എ ബാലസുബ്രഹ്മണ്യം

ഗിരീഷ്‌ ചേനപ്പാടി

സ്വാതന്ത്ര്യസമരസേനാനിയും തമിഴ്‌നാട്ടിലെ തലമുതിർന്ന കമ്യൂണിസ്റ്റ്‌ നേതാവുമായിരുന്നു എ ബാലസുബ്രഹ്മണ്യം. ചെറുപ്പം മുതലേ മാർക്‌സിസം‐ലെനിനിസത്തെ ഹൃദയത്തിലേറ്റുവാങ്ങിയ അദ്ദേഹം അവസാനംവരെ തന്റെ പ്രത്യയശാസ്‌ത്ര നിലപാടുകൾ വിട്ടുവീഴ്‌ചയില്ലാതെ ഉയർത്തിപ്പിടിച്ചു. കുട്ടിക്കാലം മുതലേ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടും പുരോഗമനപ്രസ്ഥാനങ്ങളോടും അതിരറ്റ ആഭിമുഖ്യമാണ്‌ അദ്ദേഹം പ്രദർശിപ്പിച്ചത്‌. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ്‌ അദ്ദേഹം പൊതുപ്രവർത്തനം ആരംഭിച്ചത്‌.

1917 ഒക്ടോബർ 21നാണ്‌ ബാലസുബ്രഹ്മണ്യം ജനിച്ചത്‌. അണ്ണാമല യൂണിവേഴ്‌സിറ്റിയിലെ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം നിയമബിരുദം പാസ്സായി. നിയമവിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ദിണ്ടിഗലിൽ പ്രാക്ടീസ്‌ ആരംഭിച്ചു.

ദിണ്ടിഗലിലെ തുകൽതൊഴിലാളി യൂണിയന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ അദ്ദേഹം. 1943ൽ അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം അതുല്യമായ മികവുകാട്ടി. വിവിധ വിഭാഗം തൊഴിലാളികളുടെ അവകാശസമര പോരാട്ടങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നു. ഏബി എന്ന ചുരുക്കപ്പേരിലാണ്‌ അദ്ദേഹം പരക്കെ അറിയപ്പെട്ടത്‌.

1946ലെ റെയിൽവേ തൊഴിലാളി യൂണിയൻ പ്രക്ഷോഭത്തിന്‌ ബാലസുബ്രഹ്മണ്യം ശക്തമായ പിന്തുണയാണ്‌ നൽകിയത്‌. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആത്മവിശ്വാസം പകരുന്നതിനും ഏബിയും മറ്റു സഖാക്കളും ഊർജസ്വലരായി പ്രവർത്തിച്ചു.

ടിവിഎസ്‌ തൊഴിലാളികൾ നടത്തിയ പണിമുടക്കിന്‌ പിന്തുണ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ 1947ൽ അദ്ദേഹം അറസ്റ്റ്‌ ചെയ്യപ്പെട്ടു. തുടർന്ന്‌ വെല്ലൂർ സെൻട്രൽ ജയിലിലടയ്‌ക്കപ്പെട്ടു. വെല്ലൂർ സെൻട്രൽ ജയിലിൽ അടയ്‌ക്കപ്പെട്ട അദ്ദേഹത്തെ സ്വാതന്ത്ര്യദിനത്തിന്‌ രണ്ടുദിവസം മുമ്പുമാത്രമാണ്‌ വിട്ടയച്ചത്‌.

1948ൽ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന്‌ ബാലസുബ്രഹ്മണ്യവും അറസ്റ്റിലായി. ഹേബിയസ്‌ കോർപ്പസ്‌ ഹർജിയെ തുടർന്ന്‌ 1949ൽ ഹൈക്കോടതി ഇടപെട്ടാണ്‌ അദ്ദേഹത്തെ വിട്ടയച്ചത്‌. വിട്ടയയ്‌ക്കപ്പെട്ടതിനുശേഷം അദ്ദേഹം ഒളിവിൽ കഴിഞ്ഞുകൊണ്ട്‌ പാർട്ടി പ്രവർത്തനം നടത്തി. 1951 അവസാനംവരെ അദ്ദേഹം ഒളിവിൽ തന്നെ കഴിഞ്ഞു. 1952ലെ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്‌ അദ്ദേഹം ഒളിവുജീവിതം അവസാനിപ്പിച്ച്‌ പരസ്യമായി പ്രവർത്തനമാരംഭിച്ചത്‌.

1956ൽ ഏബി കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മധുര ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേവർഷം തന്നെ തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറിയറ്റംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1962ൽ ഒമ്പത്‌ മാസക്കാലം അദ്ദേഹം ജയിലിയടയ്‌ക്കപ്പെട്ടു. കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ചതിനെത്തുടർന്ന്‌ അദ്ദേഹം സിപിഐ എം പക്ഷത്ത്‌ ഉറച്ചുനിന്നു. 1964ൽ കൽക്കത്തയിൽ നടന്ന ഏഴാം പാർട്ടി കോൺഗ്രസിൽ ഏബി കേന്ദ്രകമ്മിറ്റിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ എമ്മിന്റെ പ്രഥമ പാർട്ടി കോൺഗ്രസ്‌ ആയിരുന്നല്ലോ അത്‌. തുടർന്നു നടന്ന എട്ട്‌, ഒമ്പത്‌, പത്ത്‌ എന്നീ പാർട്ടി കോൺഗ്രസുകളിലും അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

തമിഴ്‌നാട്ടിലെ സാധാരണ പാർട്ടി പ്രവർത്തകരെ സിപിഐ എം പക്ഷത്ത്‌ ഉറപ്പിച്ചു നിർത്തുന്നതിൽ അസാമാന്യമായ പാടവമാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്‌.

1965 അവസാനം സിപിഐ എം നേതാക്കളെ സർക്കാർ കൂട്ടത്തോടെ ജയിലിലടച്ചു. തമിഴ്‌നാട്ടിലെ സിപിഐ എമ്മിന്റെ മുൻനിര പോരാളികളിലൊരാളായ ഏബിയും അറസ്റ്റ്‌ ചെയ്യപ്പെട്ടു. ഒന്നര വർഷത്തിനുശേഷമാണ്‌ അദ്ദേഹത്തെ ജയിലിൽനിന്ന്‌ വിട്ടയച്ചത്‌. 1967ൽ തമിഴ്‌നാട്‌ നിയമസഭയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ ദിണ്ടിഗൽ മണ്ഡലത്തിൽനിന്ന്‌ ബാലസുബ്രഹ്മണ്യം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പാർലമെന്റേറിയൻ കൂടിയായിരുന്നു അദ്ദേഹം.

1972ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ബാലസുബ്രഹ്മണ്യം തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത്‌ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ്‌ ഏബി തമിഴ്‌നാട്ടിലെ പാർട്ടിയെ നയിച്ചത്‌.

മികച്ച ട്രേഡ്‌ യൂണിയൻ നേതാവായിരുന്ന അദ്ദേഹം എഐടിയുസിയുടെയും സിഐടിയു രൂപംകൊണ്ടതിനുശേഷം സിഐടിയുവിന്റെയും സംസ്ഥാനത്തെ സമുന്നത നേതാക്കളിലൊരാളായിരുന്നു. സിഐടിയുവിന്റെ അഖിലേന്ത്യാ പ്രവർത്തകസമിതി അംഗമായി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു.

1981 സെപ്‌തംബർ 5ന്‌ എ ബാലസുബ്രഹ്മണ്യം അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹം സിപിഐ എമ്മിന്റെ തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ ബ്യൂറോ അംഗവുമായിരന്നു.

നാലു പതിറ്റാണ്ടിലേറെയുള്ള അദ്ദേഹത്തിന്റെ രാഷ്‌ട്രീയജീവിതത്തിലും പൊതുജീവിതത്തിലും മാതൃകാ കമ്യൂണിസ്റ്റായാണ്‌ ബാലസുബ്രഹ്മണ്യം പ്രവർത്തിച്ചത്‌. പുതുതലമുറയിലെ നിരവധി നേതാക്കളെ വളർത്തിക്കൊണ്ടുവരുന്നതിൽ ഏബി അതുല്യമായ പങ്കാണ്‌ വഹിച്ചത്‌. l

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

വർഗസമരവും മാധ്യമങ്ങളും‐ 12

പത്രപ്രവർത്തന ചരിത്രം ഇന്ത്യ ബ്രിട്ടീഷ്- കോളനി ആയിരുന്ന കാലത്താണ് നമ്മുടെ പത്രപ്രവർത്തന ചരിത്രം...

പോൾ ഗോഗിനും സ്വതന്ത്രചിന്തയുടെ ആവിഷ്‌കാരങ്ങളും

സാമ്പ്രദായിക രീതിയിൽനിന്ന്‌ മാറി ടാഹിറ്റിയിലെ കറുത്ത മനുഷ്യരെ ചേർത്തുപിടിക്കുകയും അവരുടെ ജീവിതവഴികളോടൊപ്പം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 10

ഇസ്‌ക്രാദിനങ്ങൾ ‘‘ലെനിനെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ ജീവിതം ഒരു ഒഴിവുകാലം ചെലവഴിക്കലായിരുന്നില്ല. അദ്ദേഹം റഷ്യയ്‌ക്കു...
spot_img

Related Articles

Popular Categories

spot_imgspot_img