മോസ്‌കോയിൽ പെയ്ത മഴയും പിന്നെ സ്റ്റാലിനും നെഹ്‌റുവിന്റെ വിശ്വചരിത്രാവലോകനവും

കെ ടി കുഞ്ഞിക്കണ്ണൻ

സോവിയറ്റ് യൂണിയനെയും സ്റ്റാലിനെയും നിയമസഭയിൽ ആക്ഷേപിക്കുകയും കമ്യൂണിസ്റ്റ് വിരോധംകൊണ്ട് ഉറഞ്ഞുതുള്ളുകയും ചെയ്ത വി.ഡി.സതീശൻ ഫാസിസത്തെ പ്രതിരോധിക്കുകയും തോൽപിക്കുകയും ചെയ്ത മനുഷ്യരാശിയുടെ ചരിത്രത്തെയും രക്തസാക്ഷികളെയും തന്നെയാണ് അപമാനിച്ചിരിക്കുന്നത്. സോവിയറ്റ് യൂണിയനും സ്റ്റാലിനും ഹിറ്റ്‌ലറുമായി ചേർന്ന് ജൂതവേട്ടയ്ക്ക് നേതൃത്വം കൊടുത്തുവെന്നും ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിൽ ഒരുപങ്കുമില്ലെന്നുമുള്ള ആക്ഷേപം സതീശന്റെ ചരിത്രത്തെ സംബന്ധിച്ച അത്യന്തം ദയനീയമായ അജ്ഞതയെതന്നെയാണ് കാണിക്കുന്നത്. രണ്ട് കോടി എഴുപത് ലക്ഷം സോവിയറ്റ് മനുഷ്യർക്കാണ് രണ്ടാംലോക മഹായുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ചെമ്പടയുടെ അപ്രതിരോധ്യമായ പോരാട്ടവീര്യത്തിനുമുമ്പിലാണ് ഹിറ്റ്‌ലർക്കും മുസോളിനിക്കും സ്വയം പരാജയം സമ്മതിച്ച് കീഴടങ്ങേണ്ടിവന്നതെന്നകാര്യം അരുൺഷൂരിയിൽ നിന്ന് ചരിത്രം പഠിച്ച സതീശന് അറിയില്ലായിരിക്കും.

1941ൽ ജൂൺ 22-ന് സോവിയറ്റ് യൂണിയനെ ലക്ഷ്യംവെച്ചുകൊണ്ട് ആരംഭിച്ച നാസികളുടെ ഓപ്പറേഷൻ ബാർബറോസയെ, മരണത്തെ കീഴ്‌പ്പെടുത്തിയ ആത്മബോധത്തോടെ പ്രതിരോധിക്കുകയാണ് സോവിയറ്റ് യൂണിയനും ചെമ്പടയും ചെയ്തത്. ആ യുദ്ധമുഖത്ത് സ്റ്റാലിന്റെ മൂത്തപുത്രനായ യാക്കോബിനെ നാസി പട്ടാളം തടവിലാക്കുകയും ഒരു മിലിട്ടറി ഓഫീസറെ പകരം തന്നാൽ വിട്ടയക്കാമെന്ന് സ്റ്റാലിനെ അറിയിക്കുകയും ചെയ്തു. ധീരനായ സ്റ്റാലിൻ തന്റെ പുത്രനുവേണ്ടി സോവിയറ്റ് ചെമ്പടയിലെ ഒരു ഓഫീസറെ പകരം കൊടുക്കാൻ തയ്യാറായില്ലെന്നതും ചരിത്രമാണെന്ന് വി ഡി സതീശനെപോലുള്ള ആളുകൾക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണം.

ലോകചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ത്യാഗവും മനുഷ്യനഷ്ടവും സമ്പത്തിന്റെ നഷ്ടവുമുണ്ടായ യുദ്ധമാണ് രണ്ടാംലോക യുദ്ധം. സോവിയറ്റ് യൂണിയന്റെ പിൽക്കാല പതനത്തിന് കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത് രണ്ടാംലോകയുദ്ധത്തിൽ തകർന്ന തുറമുഖങ്ങളും എയർപോർട്ടുകളും നാഷണൽഹൈവേകളും വ്യവസായകേന്ദ്രങ്ങളും പുനർനിർമ്മിക്കാൻ സോവിയറ്റ് ബജറ്റിന്റെ സിംഹഭാഗവും ദീർഘകാലം ചെലവഴിക്കേണ്ടിവന്നുവെന്നതാണ്. അതൊക്കെ മറ്റൊരുതലത്തിൽകൂടി വിശകലനം ചെയ്യപ്പെടേണ്ടതാണ്. ഫാസിസ്റ്റ് വിരുദ്ധ യുദ്ധവിജയത്തിന്റെ ചരിത്രത്തെയും രക്തസാക്ഷികളെയും അപഹസിക്കുകയുമാണ് വി ഡി സതീശൻ സോവിയറ്റ് യൂണിയനെയും സ്റ്റാലിനെയും ആക്ഷേപിക്കുകവഴി. നെഹ്‌റുവിനെ വായിച്ചിരുന്നുവെങ്കിൽ സ്റ്റാലിന്റെ മാഹാത്മ്യവും ചരിത്രത്തിലെ സോവിയറ്റ് യൂണിയന്റെ പങ്കും സതീശന് മനസ്സിലാക്കാൻ കഴിയുമായിരുന്നു.

മോസ്‌കോയിൽ മഴപെയ്യുമ്പോൾ കുടപിടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണം പുതിയതൊന്നുമല്ല. കാലങ്ങളായി കമ്യൂണിസ്റ്റ്‌വിരുദ്ധർ ഉറക്കത്തിൽ പഴന്തുണി ചവയ്ക്കുന്നതുപോലെ അന്തസ്സാരശൂന്യമായി ആവർത്തിച്ചുകൊണ്ടിരിക്കുന്നതാണ്‌. അരുൺഷൂരിയെ പോലുള്ള ഹിന്ദുത്വവാദികൾ ഇതിനായി ഒരു പുസ്തകം തന്നെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ദി ഓൺലി ഫാദർലാന്റ്’ എന്ന അരുൺഷൂരിയുടെ കുപ്രസിദ്ധമായ പുസ്തകം സംഘപരിവാറുകാർ തങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയ്ക്കുള്ള വേദപുസ്തകമായിട്ടാണ് കൊണ്ടുനടക്കുന്നത്.

ഇല്ലസ്‌ട്രേറ്റഡ്‌ വീക്കിലിയിൽ ക്വിറ്റ് ഇന്ത്യാസമരത്തെയും അതിൽ കമ്യൂണിസ്റ്റുകാർ എടുത്ത നിലപാടുകളെയും തെറ്റായി അവതരിപ്പിച്ചുകൊണ്ട് ‘ദി ഗ്രേറ്റ് ബിട്രയൽ’ എന്ന പേരിൽ അദ്ദേഹമെഴുതിയ നിറംപിടിപ്പിച്ച നുണകളെ സംബന്ധിച്ച് അക്കാലത്തുതന്നെ ബസവപുന്നയ്യ മറുപടി നൽകിയിട്ടുള്ളതാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് പിറകെവരാം. മോസ്‌കോയിൽ പെയ്ത മഴയിലാണ് ലോകമെമ്പാടും 20-‐ാം നൂറ്റാണ്ടിനെ ഉത്സാഹഭരിതവും പ്രക്ഷോഭഭരിതവുമാക്കിയ കൊളോണിയലിസത്തിനെതിരായ ദേശീയവിമോചനസമരങ്ങളുടെയും സേഷ്യലിസ്റ്റ് ആശയങ്ങളുടെയും വിത്തുകൾ വിതയ്ക്കപ്പെട്ടതും മുളച്ച്‌പൊങ്ങിയതുമെന്ന കാര്യം നെഹ്‌റുവിനെ വായിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി വി.ഡി.സതീശന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു. എന്തുചെയ്യാം നെഹ്‌റുവിനെ വായിക്കാത്ത നെഹ്‌റുവിയൻ ലെഫ്റ്റാണല്ലോ അദ്ദേഹം! നെഹ്‌റുവിനെയും ഗാന്ധിയെയും അവരുടെ കാലത്തെ കോൺഗ്രസ് ചരിത്രത്തെയും പഠിക്കാതെ അരുൺഷൂരിയിൽ നിന്ന് ചരിത്രവും രാഷ്ട്രീയവും പഠിച്ച ഒരാളായിട്ടേ വി.ഡി.സതീശനെ കാണാൻ കഴിയൂ. അരുൺഷൂരിക്ക് ആരാധ്യനായ ഗോൾവാൾക്കർ സതീശനും ആരാധ്യനാണല്ലോ. അതുകൊണ്ടാണല്ലോ ഇന്ത്യൻഫാസിസത്തിന്റെ പ്രത്യയശാസ്ത്രകാരനായ ഗോൾവാൾ ക്കറുടെ ജന്മവാർഷികദിനത്തിൽ അയാളുടെ ഛായാചിത്രത്തിനുമുമ്പിൽ നിലവിളക്കുകൊളുത്തി നെഹ്‌റുവിയൻ ലെഫ്റ്റ് എന്ന്‌ മേനിനടിക്കുന്ന സതീശൻ കൈകൂപ്പി നിന്നത്!!

സ്വന്തം മേൽജാതിസ്വത്വത്തിൽ അഭിമാനംകൊള്ളുന്ന വടശ്ശേരി ദാമോദരമേനോൻ സതീശന് 20-‐ാം നൂറ്റാണ്ടിന്റെ ചരിത്രഗതിയെ സ്വാധീനിച്ച സോവിയറ്റ്‌യൂണിയന്റെ സംഭാവനകളെ എത്ര ശ്രമിച്ചാലും മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. ഒക്ടോബർവിപ്ലവത്തിന്റെ ഉഷ്ണജ്വാലകളിൽ കരിഞ്ഞുവീണത് സാറിസ്റ്റ് ഭരണകൂടവ്യവസ്ഥയും അതിനെ താങ്ങിനിർത്തിയിരുന്ന സ്ലാവ്പുണ്യപുരാണമഹിമയിലധിഷ്ഠിതമായ വരേണ്യവംശീയബോധവുമായിരുന്നു. സാമ്രാജ്യത്വവും സ്ലാവ്‌വംശീയതയും പൗരോഹിത്യശക്തികളും ചേർന്നാണ് ഒക്ടോബർവിപ്ലവത്തെയും അതുയർത്തിക്കൊണ്ടുവന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയെയും എതിർത്തതെന്ന കാര്യം നെഹ്‌റുവിനെയെങ്കിലും വായിച്ചിട്ടുണ്ടെങ്കിൽ സതീശൻമാർക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു.

മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന സാമ്പത്തികവും സാമൂഹികവും ലിംഗപരവുമായ എല്ലാ അന്തരങ്ങളെയും വിവേചനങ്ങളെയും ഇല്ലാതാക്കാനാണ് സോവിയറ്റ് യൂണിയൻ അതിന്റെ ജന്മകാലംതൊട്ട് ശ്രമിച്ചത്. ലോകമെമ്പാടും സ്വയംനിർണയനത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി പോരാടുന്ന ജനതകൾക്കും രാഷ്ട്രങ്ങൾക്കും അത് നൽകിയ പിന്തുണയാണ് നൂറ്റാണ്ടുകൾ നീണ്ടുനിന്ന ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കൻ നാടുകളിലെയും കൊളോണിയലിസത്തിന് അന്ത്യംകുറിച്ചത്. ലോകനാഗരികതയുടെ അന്ത്യം ലക്ഷ്യംവെച്ച് 1930-കളിൽ യൂറോപ്പിൽ അഴിഞ്ഞാടിയ ഫാസിസത്തെയും നാസിസത്തെയും ഈ ഭൂമുഖത്ത് അവസാനിപ്പിച്ചത് സോവിയറ്റ് യൂണിയന്റെ ധീരോദാത്തമായ പോരാട്ടങ്ങളായിരുന്നു.

ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ നെഹ്‌റൂവിയൻ ലെഫ്റ്റ് എന്നൊക്കെ മേനിനടിക്കുന്ന വി.ഡി.സതീശൻ നെഹ്‌റുവിനെയെങ്കിലും വായിച്ചിരിക്കണമായിരുന്നു. ഗ്ലിംസസ് ഓഫ് വേൾഡ് ഹിസ്റ്ററിയും, ഇന്ത്യയെ കണ്ടെത്തലും നെഹ്‌റുവിന്റെ ഏറെ വിഖ്യാതമായ ഓൺ സോഷ്യലിസവും വായിച്ചിരുന്നുവെങ്കിൽ സോവിയറ്റ്‌യൂണിയനും സ്റ്റാലിനുമൊന്നുമെതിരായിട്ടുള്ള ആക്ഷേപകരമായ പ്രസ്താവന നിയമസഭയിൽ അദ്ദേഹം നടത്തില്ലായിരുന്നു. രണ്ടാംലോക യുദ്ധത്തിൽ സോവിയറ്റ് യൂണിയനും സ്റ്റാലിനും വഹിച്ച മഹത്തായ പങ്കിനെ താറടിച്ചുകാണിക്കുന്ന സതീശൻ നെഹ്‌റുവിന്റെ വീക്ഷണങ്ങൾക്കും വിലയിരുത്തലുകൾക്കുംനേരെയാണ് കാർക്കിച്ചുതുപ്പിയിരിക്കുന്നത്.

സ്റ്റാലിന്റെ മരണാനന്തരം അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് ഇന്ത്യൻ പാർലമെന്റിൽ നെഹ്‌റു നടത്തിയ പ്രസംഗം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഫാസിസത്തിന്റെ പരാജയവും രണ്ടാംലോക യുദ്ധാനന്തരം ലോകരാജ്യങ്ങൾക്കിടയിൽ സോവിയറ്റ് യൂണിയനും സ്റ്റാലിനുമുണ്ടായ അംഗീകാരവുമാണ് കോളനി രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നതിന് സാമ്രാജ്യത്വശക്തികൾ നിർബന്ധിതമായത്. രണ്ടാംലോക യുദ്ധത്തിൽ അഞ്ചു കോടി മനുഷ്യർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതിൽ 2.7 കോടി മനുഷ്യർ സോവിയറ്റ് യൂണിയന്റേതായിരുന്നു. സോവിയറ്റ് ചെമ്പടയുടെ ധീരോദാത്തമായ പ്രതിരോധവും കടന്നാക്രമണശേഷിയുമാണ് ഹിറ്റ്‌ലറെയും മുസോളിനിയെയും ചരിത്രത്തിന്റെ ശവക്കൂനകളിലേക്ക് വലിച്ചെറിഞ്ഞത്.

പരാജയപ്പെട്ടുപോയ ഫാസിസ്റ്റ് ശക്തികളെ ചൂണ്ടിയാണ് ബ്രിട്ടനും ഫ്രാൻസും അമേരിക്കയുമെല്ലാമടങ്ങുന്ന സാമ്രാജ്യത്വരാഷ്ട്രങ്ങളോട് സഖാവ് സ്റ്റാലിൻ പറഞ്ഞത്; ഇനി രാഷ്ട്രങ്ങൾ രാഷ്ട്രങ്ങൾക്കുമുകളിലും ജനതകൾ ജനതകൾക്കുമുകളിലും ആധിപത്യമുറപ്പിക്കുന്ന ഒരു വ്യവസ്ഥയെയും ലോകം വെച്ചുപൊറുപ്പിക്കില്ല. കോളനി രാജ്യങ്ങളിലെ ജനതകളുടെ സ്വയംനിർണയനവും സ്വതന്ത്രരാഷ്ട്രപദവിയും അംഗീകരിച്ചുകൊടുത്തേപറ്റൂ. അതിനുവേണ്ടി സാമ്രാജ്യത്വരാജ്യങ്ങൾ അപകോളനീകരണത്തിന് തയ്യാറാവണമെന്ന സ്റ്റാലിന്റെ ശബ്ദം ഫാസിസത്തിനെതിരായി പൊരുതിനേടിയ മനുഷ്യരാശിയുടെയും കോളനിരാജ്യങ്ങളിലെ ദേശീയവിമോചനപ്രസ്ഥാനങ്ങളുടെയും അദമ്യമായ സ്വാതന്ത്ര്യാഭിലാഷത്തെയാണ് വിളംബരം ചെയ്തത്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യനാഫ്രിക്കൻ ലാറ്റിൻ നാടുകളിൽ ഈയൊരു സാഹചര്യത്തിലാണ് സ്വാതന്ത്ര്യം പ്രാപിക്കപ്പെടുന്നത്.

നവസ്വതന്ത്രരാജ്യങ്ങളുടെ രാഷ്ട്രനിർമാണപ്രക്രിയയിൽ നിർണായകമായ സഹായമാണ് സോവിയറ്റ് യൂണിയൻ നൽകിയിട്ടുള്ളത്. 1950 കളിൽ ഇന്ത്യയുടെ ആസൂത്രണം ആരംഭിക്കുമ്പോൾ പ്രധാനമന്ത്രി നെഹ്‌റു ന്യൂയോർക്കിലും പാരീസിലും ലണ്ടനിലും ടോക്കിയോവിലുമൊക്കെ ഓടിച്ചെന്ന് ഇന്ത്യയിൽ വിദേശനിക്ഷേപ സഹായം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചതാണ്. അതിനായി ഈ നഗരങ്ങളിലെല്ലാം ലെയ്‌സൺ ഓഫീസുകൾ തുറന്നതാണ്. പക്ഷേ ഒരു മുതലാളിത്തരാജ്യവും ഇന്ത്യയെ സഹായിക്കാൻ തയ്യാറായില്ല. ഈയൊരു സാഹചര്യത്തിലാണ് സോവിയറ്റ് യൂണിയൻ യാതൊരുവിധ ഉപാധികളുമില്ലാതെ ഇന്ത്യയിൽ ഘനവ്യവസായ സംരംഭങ്ങളാരംഭിക്കാൻ എല്ലാവിധ സഹായവും വാഗ്ദാനം നൽകിയത്.

സോവിയറ്റ് മാതൃകയിലാരംഭിച്ച ഇന്ത്യയുടെ പഞ്ചവത്സരപദ്ധതികളും പൊതുമേഖലയുമെല്ലാം സോവിയറ്റ് സഹായത്തിന്റെ ബലത്തിലാണ് ജന്മംകൊണ്ടതും ശക്തിപ്പെട്ടതും. നെഹ്‌റുവിന്റെ ചേരിചേരാനയത്തിന്റെ അടിസ്ഥാനംതന്നെ വൻശക്തിമേധാവിത്വത്തിനെതിരായ സമ്പദ്ഘടനകളുടെ സ്വാശ്രയത്വത്തിലൂന്നുന്നതായിരുന്നു. ഭിലായ് ഉരുക്ക് പ്ലാന്റുൾപ്പെടെ ഇന്ത്യയുടെ പൊതുമേഖലാ വ്യവസായരംഗത്ത് എല്ലാവിധ സഹായങ്ങളും ചെയ്തുതന്നത് സോവിയറ്റ് യൂണിയനാണ്. ഈ ചരിത്രമെല്ലാം കുപ്പത്തൊട്ടിയിലെറിയാനാണ് നരസിംഹറാവുവിന്റെ കാലംതൊട്ട് സംഘപരിവാർ അജണ്ടയ്ക്കാവശ്യമായരീതിയിൽ ഭരണം നടത്തിയ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചിട്ടുള്ളത്. അതിന്റെ അശ്ലീലകരമായ തുടർച്ചമാത്രമാണ് സതീശന്റെ സ്റ്റാലിൻ ഭർത്സനവും സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റുകാർക്കുമെതിരായ അധിക്ഷേപങ്ങളും.

ഞാനൊരു വായനക്കാരൻ കൂടിയാണെന്നുള്ള പ്രകടനപരതക്കപ്പുറം ചരിത്രത്തിന്റെ അസന്ദിഗ്ധങ്ങളായ സത്യങ്ങളെ രേഖപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുന്ന നെഹ്‌റുവിന്റെ കൃതികൾ വായിക്കുമ്പോഴാണ് സോവിയറ്റ് യൂണിയന്റെയും സോഷ്യലിസത്തിന്റെയും മാർക്‌സിസത്തിന്റെയുമൊക്കെ ചരിത്രത്തിലെ സംഭാവനകളെയും ദാർശനികമായ അതിന്റെ പ്രാധാന്യത്തെയുമൊക്കെ മനസ്സിലാക്കാൻ കഴിയുക. നെഹ്‌റുവിന് പകരം നിർഭാഗ്യവശാൽ റായ്ബഹദൂർ ലാലാലാൽചന്ദിൽ നിന്നും സവർക്കറിൽ നിന്നും ഗോൾവാൾക്കറിൽ നിന്നും ചരിത്രവും വിദ്വേഷത്തിന്റെ തത്വചിന്തയും പഠിച്ച അരുൺഷൂരിയിൽ നിന്നാണ് സതീശൻ ചരിത്രം പഠിച്ചതെന്ന് തോന്നുന്നു. അരുൺഷൂരിക്ക് ചരിത്രമെന്നത് അപവാദകഥകളും ഹിന്ദുത്വത്തിന് ആവശ്യമായ അപനിർമാണവുമാണെന്ന കാര്യം റൊമില ഥാപ്പറും ഇർഫാൻ ഹബീബും ആർ.എസ്.ശർമയുമൊക്കെ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

മോസ്‌കോയിൽ മഴ പെയ്യുമ്പോൾ തിരുവനന്തപുരത്ത് കുട പിടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന വർത്തമാനം എത്രയോ കാലങ്ങളായി നമ്മുടെ നാട്ടിലെ വലതുപക്ഷ യാഥാസ്ഥിതികർ പറഞ്ഞുകൊണ്ടിരിക്കുന്നതാെണന്ന കാര്യം കമ്യൂണിസ്റ്റ് വിരോധം മൂത്ത സതീശാദികൾക്ക് ആരാണ് പറഞ്ഞുകൊടുക്കുക. കീഴാളജനതയോടും പണിയെടുക്കുന്ന വർഗങ്ങളോടും അവരുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളോടുമുള്ള കടുത്ത അവജ്ഞയിൽനിന്നാണ് സവർണജാതിബോധത്തിന്റെ തമ്പുരാക്കന്മാർ കാലാകാലങ്ങളായി ഇങ്ങനെയൊക്കെ കമ്യൂണിസ്റ്റുകാരെ അധിക്ഷേപിച്ചുകൊണ്ടിരുന്നത്. ആർ.എസ്.എസിലും ഹിന്ദുമഹാസഭയിലും കോൺഗ്രസിലും അടിഞ്ഞുകൂടിയ ജന്മിജാതിപ്രമാണിമാരാണ് കമ്യൂണിസ്റ്റുകാരെ നുണകൾ പറഞ്ഞ് അപകീർത്തിപ്പെടുത്താനുള്ള പ്രചാരണകല നമ്മുടെ നാട്ടിൽ വികസിപ്പിച്ചെടുത്തത്. ഗാന്ധിജിതന്നെ കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ നൽകി എ.ഐ.സി.സിയിലെ അതിന് ഉത്തരവാദപ്പെട്ടവർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പി.സി.ജോഷിയുമായി നടത്തിയ സുദീർഘമായ കത്തിടപാടുകളിൽ സമ്മതിക്കുന്നുണ്ട്.

സവർണജാതി ജന്മിത്വശക്തികൾ പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ മനോവ്യാപാരങ്ങളെ നുണക്കഥകളിലൂടെ സൈദ്ധാന്തീകരിക്കുകയാണ് അരുൺഷൂരി തന്റെ ദി ഒൺലി ഫാദർലാന്റ് എന്ന പുസ്തകത്തിലൂടെ ചെയ്തത്. ഇന്ത്യൻ കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും സോവിയറ്റ് കമ്യൂണിസ്റ്റ് പാർടിയുടെയും ഇംഗിതമനുസരിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നില്ലെന്നും ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്തുവെന്നുള്ള ആരോപണമാണ് അരുൺഷൂരി ഈ പുസ്തകത്തിലൂടെ മുന്നോട്ടുവെച്ചത്. ഇത് ആർഎസ്എസിന്റെയും ഹിന്ദുമഹാസഭയുടെയും ദേശീയവഞ്ചനയെയും ബ്രിട്ടീഷ് പാദസേവയെയും തുറന്നുകാണിച്ച കമ്യൂണിസ്റ്റുകാരെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കമായിരുന്നു. 1939ൽ നാസി സേന യൂറോപ്പിൽ കടന്നതോടെയാണ് രണ്ടാംലോക യുദ്ധം ആരംഭിച്ചത്. ഷൂരിയുടെ കമ്യൂണിസ്റ്റുകാർക്കും സോവിയറ്റ് യൂണിയനുമെതിരായ അതിശയോക്തിപരമായ വിശദീകരണങ്ങൾ ചരിത്രാപഗ്രഥനവുമായി ഒരിക്കലും ബന്ധപ്പെടുത്തി കാണാവുന്നതല്ല.

ഇറ്റലിയിലും ജർമനിയിലും ഫാസിസവും നാസിസവും പ്രധാനമായും ലക്ഷ്യംവെച്ചത് കമ്യൂണിസ്റ്റുകാരെയായിരുന്നുവെന്നും മുസോളിനിയും ഹിറ്റ്‌ലറുമെല്ലാം പ്രതിസന്ധിയിലായ കുത്തകമൂലധനത്തിന്റെ ഉൽപന്നങ്ങളായിരുന്നുവെന്നുമുള്ളകാര്യം ഫാസിസത്തിന്റെ പിന്തുണക്കാരായ അരുൺഷൂരിയെപ്പോലുള്ളവർക്ക് പ്രശ്‌നമല്ലല്ലോ. ഇറ്റലിയിലും ജർമ്മനിയിലുമെല്ലാം ഫാസിസത്തിനെതിരെ പ്രതിരോധമുയർത്തിയത് സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നുവെന്ന കാര്യത്തെക്കുറിച്ചൊക്കെ നെഹ്‌റുവിയൻ ലെഫ്റ്റായ സതീശന് മനസ്സിലാക്കാൻ കഴിയാതെപോയത് നെഹ്‌റുവിനെ വായിക്കാത്തതുകൊണ്ടുതന്നെയാണ്. ആര്യശ്രേഷ്ഠതയുടെ ഉന്മാദത്തിൽ യഹൂദർക്കൊപ്പം ഗ്യാസ്‌ചേമ്പറുകളിലും പീഡനക്യാമ്പുകളിലും കൊലചെയ്യപ്പെട്ടത് കമ്യൂണിസ്റ്റുകാരാണ്. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും ഫാസിസ്റ്റ് അധികാരവാഴ്ചയ്ക്കുകീഴിൽ പത്തു ലക്ഷത്തോളം കമ്യൂണിസ്റ്റുകാർ 1930കളിൽ തന്നെ നിഷ്‌കരുണം കൊലചെയ്യപ്പെട്ടിട്ടുണ്ട്.

ഹിറ്റ്‌ലറുമായി സോവിയറ്റ് യൂണിയനുണ്ടാക്കിയ അനാക്രമണസന്ധിയെ ഫാസിസവുമായുള്ള സ്റ്റാലിന്റെ കൂട്ടുചേരലായി വ്യാഖ്യാനിക്കുന്ന സതീശൻ മനസ്സിലാക്കേണ്ടത്, നാസി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സ്റ്റാലിൻ 1939 ൽ തന്നെ ശ്രമിച്ചിരുന്നുവെന്നകാര്യമാണ്. സോവിയറ്റ് യൂണിയനും ബ്രിട്ടനും ഫ്രാൻസും ചേർന്നുകൊണ്ട് നാസികൾക്കെതിരെ ഒരു സുരക്ഷാസഖ്യം രൂപീകരിക്കാനുള്ള സ്റ്റാലിന്റെ നീക്കങ്ങൾ നടക്കാതെപോയത് ബ്രിട്ടനും ഫ്രാൻസും തയ്യാറാകാത്തതുകൊണ്ടായിരുന്നു. ഹിറ്റ്‌ലറെ ഭയക്കുമ്പോൾതന്നെ പാശ്ചാത്യ സാമ്രാജ്യത്വരാജ്യങ്ങൾ കമ്യൂണിസത്തോടും സോവിയറ്റ് യൂണിയനോടും ശത്രുതപുലർത്തിയിരുന്നുവെന്ന കാര്യവും ഹിറ്റ്‌ലർ സോവിയറ്റ് യൂണിയനെ തകർക്കുകയാണെങ്കിൽ അത്‌ തങ്ങൾക്കൊരു സാധ്യതയായി പാശ്ചാത്യശക്തികൾ കണ്ടിരുന്നുവെന്ന കാര്യവും പല ചരിത്രകാരരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.

ഹിറ്റ്‌ലറുടെ ലോകം കീഴടക്കാനുള്ള സൈനികനീക്കങ്ങളെ സോവിയറ്റ് യൂണിയനുനേരെ തിരിച്ചുവിടാൻ കഴിയുമോയെന്ന ആലോചനയും ബ്രിട്ടനും ഫ്രാൻസിനും അമേരിക്കയ്ക്കുമുണ്ടായിരുന്നു. സോവിയറ്റ് യൂണിയനുൾപ്പെട്ട സഖ്യശക്തികൾ ഫാസിസ്റ്റ് സേനയ്‌ക്കെതിരെ യോജിച്ച് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും അമേരിക്കൻ വൻകിട കമ്പനികൾ ഹിറ്റ്‌ലറുടെ യുദ്ധഫണ്ടിലേക്ക് യഥേഷ്ടം സംഭാവനകൾ ഒഴുക്കിക്കൊണ്ടിരുന്നു. ഫോർഡും ജനറൽമോട്ടോഴ്‌സും റോയൽ ഡെച്ച്‌ഷെല്ലും തുടങ്ങിയ അമേരിക്കൻ വൻകിട കമ്പനികൾ ഹിറ്റ്‌ലറെ സഹായിച്ചിരുന്നു. ഹിറ്റ്‌ലർ സോവിയ് യൂണിയനെ തകർക്കുമെന്ന ആഗ്രഹമനുസരിച്ചായിരുന്നു നാസികളുടെ യുദ്ധഫണ്ടിലേക്ക് അമേരിക്കൻ കുത്തകകൾ ഇഷ്ടംപോലെ സ്വർണനാണയങ്ങൾ സംഭാവനയായി നൽകിയത്.

ഈ പശ്ചാത്തലത്തിലാണ് 1939 ആഗസ്‌ത്‌ 23ന് സോവിയറ്റ് യൂണിയനും ജർമനിയും തമ്മിൽ അനാക്രമണസന്ധിയുണ്ടാക്കുന്നത്. സോവിയറ്റ് യൂണിയന്റെ പ്രതിനിധിയായ മൊളോട്ടോവും ജർമനിയുടെ പ്രതിനിധിയായ റിബൺട്രോപ്പുമാണ് അനാക്രമണ കരാറിൽ ഒപ്പുവെക്കുന്നത്. അതുകൊണ്ടാണ് ഈ അനാക്രമണ കരാർ മൊളോട്ടോവ്- റിബൺട്രോപ്പ് കരാർ എന്ന് വിളിക്കപ്പെട്ടത്. ഹിറ്റ്‌ലറും മുസ്സോളിനിയുമൊക്കെ കമ്യൂണിസ്റ്റുകാരെയാണ് മുഖ്യശത്രുക്കളായി കണ്ടത്. അനാക്രമണസന്ധി ഫാസിസം ഭൂമുഖത്ത് സൃഷ്ടിക്കാൻ പോകുന്ന വിപത്തുകളെ ശക്തമായി നേരിടാൻ ആവശ്യമായ സമയം സോവിയറ്റ് യൂണിയന് ആവശ്യമാണെന്ന ഒരു സൈനികതന്ത്രത്തിന്റെയും കണക്കുകൂട്ടലിന്റെയും ഭാഗമായിട്ടുണ്ടായിട്ടുള്ളതാണ്. അരുൺഷൂരിയെപ്പോലുള്ളവരിൽ നിന്ന് ചരിത്രം പഠിച്ച വി ഡി സതീശന്മാർ കാണാത്തത് രണ്ടാം ലോക യുദ്ധത്തിൽ രണ്ടുഘട്ടങ്ങളുണ്ടെന്ന കാര്യമാണ്. ആദ്യഘട്ടം എന്നത് 18 മാസക്കാലം നീണ്ടുനിന്നതാണ്. രണ്ടാമത്തേത് നാലരക്കൊല്ലക്കാലം നീണ്ടുനിന്നു. യുദ്ധത്തെ കേവലമായി മനസ്സിലാക്കുകയല്ല സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റുകാരും ചെയ്തത്. രണ്ട് സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള യുദ്ധത്തിൽ ഇരുഭാഗത്തും അണിനിരന്നിരിക്കുന്ന സാമൂഹിക, സാമ്പത്തികശക്തികളെയും അവയുടെ താൽപ്പര്യങ്ങളെയും വ്യവച്ഛേദിച്ചുതന്നെ മനസ്സിലാക്കേണ്ട ആവശ്യമൊന്നും അരുൺഷൂരിയെപോലുള്ളവർക്കില്ല.

അരുൺഷൂരി തന്റെ ലേഖനത്തിലും പുസ്തകത്തിലും ഫാസിസത്തെയും സാമ്രാജ്യത്വത്തെയും സഹായിക്കുന്ന നിലപാടാണ് സ്വീകിച്ചിട്ടുള്ളതെന്നകാര്യം സതീശന് മനസ്സിലായിട്ടില്ലെങ്കിലും രണ്ടാംലോക യുദ്ധകാലത്തെ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കാണണം. 1939 നവംബർ 29ന് എഐസിസിയുടെ വർക്കിംഗ്കമ്മിറ്റി അംഗീകരിച്ച പ്രമേയം ഏറെക്കുറെ സോവിയറ്റ് യൂണിയന്റെയും കമ്യൂണിസ്റ്റുകാരുടെയും നിലപാടുകളോട് ചേർന്നുപോകുന്നതാണ്. ദീർഘമായ ആ പ്രമേയത്തിന്റെ ഒരു ഖണ്ഡിക ഇവിടെ ഉദ്ധരിക്കാം; ‘‘ഇന്ത്യൻ ജനാധിപത്യത്തിന്റെ താൽപര്യങ്ങളുമായും ബ്രിട്ടീഷ് ജനാധിപത്യത്തിന്റെയോ മറ്റേതെങ്കിലും ലോകരാഷ്ട്രത്തിലെ ജനാധിപത്യത്തിന്റെയോ താൽപര്യങ്ങളുമായും വൈരുദ്ധ്യമില്ലെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ, മറ്റേത് രാജ്യത്തെയും ജനാധിപത്യവും സാമ്രാജ്യത്വവും ഫാസിസവും തമ്മിൽ സഹജവും ഒഴിവാക്കാനാവാത്തതുമായ വൈരുദ്ധ്യമുണ്ട്.”

ഫാസിസ്റ്റ് വിരുദ്ധ യുദ്ധവും ബ്രിട്ടീഷുകാർക്കെതിരായ ദേശീയസ്വാതന്ത്ര്യസമരവും മുന്നോട്ടുകൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട സമീപനങ്ങളിൽ ദേശീയസ്വാതന്ത്ര്യസമര നേതൃത്വത്തിനോ അതിന്റെ ഭാഗമായ കമ്യൂണിസ്റ്റ് പാർട്ടിക്കോ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് പറയാനാവില്ല. പക്ഷേ ക്വിറ്റ്ഇന്ത്യ സമരവും ഫാസിസ്റ്റ്‌വിരുദ്ധയുദ്ധത്തിന്റേതായ സാഹചര്യവും ഉന്നയിക്കുന്ന സമസ്യകളെ അതിന്റെ സമൂർത്തതയിൽ മനസ്സിലാക്കാനും ശരിയായ സമീപനം സ്വീകരിക്കാനും തയ്യാറല്ലാത്ത ഹിന്ദുമഹാസഭയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാക്കളാണ് കമ്യൂണിസ്റ്റുകാർക്കെതിരായി ആക്ഷേപങ്ങളുമായി ആ കാലത്ത് രംഗത്തുവന്നത്. ബോംബെ എഐസിസി സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം അംഗീകരിച്ച ഉടനെ സമ്മേളന പന്തലിൽവെച്ചു തന്നെ ഗാന്ധിജി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റുചെയ്തു. അലഹബാദിലെ എഐസിസി ഓഫീസ് പോലീസ് അടച്ചുപൂട്ടി.

തുടർന്ന് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി പുറത്ത് ഒരു പ്രവർത്തനവും നടത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഗാന്ധിജിയുടെ അറസ്റ്റിനും മഹാത്മാവ് യർവാദ സെന്ററിൽ നടത്തുന്ന നിരാഹാരത്തിനും ജനങ്ങൾക്കിടയിൽ പ്രചാരം നൽകിയത് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. ഗാന്ധിജിയുടെ ജീവൻകൊണ്ട് പന്താടുന്ന ബ്രീട്ടീഷ് ഗവൺമെന്റിന്റെ സമീപനങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധപ്രകടനങ്ങൾക്ക് മുൻകൈയെടുത്തത് കമ്യൂണിസ്റ്റുകാരായിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽസെക്രട്ടറി പി സി ജോഷി കേന്ദ്രകമ്മിറ്റിക്കുവേണ്ടി ഇറക്കിയ പ്രസ്താവനയിൽ ഗാന്ധിജിയുടെ ജീവൻകൊണ്ട് പന്താടുന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ പാർട്ടി മുന്നിട്ടിറങ്ങുമെന്ന് പ്രസ്താവിച്ചു.

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ്‌സർക്കാരിനെതിരെ ബോംബാക്രമണങ്ങൾ സംഘടിപ്പിച്ചത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകളായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് മലബാറിൽ കീഴരിയൂർ ബോംബ് കേസുണ്ടാകുന്നത്. രാജ്യവ്യാപകമായി ഗാന്ധിജിയുടെ അറസ്റ്റിനെതിരായി നടന്ന പ്രതിഷേധപ്രകടനങ്ങളും അതിനുനേരെ നടന്ന പൊലീസ് മർദ്ദനവും വെടിവെപ്പുമെല്ലാം പ്രക്ഷുബ്ധമായ ഒരു രാഷ്ട്രീയസാഹചര്യം സൃഷ്ടിച്ചപ്പോൾ ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളും നിഷ്‌ക്രിയരാവുകയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ടവരുടെ പട്ടിക കെപിസിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലബാറിൽ നിന്നുള്ള 600 ലെറെ പേർ വരുന്ന ആ പട്ടികയിൽ 340 ഓളം പേർ കമ്യൂണിസ്റ്റുകാരായിരുന്നു. ബാക്കി ഭൂരിപക്ഷം പേരും സോഷ്യലിസ്റ്റുകളും നാമമാത്രമായി കോൺഗ്രസുകാരുമായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പേരിൽ അരുൺഷൂരിയുടെ വാദങ്ങളേറ്റെടുത്ത് കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കുന്നവർ ചരിത്രത്തിന്റെ ഈ അനിഷേധ്യസത്യങ്ങളെല്ലാം മനസ്സിലാക്കണമെന്നേ പറയാനുള്ളൂ. സതീശനോട് വിനയപൂർവ്വം അഭ്യർത്ഥിക്കാനുള്ളത് അക്കാലത്തെ മാതൃഭൂമി പത്രത്തിൽവന്ന റിപ്പോർട്ടുകളെങ്കിലും ശേഖരിച്ച് വായിക്കണമെന്നാണ്. l

Hot this week

ക്ലൗഡ്‌ ഡാൻസറിന്റെ വർണവിന്യാസങ്ങൾ

രണ്ടായിരത്തിന്റെ തുടക്കത്തിലാണ്‌ ‘കളർ ഓഫ്‌ ദ ഇയർ’ രീതി നിലവിൽവരുന്നത്‌. പാന്തോൺ...

മോഹൻലാൽ മികവിൽ ഒതുങ്ങുന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസി

തന്നെ തേടി ഏത്‌ നിമിഷവും പുതിയ തെളിവുമായി പൊലീസ്‌ വരുമെന്ന്‌ ഉറപ്പിച്ചാണ്‌...

ലാവ്‌ലിൻ മുതൽ എക്‌സാലോജിക്‌ വരെ

ഈ ലോകത്ത്‌ കമ്യൂണിസം എന്ന ആശയം ഉരുവംകൊണ്ടതുമുതൽ ആ ആശയവും അതിന്റെ...

മോദിവാഴ്‌ചയിൽ അട്ടിമറിക്കപ്പെടുന്ന പരീക്ഷ സമ്പ്രദായം

കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്‌ കനത്ത ആഘാതമേൽപിച്ച രണ്ടു സംഭവങ്ങളാണ്‌ സമീപകാലത്ത്‌ അരങ്ങേറിയത്‌. ഒന്ന്‌...

തമ്മിൽ തല്ലാൻ തൊഴിലാളിവർഗത്തിനു നേരമില്ല

ഇടതുപക്ഷ ഐക്യം ഉണ്ടാകണമെന്ന ആശയം അമൂർത്തമായ ഒരു ധാർമിക ആഗ്രഹപ്രകടനമല്ല, മറിച്ച്‌...

Topics

ക്ലൗഡ്‌ ഡാൻസറിന്റെ വർണവിന്യാസങ്ങൾ

രണ്ടായിരത്തിന്റെ തുടക്കത്തിലാണ്‌ ‘കളർ ഓഫ്‌ ദ ഇയർ’ രീതി നിലവിൽവരുന്നത്‌. പാന്തോൺ...

മോഹൻലാൽ മികവിൽ ഒതുങ്ങുന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസി

തന്നെ തേടി ഏത്‌ നിമിഷവും പുതിയ തെളിവുമായി പൊലീസ്‌ വരുമെന്ന്‌ ഉറപ്പിച്ചാണ്‌...

ലാവ്‌ലിൻ മുതൽ എക്‌സാലോജിക്‌ വരെ

ഈ ലോകത്ത്‌ കമ്യൂണിസം എന്ന ആശയം ഉരുവംകൊണ്ടതുമുതൽ ആ ആശയവും അതിന്റെ...

മോദിവാഴ്‌ചയിൽ അട്ടിമറിക്കപ്പെടുന്ന പരീക്ഷ സമ്പ്രദായം

കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്‌ കനത്ത ആഘാതമേൽപിച്ച രണ്ടു സംഭവങ്ങളാണ്‌ സമീപകാലത്ത്‌ അരങ്ങേറിയത്‌. ഒന്ന്‌...

തമ്മിൽ തല്ലാൻ തൊഴിലാളിവർഗത്തിനു നേരമില്ല

ഇടതുപക്ഷ ഐക്യം ഉണ്ടാകണമെന്ന ആശയം അമൂർത്തമായ ഒരു ധാർമിക ആഗ്രഹപ്രകടനമല്ല, മറിച്ച്‌...

ഹിമാചൽപ്രദേശിൽ സിപിഐഎമ്മിന്‌ മുന്നേറ്റം

ഹിമാചൽപ്രദേശിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ മെയ്‌ 17ന്‌ നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ സംസ്ഥാന...

ഇ ഡി റെയ്‌ഡിനെതിരെ ദേശവ്യാപക പ്രതിഷേധം

ബിജെപിയും കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും തങ്ങളുടെ രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ...

അടിമുടി ആഘോഷം

തിയറ്ററിൽ ആഘോഷമായി കാണാൻ കഴിയുന്ന സ്വഭാവത്തിലുള്ള സിനിമയാണ്‌ അതിരടി. ബേസിൽ ജോസഫ്,...
spot_img

Related Articles

Popular Categories

spot_imgspot_img