വർഗസമരവും മാധ്യമങ്ങളും

കെ എ വേണുഗോപാലൻ

സത്യാനന്തരം-11

 സത്യാനന്തരം ‘സത്യാനന്തര രാഷ്ട്രീയം’ (പോസ്റ്റ്- ട്രൂത്ത് പൊളിറ്റിക്‌സ്‌) എന്ന പദപ്രയോഗവും അതിന്റെ പ്രയോഗവും ഒരു ആധുനിക പ്രതിഭാസമാണ്. 2016ലാണ് ഈ വാക്ക് ഓക്‌സ്‌ഫോർഡ് നിഘണ്ടുവിൽ സ്ഥാനംപിടിക്കുന്നത്. പോസ്റ്റ് എന്നാൽ അനന്തരം, ട്രൂത്ത് എന്നാൽ സത്യം, വാസ്തവം, വസ്തുത എന്നൊക്കെയാണ് അർത്ഥം. അതിനാൽ പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സിനെ സത്യാനന്തര രാഷ്ട്രീയം എന്ന് പരിഭാഷപ്പെടുത്താം. എന്നാൽ അതുകൊണ്ട് മാത്രം ആ സങ്കല്പനത്തെ പൂർണമായും മനസ്സിലാക്കാനാവില്ല. വസ്തുതകളെക്കാൾ കൂടുതൽ പ്രാധാന്യം വികാരങ്ങൾക്കും വ്യക്തിപരമായ അഭിപ്രായങ്ങൾക്കും നൽകി അതിൽനിന്ന് പൊതുവായ ഒരു രാഷ്ട്രീയ അഭിപ്രായമുരുത്തിരിയുന്ന അവസ്ഥയെയാണ് സത്യാനന്തര രാഷ്ട്രീയം എന്ന് വിശേഷിപ്പിക്കുന്നത്.

1992‐ൽ സെർബിയൻ അമേരിക്കൻ എഴുത്തുകാരനായ സ്റ്റീവ് ടെസിക് എഴുതിയ ‘ദി നേഷൻ’ എന്ന കൃതിയിലാണ് ഈ പദം ആദ്യമായി പ്രയോഗിച്ചത് എന്നാണ് ഓക്‌സ്‌ഫോർഡ്‌ നിഘണ്ടു പറയുന്നത്. വാട്ടർഗേറ്റ് കുംഭകോണത്തിനും പേർഷ്യൻ ഗൾഫ് യുദ്ധത്തിനും ശേഷം നിലനിൽക്കുന്ന സ്ഥിതിഗതികളെ വിശദീകരിക്കുന്നതിനായി അദ്ദേഹം ‘സ്വതന്ത്രരായ ജനത എന്ന രീതിയിൽ നമ്മൾ ഒരു സത്യാനന്തര ലോകത്താണ് ജീവിക്കേണ്ടത് എന്ന് സ്വതന്ത്രമായി തീരുമാനിച്ചിരിക്കുകയാണ്’ എന്ന് എഴുതി. 2004‐ൽ റാൾഫ് കെയ്‌സ്‌ ‘വസ്തുതാനന്തര കാലഘട്ടം’ എന്ന പേരിൽ ഒരു പുസ്തകം തന്നെ എഴുതി പ്രസിദ്ധീകരിച്ചു. അതേ വർഷം തന്നെ അമേരിക്കൻ പത്രപ്രവർത്തകനായ എറിക് ആൾട്ടർ മാൻ 9/11 സംഭവത്തിനു ശേഷമുള്ള ചെയ്തികളെ ‘സത്യാനന്തര രാഷ്ട്രീയ പരിതഃസ്ഥിതി’യെന്നും ‘സത്യാനന്തര പ്രസിഡൻസി’ എന്നും വിശേഷിപ്പിക്കുകയുണ്ടായി. തുടർന്ന് ഈ പദം സർവ്വസാധാരണമായി ഉപയോഗിക്കപ്പെടാൻ തുടങ്ങി.

ഇനി സത്യാനന്തര രാഷ്ട്രീയത്തിന്റെ ദേശീയവും അന്തർദേശീയവുമായ ചില ഉദാഹരണങ്ങൾ പരിശോധിക്കാം. അമേരിക്കയിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരവാദ സംഘടനയുടെ സ്ഥാപകൻ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ബറാക് ഒബാമയാണെന്നും സഹസ്ഥാപകയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഹിലരി ക്ലിന്റൺ എന്നും ആക്ഷേപിച്ചു. റേഡിയോ അവതാരകൻ ട്രംപ് തെറ്റി പറഞ്ഞതാണോ എന്ന് തിരക്കിയെങ്കിലും അദ്ദേഹം തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയും അതുതന്നെ ആവർത്തിക്കുകയും ചെയ്തു. ഐഎസ് ഒബാമയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നവരല്ലേ എന്ന് അവതാരകൻ ചോദിച്ചെങ്കിലും ഒബാമ തന്നെയാണ് ഐഎസ് സ്ഥാപകൻ എന്ന് ആവർത്തിക്കുകയാണ് ട്രംപ് ചെയ്തത്. സത്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലും നോക്കാതെ വോട്ടർമാരെ കയ്യിലെടുക്കുന്നതിന് വേണ്ടി എന്തു നുണയും പറയാനും അതുവഴി വൈകാരികത ഇളക്കിവിടാനും ശ്രമിക്കുകയാണ് ട്രംപ് ചെയ്തത്. ഇതുപോലെ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത പ്രസ്താവനകൾ തെരഞ്ഞെടുപ്പുകാലത്ത് ട്രംപ് ആവർത്തിച്ചു കൊണ്ടിരുന്നു. തീർത്തും വൈകാരികവും വസ്തുതകൾക്ക് നിരക്കാത്തതുമായ വ്യക്തിപരമായ ഈ അഭിപ്രായപ്രകടനങ്ങൾ ക്ലമ്പിന് അനുകൂലമായ ബഹുജനാഭിപ്രായം രൂപപ്പെടുത്തുകയും അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ വിജയം വരിക്കാനാവുകയും ചെയ്തു.

സത്യാനന്തരം എന്ന പദപ്രയോഗം ആദ്യമായി ഉപയോഗിക്കപ്പെട്ട വർഷമായ 1992ൽ തന്നെയാണ് ഇന്ത്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. ബാബറിന്റെ നിർദ്ദേശാനുസരണം നിർമ്മിക്കപ്പെടുകയും അദ്ദേഹത്തിന്റെ കാലശേഷം ബാബറിന്റെ പേര് ചേർത്തു വിളിക്കപ്പെടുകയും ചെയ്ത ഒരു മുസ്ലിം ആരാധനാലയമാണത്. ഈ പള്ളി പണിയുന്നതിന് മുമ്പ് ആ സ്ഥലത്ത് ഒരു രാമക്ഷേത്രം നിലവിൽ ഉണ്ടായിരുന്നുവെന്നും അത് പൊളിച്ചാണ് അവിടെ ബാബറി മസ്ജിദ് പണിതത് എന്നും സംഘപരിവാർ അവകാശവാദം ഉന്നയിച്ചു. മാത്രവുമല്ല ഈ ക്ഷേത്രം നിന്നിരുന്ന സ്ഥലത്താണ് ശ്രീരാമൻ ജനിച്ച വീടതെന്നും അവർ ആവർത്തിച്ച് അവകാശപ്പെട്ടു. ഇതിനൊന്നും ചരിത്രപരമായോ പുരാവസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല. അവകാശവാദം ഉന്നയിച്ചവരും അങ്ങനെ ഒരു വാദമുഖം മുന്നോട്ടുവച്ചിരുന്നില്ല. അത് ‘ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യമാണ്; അതിൽ ഇടപെടാൻ കോടതിക്കുപോലും അവകാശമില്ല’ എന്നുമുള്ള വിചിത്രവാദമാണ് അവർ ഉയർത്തിയിരുന്നത്. ഈ പള്ളി നിലനിൽക്കുന്ന അയോധ്യാ നഗരത്തിൽ തന്നെ നിരവധി രാമക്ഷേത്രങ്ങൾ ഉണ്ടെന്നിരിക്കെ ഇതിഹാസ കഥാപാത്രം മാത്രമായ ശ്രീരാമന്റ ജന്മസ്ഥലം വിശ്വാസത്തിന്റെ പേരിൽ ഇന്ന ഇടത്തായിരുന്നു എന്ന് ആരോപിക്കുകയും അതിന്റെ പേരിൽ വികാരപരമായ ഒരു രാഷ്ട്രീയ‐വർഗീയവത്കരണം ഉണ്ടാക്കുകയും ആയിരുന്നു സംഘപരിവാറിന്റെ ലക്ഷ്യം. അതിൽ അവർ വിജയം കണ്ടു. ഇന്ത്യയിൽ സത്യാനന്തര രാഷ്ട്രീയത്തിന്റെ തുടക്കം കുറിച്ചത് ബാബറി മസ്ജിദിനെ രാമജന്മഭൂമിയായി ആരോപിച്ചതിലൂടെയായിരുന്നു.

അമേരിക്കയിലും ഇന്ത്യയിലും സമാന കാലഘട്ടത്തിലാണ് സത്യാനന്തര രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. അതായത് നവലിബറൽ സാമ്പത്തികനയങ്ങൾ വ്യാപകമായി നടപ്പിലാക്കാൻ ആരംഭിച്ച കാലത്താണ് ഈ രാഷ്ട്രീയത്തിന്റെ തുടക്കം. ഇന്ത്യയിൽ നവലിബറൽ നയങ്ങൾക്ക് തുടക്കംകുറിച്ചത് അതുവരെ തുടർന്നു വന്നിരുന്ന നെഹ്റൂവിയൻ നയങ്ങൾ പ്രതിസന്ധിയിലായതിനെ തുടർന്നായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അതുവരെ തുടർന്നുവന്ന ഭരണവർഗ സാമ്പത്തികനയങ്ങൾ പ്രതിസന്ധിയിലായി എന്ന് തുറന്നു സമ്മതിക്കലായിരുന്നു പുത്തൻ സാമ്പത്തികനയത്തിന്റെ പ്രഖ്യാപനം. സ്വാഭാവികമായും ഭരണവർഗ്ഗം വെട്ടിലായി. ഇടതുപക്ഷ ബദൽ നയങ്ങൾ വേരുപിടിക്കുകയോ പ്രചാരം നേടുകയോ ചെയ്യുന്നത് തടയേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതിനായി ഒരു സത്യാനന്തര ലോകം അവതരിപ്പിക്കേണ്ടത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു. എതിരെ വളർന്നുവരുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ യോജിപ്പ് അവസാനിപ്പിക്കുന്നതിന് വർഗീയ ധ്രുവീകരണം ആവശ്യമായിരുന്നു. അതാണ് ‘രാമജന്മഭൂമി’ എന്ന സത്യാനന്തര രാഷ്ട്രീയ നിലപാടിലേക്ക് ഭരണവർഗ പാർട്ടിയായ ബിജെപിയെ നയിച്ചത്. ഇതിന്റെ മറവിൽ അവരും മുന്നോട്ടുവെച്ചത് നവലിബറൽ നയങ്ങൾ തന്നെയായിരുന്നു. ബാബറി മസ്ജിദ് നിലനിൽക്കുന്ന സ്ഥലം രാമജന്മഭൂമിയാണെന്നും അത് ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടതും സ്ഥലം കോൺഗ്രസ് എംഎൽഎ ആയിരുന്നു എന്നത് ചരിത്രം.

സത്യാനന്തര രാഷ്ട്രീയ പ്രയോഗത്തിന്റെ പരീക്ഷണശാലയായി തുടക്കം മുതൽ തന്നെ കേരളവും മാറിയിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഓഖി ദുരന്ത വാർത്തകൾ. തെക്കൻ കേരളത്തിലെ തീരപ്രദേശങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റും കനത്ത മഴയും അതുണ്ടാക്കിയ ജീവഹാനിയും നാശനഷ്ടവും ജനങ്ങൾക്ക് താങ്ങാനാവുന്നതായിരുന്നില്ല. കടലിൽപെട്ടുപോയ ഉറ്റവരെക്കുറിച്ചുള്ള ആദിയിൽ ഉള്ളൊരുക്കി കഴിയുന്നവർക്ക് ആശ്വാസ വിവരങ്ങൾ എത്തിക്കുന്നതിനല്ല ചില മാധ്യമങ്ങൾ ശ്രമിച്ചത്. മറിച്ച് ദുരന്തത്തിന്റെ മുന്നറിയിപ്പ് കേന്ദ്രത്തിൽ നിന്ന് മുൻകൂട്ടി ലഭിച്ചിട്ടും അത് മത്സ്യത്തൊഴിലാളികളെ അറിയിക്കുകയോ മുൻകരുതൽ നടപടി സ്വീകരിക്കുകയും ചെയ്തില്ല എന്ന വ്യാജ ആരോപണം നിരന്തരമായി പ്രചരിപ്പിച്ച് പിണറായി വിജയൻ സർക്കാരിനെയും വിശിഷ്യാ മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കാനാണ് ചില മാധ്യമങ്ങൾ തുടക്കം മുതൽ ശ്രമിച്ചത്. മുഖ്യമന്ത്രി തന്നെ നേരിട്ട് പത്രസമ്മേളനം വിളിച്ചു കാര്യങ്ങളിൽ വിശദീകരിച്ചിട്ടും അവർ തെറ്റ് തിരുത്താൻ തയ്യാറായില്ല. ആദ്യം ലഭിച്ച മുന്നറിയിപ്പ് ന്യൂനമർദ്ദത്തിന്റെയും മഴ സാധ്യതയുടെയും മാത്രമായിരുന്നു. പിറ്റേന്ന് ലഭിച്ച ചുഴലിക്കാറ്റ് മുന്നറിയിപ്പാവട്ടെ ലക്ഷദ്വീപിനെ ഉദ്ദേശിച്ച് മാത്രമായിരുന്നുവെന്ന് മനോരമ പോലും റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഉച്ചയോടെയാണ് കേരളത്തിന് മുന്നറിയിപ്പ് ലഭിക്കുന്നത്. അപ്പോഴേക്കും കാറ്റും മഴയും ശക്തമായി കഴിഞ്ഞിരുന്നു. ഈ മുന്നറിയിപ്പ് കിട്ടിയതിനുശേഷം കേരളം നടത്തിയ സുരക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് ആർക്കും യാതൊരു കുറ്റവും പറയാൻ കഴിഞ്ഞിട്ടില്ല. കേരളത്തിന് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പേ തന്നെ കടലിൽ പോയിരുന്നവരാണ് അപകടത്തിൽപെടുകയും മരണപ്പെടുകയും ചെയ്തത്. ഈ മരണത്തിനൊക്കെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് മട്ടിലുള്ള ആസൂത്രിത ആക്രമണമാണ് നടന്നത്. കണ്ണന്താനം സത്യം പറഞ്ഞിട്ടും മാധ്യമങ്ങൾ നിലപാട് മാറ്റിയില്ല. നിർമ്മലാ സീതാരാമനും സത്യം പറയാൻ തയ്യാറായി. എന്നാൽ ചില മാധ്യമങ്ങൾ അതും കേൾക്കാൻ തയ്യാറായില്ല. ഫലത്തിൽ പ്രകൃതിദുരന്തത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് പ്രതീതി സൃഷ്ടിക്കാനാണ് ഒരുകൂട്ടം മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും നിരന്തരം ശ്രമിച്ചത്.

ഇതൊരു പഴയ വസ്തുതയാണ്. സ്വർണ്ണ കള്ളക്കടത്ത്, ബിരിയാണി ചെമ്പ്, മകന്റെ സമൻസ് എന്നിങ്ങനെ സത്യാനന്തര പ്രയോഗങ്ങളുടെ ചരിത്രം തന്നെ കേരളജനതയുടെ മുമ്പിലുണ്ട്. ഇത് നവലിബറൽ മുതലാളിത്തത്തിന്റെ കാലമാണ്. ഭരണവർഗ രാഷ്ട്രീയവും മാധ്യമക്കുട്ടകളും പ്രവർത്തിക്കുന്നത് ഈ നവലിബറൽ മുതലാളിത്ത നയങ്ങൾക്ക് അനുസൃതമായാണ്. നവലിബറൽ മുതലാളിത്തത്തിന്റെ സാമ്പത്തിക അടിത്തറ ആഗോള ധനമൂലധനമാണ്. ഈ ധനമൂലധനം ലാഭമെടുക്കുന്നത് ഓഹരി വിപണിയിലും മറ്റും നടത്തുന്ന ഊഹാതിഷ്ഠിത വ്യാപാരത്തിലൂടെയാണ്. ധനപ്രതിസന്ധിയെ നേരിടാൻ ഉപയോഗിക്കുന്നത് സാമ്പത്തിക രംഗത്തെ ‘സത്യാനന്തര’ ഉൽപ്പന്നം എന്ന് വിശേഷിപ്പിക്കാവുന്ന കുമിളകൾ സൃഷ്ടിച്ചുകൊണ്ടാണ്. ഫലത്തിൽ ഊഹാധിഷ്-ഠിതവും കുമിളാധിഷ്-ഠിതവുമാണ് ധനമൂലധന ശക്തികളുടെ പ്രവർത്തനം. രണ്ടും സത്യാനന്തരമാണ്. അതുകൊണ്ടുതന്നെ അവരുടെ രാഷ്ട്രീയവും സത്യാനന്തരമാണ്. ഈ സത്യാനന്തര രാഷ്ട്രീയത്തിനെ നേരിടുന്നതിന് ഉതകുംവിധം ആയുധ സജ്ജരായിരിക്കുക എന്നത്- ഇടതുപക്ഷത്തിന്റെയും വിശിഷ്യാ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും മുമ്പിലുള്ള വലിയ വെല്ലുവിളിയാണ്. കാരണം നവതി പറയുന്നത് ഞങ്ങൾക്ക് ബദൽ സോഷ്യലിസം ആണെന്നതിനാൽ കമ്മ്യൂണിസ്റ്റുകാർ തന്നെയാണ് സത്യാനന്തര രാഷ്ട്രീയ പ്രയോഗത്തിന് ഏറ്റവും കൂടുതൽ ഇരയാവുന്നത്. l

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

വർഗസമരവും മാധ്യമങ്ങളും‐ 12

പത്രപ്രവർത്തന ചരിത്രം ഇന്ത്യ ബ്രിട്ടീഷ്- കോളനി ആയിരുന്ന കാലത്താണ് നമ്മുടെ പത്രപ്രവർത്തന ചരിത്രം...

പോൾ ഗോഗിനും സ്വതന്ത്രചിന്തയുടെ ആവിഷ്‌കാരങ്ങളും

സാമ്പ്രദായിക രീതിയിൽനിന്ന്‌ മാറി ടാഹിറ്റിയിലെ കറുത്ത മനുഷ്യരെ ചേർത്തുപിടിക്കുകയും അവരുടെ ജീവിതവഴികളോടൊപ്പം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 10

ഇസ്‌ക്രാദിനങ്ങൾ ‘‘ലെനിനെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ ജീവിതം ഒരു ഒഴിവുകാലം ചെലവഴിക്കലായിരുന്നില്ല. അദ്ദേഹം റഷ്യയ്‌ക്കു...
spot_img

Related Articles

Popular Categories

spot_imgspot_img