തമ്മിൽ തല്ലാൻ തൊഴിലാളിവർഗത്തിനു നേരമില്ല

വിജയ്‌ പ്രഷാദ്‌

ഇന്ത്യ

ടതുപക്ഷ ഐക്യം ഉണ്ടാകണമെന്ന ആശയം അമൂർത്തമായ ഒരു ധാർമിക ആഗ്രഹപ്രകടനമല്ല, മറിച്ച്‌ മൂർത്തമായ ഒരു രാഷ്‌ട്രീയ അനിവാര്യതയാണ്‌. ആഴമേറിയ മുതലാളിത്ത പ്രതിസന്ധിയുടെയും വ്യാപകമായിക്കൊണ്ടിരിക്കുന്ന അസമത്വത്തിന്റെയും സാമ്രാജ്യത്വ യുദ്ധത്തിന്റെയും പാരിസ്ഥിതിക ദുരന്തങ്ങളുടെയും ജനാധിപത്യ അവകാശങ്ങൾക്കും തൊഴിലവകാശങ്ങൾക്കും നേരെ നിന്തരം നടക്കുന്ന കടന്നാക്രമണങ്ങളുടെയും കാലത്ത്‌ ഇടതുപക്ഷം ശിഥിലമായിരിക്കുന്നത്‌, ഈ സമൂഹത്തെ പരിവർത്തനപ്പെടുത്താൻ ശേഷിയുള്ള ഒരേയൊരു സാമൂഹികശക്തിയെയാണ്‌ തൊഴിലാളിവർഗത്തെയാണ്‌ ദുർബലപ്പെടുത്തുന്നത്‌. അതുകൊണ്ട്‌ ഈ കാലഘട്ടത്തിലെ ഇടതുപക്ഷ ശക്തികളുടെയാകെ പരമപ്രധാനമായ കർത്തവ്യമാണ്‌ തൊഴിലാളിവർഗത്തിന്റെ ഐക്യവും ആശയവ്യക്തതയും ആത്മവിശ്വാസവും ശക്തിപ്പെടുത്തുകയെന്നത്‌.

ലെബനൻ

ഭരണവർഗങ്ങൾ സുസംഘടിതരായിരിക്കെ തൊഴിലാളിവർഗത്തിന്റെ ഐക്യം അനുപേക്ഷണീയമാണ്‌. മൂലധനം അതിർത്തികൾ കടന്ന്‌ അനായാസം സഞ്ചരിക്കുന്നു; ഭരണകൂടം അടിച്ചമർത്തലിനെയും അവകാശങ്ങൾ കവർന്നെടുക്കുന്നതിനെയും ഏകോപിപ്പിക്കുന്നു; ശക്തമായ മാധ്യമങ്ങളിലൂടെയും സ്ഥാപനപരമായ നെറ്റ്‌വർക്കുകളിലൂടെയും പിന്തിരിപ്പൻ പ്രത്യയശാസ്‌ത്രങ്ങൾ വിശദീകരിക്കപ്പെടുന്നു, അതാവർത്തിക്കപ്പെടുന്നു. കേന്ദ്രീകൃതവും കരുത്തുറ്റതുമായ അധികാരഘടനയ്‌ക്കെതിരെ ശിഥിലീകൃതവും ചേരിതിരിഞ്ഞു നിൽക്കുന്നതുമായ ഇടതുപക്ഷസംഘടനകൾക്ക്‌ തൊഴിലാളികളെയും കർഷകരെയും ഫലപ്രദമായി സംരക്ഷിക്കാൻ കഴിയില്ല; സമൂഹത്തെയാകെ മാറ്റിമറിക്കുന്നതിനുള്ള ഒരു പരിപാടി മുന്നോട്ടുവയ്‌ക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാൻ പോലുമാവുകയുമില്ല. തൊഴിലാളികൾ കൂട്ടായിട്ടാണ്‌ ചൂഷണം നേരിടുന്നത്‌; അതുകൊണ്ടുതന്നെ അതിനോടുള്ള അവരുടെ പ്രതികരണവും കൂട്ടായിട്ടായിരിക്കണം.

ഇത്തരമൊരു കാഴ്‌ചപ്പാട്‌ മുന്നോട്ടുവെയ്‌ക്കുമ്പോൾ അതിനർഥം രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാകണമെന്നല്ല. എക്കാലത്തും വൈവിധ്യമാർന്ന പാരന്പര്യങ്ങളും വിശകലനങ്ങളും തന്ത്രപരമായ കാഴ്‌ചപ്പാടുകളും ഉൾക്കൊള്ളുന്നതാണ്‌ ഇടതുപക്ഷം. പരിപാടി, തന്ത്രം, അടവ്‌ എന്നിവയിലെല്ലാം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികമായും അനിവാര്യവുമാണ്‌; പലപ്പോഴും അത്‌ ആരോഗ്യകരവുമാണ്‌. ഗൗരവപൂർണമായ രാഷ്‌ട്രീയ പ്രശ്‌നങ്ങളിന്മേൽ സംവാദം അവശ്യം വേണ്ടതാണ്‌. എന്നാൽ ഇത്തരം അഭിപ്രായഭിന്നതകൾ സ്‌തംഭനാവസ്ഥയിലാകുന്നതിനോ പരസ്‌പരം ഇല്ലാതാക്കുന്നതിനോ ഇടയാക്കുന്നവയായി മാറരുത്‌. തൊഴിലാളിവർഗത്തിന്റെ വിശാലമായ സമരങ്ങളെ തകർക്കാതെതന്നെ, അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനൊപ്പം യോജിച്ച്‌ പ്രവർത്തിക്കാനുള്ള വഴികൾ കണ്ടെത്തുകയെന്നതാണ്‌ കടമ.

ബൊളീവിയ

പുരോഗമനപ്രസ്ഥാനങ്ങളുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു പാഠമുണ്ട്‌: സന്പൂർണമായ പ്രത്യയശാസ്‌ത്ര യോജിപ്പിനെക്കാൾ പലപ്പോഴും ഏറെ നിർണായകമായത്‌ പ്രവർത്തനത്തിലെ ഐക്യമാണ്‌. സമരങ്ങളിലൂടെ തന്നെയാണ്‌ തൊഴിലാളികൾ അത്‌ പഠിക്കുന്നത്‌. സ്വകാര്യവൽക്കരണത്തിനും ഫാസിസത്തിനും യുദ്ധത്തിനും യൂണിയനുകൾക്കുനേരെയുള്ള ആക്രമണങ്ങൾക്കുമെതിരെയും ഭൂമിക്കും കൂലിക്കും പാർപ്പിടത്തിനും ആത്മാഭിമാനത്തിനും വേണ്ടിയും ഇടതുപക്ഷ സംഘടനകൾ ഒരുമിച്ചുനിന്ന്‌ പൊരുതുമ്പോൾ അവ വിജയം ഉറപ്പാക്കുക മാത്രമല്ല തൊഴിലാളികളിൽ ആത്മവിശ്വാസം ശക്തിപ്പെടുത്തുകയുമാണ്‌. ബഹുജന മുന്നേറ്റങ്ങളിൽനിന്നും തൊഴിലാളിവർഗ സമൂഹങ്ങളിൽനിന്നും അകന്നുനിന്ന്‌ നടത്തുന്ന അനന്തമായ വാദപ്രതിവാദങ്ങളെക്കാൾ വളരെയേറെ ഫലപ്രദമാണ്‌ ഒരുമിച്ച്‌ നിന്നുള്ള സമരങ്ങൾ സൃഷ്ടിക്കുന്ന രാഷ്‌ട്രീയവ്യക്തത.

വിഭാഗീയത (സെക്‌ടേറിയനിസം) ജനങ്ങളെ ദുർബലമാക്കുന്നു. ഒരു ഇടതുസംഘടന മറ്റൊരു ഇടതുസംഘടനയെ ഭിന്നാഭിപ്രായവും കാഴ്‌ചപ്പാടുമുള്ള സമരസഖാവെന്നതിലുപരി തങ്ങളുടെ പ്രഥമ ശത്രുവെന്ന നിലയിൽ കണക്കാക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ മൂലധനശക്തികളും പിന്തിരിപ്പൻ ശക്തികളും മാത്രമായിരിക്കും. അനന്തമായ ശിഥിലീകരണം സാധാരണക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു; അവരുടെ പങ്കാളിത്തത്തെ നിരുത്സാഹപ്പെടുത്തുന്നു; അവരിൽ രാഷ്‌ട്രീയത്തോടുതന്നെ വെറുപ്പുണ്ടാക്കുന്നതിന്‌ ഇടയാക്കുന്നു. തൊഴിലാളിവർഗത്തിന്‌ സംഘടനാപരമായ നേട്ടമുണ്ടാക്കുന്നതിന്‌ പരസ്‌പരം എതിരിടുന്ന ബാനറുകൾ ആവശ്യമില്ല; കൂട്ടായ കരുത്ത്‌ വർധിപ്പിക്കുന്നതിന്‌ ശേഷിയുള്ള ഉപകരണങ്ങളാണ്‌ തൊഴിലാളിവർഗത്തിനു വേണ്ടത്‌.

അതുകൊണ്ട്‌ പക്വതയുള്ള ഇടതുപക്ഷ രാഷ്‌ട്രീയത്തിനുവേണ്ടത്‌ വിയോജിപ്പുകളിലും യോജിച്ചുനിൽക്കാൻ വേണ്ട അച്ചടക്കമാണ്‌. വിയോജിപ്പുകൾ പ്രസക്തമായിരിക്കുമ്പോഴും തന്ത്രത്തിന്റെ കാര്യത്തിൽ വ്യക്തത വേണ്ടപ്പോഴും, അപ്പോൾതന്നെ ചർച്ചയുണ്ടാവണം. സ്ഥിരമായി തുടരുന്ന പൊതുമണ്ഡലത്തിലെ പോരടിക്കൽ ആകാൻ പാടില്ല അത്‌. അടവുപരവും പരിപാടിപരവുമായ ഭിന്നാഭിപ്രായങ്ങളെ ഗൗരവപൂർവവും അതേസമയം ക്ഷമയോടുകൂടിയും സമീപിക്കേണ്ടതാണ്‌; സദാ ചോദിച്ചുകൊണ്ടിരിക്കേണ്ട ഒരു ചോദ്യം ഈ ഭിന്നാഭിപ്രായങ്ങൾ ജനങ്ങളുടെ ഐക്യത്തെയും അവരെ ബോധ്യത്തെയും മുന്നോട്ടു കൊണ്ടുപോകുകയാണൊ സഹായിക്കുകയാണോ അതിനെ തടസ്സപ്പെടുത്തുകയാണോ എന്നതാണ്‌. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത്‌ ലഘുവായ ഒരു തത്വമായിരിക്കണം: പ്രവർത്തനത്തിൽ ഐക്യമുന്നണി ആവുക, ആവശ്യമായി വരുമ്പോൾ മാത്രം വിയോജിക്കുക.

ദക്ഷിണാഫ്രിക്ക

തങ്ങളുടെ രാഷ്‌ട്രീയ വ്യക്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ ആസന്നമായ സമരപോരാട്ടങ്ങളിൽ യോജിച്ച്‌ പ്രവർത്തിക്കുന്നതിന്‌ വിവിധ ഇടതുപക്ഷ വിഭാഗങ്ങളെ സാധ്യമാക്കുന്നുവെന്നതുകൊണ്ടുതന്നെ കൃത്യമായും ഐക്യമുന്നണി അനിവാര്യമായിരിക്കുന്നു. ഇത്തരത്തിൽ യോജിച്ച്‌ മുന്നേറുന്നതുകൊണ്ട്‌ പ്രത്യയശാസ്‌ത്രപരമായ വേർതിരിവുകൾ ഇല്ലാതാകുന്നില്ല; സങ്കുചിതമായ സംഘടനാമത്സരങ്ങൾക്കുപരിയായി അത്‌ തൊഴിലാളിവർഗത്തിന്റെ താൽപര്യങ്ങളെ പ്രതിഷ്‌ഠിക്കുന്നു. തൊഴിലാളികൾക്ക്‌ ആത്മവിശ്വാസം ലഭിക്കുന്നത്‌. കൂട്ടായ്‌മയുടെ കരുത്ത്‌ കാണുമ്പോഴാണ്‌, ഭിന്നിച്ചുനിൽക്കുമ്പോഴല്ല.

ഇടതുപക്ഷം ഇന്ന്‌ ഈ ഉത്തരവാദിത്വം നിർവഹിക്കുന്നതിനുള്ള ആവേശം വീണ്ടെടുക്കണം. ഓരോ സംഘടനയും ഓരോ പ്രവൃത്തി ഓരോ യൂണിയനും ഓരോ പ്രസ്ഥാനവും തങ്ങളുടെ നടപടി അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യം കെട്ടിപ്പടുക്കാനും അവരിൽ ആത്മവിശ്വാസം സൃഷ്ടിക്കാനും രാഷ്‌ട്രീയബോധം വളർത്താനും സഹായിക്കുന്നതാണോയെന്ന്‌ സ്വയം ചോദിച്ചുകൊണ്ടേയിരിക്കണം. ലക്ഷ്യം ഏകതാനത കൈവരിക്കലല്ല. പൊതുവായ സമരങ്ങൾ സംഘടിപ്പിക്കലാണ്‌. ഇത്തരത്തിലുള്ള ഐക്യമില്ലായെങ്കിൽ നമ്മുടെ കാലഘട്ടത്തിലെ പ്രതിസന്ധികൾ മൂലധനത്തിനും പിന്തിരപ്പന്മാർക്കും അനുകൂലമായി പരിഹരിക്കപ്പെടുന്നത്‌ തുടരും. നേരെമറിച്ച്‌ ഇത്തരമൊരു ഐക്യം ഉണ്ടാവുകയാണെങ്കിൽ ജനാധിപത്യപരവും സോഷ്യലിസ്റ്റും മാനവികതയെ ആധാരമാക്കിയുള്ളതുമായ ഒരു ഭാവി ഉയർന്നുവരുന്നതിനുള്ള സാധ്യതയുണ്ടാകും.

ഇടതുപക്ഷം കൂട്ടായ മുന്നേറ്റത്തിന്‌ തയ്യാറാവണം എന്നാണ്‌ ലോകം ആവശ്യപ്പെടുന്നത്‌. തമ്മിൽതല്ലാൻ തൊഴിലാളിവർഗത്തിന്‌ തെല്ലും നേരമില്ല. അവരുടെ ജീവിതംതന്നെ അപകടത്തിലാണ്‌. l

Hot this week

ലാവ്‌ലിൻ മുതൽ എക്‌സാലോജിക്‌ വരെ

ഈ ലോകത്ത്‌ കമ്യൂണിസം എന്ന ആശയം ഉരുവംകൊണ്ടതുമുതൽ ആ ആശയവും അതിന്റെ...

മോദിവാഴ്‌ചയിൽ അട്ടിമറിക്കപ്പെടുന്ന പരീക്ഷ സമ്പ്രദായം

കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്‌ കനത്ത ആഘാതമേൽപിച്ച രണ്ടു സംഭവങ്ങളാണ്‌ സമീപകാലത്ത്‌ അരങ്ങേറിയത്‌. ഒന്ന്‌...

മോസ്‌കോയിൽ പെയ്ത മഴയും പിന്നെ സ്റ്റാലിനും നെഹ്‌റുവിന്റെ വിശ്വചരിത്രാവലോകനവും

സോവിയറ്റ് യൂണിയനെയും സ്റ്റാലിനെയും നിയമസഭയിൽ ആക്ഷേപിക്കുകയും കമ്യൂണിസ്റ്റ് വിരോധംകൊണ്ട് ഉറഞ്ഞുതുള്ളുകയും ചെയ്ത...

ഹിമാചൽപ്രദേശിൽ സിപിഐഎമ്മിന്‌ മുന്നേറ്റം

ഹിമാചൽപ്രദേശിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ മെയ്‌ 17ന്‌ നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ സംസ്ഥാന...

ഇ ഡി റെയ്‌ഡിനെതിരെ ദേശവ്യാപക പ്രതിഷേധം

ബിജെപിയും കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും തങ്ങളുടെ രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ...

Topics

ലാവ്‌ലിൻ മുതൽ എക്‌സാലോജിക്‌ വരെ

ഈ ലോകത്ത്‌ കമ്യൂണിസം എന്ന ആശയം ഉരുവംകൊണ്ടതുമുതൽ ആ ആശയവും അതിന്റെ...

മോദിവാഴ്‌ചയിൽ അട്ടിമറിക്കപ്പെടുന്ന പരീക്ഷ സമ്പ്രദായം

കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്‌ കനത്ത ആഘാതമേൽപിച്ച രണ്ടു സംഭവങ്ങളാണ്‌ സമീപകാലത്ത്‌ അരങ്ങേറിയത്‌. ഒന്ന്‌...

മോസ്‌കോയിൽ പെയ്ത മഴയും പിന്നെ സ്റ്റാലിനും നെഹ്‌റുവിന്റെ വിശ്വചരിത്രാവലോകനവും

സോവിയറ്റ് യൂണിയനെയും സ്റ്റാലിനെയും നിയമസഭയിൽ ആക്ഷേപിക്കുകയും കമ്യൂണിസ്റ്റ് വിരോധംകൊണ്ട് ഉറഞ്ഞുതുള്ളുകയും ചെയ്ത...

ഹിമാചൽപ്രദേശിൽ സിപിഐഎമ്മിന്‌ മുന്നേറ്റം

ഹിമാചൽപ്രദേശിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ മെയ്‌ 17ന്‌ നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ സംസ്ഥാന...

ഇ ഡി റെയ്‌ഡിനെതിരെ ദേശവ്യാപക പ്രതിഷേധം

ബിജെപിയും കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും തങ്ങളുടെ രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ...

അടിമുടി ആഘോഷം

തിയറ്ററിൽ ആഘോഷമായി കാണാൻ കഴിയുന്ന സ്വഭാവത്തിലുള്ള സിനിമയാണ്‌ അതിരടി. ബേസിൽ ജോസഫ്,...

ബോംബെ പ്ലാനും പൊതുമേഖലയും

ബോംബെ പ്ലാൻ ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമ്പത്തിക വളർച്ച എങ്ങനെയായിരിക്കണം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 28

ജർമനിയിലൂടെ പെട്രോഗ്രാഡിൽ ‘‘ഒരു വിപ്ലവപരമ്പരയ്‌ക്ക്‌ തുടക്കംകുറിച്ചതിന്റെ വലിയ അംഗീകാരം റഷ്യൻ തൊഴിലാളിവർഗത്തിനാണ്‌ ലഭിച്ചത്‌;...
spot_img

Related Articles

Popular Categories

spot_imgspot_img