വർഗസമരവും മാധ്യമങ്ങളും‐ 6

കെ എ വേണുഗോപാലൻ

പരസ്യത്തിനുള്ള പങ്ക്‌

ലോകവ്യാപാര സംഘടന എന്നത് ഒരു വ്യാപാരസംഘടനയാണ്. എന്നാൽ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ അങ്ങനെയല്ല. അത് ആഗോള വിവരവിനിമയ രംഗത്തെ ഒരു നിയന്ത്രണാധികാരസ്ഥാപനമാണ്. പരമ്പരാഗതമായ പൊതു സേവനമൂല്യങ്ങൾക്ക് ഇടം കൊടുക്കുന്ന ഒരു സംഘടനയാണത്. യൂറോപ്യൻ യൂണിയന്റ ഒരു നിയന്ത്രണ ഉപാധിയായാണ് യൂറോപ്യൻ കമ്മീഷൻ പ്രവർത്തിക്കുന്നത്. മാധ്യമനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മധ്യത്തിലാണ് അവർ ഇന്ന് നിലനിൽക്കുന്നത്. എന്നാലും അവർക്ക് ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനെ അപേക്ഷിച്ച് കൂടുതൽ അധികാരങ്ങൾ ഉണ്ട്. യൂറോപ്യൻ കമ്മീഷൻ ഒരുഭാഗത്ത് ശ്രമിക്കുന്നത് അമേരിക്കൻ മാധ്യമ ഭീമന്മാരുമായി മത്സരിക്കാൻ ശേഷിയുള്ള യൂറോപ്യൻ യൂണിയൻ ശക്തികളെ വളർത്തിയെടുക്കുന്നതിനാണ്. മറുവശത്താകട്ടെ മത്സരാധിഷ്ഠിത വിപണിയെ നിലനിർത്താനായി ശ്രമിക്കുന്നു എന്ന് അഭിനയിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മത്സരം കുറയ്ക്കും എന്ന പേരിൽ ചില സ്ഥാപനങ്ങളുടെ സംയോജനങ്ങളെ എതിർക്കുകയും ചെയ്യുന്നുണ്ട്. ഒരു യഥാർത്ഥ ജനാധിപത്യ സ്ഥാപനം എന്ന നിലയിൽ യൂറോപ്യൻ യൂണിയൻ ചിലപ്പോൾ ജനകീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊടുക്കാറുമുണ്ട്. അതുവഴി ചില വ്യാപാര താല്പര്യങ്ങൾക്ക് അവർ ഏതിരു നിൽക്കാറുമുണ്ട്. 2001ൽ യൂറോപ്യൻ യൂണിയൻ ചെയർമാനായി സ്വീഡൻ അധികാരമേറ്റപ്പോൾ അവരുടെ രാജ്യത്ത് ഉള്ളതുപോലെ കുട്ടികൾക്കുള്ള പരസ്യം യൂറോപ്പ്യൻ യൂണിയൻ ഇല്ലാതെ നിരോധിക്കാൻ ശ്രമിച്ചു. അത് വിജയിച്ചിരുന്നെങ്കിൽ വ്യാപാരാടിസ്ഥാനത്തിലുള്ള കുട്ടികളുടെ ടിവി രംഗത്ത് കോർപ്പറേറ്റ് ഭീമന്മാരുടെ മുൻഗണനകൾ തകർക്കാൻ കഴിയുമായിരുന്നു.

“ആഗോള വ്യാപാര മാധ്യമവ്യവസ്ഥയും നവ ലിബറൽ ആഗോള സമ്പദ്‌വ്യവസ്ഥയും തമ്മിൽ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കണമെങ്കിൽ അതിൽ പരസ്യത്തിനുള്ള പങ്ക് എന്ത് എന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മാത്രം മതി. സമ്പദ് വ്യവസ്ഥയിൽ വൻകിട സ്ഥാപനങ്ങളൊക്കെ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് പരസ്യത്തിന്റെ രംഗത്താണ്. തങ്ങളുടെ ഉൽപ്പന്നങ്ങൾ ലോകമാകെ പരിചയപ്പെടുത്തുന്നതിനുള്ള വൻകിട ബിസിനസ്സുകാരുടെ ഉപകരണമാണ് ഈ വ്യാപാര മാധ്യമ സംവിധാനം. ഇന്നത്തെ ആഗോളവൽക്കരണത്തിന് അതില്ലാതെ നിലനിൽക്കാനാവില്ല. പരസ്യത്തിനു വേണ്ടി ചെലവഴിക്കപ്പെടുന്ന ഈ സംഖ്യയിൽ നാലിൽ മൂന്നും എത്തിച്ചേരുന്നത് വെറും 20 മാധ്യമ സ്ഥാപനങ്ങളിലാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിനും രണ്ടായിരത്തിനും ഇടയിൽ പരസ്യത്തിനു വേണ്ടി ചെലവഴിക്കുന്ന സംഖ്യയിൽ വൻതോതിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജിഡിപി വർദ്ധനയുടെ ഇരട്ടി വർദ്ധനവാണ് പരസ്യരംഗത്തെ ചെലവഴിക്കലിൽ വന്നുകൊണ്ടിരിക്കുന്നത്. 350 ബില്യൺ ഡോളർ വരുന്ന ഈ വ്യവസായത്തിനെ കൈകാര്യം ചെയ്യുന്നത് അഞ്ചോ ആറോ സൂപ്പർ പരസ്യ സ്ഥാപനങ്ങളാണ്. അവയാകട്ടെ 1990 നും 2000 നും ഇടയിലാണ് വളർന്നു വരികയും ഇത്രയും ഉന്നതമായ നിലയിൽ എത്തിച്ചേരുകയും ചെയ്തത്. പരസ്യ രംഗത്ത് ഇങ്ങനെയൊരു ഏകീകരണം ഉണ്ടാവുമെന്ന് ആഗോള മാധ്യമങ്ങൾ തന്നെ പ്രവചിച്ചിരുന്നു. ആഗോള മാധ്യമ വ്യവസ്ഥ ഏതാനം ചില കുത്തകകളുടെ കൈവശമാണെന്നതിനാൽ പരസ്യ സ്ഥാപനങ്ങൾക്കും അങ്ങനെ അല്ലാതിരിക്കാൻ കഴിയില്ല.

ആഗോള മാധ്യമ വ്യവസ്ഥ സംബന്ധിച്ച് ശരിയായ ധാരണ ഉണ്ടാക്കുന്നതിന് ചില കാര്യങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്. ആഗോള മാധ്യമ വിപണിയുടെ രണ്ടാംനിര എന്ന് വിശേഷിപ്പിക്കാവുന്ന ദേശീയതലത്തിലുള്ള ആറേഴ് ഡസൻ സ്ഥാപനങ്ങൾ നിലവിലുണ്ട്. അവയാണ് ഇവരുടെ പ്രാദേശിക ശക്തി കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്. അവയാണ് താഴെ നിന്ന് വളർന്നുവരുന്ന വിപണികളെ നിയന്ത്രിക്കുന്നത്. ഇതിൽ മൂന്നിലൊന്ന് അല്ലെങ്കിൽ പകുതിയോളം വരുന്ന രണ്ടാം തരം സ്ഥാപനങ്ങൾ വരുന്നത് വടക്കൻ അമേരിക്കയിൽ നിന്നാണ്. ബാക്കി പശ്ചിമ യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നുമാണ്. പ്രസാധന പരവും ദൃശ്യമാധ്യമപരവുമായ സാമ്രാജ്യങ്ങളെ പിന്തുണയ്ക്കുന്ന നിരവധിയായ ദേശീയ മേഖലാതല സമുച്ചയങ്ങൾ ഉണ്ട്. ഈ രണ്ടാം നിര സ്ഥാപനങ്ങളിൽ മിക്കതും ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്നവയും പ്രതിവർഷം ഒരു ബില്യൺ ഡോളറിന്റെ ബിസിനസ് നടത്തുന്നവയുമാണ്. ഇതിൽ തെക്കേ അമേരിക്കയിൽ നിന്ന് വരുന്ന വഴിയിൽ ട്രിബ്യൂൺ, ഡൗ ജോൺസ്, ഗാനറ്റ്, നൈറ്റ് റൈസർ,ഹെസ്റ്റ്,അഡ്വാൻസ് പബ്ലിക്കേഷൻസ് എന്നിവ ഉൾപ്പെടുന്നു. യൂറോപ്പിൽ നിന്നും വരുന്നവ കിർച്ച് ഗ്രൂപ്പ്,മീഡിയ സെറ്റ്,പ്രിസ,പിയേഴ്സൺ,റോയിട്ടേഴ്സ്, റീസ് എൽസേവിയർ എന്നിവ ഉൾപ്പെടുന്നു. ജപ്പാനിൽ നിന്നുള്ളവയിൽ സോണി ഒഴികെ മറ്റെല്ലാം ആഭ്യന്തര ഉൽപാദകരാണ്.

രണ്ടാം നിര സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ തന്നെ ദേശീയവും മേഖലാപരവുമായ മാധ്യമ വിപണികളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ചെറിയ സ്ഥാപനങ്ങളെ ഇടത്തരം സ്ഥാപനങ്ങൾ വിഴുങ്ങുകയും അവയെ വൻകിട സ്ഥാപനങ്ങൾ വിഴുങ്ങുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ പത്തോ ഇരുപതോ വർഷങ്ങൾക്കു മുമ്പത്തെ സ്ഥിതിയുമായി തട്ടിച്ചു നോക്കിയാൽ ദേശീയവും മേഖലാപരവുമായ തലത്തിൽ ഇന്ന് കുറഞ്ഞ എണ്ണം വൻകിട സ്ഥാപനങ്ങളാണ് ആധിപത്യം പുലർത്തുന്നത്. ഉദാഹരണത്തിന് ബ്രിട്ടനിൽ അവശേഷിച്ചിരിക്കുന്ന സ്വതന്ത്ര പുസ്തക പ്രസാധകരിൽ പെട്ട ഫോർട്ട് എസ്റ്റേറ്റ്, രണ്ടായിരത്തിൽ മുർദോക്കിന്റെ ഹാർബർ കോളിൻസിന് വിറ്റു. ലോകത്തിലെ തന്നെ രണ്ടാമത്തെ ടിവി വിപണിയായ ജർമൻ ടെലിവിഷൻ രംഗത്ത് വലിയതോതിൽ സംയോജനം നടന്നു. നിരവധിയായ സംയോജനങ്ങൾ നടന്നെങ്കിലും യൂറോപ്പ്യൻ പ്രദേശത്തെ ടെലിവിഷൻ രംഗത്ത് മേധാവിത്വം വഹിച്ചിരുന്നത് 5 സ്ഥാപനങ്ങളാണ്. അതിൽ മൂന്നെണ്ണം ആഗോളതലത്തിൽ തന്നെ ഒന്നാം നിരയിലാണ്. ന്യൂസിലൻഡിൽ ആവട്ടെ സ്ഥിതി തീർത്തും വ്യത്യസ്തമാണ്. അവിടെ ദിനപത്രം വ്യാപാര റേഡിയോ സംപ്രേക്ഷണം,പ്രധാനപ്പെട്ട മാഗസിൻ പ്രസിദ്ധീകരണം,എന്നിവയൊക്കെ റൂപ്പർട്ട് മർദോക്കിന്റെയും ഐറിഷുകാരനായ ടോണി ഓറല്ലിയുടെയും കൈവശത്തിലാണ്. പണം കൊടുത്തു കാണുന്ന ടെലിവിഷൻ ചാനലുകളുടെ നിയന്ത്രണവും മർദോക്കിൻറെ കൈകളിലാണ്. ചുരുക്കിപ്പറഞ്ഞാൽ ന്യൂസിലാൻഡിലെ മാധ്യമ സംവിധാനം ബഹുരാഷ്ട്ര കുത്തകകളുടെ കൈപ്പിടിയിൽ ഒതുങ്ങിയിരിക്കുകയാണ്.

രണ്ടാംനിര സ്ഥാപനങ്ങൾക്കും ഒന്നാം നിര സ്ഥാപനങ്ങളുടെത് പോലെ ദേശാതിർത്തി കടക്കണം എന്ന് ആഗ്രഹമുണ്ട്. “അതിർത്തികൾ വിട പറഞ്ഞിരിക്കുന്നു ഞങ്ങൾക്കും വളരണം” എന്നാണ് രണ്ടായിരത്തിൽ കാൻവെസ്റ്റ് ഗ്ലോബൽ കോർപ്പറേഷന്റെ ചെയർമാൻ പറഞ്ഞത്. “വിവരവിനിമയ വിശാല പാതയിൽ അരികുപറ്റി കിടക്കുന്ന മൃതശരീരങ്ങളായി മാറുന്നതിന് ഞങ്ങൾ ഉദ്ദേശിക്കുന്നില്ല… ഞങ്ങൾക്കും ഒരു ദിവസം കൊളംബിയയോ വാർണർ ബ്രദേഴ്സോ ആയിത്തീരണം” എന്നും അവർ പറഞ്ഞു. സ്വീഡനിലെ ഏറ്റവും വലിയ മാധ്യമ സമുച്ചയത്തിന്റെ സി ഇ ഒ ആയ ബൊണ്ണിയർ പറഞ്ഞത് വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനം ആയി തങ്ങൾക്ക് മാറണമെന്നാണ്. മർദോക്കിന്റെ പാത പിന്തുടരുന്ന ആസ്ട്രേലിയൻ മാധ്യമ തമ്പുരാക്കന്മാർ”വികസിപ്പിക്കുക, അല്ലെങ്കിൽ മരിക്കുക”എന്ന മുദ്രാവാക്യമാണ് പിന്തുടരുന്നത്. അവരിൽ ഒരാൾ പറഞ്ഞത് ആസ്ട്രേലിയക്ക് മാത്രം പ്രദാനം ചെയ്യുന്ന ഒരാളായി നിങ്ങൾക്ക് ആസ്ട്രേലിയയിൽ വളരാനാവില്ല എന്നാണ്. അങ്ങനെ എല്ലാവരും പരസ്പരം മത്സരിച്ചും വിഴുങ്ങിയും സംയോജിച്ചുമൊക്കെ വളരാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മെക്സിക്കോ,അർജന്റീന,ബ്രസീൽ,വെനസ്വേല എന്നിവിടങ്ങളിലെ മാധ്യമ ആസ്തികളിൽ നിന്ന് മാത്രം രണ്ട് ബില്യൺ ഡോളറിന്റെ വാങ്ങിക്കൂട്ടലാണ് 1998 നും 2000 നും ഇടയിൽ അമേരിക്കൻ രണ്ടാംനിര മാധ്യമ സ്ഥാപനങ്ങൾ നടത്തിയത്.

രണ്ടാം നിര മാധ്യമസ്ഥാപനങ്ങൾ ആഗോളമാധ്യമവ്യവസ്ഥയോട് വലിയ തോതിൽ എതിർപ്പൊന്നും കാണിക്കുന്നില്ല.വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളവും ഇത് ശരിയാണ്. മെക്സിക്കോയിലെ ടെലിവിസ,ബ്രസീലിന്റെ ഗ്ലോബോ, അർജന്റീനയുടെ ക്ലാരിൻ,വെനസ്വേലയുടെ സിസ്നേരോസ് ഗ്രൂപ്പ് എന്നിവയൊക്കെ ലോകത്തിൽ തന്നെ ഏറ്റവും വലിയ 60 70 സ്ഥാപനങ്ങളുടെ പട്ടികയിൽപ്പെടുന്നവയായി വളർന്നു വന്നിട്ടുണ്ട്. ഇവയൊക്കെ തന്നെ സംയോജനം നടത്തി വികസിക്കുന്നതിന് ശ്രമിക്കുന്നുണ്ട്. ബഹുരാഷ്ട്ര പരസ്യങ്ങൾ നൽകുന്നതിൽ നിന്നാണ് ഇവയുടെ വരുമാനത്തിൽ ഏറിയ പങ്കും നേടുന്നത്. മാത്രവുമല്ല ലോകത്തിലെ ബഹു രാഷ്ട്രമാധ്യമ സ്ഥാപനങ്ങളുമായി അവയ്ക്ക് വിപുലമായ ബന്ധങ്ങളും സംയുക്ത സംരംഭങ്ങളും ഒക്കെയുണ്ട്. ഒപ്പം വാൾസ്റ്റിൽ നിക്ഷേപക ബാങ്കുകളുമായും അവയ്ക്ക് ബന്ധമുണ്ട്. ഉദാഹരണത്തിന് ലാറ്റിനമേരിക്കയിലെ രണ്ടാം നിര സ്ഥാപനങ്ങൾ അവർക്കിടയിൽ വ്യാപാര മാധ്യമ വളർച്ച സാധ്യതകൾ രൂപപ്പെടുത്തുന്നതിനായി ശ്രമിക്കുന്ന ഭീമന്മാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ടെലിവിസക്കോ അല്ലെങ്കിൽ ഗ്ലോബോയ്ക്കോ ഒക്കെ ന്യൂസ് കോർപ്പറേഷന് നൽകാനാവുന്നത് മേഖലാപരമായ രാഷ്ട്രീയ മേധാവിത്വത്തിന്റെ പിന്തുണയും അവയുടെ സംയുക്ത സംരംഭങ്ങൾക്കുമേൽ പ്രാദേശിക നിയന്ത്രണം എന്ന പ്രതീതിയുമാണ്. ഒപ്പം തന്നെ മറ്റിടങ്ങളിൽ ഉള്ള രണ്ടാം നിര മാധ്യമങ്ങൾക്കിടയിൽ അവർ ആഗോളതല പ്രവർത്തനങ്ങൾ വിശിഷ്യാ അവരുടെ സ്വന്തം ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിൽ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതിൻറെ ഫലമായി അവരുടെ സ്വന്തം രാജ്യങ്ങളിലെ വലിയൊരു വിഭാഗം ജനത്തിന് എതിരാകുന്ന വിധം ആഗോള മാധ്യമ വിപണിയുടെ വികാസത്തെ വ്യാപാര താത്പര്യത്തോടെ രാഷ്ട്രീയ അജണ്ട വച്ച് പ്രവർത്തിപ്പിക്കുന്നതിന് നിർബന്ധിതരായി തീരുകയും ചെയ്യുന്നു.

ലോകത്തിലെ ഒന്നാം നിരയും രണ്ടാം നിരയുമായ 70‐80 വരുന്ന പടുകൂറ്റൻ മാധ്യമ സ്ഥാപനങ്ങൾ ആണ് ഇന്ന് ലോകമാധ്യമ രംഗത്തെ നിയന്ത്രിക്കുന്നത്. പുസ്തക പ്രസാധനം,മാഗസിൻ പ്രസാധനം, ദിനപത്ര പ്രസിദ്ധീകരണം, സംഗീതം റെക്കോർഡ് ചെയ്യൽ, ടിവി പ്രൊഡക്ഷൻ, ടിവി നിലയങ്ങൾ, കേബിൾ ചാനലുകൾ, സാറ്റലൈറ്റ് സംവിധാനങ്ങൾ,ചലച്ചിത്ര നിർമ്മാണം,സിനിമാ തിയറ്ററുകൾ എന്നിവയുടെ ബഹുഭൂരിഭാഗത്തെയും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് ഇവരാണ്. എന്നിട്ടും ഈ സംവിധാനം ഇന്നും വളർച്ചയുടെ പാതയിലാണ്. രണ്ടാംനിര മാധ്യമ സ്ഥാപനങ്ങളിൽ നടത്തുന്ന ഈ പ്രവർത്തനത്തിന്റെ ഭാഗമായി ഒന്നോ രണ്ടോ പടുകൂറ്റൻ സ്ഥാപനങ്ങൾ കൂടെ ആഗോള മാധ്യമ രംഗത്ത് വളർന്നു വരാൻ ഇടയുണ്ട്. അതിനർത്ഥം ഈ സംവിധാനത്തിൽ ഇന്ന് രാപകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചില സ്ഥാപനങ്ങളെങ്കിലും തകരാൻ ഇടയാവും എന്നാണ്. ഇതിൻറെ മറുവശം എന്നോണം ചില രണ്ടാനിര സ്ഥാപനങ്ങളും ആഗോളതലത്തിൽ ഉയർന്നുവരും. അത് മിക്കവാറും കൂടുതൽ ലാഭസാധ്യതയുള്ള ഏഷ്യൻ മേഖലയിൽ ആയിരിക്കാൻ ഇടയുണ്ട്. ഇതിൻറെ ഭാഗമായി ചില ഒന്നാം നിര സ്ഥാപനങ്ങളുടെ സ്ഥാനക്കയറ്റവും മറ്റുചിലതിന്റെ ഇറക്കവും സംഭവിച്ചേക്കാം. ആഗോളതലത്തിലേക്ക് പ്രവർത്തനം മാറിയതുകൊണ്ട് മാത്രം വിജയം ഉറപ്പിക്കാനാവില്ല. എന്നാൽ അതല്ലാതെ മറ്റൊരു മാർഗ്ഗവും അവരുടെ മുമ്പിൽ ഇല്ല എന്നതാണ് പ്രശ്നം. നിരന്തരമായി നടക്കുന്ന മത്സരത്തിന്റെ ഭാഗമായി ചിലർക്ക് കൂടുതൽ കടമെടുക്കേണ്ടതായോ, ചിലർക്ക് ലാഭകരമല്ലാത്ത സ്ഥിതിയിലേക്ക് എത്തിച്ചേരേണ്ടതായോ,കൂടുതൽ മത്സരത്തെ നേരിടേണ്ടതായോ വന്നുചേരും. ചിലപ്പോൾ ആഗോള മാധ്യമ വിപണി കൂടുതൽ സുസ്ഥിരത കൈവരിച്ചെന്നിരിക്കും. അതിൻറെ നേട്ടം ഉണ്ടാക്കുന്നത് ഇന്ന് നായകസ്ഥാനത്ത് ഇരിക്കുന്ന ആഗോള മാധ്യമ സ്ഥാപനങ്ങൾ തന്നെയായിരിക്കും. ഈ മത്സരത്തിൽ അവർ നേട്ടം ഉണ്ടാക്കുന്നത് അങ്ങനെയായിരിക്കും.

സാമ്പത്തികാടിസ്ഥാനത്തിൽ നോക്കുമ്പോൾ ആഗോള മാധ്യമ വ്യവസ്ഥ ഭാഗികമായി മാത്രമാണ് മത്സരാധിഷ്ഠിതമായിരിക്കുന്നത്. മിക്കവാറും വലിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ട വൻ ഓഹരി ഉടമകൾ ഒരേ വ്യക്തികൾ തന്നെയാണ് എന്ന് കാണാം. ഒന്നിലേറെ മാധ്യമ സ്ഥാപനങ്ങളിൽ ഡയറക്ടർമാരായി പ്രവർത്തിക്കുന്നവരും ഉണ്ട്. ലോകത്തിലെ അമ്പതു വൻകിട മാധ്യമ സ്ഥാപനങ്ങൾ സംബന്ധിച്ച് 1997ൽ വെറൈറ്റി നടത്തിയ ഒരു പഠനത്തിൽ അവർ വിലയിരുത്തിയത് ഇവരിൽ ഒരുതരം “ലയനാസക്തി”യുണ്ടെന്നും ഒപ്പംതന്നെ മോഹാലസ്യപ്പെടുത്തുന്ന വിധത്തിലുള്ള സങ്കീർണമായ പരസ്പര ബന്ധങ്ങളുടെ വിപരീത ഉടമസ്ഥതകൾ ഉണ്ടെന്നും ആണ്. ഒരു സ്ഥാപനത്തിൻറെ ഉടമസ്ഥത രണ്ടോ അതിലധികമോ മാധ്യമ ഭീമന്മാർ പങ്കുവെക്കുന്ന വിധത്തിൽ സംയുക്ത ഉടമസ്ഥത സ്ഥാപനങ്ങൾ രൂപപ്പെടുത്തുന്നതിന് ആഗോളവിപണി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതുവഴി ലാഭം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. സ്പെയിനിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനവും യൂറോപ്പിലെ 12 വലിയ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നുമായ സോജ് കേബിളിന്റെ സിഇഒ പറഞ്ഞത് ഈ തന്ത്രം അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി മത്സരിക്കുന്നതിനില്ല മറിച്ച് അവരുമായി യോജിക്കുന്നതിന് ആണെന്നാണ്. സാമ്പത്തിക പഠന കേന്ദ്രങ്ങളിൽ പറയുന്നതുപോലെ അവിടെ നമുക്ക് കാണാനാവുന്നത് മത്സരാധിഷ്ഠിത വിപണികൾ അല്ല മറിച്ച് കാർട്ടലുകളെ (പരസ്പര മത്സരം ഒഴിവാക്കാൻ ഒന്നുചേരുന്ന വ്യാപാരസ്ഥാപനങ്ങൾ) ആണ്.

എന്നാൽ ഇതിന് അമിതമായ ഊന്നൽ നൽകാനാവില്ല. തങ്ങൾക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത വിപണി വിലയ്ക്ക് അവർ ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഒരു മത്സരാധിഷ്ഠിത വിപണിയിൽ നിർബന്ധിതരാവുന്നവരാണ് ഉത്പാദകർ. ഒരു പരിധിവരെ ഈ സ്ഥാപനങ്ങൾ തമ്മിൽ തമ്മിലും മത്സരമുണ്ട്. എന്നാൽ അവർ മത്സരത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുന്നു. ജോസഫ് ഷുംപീറ്റർ പറഞ്ഞതുപോലെ പരസ്പര ബഹുമാനത്തോടെയാണ് ഉയർന്നതോതിൽ കുത്തകവൽക്കരണം നടന്നിട്ടുള്ള ഇന്നത്തെ കാലത്ത് അവ തമ്മിലുള്ള മത്സരം നടക്കുന്നത്.പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ സിഇഒ മാരെല്ലാം ഇന്ന് അന്യോന്യം ആശയവിനിമയം നടത്തുന്നുണ്ട്. സൗഹാർദ്ദപരമല്ലാത്ത ബന്ധമാണ് മർഡോക്കും എ ഒ എൽ ‐ ടൈം വാർണറിന്റെ ടെഡ് ടർണറുമായി ഉള്ളതെങ്കിലും കൂടുതൽ ഗുണത്തിനുവേണ്ടി ഒന്നിച്ച് പ്രവർത്തിക്കാൻ അവർ തയ്യാറാവുന്നു. ചിലപ്പോഴൊക്കെ പല്ലുരുമ്മിയിട്ട് ആണെങ്കിലും ശത്രുവിനെ മിത്രമായി പരിഗണിക്കാൻ അവർ നിർബന്ധിതരാകുന്നു. വെനസ്വേലയിൽ മാധ്യമ രംഗത്ത് പരസ്പരം മത്സരിക്കുന്ന സിസ്നോസ് ഗ്രൂപ്പിന്റെ തലവൻ എതിരാളിയായ ന്യൂസ് കോർപ്പറേഷൻ മേധാവിയെ കുറിച്ച് പറഞ്ഞത് “ഞങ്ങൾ സുഹൃത്തുക്കളാണ്;എല്ലായ്പ്പോഴും സംസാരിക്കാറുണ്ട് ” എന്നാണ്. മിക്കവാറും ഒന്നാം നിര സ്ഥാപനങ്ങളും രണ്ടാം നിര സ്ഥാപനങ്ങളും മോർഗൻ സ്റ്റാൻലി, ഗോൾഡ് മാൻ സാഷെ എന്നിങ്ങനെ മാധ്യമ രംഗത്ത് വൻ സംയോജനങ്ങൾ നടത്തിയിട്ടുള്ള നിക്ഷേപക ബാങ്കുകളുമായി അടുത്ത ബന്ധത്തിലും ആണ്. ഈ രണ്ടു ബാങ്കുകളും ചേർന്ന് 1999 ൽ 433 ബില്യൺ ഡോളർ വില വരുന്ന 138 ഇടപാടുകളും 2000 ആദ്യത്തെ മൂന്നു മാസത്തിൽ 450 ബില്യൺ ഡോളർ വിലമതിക്കുന്ന 42 മാധ്യമ ടെലികോം ഇടപാടുകളുമാണ് നടത്തിയത്.

ബോധപൂർവ്വമായി നടക്കുന്ന ഈ ഏകോപനം മുതലാളിത്തത്തിന്റെ സാമ്പത്തിക സ്വഭാവത്തെ ഏറെയൊന്നും സ്വാധീനിച്ചുകൊള്ളണമെന്നില്ല. അത് മാധ്യമ ഭീമന്മാരെ ദേശീയവും മേഖലാപരവും ആഗോളതലത്തിലുള്ളതുമായ ഫലപ്രദമായ രാഷ്ട്രീയ ലോബീയിസ്റ്റുകളാക്കി മാറ്റുന്നു. ആഗോള മാധ്യമ വ്യവസ്ഥ എന്നത് സ്വതന്ത്ര വിപണിയുടെയോ പ്രകൃതി നിയമത്തിന്റെയോ ഫലമായി ഉണ്ടായതല്ല. ഈ വ്യവസ്ഥ ഉണ്ടാക്കിയത് നിരവധിയായ ഭരണകൂട നടപടികളുടെ അനന്തരഫലങ്ങളായാണ്. ഈ നിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ മാധ്യമ ഭീമന്മാർ വലിയ പങ്കാണ് നിർവഹിച്ചിട്ടുള്ളത്. ജനങ്ങൾക്ക് അതിലുള്ള പങ്ക് നാമമാത്രമാണ്. എന്നാൽ അവയൊക്കെ നടപ്പിലാക്കപ്പെട്ടത് പൊതു താൽപര്യത്തിന്റെ പേരിലുമാണ്. ഉദാഹരണത്തിന് രണ്ടായിരത്തിൽ ചൈനയുമായി വ്യാപാരബന്ധം സ്ഥാപിക്കണമെന്ന് കോർപ്പറേറ്റ് മാധ്യമങ്ങൾ അമേരിക്കയിൽ ലോബീയിങ്ങ് നടത്തി. അതിനെതിരായി വന്ന വിമർശനങ്ങൾ ഒന്നും തന്നെ മാധ്യമങ്ങളിലൂടെ വെളിച്ചം കണ്ടില്ല. അതും മാധ്യമ ഭീമന്മാരുടെ ഇടപെടലിന്റെ ഭാഗമായിരുന്നു. തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾ ഉറപ്പാക്കുന്നതിനായി വിവിധ പാർട്ടികളുമായും നേതാക്കളുമായും ഉറ്റ ബന്ധം സ്ഥാപിക്കുന്നതിനും മാധ്യമ ഭീമന്മാർ ഇതേ തന്ത്രം പ്രയോഗിക്കാറുണ്ട്.

ആഗോള മാധ്യമരംഗത്തെ പുത്തൻ അവതാരമാണ് സർവ്വതലസ്പർശിയായി ഇന്ന് വളർന്നുനിൽക്കുന്ന ഇന്റർനെറ്റ്. ഇന്റർനെറ്റ് ഇന്ന് നമ്മുടെ മാധ്യമങ്ങളുടെയും വാർത്താവിനിമയ സംവിധാനങ്ങളുടെയും ഒരു അവിഭാജ്യ ഘടകമാണ്. അവ തമ്മിൽ സ്വാഭാവികമായ ഒരു ഒത്തുചേരലാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. അതിനനുസരിച്ച് പരമ്പരാഗത മാധ്യമങ്ങളും ടെലകോം സ്ഥാപനങ്ങളും ഇന്ന് ഇന്റർനെറ്റുമായും കമ്പ്യൂട്ടർ നിർമ്മാണ സ്ഥാപനങ്ങളുമായും സംയോജിക്കുന്നുണ്ട്. മൈക്രോസോഫ്റ്റും എ ഓ എല്ലും എ ടി & ടിയും ടെലഫോണിക്കയും തമ്മിൽ ഇന്ന് അങ്ങനെ ചില ബന്ധങ്ങൾ വളർന്നു വന്നിട്ടുണ്ട്. സംയോജിതമായ ഒരു ആഗോള വാർത്താവിനിമയ സംവിധാനം വളർത്തിയെടുക്കുന്നതിന് അത്തരമൊരു ബന്ധം ഇന്ന് അനിവാര്യമാണ്. നമ്മെ സ്വതന്ത്രരാക്കുക എന്നതാണ് ഇന്റർനെറ്റ് താല്പര്യം എന്നതുകൊണ്ടുതന്നെ എന്നും സ്വതന്ത്രമായി ആശയവിനിമയം നടത്തുന്നതിന് അത് നമ്മെ പ്രാപ്തരാക്കുന്നു. എന്നാൽ കോർപ്പറേറ്റ് മാധ്യമ ഭീമന്മാരുടെ അധികാരത്തിന് യാതൊരു കോട്ടവും സംഭവിക്കുന്നില്ല. ഇന്റർനെറ്റ് ആശയവിനിമയരംഗത്ത് നിരവധി സാധ്യതകൾ തുറന്നിടുകയും അത് സ്വതന്ത്രമായ ആശയവിനിമയത്തിനുള്ള കളമൊരുക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതിനു മാത്രമായി മാധ്യമ ഭീമന്മാരെ തടഞ്ഞുനിർത്താനാവില്ല. കാരണം ഇന്റർനെറ്റ് എത്രമാത്രം വ്യാപാരപരമായി ലാഭകരമായി മാധ്യമ സംവിധാനത്തിന്റെ ഭാഗമായിരിക്കുമോ അത്രമാത്രം അത് കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിന് വിധേയമായിരിക്കും. l

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 14

മാധ്യമ നൈതികത  ഇടത്തരക്കാരോ മേൽത്തട്ട് ഇടത്തരക്കാരോ ആയ ബുദ്ധിജീവികളാണ് ഇന്ത്യയിൽ മാധ്യമരംഗത്ത് തുടക്കത്തിൽ...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

Topics

വർഗസമരവും മാധ്യമങ്ങളും‐ 14

മാധ്യമ നൈതികത  ഇടത്തരക്കാരോ മേൽത്തട്ട് ഇടത്തരക്കാരോ ആയ ബുദ്ധിജീവികളാണ് ഇന്ത്യയിൽ മാധ്യമരംഗത്ത് തുടക്കത്തിൽ...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

കുത്തി റാത്തീബ് : ഇസ്ലാമിക സമുദായത്തിൽ നിലനിന്നിരുന്ന പ്രത്യേക ആയുധാഭ്യാസകല

  തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു...

അധിനിവേശത്തിന്റെ കനൽവഴികളിലെ പലസ്തീൻ പ്രത്യാശകൾ: ഒരു ജനതയുടെ അതിജീവനഗാഥ

  30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കേവലം സിനിമാ കാഴ്ചകൾക്കപ്പുറം ലോകത്തിന്റെ...

ഐ.എഫ്.എഫ്.കെയുടെ 30 വർഷങ്ങൾ

  കേരളത്തിൻ്റെ ദൃശ്യസംസ്കാരത്തെയും സിനിമാനുഭവത്തെയും മാറ്റിമറിച്ച കേരളരാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ) 30 വർഷം പിന്നിടുകയാണ്....
spot_img

Related Articles

Popular Categories

spot_imgspot_img