വർഗസമരവും മാധ്യമങ്ങളും‐ 7

കെ എ വേണുഗോപാലൻ

ഗോള മാധ്യമ വ്യവസ്ഥയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം സങ്കീർണമായ ഒന്നാണ്. 1970കളിൽ യുനെസ്കോയുടെ കൂടെ ചേർന്ന് ബഹുഭൂരിപക്ഷം വരുന്ന മൂന്നാം ലോകരാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളുടെ സാംസ്‌കാരിക സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന് കോപ്പുകൂട്ടി. നവ സ്വതന്ത്ര രാജ്യങ്ങളെ കൊളോണിയൽ പദവിയിൽ നിന്ന് മാറ്റിയെടുക്കുന്നതിനും മൂന്നാം ലോകരാജ്യങ്ങളിൽ നിലനിൽക്കുന്ന മാധ്യമ രംഗത്തെയും സാംസ്‌കാരിക രംഗത്തെ യും പാശ്ചാത്യ മേധാവിത്വം എന്ന ഉത്കണ്ഠയെ അഭിമുഖീകരിക്കുന്നതിനുമായി നവലോക വിവരവിനിമയത്തിനും വാർത്താവിനിമയത്തിനുമുള്ള ഒരു സംവിധാനം രൂപപ്പെടുത്തുന്നതിന് അവർ ശ്രമിച്ചു. യൂറോപ്പിൽ ആവട്ടെ അമേരിക്കൻ മാധ്യമ മേധാവിത്വത്തിനെതിരായ ഭീതിയാണ് സമാനമായ തോതിൽ ഉയർന്നുവൺന്നത്. സാമ്രാജ്യത്വത്തിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സാമ്പത്തിക അസമത്വത്തിന് എതിരായ പോരാട്ടത്തിന് ഭാഗമായിരുന്നു മൂന്നാം ലോകത്തുണ്ടായ ഈ മുന്നേറ്റം. എന്നാൽ അമേരിക്കയും ബ്രിട്ടനും കൂടി ഉയർത്തിക്കൊണ്ടുവന്ന നവ ലിബറൽ നയങ്ങളുടെ മുൻപിൽ ഈ പോരാട്ടം ദുർബലമായി.

ആഗോള മാധ്യമപ്രവർത്തനത്തിൽ ഇന്ന് മേധാവിത്വം വഹിക്കുന്നത് പാശ്ചാത്യ വാർത്താ സേവന കേന്ദ്രങ്ങളാണ്‌. അവയൊക്കെ നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥയെ പിന്തുണയ്ക്കുന്നവരും ആണ്. എന്നാൽ അവർക്കൊക്കെ സാംസ്‌കാരത്തിന്റെ കാര്യത്തിൽ “ഹോളിവുഡ് നശീകരണശേഷി “യും അമേരിക്കൻ സാംസ്‌കാരിക മേധാവിത്വം സ്ഥാപിതമാവുന്നതിന്റെ ഭയാശങ്കകളും ഉണ്ട്. വ്യത്യസ്തങ്ങളായ കാരണങ്ങളാലാണ് വ്യത്യസ്തങ്ങളായ രാജ്യങ്ങളിൽ ഇതൊക്കെ നിലനിൽക്കുന്നത്. 1999ൽ തന്നെ അമേരിക്കൻ ചലച്ചിത്രങ്ങൺളുടെയും ടിവി ഷോകളുടെയും കയറ്റുമതി 22 ശതമാനം വർദ്ധിച്ചു. 1999ൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ 125 സിനിമകളും ഹോളിവുഡ് നിർമ്മിതികളാണ്. “സാംസ-്കാരിക ദേശീയത”യുടെ രാജ്യം എന്നറിയപ്പെടുന്ന ഫ്രാൻസിൽ പോലും 1999ൽ അവരുടെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമകളിൽ നിർമ്മിക്കപ്പെട്ടത് ഹോളിവുഡിലാണ്. ഒരു ഹോളിവുഡ് നിർമാതാവ് അവകാശപ്പെട്ടത് “പാരീസിൽ നിരവധി ഇടതു ബുദ്ധിജീവികൾ അമേരിക്കൻ സിനിമകളെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ തന്നെ ഫ്രഞ്ച് ജനത അത് തിന്നൊടുക്കിക്കൊണ്ടിരിക്കുകയാണ് ” എന്നാണ്. അതേപോലെ ഇറ്റലിയിൽ ഒറ്റ സ്ക്രീൻ തിയേറ്ററുകൾ ഇല്ലാതാവുകയും മൾട്ടിപ്ലക്ക‌സുൾ രൂപപ്പെടുകയും ചെയ്തതോടെ പ്രാദേശിക സിനിമകൾ ബോക്‌സ്‌ ഓഫീസിൽ തകരുന്ന നാടകീയമായ സ്ഥിതിയുണ്ടായി. യൂറോപ്പ്യൻ സിനിമാനിർമ്മാതാക്കൾ ഇതിൽ നിന്ന് പഠിച്ച പാഠം ഇതാണ്. “നിങ്ങൾ വിജയിക്കണമെങ്കിൽ ഇംഗ്ലീഷിൽ സിനിമ നിർമ്മിക്കുകയും ഹോളിവുഡ് സിനിമ നിർമ്മാണപാത പിന്തുടരുകയും വേണം”. ലാറ്റിനമേരിക്കയിൽ കേബിൾ ടെലിവിഷനെ മീഡിയ ഭീമന്മാരുടെ ചാനലുകൾ മറികടക്കുകയും ഈ മേഖലയിലെ യഥാർത്ഥ മൂലധനം ഒഴുകിയെത്തുന്നത് മിയാമിയിൽ നിന്നായി മാറുകയും ചെയ്-തിരിക്കുന്നു.

ആഗോള അർത്ഥശാസ്ത്ര വ്യവസ്ഥയ്ക്കകത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസരിച്ച്- ഇക്കാര്യത്തിൽ ഇനിയും ചർച്ചയ്ക്ക് വിധേയമാക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. കൂടുതൽ കൂടുതൽ കേന്ദ്രീകരിക്കുകയും വ്യാപാരവൽക്കരിക്കുകയും ആഗോളവൽക്കരിക്കപ്പെടുകയും ചെയ്യുന്നതോടെ കോർപ്പറേറ്റ് മാധ്യമ സ്ഥാപനങ്ങൾ അമേരിക്കൻ സാംസ്‌കാരത്തിന്റെ പ്രചാരകർ മാത്രമാണെന്ന കാഴ്ചപ്പാടിൽ തിരുത്തലുകൾ വരുത്തേണ്ടൺതുണ്ട്. ആഗോള മാധ്യമ ഭീമന്മാർ സാരാംശത്തിൽ ബഹുരാഷ്ട്ര സ്ഥാപനങ്ങളായി മാറിയതോടെ അവരുടെ ഓഹരി ഉടമകളും ആസ്ഥാനങ്ങളും പ്രവർത്തനങ്ങളും ഒക്കെ ആഗോളതലത്തിൽ ചിതറിക്കിടക്കുകയാണ്. ആഗോള മാധ്യമ സ്ഥാപനങ്ങളെ അവയുടെ ആസ്ഥാനൺങ്ങൾ ന്യൂയോർക്കിലോ ന്യൂ ദെൽഹിയിലോ ആയാലും കോർപ്പറേറ്റ് വ്യാപാര താല്പര്യങ്ങൾ, മൂല്യങ്ങൾ എന്നിവ മുന്നോട്ടുകൊണ്ടുപോകുന്നവരും അതിന് ഇണങ്ങാത്ത ചിന്താഗതികൾ, മൂല്യങ്ങൾ, താല്പര്യങ്ങൾ എന്നിവയെ അവഗണിക്കുകയോ കുറച്ചു കാണിക്കുകയോ ചെയ്യുന്നവരുമായാണ് വിലയിരുത്തേണ്ടത്. ഈ സ്ഥാപനങ്ങളുടെ ഉള്ളടക്കത്തിൽ പ്രത്യക്ഷമായ വ്യത്യസ്തതകൾ ഒന്നും തന്നെയില്ല. ദേശാന്തരമായി തന്നെ അവരുടെ താല്പര്യം സമ്പന്നരുടെ താല്പര്യസംരക്ഷണമാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള പോരാട്ടത്തിൽ അവർ ഉള്ളവരുടെ കൂടെയാണ്.

വൻകിട മാധ്യമസമുച്ചയങ്ങൾ അവരുടെ സ്പർശിനികൾ ലോകമാകെ പരത്തി നിൽക്കുന്നതിനാൽ ജനകീയ അഭിരുചികളെ ഏകരൂപമാക്കി മാറ്റുന്നതിന് അവർ പ്രോത്സാഹിപ്പിക്കും എന്നതിൽ തർക്കമില്ല. വെറൈറ്റി എഡിറ്റർ ആയ പീറ്റർ ബാർട്ട് ഹോളിവുഡ് എക-്സിക്യൂട്ടീവുകളുമായി സംസാരിച്ചതിനുശേഷം എത്തിച്ചേർന്ന നിഗമനം “ലോകത്തിലെ സിനിമ പ്രേമികൾ അതിവേഗം സജാതീയ സ്വഭാവമുള്ളവരായി മാറിക്കൊണ്ടിൺരിക്കുന്നു” എന്നാണ്. ഒരുകാലത്ത് എളുപ്പം കയറ്റുമതി ചെയ്യാവുന്നത് ആക്ഷൻ ചിത്രങ്ങൾ ആയിരുന്നു. കോമഡികളുടെ കയറ്റുമതി ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാൽ 90 കളുടെ അവസാനത്തോടെ മൈ ഫ്രണ്ട്സ് വെഡ്ഡിങ്, ദി ഫുൾ മോണ്ടി തുടങ്ങിയ ചിത്രങ്ങൾ അമേരിക്കൻ  ഇതര ബോക്‌സ്‌ ഓഫീസുകളിൽ 160 മില്യൺ ഡോളറിനും 200 ബില്യൺ ഡോളറിനും ഇടയിൽ വാരിക്കൂട്ടുകയുണ്ടായി.

പ്രേക്ഷകർ പ്രാദേശികമായ ഉൽപ്പന്നങ്ങളെ തെരഞ്ഞെടുക്കാൻ തയ്യാറാകുമ്പോൾ ആഗോള മാധ്യമ കോർപ്പറേഷനുകൾ അവരുടെ ഉൽപാദനം ആഗോളവൽക്കരിക്കുക തന്നെയാണ് ചെയ്യുന്നത്. സോണി ആണ് ഇതിന് മുൻപന്തിയിൽ നിൽക്കുന്നത്. അവർ ചൈന, ഫ്രാൻസ്, മെക്‌സിക്കോ, ഇന്ത്യ എന്നിവിടങ്ങളിലെ പ്രാദേശിക സ്ഥാപനങ്ങളുമായി ചേർന്ന് സിനിമകൾ നിർമ്മിക്കുന്നു.

ഇന്ത്യയുടെ പ്രഖ്യാപിത ഫിലിം വ്യവസായ കേന്ദ്രമായ ബോളിവുഡ് മാധ്യമ ഭീമന്മാരുമായി അടുത്ത ബന്ധങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രക്രിയ കൂടുതൽ പ്രകടനമായിരുന്നത് സംഗീത വ്യവസായത്തിലാണ്. ഇലക്ട്രോണിക് മാധ്യമത്തിൽ ഏറ്റവും കുറവ് മൂലധനം ആവശ്യമുള്ള രംഗം സംഗീതം ആണെന്നതിനാൽ എല്ലാത്തരം പരീക്ഷണങ്ങൾക്കും പുതിയ ആശയങ്ങൾക്കും വിധേയമാകുന്ന ഇടമാണത്. 1993ൽ അമേരിക്കയിലെ റെക്കോർഡിങ് ആർട്ടിസ്റ്റുകൾക്ക് അവരുടെ വില്പനയുടെ 60% വിദേശത്തുനിന്ന് കണ്ടെത്താനായിരുന്നു എങ്കിൽ 1998ൽ അത് 40% ആയി കുറഞ്ഞു. എന്നാൽ റെക്കോർഡിങ് പ്രമുഖരായ നാല് ബഹുരാഷ്ട്ര മാധ്യമങ്ങളിൽ പ്രാദേശികസംഗീതത്തോട് ഏറ്റവും ആഭിമുഖ്യം പുലർത്തുന്ന ബ്രസീലിൽ പ്രാദേശിക അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങിക്കഴിഞ്ഞു. സോണി ആവട്ടെ ലോകത്തെമ്പാടുമുള്ള സ്വതന്ത്ര സംഗീത സ്ഥാപനങ്ങളുമായി വിതരണാവകാശം സംബന്ധിച്ച കരാറുകൾ ഉണ്ടാക്കി മുന്നോട്ടുപോവുകയാണ് ചെയ്തത്.

ആഗോള മാധ്യമ വ്യവസ്ഥ ദേശരാഷ്ട്ര വ്യവസ്ഥയുടെ അതിരുകൾ ലംഘിക്കുകയും ഭൗമ രാഷ്ട്രീയത്തിന്റേതായ അതിരുകൾ അപ്രത്യക്ഷമാക്കുകയും ചെയ്തിരിക്കുന്നു എന്ന ധാരണ ഉണ്ടാക്കുന്നത് തെറ്റായിരിക്കും. ഇന്നും ലോകത്തിലെ ബഹുഭൂരിപക്ഷം വരുന്ന നിക്ഷേപവും തൊഴിലുകളും അതായത് മുതലാളിത്ത പ്രവർത്തനം തന്നെ നടത്തുന്നതിൽ ദേശരാഷ്ട്രങ്ങൾ നിർണായകമായ പങ്കുവഹിക്കുകയും അവരുടെ താൽപര്യങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കൻ ഗവൺമെന്റിന്റെ താല്പര്യാനുസരണം രൂപീകരിക്കപ്പെട്ട നവലിബറൽ നയങ്ങളുടെ അനന്തരഫലമാണ് ഇന്ന് കാണുന്ന മൊത്തം ആഗോള വ്യവസ്ഥയും. അമേരിക്കൻ സൈന്യം ലോകമാകെ മുതലാളിത്തം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ഒരു ഉപകരണമായി മാറിയിരിക്കുന്നു. അതിൻറെ നിയന്ത്രണശക്തിയായി പ്രവർത്തിക്കുന്നത് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കോർപ്പറേറ്റുകളും നിക്ഷേപകരും ആണ്. ചുരുക്കിപ്പറഞ്ഞാൽ നവ ലിബറൽ നയങ്ങളുടെ നടത്തിപ്പുകാരായി പ്രവർത്തിക്കുന്നത് അമേരിക്കൻ ഭരണകൂടവും അതിന്റെ സൈനികശക്തിയുമാണ്. ഈ ബന്ധത്തിൽ അവർക്കുവേണ്ടി അവസരം ഒരുക്കി കൊടുക്കുന്നത് ആഗോള മാധ്യമ വ്യവസ്ഥയാണ്. തീർത്തും യാദൃശ്ചികമായ ഒരു സംഭവമാണെന്ന മട്ടിലാണ് അവർ ഇതിനെ കൈകാര്യം ചെയ്യുന്നത്-.

മാർക്‌സിന്റെ കാലം മുതൽ തന്നെ കമ്മ്യൂണിസ്റ്റുകാർ ജനാധിപത്യത്തിന്റെ വാക്താക്കളാണ്. എന്നാൽ മുതലാളിത്ത സമൂഹത്തിലെ ജനാധിപത്യം അടിസ്ഥാനപരമായി തന്നെ വികലമാണെന്ന് അഭിപ്രായവും കമ്മ്യൂണിസ്റ്റുകാർക്കുണ്ട്-. ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ സവിശേഷത രാഷ്ട്രീയമായ തുല്യതയാണ്. എന്നാൽ രാഷ്ട്രീയമായ തുല്യത അട്ടിമറിക്കാനുതകും വിധം തൊഴിലാളി വർഗ്ഗത്തിനുമേൽ സമ്പന്ന വിഭാഗത്തിന് നിരവധിയായ സാമൂഹ്യവും സാമ്പത്തികവുമായ മേന്മകൾ മുതലാളിത്ത വ്യവസ്ഥയിൽ ഉണ്ട്. മാത്രവുമല്ല മുതലാളിത്ത വ്യവസ്ഥയിൽ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വിഷയങ്ങളിൽ അതായത് ഉത്പാദന രംഗത്തെ നിക്ഷേപത്തിലും നിയന്ത്രണത്തിലും ജനാധിപത്യ രാഷ്ട്രത്തിന് കാര്യമായ നിയന്ത്രണം ഒന്നുമില്ല. ആ മേഖലയുടെ നിയന്ത്രണം കയ്യാളുന്നത് സമ്പന്ന സ്ഥാപനങ്ങളും വ്യക്തികളുമാണ്. അവരാകട്ടെ പരസ്പരമുള്ള കഴുത്തറപ്പൻ മത്സരത്തിലൂടെ ലാഭം പരമാവധിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനർത്ഥം രാഷ്ട്രീയത്തിന് സാമ്പത്തികരംഗത്തെ നേരിട്ട് നിയന്ത്രിക്കാൻ കഴിയില്ല എന്നാണ്. ഏതെങ്കിലും രാഷ്ട്രീയകക്ഷി മറിച്ചൊരു തീരുമാനമെടുത്താൽ നിക്ഷേപകർ നിക്ഷേപം പിൻവലിക്കുകയും സാമ്പത്തിക രംഗത്ത് പ്രതിസന്ധി വിളിച്ചുവരുത്തുകയും ചെയ്യും.

കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം അവർ നിലകൊള്ളുന്നത് സാമ്പത്തിക ചൂഷണം, ദാരിദ്ര്യം, സാമൂഹികമായ അസമത്വം എന്നിവ ഇല്ലാതാക്കുന്നതിനും കൃത്രിമരഹിതമായ ജനാധിപത്യം സ്ഥാപിച്ചെടുക്കുന്നതിനുമാണ്. ജനങ്ങൾക്ക് യഥാർത്ഥത്തിൽ അവരുടെ ജീവിതത്തെ ഭരിക്കുന്നതിനുള്ള അവകാശം ലഭ്യമാക്കുകയാണ് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യം. ബൂർഷ്വാ ജനാധിപത്യവ്യവസ്ഥയെ തന്നെ വികസിപ്പിക്കുന്നതിൽ കമ്യൂണിസ്റ്റുകാർ വലിയ പങ്കാണ് ചരിത്രത്തിൽ വഹിച്ചിട്ടുള്ളത്. സാർവത്രിക വോട്ടവകാശം എന്നത് സോവിയറ്റ് യൂണിയന്റെ സംഭാവനയായിരുന്നുവല്ലോ?

സ്വന്തം ജീവിതത്തെ ഫലപ്രദമായി ഭരിക്കുന്നതിന് ഉതകുന്ന വിധത്തിൽ ആവശ്യമായ വിവരവും വിജ്ഞാനവും സമ്പാദിക്കുക, ആശയവിനിമയത്തിനുള്ള ചർച്ചാവേദികൾ തയ്യാറാക്കുക, സംവാദങ്ങൾ നടത്തുക എന്നിവയൊക്കെ ജനാധിപത്യത്തിന്റെ ശരിയായ നടത്തിപ്പിന് അനിവാര്യമാണ്. ഇതിനുള്ള രണ്ട് ഉപാധികൾ ഒന്ന് വിദ്യാഭ്യാസവും മറ്റൊന്ന് മാധ്യമപ്രവർത്തനവുമാണ്. ഇവിടെയാണ് ജനാധിപത്യത്തിന്റെ ശരിയായ നടത്തിപ്പിൽ വിദ്യാഭ്യാസത്തിനും മാധ്യമത്തിനുമുള്ള പങ്ക് സംബന്ധിച്ച നിർണായക പ്രാധാന്യം ഉയർന്നുവരുന്നത്. ഈ സംവിധാനങ്ങൾ വക്രീകരിക്കപ്പെട്ടാൽ അതിലൂടെ തകരുന്നത് ജനാധിപത്യമായിരിക്കും. അതുകൊണ്ടുതന്നെ ഒരു രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ സ്വഭാവമെന്തെന്ന്‌ പരിശോധിക്കണമെങ്കിൽ ആ രാജ്യത്തെ വിദ്യാഭ്യാസരംഗത്തെയും മധ്യമരംഗത്തെയും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാൽ മതി. ഇന്ന് കേന്ദ്ര ഗവൺമെന്റ് ഉന്നത വിദ്യാഭ്യാസരംഗത്ത് ഇടപെടൽ നടത്തുകയും ചരിത്രമാകെ തിരുത്തിയെഴുതുന്നതിന് ഇടപെടൽ നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രം തന്നെ തങ്ങളുടെ ഹിന്ദുത്വ സിദ്ധാന്തത്തിന് അനുയോജ്യമായ വിധത്തിൽ തിരുത്തിയെഴുതാനാണ് മോദി ഗവൺമെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല പൊതുവിദ്യാഭ്യാസരംഗത്തെ വൻതോതിൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.  വിദ്യാഭ്യാസവും സ്വകാര്യവൽക്കരിക്കപ്പെട്ടാൽ അത് സമൂഹത്തിലെ സമ്പന്ന വിഭാഗത്തിന്റെ സ്വകാര്യ മേഖലയായി മാറുകയും ദരിദ്രരും അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽകൃത ജനതയും ഒക്കെ അതിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യും. ഇത് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ രൂക്ഷമായിരിക്കും.

ഇതുതന്നെയാണ് മാധ്യമരംഗത്ത് ജനാധിപത്യമൂല്യങ്ങൾ തിരസ്‌കരിക്കപ്പെട്ടാലും സംഭവിക്കാൻ പോകുന്നത്. എന്നാൽ ഭരണവർഗ രാഷ്ട്രീയം ഇക്കാര്യം ശ്രദ്ധിക്കുന്നത്- പോലുമില്ല. മാധ്യമപ്രവർത്തനം എന്നത് രാഷ്ട്രീയ വിദ്യാഭ്യാസത്തെ നേരിട്ട് കൈകാര്യം ചെയ്യുന്ന രംഗമാണ്. സ്വയം ഭരിക്കുന്ന ഒരു സമൂഹത്തിൽ അതായത് ജനാധിപത്യ വ്യവസ്ഥയിൽ രണ്ട് പ്രധാനപ്പെട്ട കടമകളാണ് മാധ്യമങ്ങൾ നിർവഹിക്കുന്നത്. ഒന്നാമതായി മാധ്യമങ്ങൾ അധികാരത്തിൽ ഇരിക്കുന്നവരെയും അധികാരത്തിൽ വരാൻ ശ്രമിക്കുന്നവരെയും കണിശവും വിശദവുമായ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുകയും അത് ജനങ്ങളുടെ മുമ്പിൽ തുറന്നു കാണിക്കുകയും ചെയ്യുന്നു. ഇത് പൊതുമേഖല ഭരണാധികാരികളെ സംബന്ധിച്ചും സ്വകാര്യമേഖല ഭരണാധികാരികളെ സംബന്ധിച്ചും ബാധകമാണ്. രണ്ടാമതായി രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളെ സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങളും കൃത്യമായ വസ്തുതാപഠനങ്ങളും ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നു. ഇതെല്ലാം ഏതെങ്കിലും ഒരു മാധ്യമം ചെയ്യണമെൺന്നല്ല. എന്നാൽ ഇതാണ് മാധ്യമങ്ങൾ പൊതുവിൽ ചെയ്യേണ്ടത്. ഈ വിവരങ്ങളിൽ സാധാരണ പൗരന്മാർക്ക് പോലും ലഭ്യമാക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം. ഈ ലക്ഷ്യം നേടിയെടുക്കാൻ ഏതെങ്കിലും ഒരു സമൂഹത്തിലെ മാധ്യമപ്രവർത്തനത്തിന് കഴിഞ്ഞില്ലെങ്കിൽ ആ സമൂഹം രാഷ്ട്രീയമായ തുല്യതയുടെ അടിസ്ഥാനത്തിൽ സ്വയംഭരണം നടത്തുന്ന, ഒരു സമൂഹമായിരിക്കില്ല. അല്ലെങ്കിൽ രാഷ്ട്രീയമായി തുല്യമായവരുടെ ഒരു സമൂഹമായിരിക്കില്ല. ചുരുക്കി പറഞ്ഞാൽ അതൊരു ജനാധിപത്യ സമൂഹമായിരിക്കില്ല.

ഈ ഒരു മാനദണ്ഡംവെച്ച് നോക്കിയാൽ ഇന്ത്യയിലെ മാധ്യമ സംവിധാനം ജനാധിപത്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വൻ പരാജയമാണ് എന്ന് കണ്ടെത്താൻ കഴിയും. അധികാരത്തിൽ ഇരിക്കുന്നവരുടെ മുമ്പിൽ പൊതുജനങ്ങളുടെ കാവൽനായ്ക്കൾ ആയിരിക്കാൻ അവയ്ക്ക് കഴിയുന്നില്ല. സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങൾ അനുഭവിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാൻ ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങൾ ഒരു പങ്കും വഹിക്കുന്നില്ല. മാധ്യമ സംവിധാനം ജനാധിപത്യവിരുദ്ധമായ ഒരു ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. ഇന്ത്യയിലെ മാധ്യമ സംവിധാനം ജനാധിപത്യത്തെ സേവിക്കുന്നതിനല്ല മറിച്ച് കോടിപതികളായ നിക്ഷേപകരുടെ ലാഭം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായാണ് ഇന്ന് പ്രവർത്തിച്ചുവരുന്നത്. ആ പണി അവർ നന്നായി നിർവഹിക്കുന്നുണ്ട്. മാധ്യമരംഗം ഇന്ന് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ അട്ടിമറിക്കുകയും അധികാരമുള്ള ഒരു ചെറിയ വിഭാഗത്തിൻറെ സ്വകാര്യ സ്വാർത്ഥതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുകയുമാണ് ചെയ്യുന്നത്. l

Hot this week

എം കെ പന്ഥെ

പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ നേതാവാണ്‌ എം കെ പന്ഥെ....

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും നടുവിൽ റോസയെ വായിക്കുമ്പോൾ

പോളണ്ടിൽ ജനിച്ച് പിന്നീട് ജർമൻ പൗരത്വം സ്വീകരിച്ച പ്രമുഖയായ മാർക്സിസ്റ്റ്‌ സൈദ്ധാന്തികയും...

അതിദാരിദ്ര്യം പുറത്ത്… ആത്മാഭിമാനം അകത്ത്…

  2021 മെയ്‌ ഇരുപതിന്‌, കേരളത്തിന്റെ പന്ത്രണ്ടാമത്‌ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി...

മുതല തെയ്യം

ചടുല വേഗത്തിൽ ഉണഞ്ഞാടുന്നു എന്നതാണ് സാധാരണ മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ കെട്ടിയാടുന്ന...

വയലാർ: വാഗർത്ഥപ്പൊരുളായ കവിത

മലയാളത്തിൻ്റെ വിപ്ലവ കവിയായ വയലാർ രാമവർമ്മ ചലച്ചിത്ര ഗാനങ്ങളിലല്ലാതെ പ്രണയ വരികൾ...

Topics

എം കെ പന്ഥെ

പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ നേതാവാണ്‌ എം കെ പന്ഥെ....

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും നടുവിൽ റോസയെ വായിക്കുമ്പോൾ

പോളണ്ടിൽ ജനിച്ച് പിന്നീട് ജർമൻ പൗരത്വം സ്വീകരിച്ച പ്രമുഖയായ മാർക്സിസ്റ്റ്‌ സൈദ്ധാന്തികയും...

അതിദാരിദ്ര്യം പുറത്ത്… ആത്മാഭിമാനം അകത്ത്…

  2021 മെയ്‌ ഇരുപതിന്‌, കേരളത്തിന്റെ പന്ത്രണ്ടാമത്‌ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി...

മുതല തെയ്യം

ചടുല വേഗത്തിൽ ഉണഞ്ഞാടുന്നു എന്നതാണ് സാധാരണ മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ കെട്ടിയാടുന്ന...

വയലാർ: വാഗർത്ഥപ്പൊരുളായ കവിത

മലയാളത്തിൻ്റെ വിപ്ലവ കവിയായ വയലാർ രാമവർമ്മ ചലച്ചിത്ര ഗാനങ്ങളിലല്ലാതെ പ്രണയ വരികൾ...

കേരള സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായമായി ബോച്ചെയുടെ അരങ്ങേറ്റം

കായികമേളകൾ ജനങ്ങളെ ഒരുമിപ്പിക്കുവാനുള്ള ഉദാത്തമായ ഒരു സാമൂഹിക സാധ്യതയായാണ് എല്ലാക്കാലത്തും പരിഗണിക്കപ്പെടുന്നത്....

സോഷ്യലിസ്റ്റ് വികസനത്തിലേക്കുള്ള മുന്നേറ്റത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

വിപ്ലവവിജയത്തിൻ്റെ 100 വർഷം പൂർത്തിയാകുമ്പോൾ, അതായത് 2049ൽ ചൈനയെ ആധുനിക വികസിത...

വർഗസമരവും മാധ്യമങ്ങളും‐ 7

മാധ്യമരംഗത്തെ കേന്ദ്രീകരണം ആഗോള മാധ്യമരംഗത്ത് നടന്നിട്ടുള്ള കേന്ദ്രീകരണത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം നാം...
spot_img

Related Articles

Popular Categories

spot_imgspot_img