കുംഭമേള 2026ൽ

കെ എൻ ഗണേശ്

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം 12 വർഷത്തിലാണ്. 12 വർഷത്തിലൊരിക്കൽ നദീസ്നാനം, നദി ആരതി എന്നിവയടക്കമാണ് കുംഭമേള നടത്തുന്നത്. ഹരിദ്വാർ, പ്രയാഗ് രാജ് (അലഹബാദ്), ഉജ്‌ജയിൻ, നാസിക് എന്നിവിടങ്ങളിലാണ് മേള നടത്തുന്നത്. കുംഭമേള എന്തുകൊണ്ടുണ്ടായി എന്നതിനെ പറ്റി കഥകളുണ്ട്.

കുംഭമേളകളോടൊപ്പം മാഘമേളകൾ എന്ന ഉത്സവങ്ങൾ കൂടുതൽ ഇടത്തിൽ നടന്നു വന്നിരുന്നു. കേരളത്തിൽ തിരുനാവായ നടന്നു വന്ന മാമാങ്കം ഇതിനു തുല്യമാണ്.ചരിത്രത്തിൽ ഒരിടത്തും ഇത്തരം മേളകൾ സ്ഥിരമായി നടന്നതായി വിവരമില്ല. രാഷ്ട്രീയ പിന്തുണയില്ലാതെ ലക്ഷക്കണക്കിനാളുകൾ നിമജ്ജനവും ആരതിയും നടത്തുന്ന ഇത്തരം മഹാമേളകൾ നടത്താൻ കഴിയുകയില്ല . ഹർഷവർധനന്റെ കാലത്ത് ബുദ്ധന്റെ പ്രതിമ നിമജ്ജനം ചെയ്തതായും അതിനെതുടർന്ന് ദാനധർമ്മങ്ങൾ നടന്നതായും ചൈനീസ് സഞ്ചാരി യുവാൻ ച്ചവാങ് രേഖപ്പെടുത്തുന്നുണ്ട്. ഇതിനു ശേഷം ഹരിദ്വാറിൽ 1796 ൽ കുംഭമേള നടന്നതായി രേഖകളുണ്ട് പക്ഷേ ഏറ്റവും വലിയ കുംഭമേളയായ പ്രയാഗ് രാജിലെ മേള 1870 ൽ മാത്രമാണ് നടക്കുന്നത് 1857 ലെ കലാപത്തിനു ശേഷം ഹിന്ദു സന്യാസിമാരെ തൃപ്തിപ്പെടുത്തുന്നതിന് ബ്രിട്ടീഷ് ഭരണാധികാരികൾ നേരിട്ടാണ് ഈ കുംഭമേള നടത്തിയത്.

മോദി സർക്കാർ തുടർന്നു പോരുന്നത് ഏതെങ്കിലും പ്രാചീനമായ ആചാരമല്ല, ബ്രിട്ടിഷ് സർക്കാർ രാഷ്ട്രീയ ആവശ്യങ്ങൾക്കായി സ്ഥാപിച്ച ഒരു ഉത്സവമാണ്. രാഷ്ട്രീയാവശ്യങ്ങൾക്കായി ഹിന്ദുക്കളുടെ സംഘാടനമാണ് ഇപ്പോഴും ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.  2026 ൽ നടക്കാനിരിക്കുന്നത് നാസിക്കിൽ ഒക്ടോബർ 31 മുതൽ ആരംഭിക്കുന്ന 2027 ആഗസ്റ്റ് 2 ന് അവസാനിക്കുന്ന കുംഭമേളയാണ്. നാസിക് സവർക്കറിന്റെ ജന്മ നാടാണെന്നും ഓർമ്മിക്കേണ്ടതാണ്. ഈ പ്രദേശ മടങ്ങുന്ന മഹാരാഷ്ട്രയിൽ ബിജെപി ഗവണ്മെണ്ടാണുള്ളത്. ഇതിനു നൽകുന്ന പ്രചാരണവും സംഘാടനവും ഹിന്ദുക്കളെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള വലിയ നിക്കമാകും. അതിനോടൊപ്പം വമ്പിച്ച വാണിജ്യമേളകളായും അവ മാറും.

Hot this week

നിറങ്ങൾ തൻ നൃത്തം – അമേരിക്കൻ ചിത്രകാരൻ ടിഷ്യൻ റാംസെ പീൽ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1799...

മരണാഖ്യാനം ഒരു വായന

  സാഹിത്യം ഉണ്ടാല കാലംമുതൽ അതിന്റെ കർതൃത്വം പുരുഷനായിരുന്നു. സ്‌ത്രീ അവന്റെ വർണ്യവസ്‌തുവും....

തൊഴിലുറപ്പ് പദ്ധതി ചരിത്രത്തിലേക്ക് നടന്നുകയറുമോ?

ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെച്ച സാമൂഹികാവകാശ അജണ്ടയുടെ ഭാഗമായിരുന്നു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി....

ഇൻഫർമേഷൻ ഓവർലോഡ്‌

ഒരു മനുഷ്യന്‌ ജീവിക്കാൻ അറിവ്‌ എത്രത്തോളം അനിവാര്യമാണെന്ന്‌ നമുക്കറിയാം. ആഹാരം, വസ്‌ത്രം,...

ആദ്യ ഇന്ത്യൻ ‘ഇറോട്ടിക് സൈക്കിക് ത്രില്ലർ’ മലയാളത്തിൽ

സിനിമാസംബന്ധിയായ ഒരു ചർച്ചക്കിടയിൽ , തലമൂത്ത ഒരു സിനിമാസ്വാദകൻ "ആ..ഹാ മലയാളചലച്ചിത്രശാഖയുടെ...

Topics

വാഴ്വേ മനിതർ: ഉപരോധങ്ങളുടെ കാലത്ത് പ്രതീക്ഷയുടെ ദ്വീപിനെ വായിച്ചെടുക്കൽ

ഒരു രാജ്യത്തെ തോൽപ്പിക്കാൻ എല്ലായ്പ്പോഴും സൈന്യം അയയ്ക്കേണ്ടതില്ല. അതിന്റെ സമ്പദ്‌വ്യവസ്ഥയെ വളയുക,...

മാധ്യമ രംഗത്ത് മാറ്റത്തിൻ്റെ കാറ്റ് വീശുന്നു

ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷത്തിൽ വലിയൊരു മാറ്റം വന്നിരിക്കുന്നു.നവമാധ്യമ രംഗത്ത് അത് നന്നായി...

പ്രകൃതിയിലെ വിസ്മയങ്ങൾ – മഞ്ഞക്കിളി

The Indian golden oriole എന്ന മഞ്ഞക്കിളി (Oriolus kundoo) ഭാഗികമായി...
spot_img

Related Articles

Popular Categories

spot_imgspot_img