വർഗസമരവും മാധ്യമങ്ങളും

കെ എ വേണുഗോപാലൻ

അധ്യായം 2: ഭ്രമാത്മകത

മകാലിക ചരിത്ര സാഹചര്യത്തിൽ വളർന്നുവന്ന വർധിതമായ വിവരവിനിമയത്തിന്റെ സാമൂഹിക ആവശ്യവുമായി ബന്ധപ്പെട്ടാണ് വൈജ്ഞാനിക വിപ്ലവം എന്ന് വിളിക്കപ്പെടുന്ന സങ്കല്പനം ഉയർന്നുവന്നത്. ഇത് മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ടില്ല. സ്വത്തു സംബന്ധമായ നിയമങ്ങളിൽ മാറ്റം വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. മുമ്പ് ചരക്കുവൽക്കരണത്തിന് വിധേയമല്ലാതിരുന്ന ബൗദ്ധിക സ്വത്തവകാശ രംഗത്തേക്ക് നിയമം കടന്നുവന്നു. വിവരവിനിമയം മുതലാളിത്ത വിപണിക്ക് വേണ്ടി ഉപയോഗിക്കാൻ ആരംഭിച്ചിട്ട് കാലമേറെയായെങ്കിലും ഇന്നത്തേത് പോലെ പ്രാധാന്യം അതിന് അന്നുണ്ടായിരുന്നില്ല.

നവലിബറൽ കാലഘട്ടത്തിൽ ആരംഭിച്ച വൻതോതിലുള്ള ആഗോളവൽക്കരണത്തിന്റെയും അതിന്റെ ഭാഗമായി രൂപപ്പെട്ട ആഗോള വിപണിയുടെയും ഭാഗമായാണ് വിവരവിനിമയരംഗവും അതിന്റെ സാങ്കേതികവിദ്യകളും ചരക്കുവത്ക്കരിക്കപ്പെട്ടത്. ആഗോളതലത്തിലുള്ള ചരക്കു കൈമാറ്റത്തിന്റെയും വർദ്ധിച്ചുവരുന്ന തൊഴിൽ വിഭജനത്തിന്റെയും പാശ്ചാത്തലത്തിലാണ് ഇത് സംഭവിച്ചത്. മുതലാളിത്തത്തിന് സമയ‐സ്ഥല രംഗങ്ങളിൽ അനുഭവിച്ചുകൊണ്ടിരുന്ന പരിമിതികൾ മറികടക്കുന്നതിന് ഇത് സഹായകമായി.

പതിനഞ്ചാം നൂറ്റാണ്ടിൽ വെനീസിലും റോമിലും ആണ് ന്യൂസ് ഏജൻസികളും പത്രപ്രവർത്തനവും ആദ്യം വികസിച്ചത്. ഈ കാലത്ത് തന്നെയാണ് വ്യാപാരാധിഷ്ഠിത എഴുത്തു കുത്തുകളിലൂടെ വാർത്ത അയക്കുന്നത് ലാഭകരമായ ഒരു പ്രവർത്തനമായി മാറിയത്. മാധ്യമ രംഗത്തെ കുറിച്ച് പഠിച്ച ചരിത്രകാരന്മാർ പറയുന്നത് യൂറോപ്പിൽ വെനീസ് നഗരത്തിലാണ് ആദ്യമായി അച്ചടിയും പ്രസാധനവും ഒരു വ്യാപാരമായി രൂപപ്പെട്ടത് എന്നാണ്. ഇതോടൊപ്പം തന്നെ പകർപ്പവകാശ നിയമത്തിന്റെ പ്രാഥമിക രൂപവും നിലവിൽ വന്നു. മുതലാളിത്ത വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഒരു പ്രധാന കേന്ദ്രമായിരുന്നു വെനീസ്. പതിനെട്ടാം നൂറ്റാണ്ടിൽ പോലും ദിനപത്രങ്ങൾ മധ്യവർഗ്ഗത്തിന് ബിസിനസ് സംബന്ധമായ അവശ്യവിവരങ്ങൾ നൽകുന്നതിനുള്ള ഒരു ഉപകരണമായാണ് കണക്കാക്കപ്പെട്ടിരുന്നത്. മുതലാളിത്തത്തിലേക്കുള്ള പരിവർത്തനവുമായി ബന്ധപ്പെട്ട സാമൂഹിക പോരാട്ടങ്ങൾ നടന്നുകൊണ്ടിരുന്ന കാലത്ത് തന്നെയാണ് സാംസ്കാരികവും ആശയവിനിമയപരവുമായ രംഗങ്ങളിൽ ചരക്കുവൽക്കരണത്തിന് തുടക്കം കുറിക്കുന്നത്. അതുകൊണ്ടുതന്നെ സ്വതന്ത്ര മുതലാളിത്തത്തിൽ നിന്ന് സാമ്രാജ്യത്വത്തിലേക്കും അതിന്റെ നവലിബറൽ ദശയിലേക്കും എത്തിച്ചേർന്നിരിക്കുന്ന നമ്മൾ വാർത്തകളുടെയും ആശയവിനിമയത്തിന്റെതുമായ ലോകം ഏറെക്കുറെ പൂർണമായി ചരക്കുവൽക്കരിക്കപ്പെട്ടിട്ടുള്ളതിൽ അത്ഭുതപ്പെടേണ്ടതില്ല.

മൂലധനത്തിൽ മാർക്സ് ചരക്കിന്റെ മിഥ്യാ സങ്കല്പ രൂപത്തെക്കുറിച്ച് ചരക്കിന്റെ ഭ്രമാത്മകതയെ കുറിച്ച് പറയുന്നുണ്ട്. “ചരക്കുകളുടെ കാര്യത്തിൽ മനുഷ്യത്വം തമ്മിൽ നിശ്ചിതമായ ഒരു സാമൂഹ്യ ബന്ധമാണുള്ളത്. ആ ബന്ധം അവരുടെ ദൃഷ്ടിയിൽ വസ്തുക്കൾ തമ്മിലുള്ള ബന്ധത്തിന്റെ സങ്കൽപ്പികരൂപം കൈക്കൊള്ളുന്നു എന്ന് മാത്രം. അതുകൊണ്ട് ഇതിന് ഒരു ഉപമ കണ്ടുപിടിക്കണമെങ്കിൽ മതത്തിന്റ ലോകത്തിലെ മഞ്ഞുമൂടിയ മേഖലകളെ നാം ആശ്രയിക്കേണ്ടതായി വരും. ആ ലോകത്തിൽ മനുഷ്യമസ്തിഷ്കത്തിന്റെ സൃഷ്ടികൾ ജീവനോടുകൂടിയ സ്വതന്ത്ര ജീവികളായി പ്രത്യക്ഷപ്പെടുന്നു. അവർ അന്യോന്യവും മനുഷ്യസമൂഹവുമായും പരസ്പര ബന്ധങ്ങളിൽ ഏർപ്പെടുന്നു. ഇതുതന്നെയാണ് മനുഷ്യഹസ്തങ്ങളുടെ സൃഷ്ടിയായ ചരക്കുകളുടെ ലോകത്തിലെയും സ്ഥിതി. അധ്വാനത്തിന്റെ ഉൽപ്പന്നങ്ങൾ ചരക്കുകൾ ആയിത്തീരുന്ന നിമിഷം തൊട്ട് അവക്കുണ്ടാകുന്ന ഈ സ്വഭാവ വിശേഷത്തെ ഞാൻ “ഭ്രമാത്മകത” എന്ന് വിളിക്കുന്നു. ചരക്കുകളുടെ ഉത്പാദനവുമായി അത് അഭേദ്യമാം വിധം ബന്ധപ്പെട്ട് നിൽക്കുന്നു. (മൂലധനം വാള്യം ഒന്ന്).

വാർത്തകൾ, ആശയവിനിമയങ്ങൾ, വിവര വിനിമയങ്ങൾ, എന്നിവയൊക്കെ ചരക്കായി മാറുമ്പോഴും ഈ ഭ്രമാത്മകത പ്രവർത്തിക്കുന്നുണ്ട്. “ആ ലോകത്തിൽ മനുഷ്യ മസ്തിഷ്കത്തിന്റെ സൃഷ്ടികൾ ജീവനോടുകൂടിയ സ്വതന്ത്ര ജീവികളായി പ്രത്യക്ഷപ്പെടുന്നു. അവ അന്യോന്യവും മനുഷ്യ സമൂഹവുമായും പരസ്പര ബന്ധങ്ങളിൽ ഏർപ്പെടുന്നു’ എന്ന മാർക്സിന്റെ സങ്കല്പനം ഭൗതികമായ സാധാരണ ചരക്കുകൾ എന്നതിലുപരി പ്രകടമാവുന്നത് ഇത്തരത്തിലുള്ള ആശയരംഗത്തെ ചരക്കുകളിലാണ്. കാരണം അവ ഉപഭോഗം നടത്തുന്നത് മനുഷ്യമനസ്സുകളാണ്. ചരക്കുകൾ ആയി മാറ്റപ്പെടുന്ന വാർത്തകൾ കടന്നു ചെല്ലുന്നത് മനുഷ്യന്റെ ആശയ ലോകത്തിലേക്കാണ്. അവിടെയാണത് ഉപഭോഗം ചെയ്യപ്പെടുന്നത്.

ഉമ്മൻചാണ്ടി എന്ന മുൻ മുഖ്യമന്ത്രിയിൽ സരിത എന്ന സ്ത്രീക്ക് ഉണ്ടായ അവിഹിത സ്വാധീനം അച്ചടി ദൃശ്യമാധ്യമങ്ങളിൽ പ്രതീകവൽക്കരിക്കപ്പെട്ടത് അവർ തൊട്ടടുത്തു നിന്നുകൊണ്ട് മുഖ്യമന്ത്രിക്ക് ഒരു ഫയൽ നൽകുന്ന ചിത്രത്തിലൂടെയാണ്. അവർ കോടതിയിലും അന്വേഷണ കമ്മീഷനിലും മാധ്യമങ്ങളിലും നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ അന്ന് വിശദമായി പുറത്തുവന്നതാണ്. എന്നാൽ വിശദാംശങ്ങൾ മറക്കുകയും പ്രതീകങ്ങൾ ഓർമ്മയിൽ നിൽക്കുകയും ചെയ്യുമെന്ന മനുഷ്യമനസ്സിന്റെ സവിശേഷത ഉപയോഗപ്പെടുത്തി പിന്നീട് മുഖ്യമന്ത്രിയായ പിണറായി വിജയന് പിന്നിൽ ഒരു വിവാദ വനിത നിൽക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച് രണ്ടു മുഖ്യമന്ത്രിമാരും ഒരുപോലെയാണെന്ന പ്രതീതി സൃഷ്ടിക്കാൻ കേരളത്തിലെ ഒരു കുത്തക പത്രം ശ്രമിച്ചത് ഈ ഭ്രമാത്മകതാപ്രയോഗത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.

1950കളിലും 60കളിലുമാണ് വിവര വിനിമയ സംവിധാനങ്ങളുടെയും വിഭവങ്ങളുടെയും (പാശ്ചാത്തല സൗകര്യങ്ങളും ഉള്ളടക്കവും)സാമൂഹിക‐ സാമ്പത്തിക‐രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് അമേരിക്കൻ ഭരണാധികാരികൾക്ക് ബോധ്യം വരുന്നത്. വൻകിട കോർപ്പറേറ്റുകൾ,വ്യവസായ സമുച്ചയങ്ങളുടെ ഉടമകൾ,നിർണായക സ്ഥാനത്തിരിക്കുന്ന ഭരണകർത്താക്കൾ എന്നിവരൊക്കെ ഒത്തുചേരുകയും സൈനിക‐വ്യാവസായിക കോംപ്ലക്സിന്റെ സഹകരണത്തോടെ വിവര‐വിനിമയ പാശ്ചാത്തല സൗകര്യങ്ങളുടെയും സ്രോതസ്സുകളുടെയും നിയന്ത്രണാധികാരം കൈക്കലാക്കിയല്ലാതെ ആഗോളതലത്തിൽ സാമ്പത്തിക താൽപര്യങ്ങൾ വിപുലപ്പെടുത്താനാവുകയില്ല എന്നും അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നും തീരുമാനിച്ചത്. സൈനികശക്തി വർദ്ധിപ്പിച്ചും ഇടപെടൽ യുദ്ധങ്ങൾ നടത്തിയും ഉള്ള സാമ്രാജ്യത്വ നിയന്ത്രണത്തോടൊപ്പം ഇതും ആവശ്യമാണ് എന്ന് അവർ തീരുമാനിച്ചു. ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ മുതലാളിത്തത്തിന്റെ പുന:ശാക്തീകരണമാണ് അവർ ലക്ഷ്യമിട്ടത്. ഒപ്പം വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണലും ലക്ഷ്യമിട്ടിരുന്നു.

ഭരണകൂട നേതൃത്വത്തിൽ തന്നെ ഇതിനാവശ്യമായ ഇടപെടലുകൾ നടന്നു. ഗവേഷണ പര്യവേക്ഷണങ്ങൾക്കായി ഭരണകൂടം തന്നെ വൻതോതിൽ ഫണ്ട് അനുവദിച്ചു കൊടുത്തു. അമേരിക്കയുടെ ആഗോള സാമ്രാജ്യത്വ മോഹമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. വ്യവസായിക ‐സൈനിക കോംപ്ലക്സ്,വ്യാവസായിക ‐സൈനിക‐ വിവര വിനിമയ കോംപ്ലക്സ് ആയി വികസിപ്പിച്ചു. ലോകവിപണിയെ അമേരിക്കയ്ക്ക് കീഴ്പ്പെടുത്തുകയായിരുന്നു ലക്ഷ്യം. അമേരിക്കയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരാത്ത രാജ്യങ്ങളെയടക്കം നിയന്ത്രണത്തിനു കീഴിൽ കൊണ്ടുവരുന്നതിന് അമേരിക്കയ്ക്ക് കഴിഞ്ഞു. അനിയന്ത്രിതമായ വ്യാപാര സംവിധാനം, മാസ് കമ്മ്യൂണിക്കേഷൻ ചാനലുകളിലൂടെയുള്ള സാംസ്കാരിക ചരക്കുകളുടെ വിനിമയം,ഇതൊക്കെ വിപുലവും വ്യാപകവുമായി. സ്വതന്ത്രമായ ഒഴുക്ക് എന്ന സിദ്ധാന്തം അന്തർദേശീയ തലത്തിൽ പുതിയ ആശ്രിതത്വ രാജ്യങ്ങളെ സൃഷ്ടിച്ചു. ഇതെല്ലാം എതിർപ്പൊന്നും കൂടാതെ സ്വീകരിക്കപ്പെടുന്ന സ്ഥിതിയുണ്ടായി.

വിവര വിനിമയ രംഗത്ത് ഭരണകൂട ഇടപെടലുകൾ വഴി പ്രധാനമായും നാല് മാറ്റങ്ങളാണ് വരുത്തിയത്. അവ താഴെ കൊടുക്കുന്നു.

1‐ വിവരമിനിമയരംഗത്ത് ഗവേഷണത്തിനും വികസനത്തിനുമായി ധാരാളം ഫണ്ട് അനുവദിക്കപ്പെട്ടു.

2‐ വിവര വിനിമയെ വിപണിയെ കൂടുതൽ ഉദാരവൽക്കരിച്ചു.

3‐ സേവനങ്ങൾക്ക് അനുകൂലമായ വിധത്തിൽ ആഗോള വ്യാപാര നിക്ഷേപ  നിയന്ത്രണ നിയമങ്ങളിൽ മാറ്റം വരുത്തി.മുമ്പ് പൊതുമേഖലയിൽ നിലനിന്നിരുന്നതും സൗജന്യമായി വിവരങ്ങൾ ലഭിച്ചിരുന്നതുമായ സംവിധാനങ്ങളെല്ലാം സ്വകാര്യവൽക്കരിച്ചു.

4 ‐വിവരവിനിമയരംഗത്ത് സ്വകാര്യ ഉടമസ്ഥത സംബന്ധിച്ച നിയമങ്ങൾ ശക്തിപ്പെടുത്തി.

ഇതിന് ആവശ്യമായ ഫണ്ടുകൾ ഭൂരിഭാഗവും സൈനിക മേഖലയിലേക്കാണ് പോയത്. 1982ൽ അമേരിക്കൻ ബജറ്റിൽ ടെലികമ്മ്യൂണിക്കേഷൻ രംഗത്തേക്ക് അനുവദിച്ച 14.5 ബില്യൺ ഡോളറും പോയത് പെന്റഗണിലേക്കാണ്. ഇങ്ങനെ ഗവൺമെൻറ് പണം ചെലവഴിക്കപ്പെട്ടിരുന്നില്ലെങ്കിൽ ഇന്ന് കാണുന്ന വിവര വിനിമയ രംഗത്തെ വളർച്ച സംഭവിക്കുമായിരുന്നില്ല. രണ്ടാം ലോക യുദ്ധാനന്തരം 90 കൾ വരെ ഒരു ട്രില്യൺ ഡോളറാണ് അമേരിക്കൻ ഗവൺമെന്റ് ഈ രംഗത്ത് ഇളവുകൾ നൽകുന്നതിനായി മാത്രം ചെലവഴിച്ചത്. ലോക വ്യാപാര സംഘടനയും ഗാട്ട് കരാറും ഒക്കെ ഇതിന് അനുബന്ധമായി പ്രവർത്തിച്ച സംവിധാനങ്ങളാണ്. അതായത് ഇന്ന് കാണുന്ന അമേരിക്കയിലെ വികസിതമായ വിവരവിനിമയെ സംവിധാനം എന്നത് ലക്ഷ്യാധിഷ്ഠിതമായി അമേരിക്കൻ ഭരണകൂടം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം മുതൽ നടത്തിയ നീക്കത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ്. l

Hot this week

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

Topics

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി...

ആർ ഉമാനാഥ്‌

അത്യുത്തര കേരളത്തിൽ ജനിച്ച്‌ കോഴിക്കോട്ട്‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച്‌ തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ്‌...
spot_img

Related Articles

Popular Categories

spot_imgspot_img