
കാഴ്ചപ്പാടുകള്‍ നിലവിലുണ്ട്. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുകാര്‍
ഫാസിസം എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്ത് എന്നത് വിശദമായി ചര്‍ച്ച
ചെയ്യുകയും ശരിയായ നിഗമനത്തില്‍ എത്തുകയും ചെയ്യേണ്ടത്
ആവശ്യമാണ്. ഫാസിസം, നിലനില്‍ക്കുന്ന മുതലാളിത്ത
വ്യവസ്ഥയ്ക്കെതിരായി ഉയര്‍ന്നുവന്ന സവിശേഷമോ സ്വതന്ത്രമോ ആയ ഒരു
സിദ്ധാന്തമല്ല എന്ന കാര്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്. മറിച്ച്
ആധുനിക മുതലാളിത്തം തീവ്രമായനാശത്തിലേക്ക് നീങ്ങുമ്പോള്‍
പ്രകടമാക്കുന്ന പൂര്‍ണവും സുസ്ഥിരവുമായ ചില പ്രവണതകളും
നയങ്ങളുമാണ് ഫാസിസത്തിലൂടെ പ്രകടിതമാവുന്നത്.
ആധുനിക മുതലാളിത്തത്തിനും ഫാസിസത്തിനും വ്യത്യസ്തമായ
അളവുകളിലാണെങ്കിലും അനുയോജ്യമായതും പൊതുവായതുമായ
സവിശേഷതകള്‍ എന്തെല്ലാമാണ് എന്ന് നോക്കാം.
1- ഉത്പാദന രംഗത്തെ സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയുടെ ഭാഗമായി
വര്‍ഗ്ഗവൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിക്കുകയും അതിന്‍റെ ഭാഗമായി
മുതലാളിത്തവ്യവസ്ഥ വെല്ലുവിളി നേരിടുകയും ചെയ്യുമ്പോള്‍
മുതലാളിത്തവ്യവസ്ഥയെ കേടുപാടുകള്‍ കൂടാതെ നിലനിര്‍ത്തുക
എന്ന അടിസ്ഥാനപരമായ ലക്ഷ്യം നിറവേറ്റുക.
2- ഇതിന്‍റെ അനന്തരഫലമായി ഉണ്ടാകുന്ന മുതലാളിത്തപരമായ
അമിതാധികാര പ്രവണതകള്‍.
3- സ്വതന്ത്രമായ തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തിനെ പരിമിതപ്പെ
ടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് വര്‍ഗ്ഗസഹകര
ണത്തിന്‍റേതായ ഒരു വ്യവസ്ഥ രൂപപ്പെടുത്തുകയും
വളര്‍ത്തിയെടുക്കുകയും ചെയ്യുക.
4- പാര്‍ലമെന്‍ററി ജനാധിപത്യത്തിനെ വര്‍ദ്ധിതമായ തോതില്‍
അടിച്ചമര്‍ത്തുകയും അതിനെതിരായി കലാപങ്ങള്‍
സംഘടിപ്പിക്കുകയും ചെയ്യുക.
5- ധനകാര്യരംഗത്തും വ്യവസായത്തിലും ഭരണകൂടകുത്തകകളെ
വ്യാപിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക.
6- സാമ്രാജ്യത്വത്തിലെ വ്യത്യസ്ത ശക്തികേന്ദ്രങ്ങളെ ഏകീകൃതമായ സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകമാക്കി കൂടുതല്‍ കേന്ദ്രീകരണത്തിന് ഊന്നല്‍ നല്‍കുക.
7- മറുഭാഗത്ത് വര്‍ധിതമായി കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ശത്രുതയുടെ ഭാഗമായി യുദ്ധത്തിലേക്ക് നീങ്ങുക.
ഈ സ്വഭാവസവിശേഷതകളെല്ലാം ഏറിയും കുറഞ്ഞും ആധുനിക
മുതലാളിത്ത രാജ്യങ്ങള്‍ക്കും ഫാസിസ്റ്റ് രാഷ്ട്രങ്ങള്‍ക്കും പൊതുവിൽ ബാധകമാണെന്ന് കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാല്‍ കണ്ടെത്താനാകും.
സവിശേഷമായ രൂപങ്ങള്‍ കണ്ടെത്താനാവും എന്നുതന്നെയാണ്.
ആധുനിക മുതലാളിത്ത നയങ്ങളുടെ അന്ത:സത്ത പരിശോധിച്ചാല്‍ അതിന്‍റെയൊക്കെ സാരാംശത്തില്‍ ഒരു ഘടകം ഫാസിസമാണെന്ന് കണ്ടെത്താനാവും. അതുകൊണ്ട് അത്തരം പ്രവണതകളെ മുഴുവന്‍ ഫാസിസ്റ്റ് സ്വേഛാധിപത്യം എന്ന് വിശേഷിപ്പിക്കാനാവില്ല. ഫാസിസ്റ്റ് ആധിപത്യത്തിന്‍റേതായ പൂര്‍ണ്ണത ദര്‍ശിച്ചത് പരിമിതമായ ചില രാജ്യങ്ങളില്‍ മാത്രമാണ്. ജര്‍മ്മനിയും ഇറ്റലിയും അതിന്‍റെ ഉത്തമോദാഹരണങ്ങളാണ്. അങ്ങനെയെങ്കില്‍ ഫാസിസ്റ്റ് സ്വേഛാധിപത്യത്തിന്‍റെ സവിശേഷതയെന്ത് എന്ന് മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
ഫാസിസത്തിന് ഫാസിസ്റ്റുകള്‍ മാത്രമല്ല അല്ലാത്തവരും നിര്‍വചനം ചമച്ചിട്ടുണ്ട്. അതില്‍ ചിലത് പരിശോധിക്കാം. ഫാസിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഫാസിസം എന്നത് ആത്മീയമായ ഒരു യാഥാര്‍ത്ഥ്യമാണ്. ലോകത്തിലെ ആദ്യത്തെ ഫാസിസ്റ്റ് മുസോളിനി ആണല്ലോ. അദ്ദേഹം ഫാസിസത്തിന് നല്‍കിയ നിര്‍വചനം ഇതാണ്.

‘ഫാസിസത്തിന്‍റെ അടിത്തറ എന്നത് ഭരണകൂടത്തിനെ കുറിച്ചുള്ള, അതിന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള, അതിന്‍റെ കടമയെക്കുറിച്ചുള്ള, അതിന്‍റെ ലക്ഷ്യത്തെക്കുറിച്ചുള്ള സങ്കല്പനമാണ്. ഭരണകൂടം എന്നത് എല്ലാ വ്യക്തികളെയും ഗ്രൂപ്പുകളെയും ബന്ധുക്കളായി കാണുന്ന കേവലമായ ഒരു ഭരണകൂടത്തെയാണ് ഫാസിസം വിഭാവനം ചെയ്യുന്നത്’…….. ഫാസിസം എന്ന് പറയുന്നവരൊക്കെ
സൂചിപ്പിക്കുന്നത് ഭരണകൂടത്തെയാണ്.’ (1932 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട എന്‍സൈക്ലോപീഡിയ ഇറ്റാലിയാനയില്‍ ഫാസിസത്തെ കുറിച്ചുള്ള മുസോളിനിയുടെ ലേഖനത്തില്‍ പറയുന്നത്) ഫാസിസം വിശ്വസിക്കുന്നത് പരിശുദ്ധിയിലും ഹീറോയിസത്തിലും ആണ്; ഫാസിസ്റ്റുകള്‍ ഉള്‍ക്കൊള്ളുന്ന ജീവിതം എന്നത് കര്‍ത്തവ്യത്തിന്‍റെയും പോരാട്ടത്തിന്‍റെയും വെട്ടിപ്പിടുത്തത്തിന്‍റേതുമാണ്; ജീവിതം എന്നത് വളരെ ഉയര്‍ന്നതും സമ്പുഷ്ടവും ആണ്; മനുഷ്യന്‍ ജീവിക്കുന്നത് തനിച്ചാണെങ്കിലും എല്ലാറ്റിലുമുപരി എല്ലാവര്‍ക്കും വേണ്ടിയാണ്; എന്നൊക്കെയുള്ള പ്രചാരണങ്ങളും ഫാസിസത്തെക്കുറിച്ച് നടന്നിട്ടുണ്ട്. ഫാസിസം എന്നത് ജനാധിപത്യ പ്രത്യയശാസ്ത്രങ്ങളുടെ സങ്കീര്‍ണ്ണവ്യവസ്ഥയോട് പോരാടുന്നതിനുള്ളതാണ്; അനന്തമായ സമാധാനം എന്നതിന്‍റെ ഉപയോഗ്യതയോ സാധ്യതയോ ഫാസിസം വിശ്വസിക്കുന്നില്ല; ഫാസിസത്തെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്തിന്‍റെ വളര്‍ച്ച എന്നത് പുരുഷത്വത്തിന്‍റെ അനിവാര്യമായ പ്രകടനമാണ്; ഭൗതികവാദികളുടെ
ചിന്താഗതിയായ എല്ലാവര്‍ക്കും സന്തോഷം എന്നത് ഒരു സാധ്യതയാണ് എന്ന വാദത്തെ ഫാസിസം തള്ളിക്കളയുന്നു… എന്നിങ്ങനെ ഫാസിസത്തിനെ കുറിച്ച് ഒട്ടേറെ നിര്‍വചനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

‘ഫാസിസ്റ്റ് പ്രസ്ഥാനം (1) പൗരത്വത്തെ സംബന്ധിച്ചുള്ള ഉന്നതമായ
കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒന്നാണ്. ഒരു നൂറു വര്‍ഷം മുമ്പ് നവോത്ഥാന നായകരെ ആവേശം കൊള്ളിച്ച ഉന്നതമായ ആശയങ്ങളാണ് അത് ഉള്‍ക്കൊള്ളുന്നത്.
തിനുവേണ്ടിയാണ് ഇത്തരത്തിലുള്ള കോമളസുന്ദരപദാവലികള്‍
ഉപയോഗിക്കുന്നത്. ഭരണകൂടത്തെ ആദര്‍ശവല്‍ക്കരിക്കുകയും അതുവഴി ആത്യന്തികമായ ലക്ഷ്യമാണത് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ചിന്താഗതികള്‍ക്ക് ഫാസിസത്തില്‍ സ്വാധീനമുണ്ട് എന്ന് വരുത്തിതീര്‍ക്കുന്നതിനു വേണ്ടിയാണ്.
1915 ജനുവരിയില്‍ താന്‍ രൂപീകരിച്ച ഫാസിസ്റ്റ് പാര്‍ട്ടിക്ക് കൃത്യമായ ഒരു പ്രത്യയശാസ്ത്ര കാഴ്ചപ്പാട് ഇല്ലായിരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഫാസിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിനു വേണ്ടി ഒരു പ്രത്യയശാസ്ത്രം
കണ്ടെത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. തൊഴിലാളി വര്‍ഗ്ഗവിപ്ലവത്തിനെ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടി പ്രായോഗികമായി രൂപപ്പെടുത്തിയെടുത്ത ഒരു പ്രസ്ഥാനമായിരുന്നു ഫാസിസം. ആത്യന്തികമായി അത് ബൂര്‍ഷ്വാസിയാല്‍ പിന്തുണയ്ക്കപ്പെടുന്ന ഒരു പ്രതിവിപ്ലവപ്രസ്ഥാനമായിരുന്നു. വിപ്ലവത്തെ പരാജയപ്പെടുത്തുന്നതിന് വേണ്ടി ഭീകരവാദത്തെയും സാമൂഹ്യമായ ജനപ്രിയ വാചകമടിയേയുമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ബൂര്‍ഷ്വാസിയുടെ ഭരണകൂടസര്‍വാധിപത്യം ശക്തിപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇതിനെ പിന്നീട് ഒരു പ്രത്യയശാസ്ത്രമായി രൂപപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. ഈ അടിസ്ഥാനത്തിലാണ് നാം ഫാസിസത്തെ ശാസ്ത്രീയമായി വിലയിരുത്തേണ്ടത്.
ഡെമോക്രാറ്റുകളുമാണ് ഫാസിസത്തെയും കമ്യൂണിസത്തെയും ബൂര്‍ഷ്വാജനാധിപത്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന സമാന്തരമായ രണ്ട് വിരുദ്ധപ്രത്യയശാസ്ത്രങ്ങളായി അവതരിപ്പിക്കാറുള്ളത്. ഫാസിസത്തെ തീവ്രവലതു പക്ഷത്ത് നിന്നുള്ള സ്വേച്ഛാധിപത്യമായും കമ്മ്യൂണിസത്തെ തീവ്രഇടതുപക്ഷത്തു നിന്നുള്ള സ്വേച്ഛാധിപത്യമായും ആണ് അവര്‍ വിശദീകരിക്കാറുള്ളത്. ലേബര്‍ പാര്‍ട്ടി 1933ല്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഇങ്ങനെയാണ് കമ്മ്യൂണിസത്തെ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അണിനിരത്താനാവില്ല എന്ന നിലപാടും അവര്‍ സ്വീകരിച്ചു. ഫാസിസത്തെക്കുറിച്ചുള്ള ഈ നിര്‍വചനവും ഫാസിസത്തിന്‍റെ യഥാര്‍ത്ഥസ്വഭാവത്തെ വെളിപ്പെടുത്തുന്നതില്‍ അമ്പെ പരാജയപ്പെടുന്നു. വലതുപക്ഷസ്വഭാവമുള്ള സ്വേച്ഛാധിപത്യങ്ങള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിലനിന്നിട്ടുണ്ട് ; ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് റഷ്യയിലെ സാറിസം വലതുപക്ഷ സ്വഭാവമുള്ള സ്വേച്ഛാധിപത്യം ആയിരുന്നു. എന്നാല്‍ സാറിസത്തിനെ ആരും ഫാസിസം എന്ന് വിളിച്ചിട്ടില്ല. ഒന്നാം ലോകയുദ്ധത്തിനുശേഷം രംഗത്ത് വന്ന വൈറ്റ് ഗാര്‍ഡ് സ്വേച്ഛാധിപത്യങ്ങളും ഫാസിസമായി വിശേഷിപ്പിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവ ഫാസിസ്റ്റ്
സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇടയുണ്ട് എന്ന് വിലയിരുത്തപ്പെട്ടിരുന്നു. വാസ്തവത്തില്‍ ഒരു പിന്തിരിപ്പന്‍ സ്വേച്ഛാധിപത്യമാണ് ഫാസിസം. എന്നാല്‍ എല്ലാ പിന്തിരിപ്പന്‍ സ്വേഛാധിപത്യവും ഫാസിസമാകുന്നില്ല.
രാഷ്ട്രീയമായോ മാത്രം ഫാസിസത്തിനെ നിര്‍വചിക്കാനാവില്ല.
ഫാസിസത്തിന്‍റെ സവിശേഷ സ്വഭാവം നിര്‍വചിക്കണമെങ്കില്‍ അതിന്‍റെ വര്‍ഗാടിത്തറ, വര്‍ഗബന്ധങ്ങള്‍, വര്‍ഗ്ഗപരമായകര്‍ത്തവ്യം
ഒന്നായും വിശദീകരിക്കാനാവൂ.
ഫാസിസത്തെ ഉപയോഗപ്പെടുത്തുന്നതിന് അവര്‍ മധ്യവര്‍ഗ്ഗത്തിന്‍റെയും താഴെ തട്ടിലുള്ള അസംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്‍റെയും സംഘടിതതൊഴിലാളി വര്‍ഗ്ഗത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആത്മവീര്യം നഷ്ടപ്പെട്ട തൊഴിലാളിവര്‍ഗ ഘടകങ്ങളുടെയും പിന്തുണ സമാര്‍ജ്ജിക്കുന്നു.
ഫാസിസത്തിന്‍റെ വര്‍ഗ്ഗഘടന സംബന്ധിച്ച് നിലവിലുള്ളത്. ഇതില്‍ ഏത് ശരി ഏത് തെറ്റ് എന്ന് കണ്ടെത്താതെ നമുക്ക് ഫാസിസത്തിനെതിരായ പോരാട്ടം നടത്താനാവില്ല.
ഫാസിസം സാധാരണയായി അവതരിപ്പിക്കപ്പെടുന്നത് മധ്യവര്‍ഗ്ഗപ്രസ്ഥാനമായിട്ടാണ്. ഫാസിസം അതിന്‍റെ തുടക്കകാലത്ത് മധ്യവര്‍ഗ ഘടകങ്ങളില്‍ നിന്നു ഉയര്‍ന്നുവന്നതും മുഖ്യമായും അവരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതുമായ ഒരു പ്രസ്ഥാനമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചെറുകിട ബിസിനസുകാര്‍, പ്രൊഫഷണലുകള്‍, എന്നിവരെയൊക്കെ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിനെതിരായി അണിനിരത്താന്‍ ഫാസിസത്തിന് തുടക്കത്തില്‍ കഴിഞ്ഞിരുന്നു. ഒപ്പം ട്രസ്റ്റുകള്‍ക്കും വന്‍കിട ധനമൂലധന ശക്തികള്‍ക്കും എതിരായ മുദ്രാവാക്യങ്ങളും അവര്‍ മുന്നോട്ടുവച്ചിരുന്നു. മുതലാളിത്തപ്രതിസന്ധിയുടെ കാലത്ത് ഇത്തരത്തിലൊരു പ്രസ്ഥാനത്തിന്‍റെ രൂപീകരണം ഒരു സ്വാഭാവിക പ്രക്രിയയാണ്. ഈ പ്രാരംഭ ഘട്ടത്തെ കണക്കിലെടുത്ത് ഫാസിസം എന്നത് ഒരു സ്വതന്ത്ര മധ്യവര്‍ഗ്ഗപ്രസ്ഥാനമാണെന്നും മൂലധനശക്തികളോടും
തൊഴിലാളിവര്‍ഗ്ഗത്തിനോടും എതിരായി പോരാടുന്ന ഒരു മൂന്നാം
പാര്‍ട്ടിയാണെന്നും വ്യാഖ്യാനിക്കുമ്പോഴാണ് തെറ്റിലേക്ക് നയിക്കപ്പെടുന്നത്. ഫാസിസ്റ്റ് സ്വേച്ഛാധിപത്യങ്ങളെ സംഘടിത തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനും ധനമൂലധനമേധാവിത്വത്തിനും എതിരായ മധ്യവര്‍ഗത്തിന്‍റെ അധികാരം വെട്ടിപ്പിടിക്കലായും ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ എത്തിച്ചേരാറുണ്ട്. ലിബറലുകളും സോഷ്യല്‍ഡെമോക്രാറ്റുകളുമാണ് ഫാസിസത്തെ സംബന്ധിച്ചുള്ള ഇത്തരം കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്. ഫാസിസത്തിന്‍റെ പുഷ്കലകാലത്ത് ഇത് സംബന്ധിച്ച് നിരവധി സിദ്ധാന്തങ്ങള്‍ ലിബറലുകളും സോഷ്യല്‍ഡെമോക്രാറ്റുകളുമൊക്കെ പ്രചരിപ്പിച്ചിട്ടുണ്ട്.

വിധത്തില്‍ ബഹുജനാടിത്തറ വികസിപ്പിക്കാന്‍ കഴിഞ്ഞതുമാണ്’
ഇങ്ങനെ തീര്‍ത്തും വിപ്ലവകരമായ ഒന്നായി ഫാസിസ്റ്റ്
സ്വേച്ഛാധിപത്യത്തിന്‍റെ അധികാരാരോഹണത്തെ വ്യാഖ്യാനിക്കാന്‍ അന്നത്തെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ഫാസിസ്റ്റ് സ്വേഛാധിപത്യം അധികാരത്തില്‍ വരുന്നതിലൂടെ സോഷ്യലിസം നടപ്പിലാക്കപ്പെടും എന്ന് കരുതിയവര്‍ വരെ അക്കാലത്ത് ഉണ്ടായിരുന്നു. അവരൊക്കെ ഫാസിസത്തിനെ പെറ്റിബൂര്‍ഷ്വാ വിപ്ലവമായാണ് കണ്ടിരുന്നത്. അവരില്‍ പ്രമുഖനായിരുന്നു ഫാസിസം എന്ന ഗ്രന്ഥം എഴുതിയ സ്കോട്ട് നീയറിങ്.

അദ്ദേഹത്തിന്‍റെ വാദം ഇപ്രകാരമാണ് .’ഫാസിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കേന്ദ്രത്തില്‍ നില്‍ക്കുന്നത് മധ്യവര്‍ഗമാണ്. തങ്ങളുടെ വര്‍ഗ്ഗത്തെ നശീകരണത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് വേണ്ടി അധികാരം പിടിച്ചെടുക്കുകയും അവരുടേതായ രാഷ്ട്രീയവും സാമൂഹ്യവുമായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയുമാണ് മധ്യവര്‍ഗ്ഗം
ചെയ്യുന്നത്. അതുകൊണ്ടുതന്നെ അതിന് ഒരു സാമൂഹ്യ വിപ്ലവപ്രസ്ഥാനത്തിന് ആവശ്യമായ എല്ലാ സവിശേഷതകളും ഉണ്ട്. അതിന്‍റ വിജയം എന്നതിനര്‍ത്ഥം അധികാര കേന്ദ്രം ഒരു വര്‍ഗ്ഗത്തില്‍ നിന്ന് മറ്റൊരു വര്‍ഗ്ഗത്തിലേക്ക് മാറുകയെന്നതാണ്…….. ഫാസിസം വളര്‍ന്നുവരുന്നത് മുതലാളിത്ത സാമ്രാജ്യത്വത്തിന്‍റേതായ അസഹനീയമായ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മധ്യവര്‍ഗ്ഗം നടത്തുന്ന കലാപത്തിലൂടെയാണ്. അങ്ങനെ ഫാസിസം സോഷ്യലിസം കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നവര്‍ പോലും അക്കാലത്ത് ഉണ്ടായിരുന്നു.
രാജ്യങ്ങളിലും ഫാസിസത്തിന് പിന്തുണയ്ക്കുന്നവര്‍ വന്‍കിട
മൂലധനശക്തികളും അവരുടെ പ്രതിനിധികളും ആയിരുന്നു.
ഫാസിസം തുടക്കത്തില്‍ ബഹുജനപിന്തുണയാര്‍ജ്ജിക്കുന്നതിനായി
മുതലാളിത്ത വിരുദ്ധ പ്രചാരവേല നടത്തിയിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അവരെ വളര്‍ത്താനും നിലനിര്‍ത്താനും പിന്തുണ നല്‍കിയത് വന്‍കിട ബൂര്‍ഷ്വാസികളും വന്‍കിട ഭൂപ്രഭുക്കളും വ്യവസായികളും ധനമൂലധന ശക്തികളും ഒക്കെയായിരുന്നു. തുടക്കം മുതല്‍ തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാണ് എല്ലാ ഘട്ടത്തിലും ഫാസിസം പ്രവര്‍ത്തിച്ചത്. ബൂര്‍ഷ്വാ
സ്വേഛാധിപത്യമാണ് അവരെ സംരക്ഷിച്ചത്. ഭരണകൂടശക്തികളും ഉന്നതസൈനിക മേധാവികളും പോലീസ് അധികാരികളും കോടതികളും ഉൾപ്പടെ
സഹായിച്ചത് അവരെയാണ്. തൊഴിലാളി വര്‍ഗ്ഗപ്രതിപക്ഷത്തെ
അടിച്ചമര്‍ത്തുന്നതില്‍ ഇവരെല്ലാം ഒറ്റക്കെട്ടായാണ് നിന്നത്.
വെട്ടിപ്പിടുത്തത്തിലൂടെ കൈക്കലാക്കിയിട്ടില്ല. ഫാസിസം എല്ലായിടത്തും
അധികാരത്തില്‍ വന്നത് ബൂര്‍ഷ്വാസ്വേഛാധിപത്യം മുകളില്‍ നിന്ന്
അവര്‍ക്ക് അധികാരം വെച്ചു നീട്ടി നല്‍കിയതിന്‍റെ ഭാഗമായിട്ടാണ്.
ഇറ്റലിയില്‍ അധികാരത്തില്‍ വന്നത് രാജാവ് അവര്‍ക്ക് അതിനുള്ള
സൗകര്യം നല്‍കിയത് കൊണ്ടാണ്. അവര്‍ക്കെതിരായുള്ള പട്ടാളനിയമം
നടപ്പിലാക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചുകൊണ്ട്
മുസോളിനിയെ അധികാരത്തിലേക്ക് ക്ഷണിക്കുകയാണ് രാജാവ് ചെയ്തത്.
അധികാരാരോഹണത്തിനായി റോമിലേക്കുള്ള മുസോളിനിയുടെ മാര്‍ച്ച്
സമാധാനപരമായ ഒരു പ്രക്രിയയായിരുന്നു. ജര്‍മ്മനിയിലാകട്ടെ
ഫാസിസ്റ്റുകള്‍ക്ക് അധികാരം നല്‍കിയത് അവിടുത്തെ പ്രസിഡണ്ടായിരുന്നു.
തെരഞ്ഞെടുപ്പുകള്‍ കാണിച്ചതുപോലെ അവര്‍ക്ക് ജനപിന്തുണ നഷ്ടപ്പെട്ടു
കൊണ്ടിരുന്ന ഒരു കാലത്താണ് പ്രസിഡണ്ട് അത് ചെയ്തത്.
ഫലത്തില്‍ ബൂര്‍ഷ്വാസി ഒരു കയ്യില്‍ നിന്ന് മറ്റൊരു കൈയിലേക്ക്
അധികാരം കൈമാറുകയാണ് ചെയ്തത്. അതിനെയാണ് ബോധപൂര്‍വ്വം
‘വിപ്ലവം’എന്ന് വിശേഷിപ്പിക്കാന്‍ ലിബറലുകളും സോഷ്യല്‍
ഡെമോക്രാറ്റുകളും ഒക്കെ തയ്യാറായത്. പൂര്‍ണ്ണമായി ഫാസിസ്റ്റ് ആധിപത്യം
സ്ഥാപിച്ചതിനു ശേഷം അവര്‍ ചെറുകിട മൂലധനശക്തികളെ
സഹായിക്കുന്നതായി അഭിനയിച്ചു. എന്നാല്‍ കുത്തകമൂലധനശക്തികളെ
പ്രീണിപ്പിക്കുന്നതിനുള്ള നടപടികളാണ് തുടര്‍ന്ന് സ്വീകരിച്ചത്. ഒരു രണ്ടാം
വിപ്ലവവും മുതലാളിത്തവിരുദ്ധനടപടികളും പ്രതീക്ഷിച്ച ഫാസിസത്തിനെ
പിന്തുണച്ച ചെറുകിടമൂലധനശക്തികളെ അവഗണിക്കുകയും
അടിച്ചമര്‍ത്തുകയുമാണ് പിന്നീടവര്‍ ചെയ്തത്.
ബൂര്‍ഷ്വാസിയുടെ, ചേരിനിവാസികളുടെ, നിരാശ ബാധിച്ച ഒരു ചെറിയ
സംഘം തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ ഒക്കെ സമ്മിശ്രമായ ഒരു പ്രസ്ഥാന
മായാണ് ഫാസിസം വളര്‍ന്നുവരുന്നതെങ്കിലും അവര്‍ക്ക് പണം
നല്‍കുന്നതും അവരെ നിയന്ത്രിക്കുന്നതും വന്‍കിട വ്യവസായികളും
ഭൂപ്രഭുക്കളും ധനമൂലധനശക്തികളുമാണ് . അവര്‍ അങ്ങനെ
ചെയ്യുന്നത് തൊഴിലാളിവര്‍ഗ്ഗവിപ്ലവത്തെ പരാജയപ്പെടുത്തുന്നതിനും
തൊഴിലാളിവര്‍ഗ്ഗസംഘടനകളെ അടിച്ചമര്‍ത്തുന്നതിനും വേണ്ടിയാണ്.