കരുവാളമ്മ ഭഗവതി തെയ്യം

പൊന്ന്യം ചന്ദ്രൻ

ടക്കേ മലബാറിലെ തെയ്യക്കോലങ്ങളിൽ മന്ത്രമൂർത്തികളുടെ ഗണത്തിൽപെടുന്ന തെയ്യമാണ് കരുവാൾ ഭഗവതി അഥവാ കരുവാളമ്മ ഭഗവതി തെയ്യം. പാർവതീ പരമേശ്വരന്മാരുടെ അംശത്തിൽ ഉൾപ്പെടുന്ന ദേവിയാണ് ഇതെന്നാണ് വിശ്വാസം. മന്ത്രമൂർത്തിയായ ശാസ്താവിന്റെ (കുട്ടിച്ചാത്തന്റെ) മൂത്ത സഹോദരിയാണ് കരുവാളമ്മ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ തെയ്യത്തിന്റെ പ്രധാന പ്രത്യേകതയായി കാണുന്നത് അതീവ ശക്തിയുള്ള മന്ത്രമൂർത്തി തെയ്യമായി ഇതിനെ കണക്കാക്കുന്നു എന്നതാണ്. മറ്റു മന്ത്രമൂർത്തി തെയ്യങ്ങളെക്കാൾ അതീവ രൗദ്രഭാവവും വേഗതയേറിയ ചുവടുകളും പ്രധാന അവതരണ പ്രത്യേകതയായി ഗണിക്കപ്പെടുന്നു. ശാസ്താവിനോടൊപ്പം മന്ത്ര തന്ത്ര പ്രയോഗങ്ങൾക്ക് കരുവാളമ്മ ദേവി നേതൃത്വം നൽകുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കാഞ്ഞങ്ങാട് പ്രദേശത്തെ കൊടവലത്തുമഠം, മറ്റു കാവുകൾ എന്നിവിടങ്ങളിൽ ഈ തെയ്യം കെട്ടിയാടുന്നു. ചുവന്ന അലങ്കാരത്താലും ചുവപ്പ് വസ്ത്രങ്ങളാലും പ്രൗഢമെന്നു വിശേഷിപ്പിക്കാവുന്ന വസ്ത്രവും വേഷവുമാണ് ഈ തെയ്യത്തിന്. മുഖത്തെഴുത്തും പ്രത്യേകതയുള്ളതതന്നെയാണ്. ശാസ്തപ്പനോടൊപ്പം പതിനെട്ടു മന്ത്രവാദകുടുംബങ്ങൾ ആരാധിക്കുന്ന ദേവിയാണ് കരുവാൾ ഭഗവതിയെന്ന് പറയപ്പെടുന്നു. പരമശിവനും പാർവതിയും വള്ളുവ വേഷം ധരിച്ച്‌ ഭൂമിയിൽ അവതരിക്കുകയായിരുന്നുവെന്നും ഐതിഹ്യമുണ്ട്‌. വള്ളുവ അവതാരം പൂണ്ട ശിവപാർവതിമാർക്ക് രണ്ടു കുട്ടികൾ ഉണ്ടായിരുന്നുവെന്നും ഇതിൽ ആൺ കുട്ടിച്ചാത്തൻ എന്നും പെണ്ണ് എന്നുമാണ് അറിയപ്പെട്ടത്. ഭൂമിയിൽ പിറന്ന കുഞ്ഞുങ്ങളെ പരമശിവൻ കൈലാസത്തിലേക്കു പല കാരണങ്ങളാലും കൊണ്ടുപോയില്ല എന്ന് വിശ്വസിക്കപ്പെടുന്നു. കുട്ടികളില്ലാതെ ഏറെ വിഷമിക്കുന്ന തന്റെ ഭക്തൻ കൂടിയായ കാളകാട്ടില്ലത്തു തിരുമേനിക്ക് ആൺകുഞ്ഞിനെ നൽകുകയായിരുന്നു. കരുവാൾ മനയിൽ ജനിച്ചതിനാൽ പെൺകുഞ്ഞിന് കരുവാൾ ഭഗവതി എന്ന് പേരിട്ടു. കരുവാൾ ഭഗവതി വനത്തിൽ തന്നെ ദേവതയായി വാഴുകയായിരുന്നു. അവൾ മലനാട്ടിലാകെ സഞ്ചരിച്ചു. ആ യാത്രക്കിടയിൽ അത്ഭുതങ്ങൾ ഏറെ കാണിക്കാനും അവൾ തയ്യാറായിരുന്നു. പിന്നെ മന്ത്രശാലകളിൽ കരുവാൾ ഭഗവതിയെ തെയ്യക്കോലമായി കെട്ടിയാടുന്ന നിലയുണ്ടായി. കരുവാൾ ഭഗവതിയെക്കുറിച്ചും പല തെയ്യങ്ങളെക്കുറിച്ചും പൊതുവെയുള്ള ഐതിഹ്യം പോലെ ഇവിടെയും വേറെ കഥകളുണ്ട്. ഇതിലൊന്ന് കണ്ണൂർ ജില്ലയിലെ കാട്ടുമാട് ഇല്ലം എന്ന ബ്രാഹ്‌മണ കുടുംബവുമായി ബന്ധപ്പെട്ടതാണ്. ഏറെ സമ്പന്നമായ കുടുംബം സർവ പ്രതാപത്തോടെയും ജീവിക്കുകയായിരുന്നു. പക്ഷേ തിരുമേനിക്ക് കുട്ടികളുണ്ടായിരുന്നില്ല. തിരുമേനിയും പത്നിയും സന്താനഭാഗ്യം ലഭിക്കാനായി എല്ലായിടത്തും പോയി പ്രാർത്ഥിക്കുകയുണ്ടായി. ഇവരുടെ പ്രാർത്ഥനയിൽ പരമശിവൻ ഏറെ സംതൃപ്‌തനായി. ഇതോടെയാണ് തിരുമേനിക്ക് ഒരു പെൺകുഞ്ഞ് പിറക്കുന്നത്. ഈ കുഞ്ഞ്‌ മറ്റു കുട്ടികളിൽ നിന്നും ഭിന്നമായി അത്ഭുതങ്ങൾ കാണിച്ചു തുടങ്ങി. പിന്നീട് ഇവൾ ദൈവക്കരുവായി അവതരിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതോടെ മലനാട്ടിൽ കരുവാൾ ഭഗവതിയായി മാറി എന്നതാണ് മറ്റൊരു ഐതിഹ്യം. എന്തായാലും കരുവാൾ ഭഗവതിയുടെ വേഷവിധാനവും മറ്റു ചമയങ്ങളും തന്നെയാണ് ഈ തെയ്യക്കോലത്തെ ശ്രദ്ധേയമാക്കുന്നത്. l

Hot this week

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

Topics

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...
spot_img

Related Articles

Popular Categories

spot_imgspot_img