ബുദ്ധദേബ്‌ ഭട്ടാചാര്യ

ഗിരീഷ്‌ ചേനപ്പാടി

ബംഗാളിലെ സിപിഐ എമ്മിന്റെ തലമുതിർന്ന നേതാവും മികച്ച ഭരണാധികാരിയുമായിരുന്നു ബുദ്ധദേബ്‌ ഭട്ടാചാര്യ. കമ്യൂണിസ്റ്റ്‌ ജീവിതലാളിത്യവും എളിമയും ജീവിതാവസാനംവരെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. അരനൂറ്റാണ്ടുകാലം ബംഗാൾ രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന ബുദ്ധദേബ്‌ നിശ്ചയദാർഢ്യത്തിന്റെയും ആശയസ്ഥൈര്യത്തിന്റെ പ്രതീകമായിരുന്നു.

1944 മാർച്ച്‌ ഒന്നിന്‌ ഉത്തര കൊൽക്കത്തയിലെ രാംധർമിശ്ര ലെയ്‌നിലെ ഒരു സാധാരണ കുടുംബത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌. ശൈലേന്ദ്ര സർക്കാർ വിദ്യാലയത്തിലായിരുന്നു ബുദ്ധദേബിന്റെ പ്രാഥമിക വിദ്യാഭ്യാസം. കൊൽക്കത്തയിൽ പുസ്‌തകശാല നടത്തുകയായിരുന്നു അച്ഛൻ. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതൽ നിരവധി പുസ്‌തകങ്ങൾ വായിക്കാനും സാഹിത്യ‐സാംസ്‌കാരിക ലോകവുമായി ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന്‌ സാധിച്ചു.

സാഹിത്യത്തോട്‌ വളരെയേറെ താൽപര്യമുണ്ടായിരുന്ന ബുദ്ധദേബ്‌ കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന്‌ ബംഗാളി സാഹിത്യത്തിൽ ബിരുദം നേടി.

1966ൽ സിപിഐ എം അംഗമായ ബുദ്ധദേബ്‌ യുവജനസംഘടനയായ ഡിവൈഎഫിന്റെ വ്യത്യസ്‌ത തലങ്ങളിൽ പ്രവർത്തിച്ചു. 1968ൽ ഡിവൈഫിന്റെ പശ്ചിതബംഗാൾ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1970കളിൽ കോൺഗ്രസ്‌ സർക്കാർ ഏകാധിപത്യ‐മർദന സമീപനമാണ്‌ പ്രതിപക്ഷത്തോട്‌ സ്വീകരിച്ചത്‌. അതിനെതിരെ നിർഭയം പോരാടുന്നവരുടെ മുൻനിരയിൽ ബുദ്ധദേബ്‌ ഉണ്ടായിരുന്നു. നിരവധി ജനാധിപത്യ പോരാട്ടങ്ങൾക്ക്‌ അദ്ദേഹം നേതൃത്വം നൽകി.

നാടകകൃത്തും കവിയും വിവർത്തകനുമായിരുന്ന ബുദ്ധദേബ്‌ ബംഗാളിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ശിൽപിയായിരുന്നു. സിനിമയും കവിതയും നാടകവുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട മേഖലകളായിരുന്നു. പത്രപ്രവർത്തകരും സിനിമാ പ്രവർത്തകരും സാഹിത്യകാരരുമായി വളരെയടുത്ത ബന്ധം സ്ഥാപിച്ചിരുന്ന നേതാവാണദ്ദേഹം. സത്യജിത്‌റേ, മൃണാൾ സെൻ, മഹാശ്വേതാദേവി, സലിൽ ചൗധരി, ഋത്വിക്‌ ഘട്ടക്‌, കെ ജി സുബ്രഹ്മണ്യം, മന്നാഡെ തുടങ്ങിയവരുമായി വളരെ അടുത്ത സുഹൃദ്‌ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. പ്രശസ്‌ത ബംഗാളി കവി സുഖാന്താ ഭട്ടാചാര്യ അദ്ദേഹത്തിന്റെ പിതൃസഹോദരനായിരുന്നു.

1977ൽ കോൺഗ്രസ്‌ നേതാവ്‌ പ്രഫുല്ലകാന്തിഘോഷിനെ പരാജയപ്പെടുത്തിക്കൊണ്ടാണ്‌ ബുദ്ധദേബ്‌ ആദ്യമായി നിയമസഭാംഗമായത്‌. തുടക്കക്കാരനായിട്ടും ജ്യോതിബസു മന്ത്രിസഭയിൽ സാംസ്‌കാരികവകുപ്പ്‌ മന്ത്രിയായി നിയോഗിക്കപ്പെട്ടു. 1987ൽ, ജാദബ്‌പൂർ നിയോജകമണ്ഡലത്തിൽനിന്നാണ്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്‌. 1987 മുതൽ വീണ്ടും മന്ത്രിസഭാംഗമായി. 1991ൽ ഉപമുഖ്യമന്ത്രിയായും 2000 നവംബർ മുതൽ 2011 മെയ്‌ വരെ മുഖ്യമന്ത്രിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു.

1971ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം 1985ൽ കേന്ദ്രകമ്മിറ്റി അംഗമായി. 2000ൽ പൊളിറ്റ്‌ ബ്യൂറോ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്രത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ്‌‐ബിജെപി സർക്കാരുകളുടെ തുടർച്ചയായ അവഗണനമൂലം വ്യവസായവത്‌കരണത്തിൽ പിന്നാക്കം പോയ സംസ്ഥാനമാണ്‌ ബംഗാൾ. അവിടെ യുവജനങ്ങളുടെ തൊഴിലില്ലായ്‌മയായിരുന്നു ഇടതുപക്ഷ സർക്കാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.

കാർഷികമേഖലയിൽ ഏറെ മുന്നേറിയ ബംഗാളിൽ ഇനി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വ്യവസായവത്‌കരണത്തിന്‌ കൂടുതൽ ഊന്നൽ നൽകണമെന്ന നിലപാട്‌ ബുദ്ധദേബ്‌ സ്വീകരിച്ചു. കേന്ദ്രസർക്കാർ സൃഷ്ടിച്ച വികസനമുരടിപ്പ്‌ മറികടക്കാൻ സ്വകാര്യ മൂലധനത്തിലൂന്നിയ വ്യവസായവത്‌കരണവും ആവശ്യമാണെന്ന നയം അദ്ദേഹം അവതരിപ്പിച്ചു. അതെതുടർന്ന്‌ ഐടി മേഖലയിലും മറ്റും വലിയ ചലനം സൃഷ്ടിക്കുകയും പല വൻകിട കന്പനികളും സംസ്ഥാനത്ത്‌ മുതൽമുടക്കിന്‌ തയ്യാറായി വരികയും ചെയ്‌തു.

മറ്റു വ്യവസായമേഖലകളിലും മുതൽമുടക്കാൻ വൻകിട കന്പനികൾ സന്നദ്ധത അറിയിച്ചു. ടാറ്റയുടെ നാനോ കാർ ഫാക്ടറിക്ക്‌ സിംഗൂരിലും ബഹുരാഷ്‌ട്ര കന്പനിയായ സലിം അസോസിയേറ്റ്‌സ്‌ കെമിക്കൽ ഹണ്ട്‌ നിർമിക്കാൻ നന്ദിഗ്രാമിലും ഭൂമി ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു. വ്യവസായവത്‌കരണത്തിലൂടെ തൊഴിൽ സൃഷ്ടിക്കപ്പെടുന്നതോടെ ഇടതുപക്ഷത്തിന്റെ ശക്തി വർധിക്കുമെന്ന്‌ മനസ്സിലാക്കിയ എല്ലാ ഇടതുപക്ഷവിരുദ്ധരും ഒന്നിച്ചുകൊണ്ട്‌ കലാപമഴിച്ചുവിട്ടു. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ബിജെപിയും ജമാ അത്തെ ഇസ്ലാമിയുമെല്ലാം ഇടതുപക്ഷവിരുദ്ധ പ്രചാരണങ്ങളിലും അക്രമപ്രവർത്തനങ്ങളിലും ഒറ്റക്കെട്ടായി പ്രവർത്തിച്ചു.

പ്രതിഷേധത്തെ തുടർന്ന്‌ ഭൂമി ഏറ്റെടുക്കൽ നിർത്തിവെച്ചെങ്കിലും ബുദ്ധദേബ്‌ സർക്കാരിനെതിരെയുള്ള ദുഷ്‌പ്രചാരണങ്ങൾ മഴവിൽസഖ്യവും മാധ്യമങ്ങളും തുടർന്നു; അക്രമങ്ങളുടെ പരന്പരതന്നെ ബംഗാളിലുടനീളം ഇരുട്ടിന്റെ ശക്തികൾ നടത്തി. ഇതിന്റെ തുടർച്ചയായാണ്‌ 2011ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക്‌ അധികാരം നഷ്ടപ്പെട്ടത്‌.

ഉറച്ച കമ്യൂണിസ്റ്റ്‌, കഴിവുറ്റ സംഘാടകൻ, മികച്ച ഭരണാധികാരി, സാംസ്‌കാരികപ്രവർത്തകൻ, സാഹിത്യകാരൻ എന്നീ നിലകളിൽ ബഹുമുഖപ്രതിഭയായ ബുദ്ധദേബ്‌ 2001, 2005 വർഷങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക്‌ അഭിമാനകരമായ നേട്ടമാണ്‌ സമ്മാനിച്ചത്‌. 294 അംഗങ്ങളുള്ള ബംഗാൾ നിയമസഭയിൽ 2001ൽ 199 എണ്ണം നേടാൻ ബുദ്ധദേബിന്റെ നേതൃത്വത്തിൽ ഇടതുമുന്നണിക്ക്‌ സാധിച്ചു. 2006ൽ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട്‌ 235 സീറ്റുകൾ നേടാൻ ബംഗബുദ്ധന്റെ നേതൃത്വത്തിന്‌ സാധിച്ചു.

അധികാരവികേന്ദ്രീകരണം, പഞ്ചാത്തീരാജ്‌, കുടികിടപ്പുകാരുടെ അവകാശസംരക്ഷണം, കാർഷികരംഗം എന്നീ മേഖലകളിൽ മൂന്നര പതിറ്റാണ്ടിലെ ഇടതുമുന്നണി ഭരണംകൊണ്ട്‌ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ ബംഗാളിനു കഴിഞ്ഞു. വർഗീയതയുടെ ആപത്ത്‌ തുറന്നുകാട്ടുന്ന ‘‘ദുസ്സമയ്‌’’ എന്ന നാടകം ബുദ്ധദേബിന്റെ രചനയാണ്‌. അത്‌ രംഗത്തവതരിപ്പിക്കപ്പെട്ടപ്പോൾ നാടകാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി.

വിശ്വസാഹിത്യകാരനായ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്റെ രണ്ടു കൃതികൾ അദ്ദേഹം ബംഗാളിയിലേക്ക്‌ പരിഭാഷപ്പെടുത്തി. റഷ്യൻ വിപ്ലവകവി മയക്കോവിസ്‌കിയുടെ കൃതികൾ പരിഭാഷപ്പെടുത്തുന്നതിനും തിരക്കിട്ട പ്രവർത്തനങ്ങൾക്കിടയിൽ അദ്ദേഹം സമയം കണ്ടെത്തി.

രണ്ടു പതിറ്റാണ്ടിലേറെക്കാലം മന്ത്രിയെന്ന നിലയിലും ഒരു പതിറ്റാണ്ടോളം മുഖ്യമന്ത്രിയെന്ന നിലയിലും പ്രവർത്തിച്ച ബുദ്ധദേബ്‌, സാംസ്‌കാരിക സ്ഥാപനങ്ങളുടെ വികസനത്തിലും പുരോഗമന സാംസ്‌കാരികമൂല്യങ്ങൾ നിലനിർത്തുന്നതിലും ഗണ്യമായ സംഭാവനകൾ നൽകി. ബംഗാളിന്റെ സാംസ്‌കാരിക പരിപ്രേക്ഷ്യം വ്യാപിപ്പിക്കുന്നതിനും പുതുതലമുറയെ നവോത്ഥാനമൂല്യങ്ങൾ ഓർമിപ്പിക്കുന്നതിനും അദ്ദേഹം നിരന്തരം പ്രവർത്തിച്ചു.

രബീന്ദ്രസംഗീതത്തിന്റെ കടുത്ത ആരാധകനായിരുന്ന അദ്ദേഹം കൊൽക്കത്തയിലെ സാംസ്‌കാരിക പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു.

ബാലിഗഞ്ചിലെ രണ്ടു മുറിയുള്ള ചെറിയ അപ്പാർട്ട്‌മെന്റിലായിരുന്നു അദ്ദേഹം താമസിച്ചത്‌. മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴുമെല്ലാം അവിടെത്തന്നെയാണദ്ദേഹം താമസിച്ചത്‌. ഈ കാലയളവിൽ ലഭിച്ച ശന്പളം പാർട്ടിക്ക്‌ നൽകിയിട്ട്‌ ഒരു മുഴുവൻസമയ പ്രവർത്തകന്‌ പാർട്ടി നൽകുന്ന അലവൻസ്‌ മാത്രം വാങ്ങിയാണദ്ദേഹം ജീവിച്ചത്‌.

മുഖ്യമന്ത്രിയായിരിക്കെ ബുദ്ധദേബിനെ വധിക്കാൻ 2002നും 2008നുമുടയിൽ മൂന്നുതവണ ശ്രമങ്ങളുണ്ടായെന്ന്‌ അന്നത്തെ ഇന്റലിജൻസ്‌ ബ്യൂറോ മേധാവി ദിലീപ്‌ മിത്ര വെളിപ്പെടുത്തിയിട്ടുണ്ട്‌. 2002ൽ കൊൽക്കത്തയിലെ ഡൺലപ്പിൽ വച്ച്‌ ബുദ്ധദേബിനെ വധിക്കാനായിരുന്നു ആദ്യ പദ്ധതി. പിന്നീട്‌ രണ്ടുതവണകൂടി വധശ്രമമുണ്ടായതായി ദിലീപ്‌ വ്യക്തമാക്കുന്നു. 2008ൽ നടന്ന വധശ്രമത്തിൽനിന്ന്‌ തലനാരിഴയ്‌ക്കാണ്‌ അദ്ദേഹം രക്ഷപ്പെട്ടത്‌. ജിൻഡാൽ സ്റ്റീൽ പ്ലാന്റിന്റെ തറക്കല്ലിടലിനുശേഷം മടങ്ങിവരുന്ന വഴിക്കുണ്ടായ കുഴിബോംബാക്രമണത്തിൽനിന്നാണ്‌ അദ്ദേഹം തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടത്‌.

ഗൂർഖാലാൻഡ്‌ പ്രക്ഷോഭത്തെ രാഷ്‌ട്രീയമായി നേരിടുന്നതിലും പരിഹാരം കാണുന്നതിലും അദ്ദേഹം വഹിച്ച പങ്ക്‌ ഏറെ പ്രശംസിക്കപ്പെട്ടു. ഭരണാധികാരി എന്ന നിലയിൽ അദ്ദേഹത്തിന്റെ മികച്ച സംഭാവനയായാണ്‌ അത്‌ വിലയിരുത്തപ്പെടുന്നത്‌. പൊലീസ്‌ വകുപ്പിനെ ജനകീയമാക്കിയതും മികച്ച നേട്ടമായി നിരീക്ഷിക്കപ്പെടുന്നു.

മോദി സർക്കാർ പത്മവിഭൂഷൺ നൽകാൻ തീരുമാനിച്ചെങ്കിലും ബുദ്ധദേബ്‌ അത്‌ നിരസിക്കുകയായിരുന്നു.

2024 ആഗസ്‌ത്‌ 8ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. മരണാനന്തരം അദ്ദേഹത്തിന്റെ ഭൗതികശരീരം വിദ്യാർഥികൾക്ക്‌ പഠിക്കുന്നതിനായി മെഡിക്കൽ കോളേജിന്‌ വിട്ടുനൽകുകയായിരുന്നു.

മീര ഭട്ടാചാര്യയാണ്‌ ജീവിതപങ്കാളി. ഈ ദന്പതികൾക്ക്‌ ഒരു മകൾ. l

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 14

മാധ്യമ നൈതികത  ഇടത്തരക്കാരോ മേൽത്തട്ട് ഇടത്തരക്കാരോ ആയ ബുദ്ധിജീവികളാണ് ഇന്ത്യയിൽ മാധ്യമരംഗത്ത് തുടക്കത്തിൽ...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

Topics

വർഗസമരവും മാധ്യമങ്ങളും‐ 14

മാധ്യമ നൈതികത  ഇടത്തരക്കാരോ മേൽത്തട്ട് ഇടത്തരക്കാരോ ആയ ബുദ്ധിജീവികളാണ് ഇന്ത്യയിൽ മാധ്യമരംഗത്ത് തുടക്കത്തിൽ...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

കുത്തി റാത്തീബ് : ഇസ്ലാമിക സമുദായത്തിൽ നിലനിന്നിരുന്ന പ്രത്യേക ആയുധാഭ്യാസകല

  തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു...

അധിനിവേശത്തിന്റെ കനൽവഴികളിലെ പലസ്തീൻ പ്രത്യാശകൾ: ഒരു ജനതയുടെ അതിജീവനഗാഥ

  30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കേവലം സിനിമാ കാഴ്ചകൾക്കപ്പുറം ലോകത്തിന്റെ...

ഐ.എഫ്.എഫ്.കെയുടെ 30 വർഷങ്ങൾ

  കേരളത്തിൻ്റെ ദൃശ്യസംസ്കാരത്തെയും സിനിമാനുഭവത്തെയും മാറ്റിമറിച്ച കേരളരാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ) 30 വർഷം പിന്നിടുകയാണ്....
spot_img

Related Articles

Popular Categories

spot_imgspot_img