8 വർഷങ്ങൾക്ക് ശേഷവും ‘തുമ്പട്’ നമ്മളെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട് ?

നിഷ അജിത്

2018 അവസാനത്തോടെ തിയറ്റർ റിലീസായ ‘തുമ്പട് ‘എന്ന ഹിന്ദിചലച്ചിത്രം ഭാവനയും ,കാല്പനികതയും ചേർത്ത് Period – Horror വിഭാഗത്തിൽ ഉൾക്കൊള്ളിക്കാവുന്ന സിനിമയാണ്. റാഹി അനിൽ ബർവെ , ആദേശ് പ്രസാദ് എന്നീ സംവിധായകരുടെ കൂട്ടായ-ഭംഗിയുള്ള ഒരു സൃഷ്ടി. യഥാർത്ഥത്തിൽ മഹാരാഷ്ട്രയിൽ ഇന്നും നിലകൊള്ളുന്ന ഒരു പ്രദേശമാണ് തുമ്പട് . അവിടുത്തെ പ്രാദേശികജനത കാലാകാലങ്ങളായി പാടിപതിഞ്ഞു പഴകിയ ഒരു നാടോടിക്കഥയാണ് തുമ്പട് എന്ന ഈ ചിത്രം മുന്നോട്ടു വയ്ക്കുന്നതും.

മൂന്ന് ഘട്ടങ്ങളിലായാണ് ഈ ചിത്രം പ്രേക്ഷകനോട് സംവദിക്കുന്നത് . അല്പം ഭീതിയുളവാക്കുന്ന , രഹസ്യമയമായ ഒരു കഥാപരിസരമാണ് ചിത്രത്തിൽ (ഒരുപക്ഷെ കഥയിലും) ഉള്ളത് .ശക്തമായ പ്രതീകങ്ങളാലും , പ്രകൃതിഭാവങ്ങളാലും തുമ്പട് എന്ന പ്രദേശമോ അതോ അതിലും മികവാർന്ന സങ്കല്പമോ നമ്മുടെ മനസ്സിൽ നിന്നും ഉടനെയെങ്ങും ഇറങ്ങിപ്പോരില്ല . അത്ര ആഴത്തിൽ തന്നെ, വളരെ സജീവമായി ആ രംഗങ്ങൾ നമ്മിൽ പതിയുന്നുണ്ട്. എന്നും എപ്പോഴും മഴ പെയ്‌തു കൊണ്ടേയിരിക്കുന്ന തുമ്പട് , നായകൻ ബാല്യം ചിലവഴിച്ച വീടും അതിന്റെ അന്തരീക്ഷവും ,അവന്റെ ശാപം കിട്ടിയ വൈരൂപ്യം നിറഞ്ഞ ചങ്ങലയിൽ കിടക്കുന്ന വൃദ്ധയും അവരിൽ വർഷങ്ങൾക്കു ശേഷം വീണ്ടും സംഭവിക്കുന്ന രൂപവും നിധിയിരിക്കുന്ന പഴയ കെട്ടിടവും കിണറും രക്തമയമാർന്ന ഗർഭമുറിയുമൊക്കെ പ്രേക്ഷന്റെ ഉള്ളറകളിലേക്ക് ഇറങ്ങി പോകുന്നു. ഈ ചിത്രം ഭീതിയെക്കാളുപരി അതിൽ ഒളി‍ഞ്ഞിരിക്കുന്ന നിഗൂഢതയാലാകണം പ്രേക്ഷകമനസ്സിൽ കൂടുതൽ സ്ഥാനം നേടുക .

കഥ തുടങ്ങുന്നത് 1918 കളിലാണ്. വെറുക്കപ്പെട്ടവനും ആരാധനായോഗ്യനുമല്ലാത്ത ഹസ്തർ എന്ന സത്വത്തെ ആരാധിക്കുക വഴി തുമ്പട് എന്ന ഗ്രാമം തന്നെ ശാപഗ്രസ്തമാണ് . തുംബഡിനു മേൽ നിർത്താതെ പെയ്യുന്ന മഴ പ്രതീകവൽക്കരിക്കപ്പെട്ടിരിക്കുന്നത് അങ്ങനെയാണ് .ചിത്രം തുടങ്ങുമ്പോൾ കഥയിലെ നായകനായ വിനായകന് ഏതാണ്ട് 12 -13 വയസ്സ് പ്രായം തോന്നിക്കുന്നുണ്ട് .കഥയുടെ ആദ്യ 10 മിനിറ്റുകൾക്കുള്ളിൽ തന്നെ ചങ്ങലയിൽ കിടക്കുന്ന, പ്രായം തിട്ടപ്പെടുത്താനാകാത്ത വൃദ്ധയുമായ് ഒരു മാരകമായ ഏറ്റുമുട്ടൽ സംഭവിക്കുന്നുണ്ട് വിനായകന്. അല്പം വൈകിയാണെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ അവരെ ജയിക്കാൻ ഉപയോഗിക്കുന്ന വാചകത്തിനാൽ അവൻ സ്വയരക്ഷ നേടുന്നു . കണ്ട് കൊണ്ടിരിക്കെ ഒന്ന് വിയർത്തു പോകാനുള്ള ചേരുവകൾ എല്ലാം കൃത്യമായി ചേർത്തിട്ടുണ്ട് ഇതിൽ. ഇനിയും സംഭ്രമിക്കാനുള്ള മണിക്കൂറുകളിലെ ടെൻഷൻ പകരുന്ന രംഗങ്ങളിൽ ആദ്യത്തേതാണിന്നതെന്ന് ഓർക്കുക .ആ പ്രായം വരെയാണ് വിനായകൻ തുംബടിൽ ജീവിക്കുന്നത് . പിന്നീട് വൈകാരികമായ ചില കാരണങ്ങളാൽ വിനായകൻ അമ്മയോടൊപ്പം അവിടം വിട്ടുപോവുകയാണ് .അമ്മയിൽ നിന്നാകണം അവൻ , അമ്മ ജോലി ചെയ്തിരുന്ന ധനാഡ്യനായ ‘സർക്കാരി’ന്റെ വീട്ടിലെ കുഴിച്ചുമൂടപെട്ട നിലയിലുള്ള നിധിയെപ്പറ്റിയും ,നിധി കാക്കുന്ന ഹസ്തർ എന്ന ഭക്ഷണപ്രിയനും , വെറുക്കപെട്ടവനുമായ ഒരു അവതാരത്തെ പറ്റിയും അറിയുന്നതും. ജനിച്ചനാട് വിട്ടു പോകുമ്പോഴും അവൻ നിധിയെപ്പറ്റി ആശങ്കാകുലനാകുന്നുണ്ട് .

15 വർഷങ്ങൾക്കു ശേഷം ദാരിദ്ര്യത്താൽ വശപ്പെട്ടാകണം അവൻ വീണ്ടും തുംബടിൽ, ആ വൃദ്ധയെ അടക്കം ഉപേക്ഷിച്ചിട്ട് പോയ ഗുഹപോലെയുള്ള, പേടിപ്പെടുത്തുന്ന അതേ വീട്ടിലേക്കു കയറി വരുന്നത് . ശാപം മൂലം വികൃതമാക്കപ്പെട്ട ആ രൂപം കഴിഞ്ഞ കാലയളവിനാൽ കൂടുതൽ ഭീമത്സമായി തീർന്നിട്ടുണ്ട് . അവരിൽ നിന്ന് നിന്ന് മാത്രമേ തന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്കുള്ള വഴി കണ്ടെത്താൻ കഴിയൂ എന്നറിവുള്ള വിനായകൻ ആ രൂപവുമായി സംഭാഷണം തുടങ്ങുന്നു. നിധിയിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്നതോടൊപ്പം തന്നെ ഹസ്തറിന്റെ ഉഗ്രശാപത്തെപറ്റിയും ഓർമപ്പെടുത്തുന്നു അവർ .ഈ രംഗങ്ങൾ പ്രേക്ഷകരെ ഏതു മനസികാവസ്ഥയിലേക്കാണ് എത്തിക്കുക എന്ന് തീർച്ചയായും നിശ്ചയം പോരാ .

ഭക്ഷണപ്രിയനായ ഹസ്തറിന്റെ ശ്രദ്ധ തിരിക്കാൻ ധാന്യമാവുകളാൽ ഉണ്ടാക്കുന്ന കൊച്ചു കൊച്ചു ഭക്ഷണരൂപവുമായാണ് അവൻ എന്നും നിധിവേട്ടക്കൊരുങ്ങുന്നത് . സ്വയം ഒരു സംരക്ഷിത വലയത്തിൽ നിന്ന് കൊണ്ട് ,ആ ഭീകരരൂപിക്ക്‌ ഭക്ഷണം എറിഞ്ഞു കൊടുക്കുകയും , അത്രയും
കുറഞ്ഞ സമയം കൊണ്ട് ഹസ്സ്തറിന്റെ അരയിൽ കെട്ടി വെച്ചിരിക്കുന്ന പൊൻനാണയസഞ്ചിയിൽ നിന്നും തട്ടിയെടുക്കാൻ സാധിക്കുന്ന പത്തോ പന്ത്രണ്ടോ നാണയങ്ങൾ തരപ്പെടുത്താലും മാത്രമാണ് ഓരോ വേട്ടയിലും അവനു സാധിക്കുക .അല്ലാത്ത പക്ഷം അവനെയും ഹസ്തർ ആക്രമിച്ചു ശാപഗ്രസ്തനാക്കും …നൂറ്റാണ്ടുകളോളം നീളുന്ന ശാപം .ഇങ്ങനെ ഓരോ തവണയും കൈക്കലാക്കുന്ന നാണയങ്ങൾ അവന്റെ ജീവിതത്തെ അസൂയയുണർത്തും വിധം മെച്ചപ്പെടുത്തുന്നുണ്ട് . കൂടെ അവന്റെ നാട്ടുകാരനായ രാഘവന്റെ മനസ്സിൽ സംശയത്തിന്റെ നിഴലുകളും വീഴ്ത്തുന്നു. ഒരിക്കൽ ഇയാൾ വിനായകനെ ചതിയിൽ പെടുത്തി നിധി കൈക്കലാക്കാൻ തുംബടിലെത്തുന്നുണ്ട് .പക്ഷെ കാര്യങ്ങൾ മനസ്സിലാക്കുന്ന വിനായകൻ മറ്റൊരു കള്ളക്കളിയിലൂടെ രാഘവനെ ഹസ്തറിന്‌ സമർപ്പിച്ചു മടങ്ങുകയാണ് . വിനായകന്റെ പുഷ്‌കരകാലം ഒളിമങ്ങാതെ കാലങ്ങളോളം തുടരുന്നുവെങ്കിലും ,പിടിച്ചു നിർത്താനാകാത്ത കാലം , വിനായകനിലും ശാരീരികമായ മാറ്റങ്ങൾ കൊണ്ട് വരുന്നു .തുടർന്ന് ഏതാണ്ട് 13 -14 വയസ്സു പ്രായമുള്ള പാണ്ഡുരംഗൻ എന്ന മകനിലേക്കും അയാൾ ഈ അപകടം നിറഞ്ഞ മാർഗം പകർന്നു നൽകുകയാണ് . പരീക്ഷണാടിസ്ഥാനത്തിൽ മകനെയും കൂട്ടി നടത്തുന്ന ആദ്യശ്രമം തന്നെ മകന്റെ ജീവനെടുക്കും വിധത്തിൽ കലാശിക്കേണ്ടതായിരുന്നെങ്കിലും ,ഭാഗ്യവശാൽ രണ്ടുപേരും ജീവനോടെ ആ നശിച്ച കോട്ടയിൽ നിന്നും രക്ഷപെടുന്നു . എങ്കിലും പക്വതയില്ലാത്ത മകന്റെ അടുത്ത ചോദ്യത്തിൽ വഴുതിവീഴുന്ന വിനായകൻ ഒടുവിൽ ആ തീരുമാനം കൈകൊള്ളുകയാണ് .എണ്ണത്തിൽ കൂടുതൽ ഭക്ഷണവുമായി ഹസ്തറിനെ സമീപിക്കുക . അനഗ്നെ കൂടുതൽ നേരം തങ്ങളിൽ നിന്നും അവന്റെ ശ്രദ്ധ വ്യതിചലിപ്പിക്കുക . അത്രയും ഭക്ഷണം തിന്നു തീർക്കുന്ന സമയം കൊണ്ട് കൂടുതൽ നാണയങ്ങൾ അവനിൽ നിന്നും തട്ടിയെടുക്കുക . അങ്ങനെ ഉറപ്പിച്ച പദ്ധതിയുമായി അവർ രണ്ടുപേരും വീണ്ടും ഗർഭമുറിയിലേക്കിറങ്ങുന്നു . ഹസ്തറിന്റെ ശ്രദ്ധ തിരിക്കാനായി ഒന്നിൽ കൂടുതൽ ഭക്ഷണം പുറത്തേക്കെടുക്കുന്നു . ദൗർഭാഗ്യമെന്നു പറയട്ടെ അതാ ഹസ്തറും രണ്ടാകുന്നു ..മൂന്നാകുന്നു .കൂടുതൽ എണ്ണം പുറത്തെടുക്കും തോറും ഹസ്തറും എണ്ണത്തിൽ പെരുകിക്കൊണ്ടേയിരിക്കുന്നു .അപകടം മണത്തറിയുന്ന വിനായകൻ ,പുത്രൻ പാണ്ഡുരംഗനെ രക്ഷപെടാൻ അനുവദിച്ചു കൊണ്ട് സ്വയം ദുർവിധി ഏറ്റുവാങ്ങുകയാണ് . ഗർഭഗൃഹത്തിൽ നിന്നും പുറത്തു വരുന്ന മകൻ പണസഞ്ചിയും നീട്ടിപിടിച്ചു അവന്റെ നേർക്കിഴയുന്ന അച്ഛന്റെ ഭീഭത്സരൂപം കണ്ടു മനംനൊന്ത്.. തന്റെ റാന്തൽവിളക്ക് അച്ഛന്റെ നേർക്കെറിഞ്ഞു ,അച്ഛന് മോക്ഷം നൽകികൊണ്ടു ആ നശിച്ച കെട്ടിടത്തിൽ നിന്നും എന്നെന്നേക്കുമായി പുറത്തേക്കു പോവുകയാണ് എന്ന് വേണമെങ്കിൽ ആ സാഹചര്യത്തിൽ നമുക്ക് അനുമാനിക്കാം.

വിനായകൻ എന്ന കഥനായകനായി ചിത്രത്തിന്റെ നിർമാതാവും കൂടിയായ സോഹം ഷാ ആണ് അഭിനയിച്ചിരിക്കുന്നത് . ഈ ചിത്രത്തെ നയിക്കുന്നതിനാവശ്യമായ വശ്യത അദ്ദേഹത്തിനുണ്ടെന്ന് നിസംശയം പറയാൻ തക്കവണ്ണമാണ് പ്രകടനവും . നിധി കൈക്കലാക്കാനുള്ള ഉൽക്കടമായ ആഗ്രഹത്തെ കണ്ണിലും ശരീരത്തിലും ഒരേപോലെ നിറച്ചു കൊണ്ടാണ് സോഹം ഷാ ചിത്രത്തിൽ തന്റെ ആദ്യസാന്നിദ്ധ്യം അറിയിക്കുന്നത് .

തുടർന്ന് ഒരേസമയം കോപാക്രാന്തനും പ്രേമപരവശനുമായ ഭർത്താവായും , മുള്ളിനെ മുള്ളു കൊണ്ടെടുക്കുന്ന കള്ളകച്ചവടക്കാരനായും, കാമത്താൽ ജീവിതം തന്നെ കൈവിട്ടു പോയേക്കാമായിരുന്ന ഒരു സാദാ പുരുഷനായും , അന്തമില്ലാത്ത ആ സമ്പാദ്യവും ,സൗഭാഗ്യവും തന്റെ പിന്മുറക്കാർക്കും ലഭിക്കണമെന്ന ഇച്ഛാശക്തിയോടെ കൃത്യമായ പരിശീലനം കൊടുക്കുന്ന വഴികാട്ടിയായും , ഒടുവിൽ മകന്റെ രക്ഷക്കായി സ്വയം ഇല്ലാതാകുന്ന സ്നേഹവാനായ അച്ഛനായുമൊക്കെ വിദ​ഗ്ധമായി സോഹം ഷാ അഭിനയിച്ചിരിക്കുന്നു. വളരെ അനായാസമായാണ് വിനായകനിലേക്കുള്ള ആ പരകായപ്രവേശം സോഹം ഷാ നടത്തിയിരിക്കുന്നത് .മകനായും , ഭാര്യയായും, വെപ്പാട്ടിയായും , കച്ചവടസുഹൃത്തായുമൊക്കെ വന്നു പോകുന്ന അഭിനേതാക്കളാരും തങ്ങളുടെ ഭാഗം മോശമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

തുമ്പട് കേവലം ഒരു പൗരാണിക കാല്പനിക കഥ മാത്രമല്ല പറയുന്നത് , മറിച്ചു ഈ ലോകവും , മനുഷ്യരും നില നിൽക്കുന്നിടത്തോളം കാലം, പ്രസക്തിയുള്ള ഒരു പൊള്ളുന്ന യാഥാർഥ്യമാണ് മുന്നോട്ടു വെക്കുന്നത് .ചിത്രം തുടങ്ങുന്നത് തന്നെ നമ്മുടെ രാഷ്ട്ര പിതാവിന്റെ മഹത്തായ ഈ വാക്യം തിരശീലയിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് .”The world has enough for everyone’s need, but not enough for everyone’s greed.” അത്യാഗ്രഹം ആപത്ക്കരമായ നാശത്തിലേക്കാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, വീണ്ടും വീണ്ടും നേടാനുള്ള.. ഒരിക്കലും അവസാനിക്കാതെ മനുഷ്യന്റെ ധനമോഹവും , അർഹതപെട്ടതിലും മുകളിലേക്കെത്തുമ്പോൾ സംഭവിച്ചേക്കാവുന്ന വീഴ്ച മൃത്യുഹേതുകമായി തീരുമെന്നുമുള്ള ഓര്മപ്പെടുത്തലുമാണ് തുമ്പട് എന്ന ഈ ചിത്രം .

പിൻകുറിപ്പ്‌ :
ശ്രീപദ് നാരായൺ പെൻഡ്‌സേ എന്ന മറാത്തി നോവലിസ്റ്റിന്റെ ‘തുമ്പഡ് ഛെ ഖോട് ‘ എന്ന കൃതിയിൽ നിന്നും പ്രേരിതനായ് ,18 ആം വയസ്സിലാണ് റാഹി അനിൽ ഈ ചിത്രത്തിനായി ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയാക്കുന്നതെങ്കിലും , നീണ്ട 15 വര്ഷങ്ങൾക്കൊടുവിലാണ് ചിത്രത്തിന്റെ ക്യാമറ വർക്കുകൾ തുടങ്ങുന്നത് . ഒന്നിലധികം തിരക്കഥാകൃത്തുക്കളുടെ പാടവം ഉൾക്കൊണ്ടു കൊണ്ട് തുടങ്ങിയ ഈ പ്രയത്നം , കലാസംവിധാനം , ഛായാഗ്രഹണം , ചിത്രസന്നിവേശം , സംഗീതസംവിധാനം , പ്രൊഡക്ഷൻ ഡിസൈനർ , VFX ടീം ,ഇത്തരമൊരു പീരീഡ് മൂവിക്കു വേണ്ട ഗവേഷക സംഘം , വസ്ത്രാലങ്കാരം എന്ന് വേണ്ട , ഓരോരുത്തർക്കും തങ്ങൾ ഉഴിഞ്ഞു വെച്ച ആ പത്തു വർഷത്തെകുറിച്ചഭിമാനിക്കാൻ തക്ക വക നൽകുന്നുണ്ട് .

Hot this week

ആർട്ടമിസ്സ് ദൗത്യങ്ങളും പുതിയ ബഹിരാകാശ മത്സരവും

  (ആർട്ടമിസ്സ് 2 ന്റെ വിജയകരമായ ചാന്ദ്രദൗത്യത്തിന്റെ പശ്ചാത്തലത്തിൽ, ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ  ബഹിരാകാശ...

അയോധ്യ ക്ഷേത്രക്കൊള്ളയും ബിജെപി സർക്കാരും

ആർഎസ്‌എസിന്റെയും അവരുടെ പരിവാർ സംഘടനകളുടെയും ജീർണമുഖം ഒരിക്കൽകൂടി വെളിവാക്കുന്നതാണ്‌ അയോധ്യയിലെ ശ്രീരാമക്ഷേത്രവുമായി...

മസാച്യുസെറ്റ്സ് നഴ്സുമാരുടെ പണിമുടക്ക്

മസാച്യുസെറ്റ്സിലെയും മിഷിഗണിലെയും നഴ്സുമാർ പണിമുടക്കിൽ ഏർപ്പെട്ടിരിക്കുന്നു. ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ‐ ബ്രിഗം...

ഇന്ത്യയുടെ ആത്മാവ്  തേടിയ  മാർക്സിസ്റ്റ് : കെ ദാമോദരനെ ഓർക്കുമ്പോൾ

ചില മനുഷ്യരുടെ ജീവിതം അവരുടെ കാലഘട്ടത്തിൽ അവസാനിക്കുന്നില്ല. അവർ എഴുതിയ പുസ്തകങ്ങളും...

ആരാണ് വർ​ഗ വഞ്ചകൻ ?

ഇതുവരെയുള്ള ലോകത്തിന്റെ എഴുതപ്പെട്ട ചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റ്...

Topics

ആർട്ടമിസ്സ് ദൗത്യങ്ങളും പുതിയ ബഹിരാകാശ മത്സരവും

  (ആർട്ടമിസ്സ് 2 ന്റെ വിജയകരമായ ചാന്ദ്രദൗത്യത്തിന്റെ പശ്ചാത്തലത്തിൽ, ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ  ബഹിരാകാശ...

അയോധ്യ ക്ഷേത്രക്കൊള്ളയും ബിജെപി സർക്കാരും

ആർഎസ്‌എസിന്റെയും അവരുടെ പരിവാർ സംഘടനകളുടെയും ജീർണമുഖം ഒരിക്കൽകൂടി വെളിവാക്കുന്നതാണ്‌ അയോധ്യയിലെ ശ്രീരാമക്ഷേത്രവുമായി...

മസാച്യുസെറ്റ്സ് നഴ്സുമാരുടെ പണിമുടക്ക്

മസാച്യുസെറ്റ്സിലെയും മിഷിഗണിലെയും നഴ്സുമാർ പണിമുടക്കിൽ ഏർപ്പെട്ടിരിക്കുന്നു. ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ‐ ബ്രിഗം...

ഇന്ത്യയുടെ ആത്മാവ്  തേടിയ  മാർക്സിസ്റ്റ് : കെ ദാമോദരനെ ഓർക്കുമ്പോൾ

ചില മനുഷ്യരുടെ ജീവിതം അവരുടെ കാലഘട്ടത്തിൽ അവസാനിക്കുന്നില്ല. അവർ എഴുതിയ പുസ്തകങ്ങളും...

ആരാണ് വർ​ഗ വഞ്ചകൻ ?

ഇതുവരെയുള്ള ലോകത്തിന്റെ എഴുതപ്പെട്ട ചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റ്...

രക്തപാനം : കെ ദാമോദരന്റെ അപൂർവ നാടകം

കേരളത്തിലെ കുടിയാൻ സമരങ്ങൾക്കും കർഷക സമരങ്ങൾക്കും കരുത്തു പകർന്ന "പാട്ടബാക്കി "ക്കു...

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

"മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും...
spot_img

Related Articles

Popular Categories

spot_imgspot_img