കാട്ടുമൂർത്തി

പൊന്ന്യം ചന്ദ്രൻ

കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി, എലത്തൂർ എന്നിവിടങ്ങളിലും കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടും കെട്ടിയാടുന്ന തെയ്യമാണ് കാട്ടുമൂർത്തി. തെയ്യങ്ങളുടെ രൂപങ്ങളിലും അവതരണത്തിലും പൊതുവെ കാണുന്ന പ്രത്യേകത അത് ഏറെ അക്രമോൽസുകതമെന്നപോലെ ചാടിവീഴുന്നതും ചടുലത നന്നായി പ്രകടമാക്കുന്നതുമാണ്. നാടോൽ ഭഗവതിക്കാവിലും കെട്ടിയിറങ്ങുന്ന ഈ തെയ്യത്തിന്റെ രൂപത്തിൽതന്നെ പ്രത്യേകത കാണാം. ദുരിതങ്ങളെയും മറ്റു പ്രയാസങ്ങളെയും നേരിടാൻ പ്രയാസം അനുഭവിക്കുന്ന ജനത അനുഭാവപൂർണമായ സഹായം എവിടുന്നാണ് ലഭിക്കുക അവിടെ കേണപേക്ഷിക്കുന്ന നില സ്വാഭാവികമാണ്‌. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ജനങ്ങളിൽ ഭക്തിയും ഭയവും ഉണ്ടാക്കാൻ പാകത്തിലാണ് ഇതിന്റെ അവതരണം. കാട്ടു പോതി എന്ന പേരിലും ഈ തെയ്യം അറിയപ്പെടുന്നു. ജനങ്ങൾക്കു പരിഭവം പറഞ്ഞു പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ കഴിയും എന്നതിനാൽ ഈ തെയ്യം കാവൽ ദൈവമായും അറിയപ്പെടുന്നു. കാട്ടുമൂർത്തി എന്ന തെയ്യം ആചാരപരമായ കാര്യങ്ങളെല്ലാം അനുഷ്ഠിച്ചുകൊണ്ടുതന്നെയാണ് കെട്ടിയാടുന്നത്. മറ്റു ഏതു തെയ്യത്തേക്കാളും ദ്രുതവേഗം ഇതിന്റെ പ്രത്യേകതയാണ്. വനദേവതയായി പരിഗണിക്കുന്ന ഈ തെയ്യം കാടിന്റെ സംരക്ഷകയായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. ഈ തെയ്യം അവതരണത്തിനിടയിൽ നൃത്തം കൂടി അനുവർത്തിക്കുന്നു എന്നത് അവതരണകാര്യത്തിൽ മറ്റു തെയ്യങ്ങളിൽ നിന്നും പ്രത്യേകതയുള്ളതാണ്. അത്തോളി മനയ്ക്കലിലെ കാട്ടുമൂർത്തി ഈ നിലയിൽ എല്ലാ സാവിശേഷതയോടെയും കെട്ടിയാടുന്നുണ്ട്. ശിവപാർവതിമാരുടെ അംശമായി വിശ്വസിക്കുന്ന ഈ തെയ്യം കെട്ടിയാടുമ്പോഴുള്ള ഉറഞ്ഞുതുള്ളലിനനുസരിച്ച്‌ പക്കമേളക്കാരും അവരുടെ മേളക്കൊഴുപ്പ് പാരമ്യത്തിൽ എത്തിക്കാറുണ്ട്. l

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 36

ലെനിൻ രക്തദാഹിയായിരുന്നില്ല  ‘‘1905ലെ വിപ്ലവത്തിനുശേഷം, 15 കോടി ജനങ്ങൾക്കെതിരെ നിരന്തരം അക്രമം...

തൊഴിലാളികളുടെ സ്വയം നിയന്ത്രിത സംരംഭങ്ങൾ നല്ലൊരു ബദലല്ലേ?

  സമ്പത്ത് ഏതാനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ, സാമ്പത്തിക അധികാരത്തോടൊപ്പം രാഷ്ട്രീയ...

പ്രകൃതിയിലെ വിസ്മയങ്ങൾ – ഊർപ്പണപുഷ്പം

Caesarweed എന്നും Congo jute എന്നും പേരുകളുള്ള ഊർപണം (Urena lobata)...

നിറങ്ങൾ തൻ നൃത്തം – മനീഷ് ഡേ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1909...

കലാലയങ്ങളിലെ സംഘിരാഷ്ട്രീയം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി കലാശാലാ ക്യാംപസുകളുടെ ജനാധിപത്യമര്യാദകൾക്ക് ആർ...

Topics

ഗ്യാനേഷ് കുമാറും മോഷ്ടിച്ചെടുത്ത ജനവിധിയും

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ...

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...
spot_img

Related Articles

Popular Categories

spot_imgspot_img