌

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

രിത്രാതീതകാലത്ത്‌ മനുഷ്യൻ ചിത്രം വരച്ചു തുടങ്ങുന്നത്‌ കല്ലിലും മണ്ണിലും മരത്തിലും തുകലിലുമൊക്കെയായിരുന്നു. പിന്നീട്‌ കാലങ്ങൾ പിന്നിടുമ്പോഴാണ്‌ അവരുടെ വാസസ്ഥലങ്ങളായിരുന്ന ഗുഹാഭിത്തികളിലും വീടകങ്ങളിലുമൊക്കെ പ്രതീകാത്മക ചിത്രങ്ങൾ വരച്ചുതുടങ്ങുന്നത്‌. ചിത്രകലയുടെ തുടക്കവും ഇത്തരം കലാനിർമിതികളിലൂടെയാണ്‌. ആവാസവ്യവസ്ഥയുടെ വികാസങ്ങൾക്കും മാറ്റങ്ങൾക്കുമൊപ്പം കലയിലും വികാസ‐രൂപ പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന്‌ കലാചരിത്രം വിശദമാക്കുന്നു. അങ്ങനെ രൂപപ്പെടുന്ന കലാശൈലികൾ അന്യോന്യം ആശയവിനിമയത്തിനായുള്ള ഭാഷയായി പരിണമിച്ചിരുന്നതും ചരിത്രവഴികളിലെ നാഴികക്കല്ലുകളാണ്‌. ആദിമമനുഷ്യർ വരച്ച ചിത്രങ്ങളും ഭാഷയും സമന്വയിക്കുന്ന കലാവിഷ്‌കാരങ്ങളിൽ ജ്യാമിതീയ രൂപങ്ങളായ ത്രികോണം, വൃത്തം, ചതുരം എന്നിവയും ബിന്ദു, രേഖ എന്നീ അടിസ്ഥാന ഘടകങ്ങളും രൂപപ്പെടുന്നതോടെ ചിത്ര‐ശിൽപകലയിൽ മാറ്റങ്ങൾക്ക്‌ തുടക്കമായി. പ്രകൃതിയെയും മനുഷ്യരെയും അടുത്തറിയുകയും വൈവിധ്യമാർന്ന ശൈലീസങ്കേതങ്ങളിലൂടെ ചിത്രതലത്തിലേക്ക്‌ ആവാഹിക്കുകയും ചെയ്യുന്ന സമകാലിക കലയിൽ കലാകാരർ ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു. കലയിലെ പരീക്ഷണങ്ങളിലൂടെ/ശാസ്‌ത്രനിർമിതികളിലൂടെ/നവീനമായ രൂപവർണ നിർമിതികളിലൂടെ/കണ്ടെത്തലുകളിലുടെ കലയിൽ നവീനമായ കാഴ്‌ചകൾ സമ്മാനിക്കുന്ന ചിത്ര‐ശിൽപകാരരുടെ നിര വലുതാണ്‌. ദേശീയതലത്തിൽ ശ്രദ്ധേയരാകുന്ന കേരളീയരായ ചിത്രകാരരും നിരവധിയാണ്‌. സമകാലീന കലയിൽ പുതിയ സംഭാവനകളുമായിട്ടാണ്‌ പഴയതും പുതിയതുമായ തലമുറകളെ കൂട്ടുന്ന ചിത്ര‐ശിൽപകലാ ക്യാമ്പുകൾ സജീവമാകുന്നത്‌. അത്തരം ചിത്രകലാ ക്യാമ്പുകളിലൊന്നാണ്‌ തിരുവനന്തപുരം ആകാർ ഫൗണ്ടേഷൻ. ഇക്കഴിഞ്ഞ ആഗസ്‌തിൽ ജലച്ചായ രചനകൾക്കു മാത്രമായി ഒരു ചിത്രകലാ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. ആകാർ ഫൗണ്ടേഷൻ ഫോർ ആർക്കിടെക്‌ചർ, ഹെറിറ്റേജ്‌, ആർട്ട്‌ ആൻഡ്‌ കൾച്ചർ കഴിഞ്ഞവർഷമായി പ്രവർത്തിക്കുന്നു. പേര്‌ അന്വർഥമാക്കുന്നതുപോലെ ജീവിതത്തിന്റെ ഭാഗമാക്കുന്ന പൗരാണികത, വാസ്‌തുശിൽപം, സാംസ്‌കാരിക കലാപ്രവർത്തനങ്ങൾ എന്നിവയ്‌ക്ക്‌ പ്രാധാന്യം നൽകുന്ന കൂട്ടായ്‌മയ്‌ക്ക്‌ ഇടമൊരുക്കുകയും ക്യൂറേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്നത്‌ ചിത്രകാരൻ ബാബു നമ്പൂതിരിയാണ്‌.

തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട്‌ എന്ന ഗ്രാമത്തിൽ മുന്തിരികുളം കലാകേന്ദ്രത്തിലാണ്‌ ഏകദിന ജലച്ചായ ചിത്രകലാ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. കേരളത്തിലെ പ്രമുഖ ചിത്രകാരരായ കാട്ടൂർ നാരായണപിള്ള, പൂജപ്പുര സുകു, ശ്രീധരൻനായർ, ബൈജുദേവ്‌, എ കെ ഗോപിദാസ്‌, വി ജി ഗിരീഷ്‌, ടെൻസിങ്‌ ജോസഫ്‌, പ്രസന്നകുമാർ, മോത്തി രാജേഷ്‌, പ്രിയ മനോജ്‌, ഭട്ടതിരി തുടങ്ങി ഈ ലേഖകനടക്കം ഇരുപത്തഞ്ചോളം പേർ പങ്കെടുത്തു. ജലച്ചായ രചനയിൽ പുതിയ കാഴ്‌ചാനുഭവമാണ്‌ ക്യാമ്പിൽ രചിച്ച ചിത്രങ്ങൾ ദൃശ്യമാക്കുന്നത്‌. പ്രകൃതിയെ തൊട്ടറിയുന്ന ചിത്രങ്ങളിലൂടെ പ്രകാശമാനമാകുന്ന ജീവിതമുഹൂർത്തങ്ങളിലേക്കുള്ള സർഗാത്മക അന്വേഷണമാണ്‌ കാട്ടൂർ നാരായണപിള്ളയുടെയും ഷിബു ചന്ദിന്റെയും ചിത്രങ്ങൾ. കാട്ടൂർ രേഖകൾക്ക്‌ പ്രാധാന്യം നൽകിയപ്പോൾ, വർണങ്ങളോടാണ്‌ ഷിബുചന്ദ്‌ കൂടുതൽ താൽപര്യം കാണിച്ചത്‌. സമൂഹത്തിലെ പൊള്ളുന്ന ജീവിതാനുഭവങ്ങളെ ചേർത്തുപിടിക്കുന്ന മനുഷ്യരെയാണ്‌ ഗിരീഷ്‌ അവതരിപ്പിച്ചത്‌. കലയുടെ ബോധതലങ്ങളിൽ വളരുകയും വർണാഭമായ പൂക്കൾ പൊഴിക്കുകയുമാണ്‌ പൂജപ്പുര സുകു, പ്രിയ മനോജ്‌ എന്നിവരുടെ ചിത്രങ്ങൾ. ജലച്ചായ രചനയുടെ സുതാര്യതയിലൂടെ സഞ്ചരിക്കുന്ന ബൈജുദേവിന്റെ ചിത്രം, മനുഷ്യമുഖത്തിന്റെ ഭാവതലങ്ങൾ വരച്ചിടുന്ന ഗോപിദാസിന്റെ ചിത്രം തുടങ്ങി ഫിഗറേറ്റീവ്‌ രൂപമാതൃകകളിലും വർണവിന്യാസത്തിലും ശ്രദ്ധിക്കുന്ന കലാവിഷ്‌കാരങ്ങളാണിവ. ജൈവ സ്വാതന്ത്ര്യത്തിന്റെ ചെറുത്തുനിൽപുകൾ അവതരിപ്പിക്കുന്ന പ്രകൃതിയുടെ അമൂർത്തഭാവങ്ങൾ, പ്രകൃതിയുടെ കണ്ണാടിയിലൂടെ സ്വന്തം ജീവിതം നോക്കിക്കാണുന്ന മനുഷ്യരൂപങ്ങൾ ഇങ്ങനെ വൈവിധ്യമാർന്ന ജലച്ചായ രചനകൾ ഈ ക്യമ്പിൽ അവതരിപ്പിക്കപ്പെട്ടു. അക്ഷരകലയിലൂടെ വർണചിത്രമൊരുക്കുകയായിരുന്നു സ്വതസിദ്ധമായ ശൈലിയിൽ നാരായണ ഭട്ടതിരി. വേറിട്ട ശൈലികളിലുള്ള ഇരുപത്തഞ്ചോളം ചിത്രങ്ങൾ ക്യാമ്പിൽ രചിക്കുകയുണ്ടായി. പ്രൊഫ. അജയൻ പാരിപ്പള്ളി, യാമിനി, ശ്രീനന്ദൻ, ശ്രീകുമാർ, സൗമ്യ നമ്പൂതിരി, ശാലിനി, ഡോ. ആശാലതാ തമ്പുരാൻ, ഡോ. ഇ ഹരികുമാർ, സ്വാതി ജയകുമാർ എന്നിവരും ക്യമ്പിൽ ചിത്രങ്ങൾ രചിച്ചു.

പ്രകൃതിയെയും മനുഷ്യനെയും ചേർത്തുപിടിക്കുന്ന സൗന്ദര്യശാസ്‌ത്ര ചിന്തകൾക്കൊപ്പം സർഗാത്മകമായ അന്വേഷണവും കലയുടെ ബോധതലങ്ങളിലേക്ക്‌ സാധാരണക്കാരെയും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമാണ്‌ ആകാറിന്റെ പ്രവർത്തനങ്ങൾക്ക്‌ പ്രേരിപ്പിച്ചതെന്ന്‌ ക്യൂറേറ്ററായ ബാബു നന്പൂതിരി പറയുന്നു. ദേശീയ അന്തർദേശീയ പ്രദർശനങ്ങളിലും ക്യാന്പുകളിലും പങ്കെടുത്തിട്ടുള്ള ഈ കലാധ്യാപകന്റെ ശ്രമങ്ങൾ കൂടുതൽ ക്രിയാത്മകവും വർണാഭവുമാവട്ടെ എന്നാശിക്കാം. l

Hot this week

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

Topics

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി...

ആർ ഉമാനാഥ്‌

അത്യുത്തര കേരളത്തിൽ ജനിച്ച്‌ കോഴിക്കോട്ട്‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച്‌ തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ്‌...
spot_img

Related Articles

Popular Categories

spot_imgspot_img