മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ശശി കടപ്പൂര്

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ കൽഭരണികൾ . ഒരു ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം. തീവ്രമായ വ്യഥകളും അറപ്പുളവാക്കുന്ന കാഴ്ചകളും അവഹേളനത്തിന്റെ പൊള്ളലുകളും അതിജീവനത്തിന്റെ പിടച്ചിലുകളും ചേർന്നൊരു നിലവിളിയാണത്. ഇതെല്ലാം മറികടന്ന് താൻ നെയ്ത സ്വപ്ന ലോകത്തേക്ക് ചിറകുവീശുന്നൊരാൾ .അതിനെല്ലാം ആധാരമായൊരു മാതൃത്വത്തിന്റെ ത്യാഗ നിർഭരമായ ജീവിത സഞ്ചാരം.കണ്ണിൽ നനവ് പടരാതെയും ഉള്ളിൽ നോവു നിറയാതെയും വായിച്ചു തീർക്കാൻ പറ്റാത്ത ഉള്ളടക്കം.ആർദ്രമെന്നോ ആത്മസ്പർശിയെന്നോ വായനാനുഭവം പറയുമ്പോഴും വരികൾക്കിടയിൽ നിന്നും വായിച്ചെടുക്കാവുന്ന ചില യഥാർത്ഥ്യങ്ങളിവിടെ ബാക്കിയാകുന്നു. അതിവിടെ പങ്കു വെയ്ക്കട്ട.

സഹനവും ത്യാഗവും കരുത്തുംക്ഷമയും സദാചാരവും സ്ത്രൈണ ജീവിതത്തിന് അനിവാര്യവും അഴകുമാണെന്ന യാഥാസ്ഥിതിക മൂല്യ സങ്കല്പം ഇവിടെയും പരോക്ഷമായി അരക്കിട്ടുറപ്പിക്കുന്നു. വേട്ടക്കാരേ അപ്രസക്തരാക്കി രക്ഷപെടാനുള്ള ഇരകളുടെ മിടുക്കിനേ പ്രത്യക്ഷമായി വാഴ്ത്തുമ്പോൾ പരോക്ഷമായി അനീതിയിവിടെ താലോലിക്കപ്പെടുന്നു. എല്ലാ ദുഃഖത്തിലും സുഖത്തിന്റേതായൊരു ഇടമുണ്ടായിരിക്കുമെന്ന
എഴുത്തുകാരന്റെ കണ്ടെത്തൽ പ്രതികരണവും പ്രതിഷേധവുമുയരാത്ത സാമൂഹ്യവന്ധ്യതയേയാണ് സ്വാഗതം ചെയ്യുന്നത്. സാമൂഹ്യഘടനയുടെ അടിസ്ഥാനരൂപം കുടുംബമായിരിക്കേ അതിന്റെ ഉയർച്ചതാഴ്ച്ചകളിൽ ഉത്തരവാദപ്പെടേണ്ട സമൂഹത്തെയിവിടെ സ്പർശിക്കുന്നതേയില്ല.

എല്ലാം സഹിച്ചും ക്ഷമിച്ചും കുടുംബം നിലനിർത്തുന്ന സ്ത്രീയുടെ വാർപ്പ് മാതൃക കൊണ്ടാടുന്ന സമൂഹത്തിൽ അക്രമിയും അധികാരിയുമായ പുരുഷൻ ഏതു കാലത്തും മാപ്പാക്കപ്പെടുന്നുവെന്ന ദുരന്തം ഇവിടെയും സംഭവിക്കുന്നു. അനീതിക്കു മുന്നിൽ ശക്തമായ പ്രതിരോധമുയർത്തുന്ന ഒരു സ്ത്രീ ഭർത്താവിന്റെ കൊടിയ ക്രൂരതകളോട് സന്ധിചെയ്യുന്നതിലെ വൈരുദ്ധ്യമിവിടെ വെളിപ്പെടുന്നില്ല. പരമ്പരാഗതവും വ്യക്തിഗതവുമായ തലത്തിൽ നിന്ന് നവീനവും സാമൂഹ്യവുമായ പ്രതലത്തിലേയ്ക്ക് ഈ ജീവിതാവിഷ്കാരം വികസിതമാകുന്നില്ല. ആകെ വിശകലനത്തിൽ ആണധികാര നിർമ്മിതവും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമായ യാഥാസ്ഥിതിക കുടുംബ മാതൃകയെ ഒരു പരിക്കുമേൽപ്പിക്കാതെ അവതരിപ്പിക്കുകയാണിവിടെ.അതിലൂടെ നിസഹായതയുടെ നീണ്ട നിലവിളി മാത്രമായി ഈ പുസ്തകം മാറുന്നു.

Hot this week

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

Topics

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...
spot_img

Related Articles

Popular Categories

spot_imgspot_img