പോരാടേണ്ട അവസ്ഥയുണ്ടെങ്കിൽ പോരാടി തന്നെ മുന്നോട്ടു പോണം

ഷംല ഹംസ / ഹനീന ബുഷ്‌റ നജീബ്

 


സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടിയുടെ അഭിനയ സ്വപ്നങ്ങളുടെ തുടക്കം എവിടെ നിന്നാണ് ?

ഞാൻ രണ്ട് സിനിമയാണ് അഭിനയിച്ചത്, ആദ്യത്തെ സിനിമ ‘ആയിരത്തൊന്ന് നുണകൾ.’ അതിലെ സപോട്ട് എഡിറ്റർ ആയിരുന്ന ഫാസിലാണ് ഇപ്പോൾ ഫെമിനിച്ചി ഫാത്തിമയുടെ ഡയറക്ടർ. അങ്ങനെ ആയിരത്തൊന്ന് സിനിമയുടെ റിലീസെല്ലാം കഴിഞ്ഞു കുറെ കഴിഞ്ഞാണ് , ഫാസിൽ ഈ സ്ക്രിപ്റ്റുമായി എന്റെ അടുത്തേക്ക് വന്നത്. എനിക്കത് വളരെ അത്ഭുതമായിട്ടാണ് തോന്നിയത്. എന്നോട് മുൻപിതുവരെ സംസാരിക്കാത്തയാൾ സ്ക്രിപ്ട്ടുമായി എന്നെ തേടിവന്നു. എനിക്ക് വളരെ സന്തോഷമായിരുന്നു, അങ്ങനെയാണ് അതിന്റെ തുടക്കം. കഥ പറഞ്ഞപ്പോൾ നല്ല ഇൻട്രസ്റ്റിങ്ങായി. അങ്ങനെ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

എങ്ങനെയാണ് ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രം ചെയ്യാമെന്ന് തീരുമാനമെടുക്കുന്നത്?
എന്തായിരുന്നു ഷംലയ്ക്ക് ‘ഫാത്തിമ’ എന്ന കഥാപാത്രം?

‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമ ചെയ്യാൻ തീരുമാനിക്കുന്നത് അതിന്റെ ടീമിനെ കണ്ടിട്ടാണ്, പിന്നെ അതിന്റെ പേരും. ഒരു ആർടിസ്റ്റ് എന്ന നിലയ്ക്ക് ഈ സിനിമയിൽ അഭിനയ സാധ്യത വളരെ കൂടുതലായി തോന്നിയിരുന്നു, അത് വിട്ടുകളയാൻ തോന്നിയില്ല. ഫാത്തിമ എന്ന കഥാപാത്രമായി നല്ലൊരടുപ്പമെനിക്കുണ്ട്. ഞാൻ അങ്ങനത്തെ ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്, എൻറെ ഉമ്മയിലൂടെയും എന്റെ കുടുംബത്തിലൂടെയും, അയൽവാസികളിലൂടെയും, ഒരുപാട് ഫാത്തിമമാരെ ഞാൻ കണ്ടിട്ടുണ്ട്. വളരെയധികം കണ്ടു പരിചയമുള്ള ആളാണ് ഫാത്തിമ. അതുകൊണ്ട്, ആ ഒരു ക്യാരക്ടർ എന്നിൽ നിന്ന് വളരെ വിദൂരമായിട്ട് തോന്നിയില്ല.

ഷംലയും ഫാത്തിമയും തമ്മിൽ എന്തെല്ലാം ബന്ധങ്ങളും, വ്യത്യാസങ്ങളുമുണ്ട്?

ഞാനും ഫാത്തിമയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് . ഫാത്തിമ വളരെ ഡിപെൻഡന്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. അവർ എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നുണ്ട്. ഞാൻ അങ്ങനെയല്ല. ഞാൻ ഫിനാൻഷ്യലി ഇൻഡിപെൻഡഡ് ആണ്, പിന്നെ എൻ്റെ റിലേഷൻഷിപ്പിൽ എന്നിക്ക് ഒരു സ്പേസ് ഉണ്ട്. ഫാത്തിമക്ക് അങ്ങനെയല്ല, സ്വന്തമായിട്ട് തീരുമാനങ്ങൾ എടുക്കാൻ പറ്റില്ല. എന്റെ എല്ലാ കാര്യങ്ങൾളിലും സ്വന്തമായിട്ടാണ് തീരുമാനങ്ങൾ എടുക്കുന്നത്.

പുരുഷ മേധാവിത്വത്തിനെതിരെ സംസാരിക്കുന്ന ഫെമിനിച്ചി ഫാത്തിമയെന്ന ചിത്രത്തിൻ്റെ സന്ദേശം എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ്?

ഒരുപാട് തയ്യാറെടുപ്പുകൾ ഒന്നും ഞാൻ ഈ സിനിമക്ക് വേണ്ടി നടത്തിയിട്ടില്ല. ക്യാരക്ടറിൻ്റെ ഫിസിക്കൽ അപ്പിയറൻസ് അത്യാവശ്യം നല്ല തടിയുണ്ടായിരിക്കണമായിരുന്നു. മൂന്നു കുഞ്ഞുങ്ങളുടെ ഒരു അമ്മയാണ് ഫാത്തിമ. ആ സമയത്ത് ഞാനും അത്യാവശ്യം നല്ല തടിയുണ്ട് . അതുമല്ലാതെ, കഥ ഞാൻ ഒരുപാട് വായിച്ചതുകൊണ്ട് ഫാസിൽ സ്ക്രിപ്റ്റ് അയച്ചു തന്നപ്പോൾ ക്യാരക്ടറിലേക്ക് മാറാൻ അധികം ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.
എനിക്ക് വരുന്ന എന്ത് ക്യാരക്ടറായാലും,അത് എനിക്ക് ആസ്വദിച്ച് ചെയ്യാനാണ് ഇഷ്ടം. ഒരു പ്രത്യേക ക്യാരക്ടർ വേണമെന്നൊന്നും എനിക്കില്ല. ഒരുപാട് തരം ക്യാരക്ടേഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു നടിയാണ് ഞാൻ. ഏത് ക്യാരക്ടറാണെങ്കിലും അതിന്റെ ഒരു സ്വഭാവത്തിന് അനുസരിച്ച് പെരുമാറാൻ കഴിയണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

സിനിമ ആദ്യം ഇറങ്ങിയത് ഐ എഫ് എഫ് കെയിലാണ്. അതുകഴിഞ്ഞ് ഉണ്ടായ ആദ്യത്തെ റിസപ്ഷൻ ഇപ്പോഴും മറക്കാൻ പറ്റാത്ത അവസരമാണ്. വളരെയധികം സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ആദ്യത്തെ ഷോ കഴിഞ്ഞ് ഇറങ്ങിയ ദിവസം.
അന്ന് ഷോ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഒരുപാട് ആളുകൾ നമുക്ക് വേണ്ടി കാത്തിരുന്നിരുന്നു, നടനും, നടിക്കും അതുപോലെ അഭിനയിച്ച മറ്റുള്ളവർക്കും, സംവിധായകനും, വേണ്ടി ഒരുപാട് ആളുകൾ കാത്തിരുന്നു, സെൽഫികൾ എടുത്തു. അതൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്.

ഫെമിനിസം എന്ന് പറയുന്നത് ഈ പറഞ്ഞ പോലെ തന്നെ നമ്മുടെ ഫാമിലിയിൽ ആണെങ്കിലും വ്യക്തമായി സംസാരിക്കാൻ കഴിയണമെന്നതാണ്. പോരാടേണ്ട അവസ്ഥകൾ ഉണ്ടെങ്കിൽ പോരാടി തന്നെ മുന്നോട്ട് പോകണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഫാത്തിമയുടെ സിറ്റുവേഷൻ അങ്ങനെ ആയതുകൊണ്ട് ഫാത്തിമ അങ്ങനെ പ്രതികരിച്ചതിൽ പ്രശ്നമില്ല. പക്ഷേ അതുപോലെ ആവണമെന്നില്ല എല്ലാവരുടെയും അവസ്ഥ.നമുക്ക് നമ്മുടെ സ്വാതന്ത്ര്യം കിട്ടാൻ ഉറക്കെ പോരാടണം. പോരാടേണ്ടി വരുന്നുണ്ടെങ്കിൽ നമ്മൾ പോരാടി വേണം നേടാൻ.

ഫെമിനിച്ചി ഫാത്തിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ഏതാണെന്ന് വെച്ചാൽ ആ കിടക്ക വാങ്ങുന്ന തമിഴ് സ്ത്രീയുടെ സീനാണ്. ആ കിടക്ക അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ഞാൻ അതിങ്ങനെ നോക്കിയിരുന്നു. അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ.

ജീവിത പശ്ചാത്തലമെന്നു പറയുമ്പോൾ, ചെറുപ്പത്തിൽ കുറേ കണ്ടിട്ടുള്ള കഥാപാത്രങ്ങളാണ് ഈ ഫാത്തിമ എന്ന സ്ത്രീ. ഉമ്മാനെപ്പറ്റി പറയുകയാണെങ്കിൽ ഉമ്മ, മക്കളെ എല്ലാരേക്കാളും ഒരുപാട് സ്നേഹിക്കുന്ന ഒരു സ്ത്രീയാണ് . എൻ്റെ ഉമ്മ ഈ കഥാപാത്രമാവാൻ എന്നെ ഒരുപാട് സ്വാധീനിച്ചു.

ഒരു സ്ത്രീ തന്റെ ജീവിതം ഫെമിനിച്ചി ഫാത്തിമയിലൂടെ കാണുകയാണെങ്കിൽ അവൾക്ക് എന്ത് തരം മാറ്റം വരണമെന്നാണ് ഷംല ആഗ്രഹിക്കുന്നത് ?

ഞാനിപ്പോഴും പറയുന്നത് സ്ത്രീകൾ ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആകണമെന്നാണ്, അതിപ്പോ ഞാനായാലും, ഫാത്തിമ ആയാലും. ഈ ഫെമിനിസവും പറയുന്ന കാര്യം സ്വന്തം ജീവിതം ആസ്വദിക്കുക എന്നതാണ്. ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് വളരെ പ്രധാനമാണ്. എന്തു കഴിവുണ്ടെങ്കിലും , അത് ഉള്ളതുകൊണ്ട് തന്നെ അവനവൻ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാക്കാൻ ശ്രമിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്.

ചിത്രത്തിന്റെ വിജയത്തോടൊപ്പം തന്നെ വിമർശനങ്ങൾക്കും ഒട്ടും കുറവില്ല . ഈ വിമർശനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

വിമർശനങ്ങൾ ഞങ്ങൾ സ്വീകരിക്കുന്നുണ്ട്. വിമർശനങ്ങൾ ഉണ്ടെങ്കിലേ നമുക്ക് നല്ലതായിട്ട് മുന്നോട്ട് പോകാൻ പറ്റു.
ചുമ്മാ വിമർശിക്കാൻ വേണ്ടി വിമർശിക്കുന്നവരെ ,
ഞാൻ മുഖവുരക്കെടുക്കാറില്ല.

മാധ്യമ രംഗത്തിനോടുള്ള അതിയായ താല്പര്യമാണ് ഷംലയെ അഭിനയത്തിലേക്ക് എത്തിച്ചതെന്ന് കേട്ടു. മറ്റെന്തെല്ലാം താൽപര്യങ്ങളാണ് ഷംലക്ക് ഉള്ളത്?

എനിക്ക് മീഡിയ ആൻഡ് എന്റർടൈൻമെന്റ് വളരെ ഇഷ്ടമാണ്. തീർച്ചയായിട്ടും മീഡിയ ഫീൽഡിൽ നിൽക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട്. പാട്ടുകളെഴുതണം, ആ പാട്ടുകൾ സിനിമകളിൽ വരണമെന്നും ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെയാണ് ഞാൻ 1001 സിനിമയുടെ ഓഡിഷൻ കൊടുക്കുന്നത്. ആ ഓഡിഷൻ കഴിഞ്ഞിട്ട് ഞാൻ ചോദിച്ചിരുന്നു ഒരു പാട്ട് എഴുതാൻ ചാൻസ് തരുമോയെന്ന്. പക്ഷേ, അവർ എഴുതാൻ പറഞ്ഞ പാട്ട് സിനിമയിൽ വന്നില്ല.പക്ഷേ എന്നെ ഓഡിഷൻ ചെയ്തു
അവരെ എനിക്ക് നല്ലൊരു ആക്ടിംഗ് വർക്ക്ഷോപ്പ് തന്നു. ആ വർക്ക് ഷോപ്പിലൂടെയാണ് എനിക്ക് മനസ്സിലായത് എനിക്ക് അഭിനയിക്കാൻ കഴിയുമെന്ന്. ബിജു പുളിക്കലുമായുള്ള വർക്ക്ഷോപ്പിൽ ഞങ്ങൾ ഒരുപാട് പേരുണ്ടായിരുന്നു. ആ വർക്ക്ഷോപ്പ് വളരെയധികം എന്നെ അഭിനയത്തിലേക്ക് എത്താൻ സ്വാധീനിച്ചിട്ടുണ്ട്.

ഇനി എന്തെല്ലാം കഥാപാത്രങ്ങൾക്ക് ആയാണ് ഷംല കാത്തിരിക്കുന്നത്?

എനിക്ക് ഒരു പ്രത്യേക കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമില്ല.വരുന്ന കഥാപാത്രങ്ങളിൽ ,നല്ല കഥാപാത്രങ്ങൾ ചെയ്യുക. അത്രയാണ് എന്റെ പ്ലാനിലുള്ളത്. തമാശ എനിക്ക് വളരെ ഇഷ്ടമാണ്, അങ്ങനത്തെ കഥാപാത്രങ്ങൾ വന്നാൽ നല്ലതായിരിക്കും.

 

 

Hot this week

എൻ വരദരാജൻ

തമിഴ്‌നാട്ടിലെ മാത്രമല്ല കേരളത്തിലെയും കമ്യൂണിസ്റ്റുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ട നേതാവാണ്‌ എൻ വരദരാജൻ....

പലതരം ജിഹാദുകൾ

ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97...

ഭരണകൂട വിലക്കുകളെ മറികടക്കുന്ന ലോക സിനിമ

ലോകപ്രശസ്തനായ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി എഴുതി സംവിധാനം ചെയ്ത ‘It...

കേരളത്തിന്റെ സർവതലസ്പർശിയായ വികസനം ലക്ഷ്യം

തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു വലിയ ചരിത്രധാരയുടെ ഭാഗമായാണ് ഇന്ന് നാം ഇവിടെ...

Topics

എൻ വരദരാജൻ

തമിഴ്‌നാട്ടിലെ മാത്രമല്ല കേരളത്തിലെയും കമ്യൂണിസ്റ്റുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ട നേതാവാണ്‌ എൻ വരദരാജൻ....

പലതരം ജിഹാദുകൾ

ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97...

ഭരണകൂട വിലക്കുകളെ മറികടക്കുന്ന ലോക സിനിമ

ലോകപ്രശസ്തനായ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി എഴുതി സംവിധാനം ചെയ്ത ‘It...

കേരളത്തിന്റെ സർവതലസ്പർശിയായ വികസനം ലക്ഷ്യം

തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു വലിയ ചരിത്രധാരയുടെ ഭാഗമായാണ് ഇന്ന് നാം ഇവിടെ...

പി രാമചന്ദ്രൻ

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ പി രാമചന്ദ്രൻ....

ഡിജിറ്റൽ മാർക്കറ്റിംഗ്

വർഗസമരവും മാധ്യമങ്ങളും-23 സാമൂഹ്യമാധ്യമങ്ങളെ ബിജെപി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും അതുവഴി തങ്ങൾക്ക് അനുകൂലമായി ജനാഭിപ്രായം രൂപപ്പെടുത്തുകയും...

സത്യാനന്തര കാലത്തെ ആശങ്കകളുടെ വിശകലനം 

അകിര കുറസോവയുടെ 'റാഷോമോൺ' എന്ന സിനിമയിൽ ഒരു കൊലപാതകത്തെ നാലുപേർ നാല്...
spot_img

Related Articles

Popular Categories

spot_imgspot_img