
ചരിത്രം നമ്മെ സംബന്ധിച്ചിടത്തോളം രാജാക്കന്മാരുടെ കഥകളായിരുന്നു.അവരുടെ നേട്ടങ്ങളുടെയും ഭരണനൈപുണ്യതകളുടെയും കഥകള്‍. അവര്‍ പണിതവഴികളും വെച്ചുപിടിപ്പിച്ച മരങ്ങളും ജയം നേടിയ യുദ്ധങ്ങളും ചേര്‍ന്ന സമ്മോഹനമായ
കാലഘട്ടമായിരുന്നു കഴിഞ്ഞുപോയത് എന്ന് നമ്മെ കാലാകാലങ്ങളായി വരേണ്യവര്‍
ഗ്ഗവും ഇതേ ഭരണാധികാരികളുടെ പിന്‍മുറക്കാരും വാഴ്ത്തുപാട്ടുകാരും വിശ്വസിപ്പി
ക്കുകയായിരുന്നു. പാഠപുസ്തകങ്ങളിലൂടെയും ഇതേ കഥകള്‍ തലമുറകളിലേക്ക്
പകര്‍ന്നുകൊടുത്തു. ഇതൊരു തരം അനന്തമായ പാരമ്പര്യ ആരാധനയാണ് എന്ന
തിരിച്ചറിവില്‍ നിന്നാണ് ചരിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട നുണകളെയും
കെട്ടുകഥകളെയും ചോദ്യം ചെയ്യുന്ന ഒരു പ്രവണത ശക്തമായത്. രാജകൊട്ടാര
ങ്ങളും കൊത്തളങ്ങളും അധികാരത്തിമര്‍പ്പില്‍ ആറാടിയതും അഹങ്കരിച്ചതും താഴെ
ത്തട്ടിലുള്ളവരുടെ ജീവിതത്തെ ചവിട്ടിയരച്ചു കൊായിരുന്നു എന്ന തിരിച്ചറിവ്
ഇന്ന് സ്വന്തമാണ്. ഇങ്ങനെ എതിര്‍വായനകള്‍ പലപ്പോഴും സവര്‍ണ്ണഭൂരിപക്ഷത്തെ
അലസോരപ്പെടുത്തുകയും അവയെ പ്രതിരോധിക്കാനായി അത്തരം അന്വേഷകരെ
ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തില്‍ വരെ ഈ അലോസരങ്ങള്‍ എത്തിച്ചേരുകയും
ചെയ്യും. പക്ഷേ എതിര്‍വായനകള്‍ സകലശക്തിയോടും ലോകം മുഴുവനും പുരോഗമിക്കുകയാണ്. സാംസ്കാരിക ചരിത്രവായനകളോടൊപ്പം സാഹിത്യത്തിലും
ഇത്തരം വായനകള്‍ ശക്തിയാര്‍ജിക്കുന്നു. മലയാളസാഹിത്യത്തില്‍ ശക്തമായ
എതിര്‍വായനകള്‍ ഉണ്ടായതോടെ ചരിത്രം എന്ന തരത്തില്‍ നാം കേട്ടതും അറിഞ്ഞ
തുമൊക്കെ എത്ര പൊള്ളയായ അവകാശവാദങ്ങളായിരുന്നു എന്ന തിരിച്ചറിവു
ഉായി. ‘കാകപുരം’ എന്ന നോവലിലൂടെ റിഹാന്‍ റാഷിദ് നടത്തുന്നത് ഇത്തരം
ഒരു പൊളിച്ചെഴുത്താണ് .
കാകപുരം എന്ന ദേശം
ബ്രാഹ്മണന്‍റെ പശുവിനെ അറുത്തു കുഴിച്ചിട്ടതിന് നാടുകടത്തപ്പെട്ട ഒരു പാര്‍ശ്വവല്‍ക്യതസമൂഹമാണ് പണ്ടു കാടായിരുന്ന കാകപുരത്ത് ആദ്യം എത്തിപ്പെട്ടത്. ആ കാട്ടില്‍ അവര്‍ അതിജീവിക്കില്ല എന്നാണ് അവരെ ആട്ടിപ്പായിച്ചവര്‍ കരുതിയത്. അവര്‍ അതിജീവിച്ചു, കാരണം നിലനില്‍പ്പായിരുന്നു അവരുടെ മുന്നിലെ പ്രശ്നം. എല്ലാ പ്രതികൂലസാഹചര്യങ്ങളോടും മല്ലടിച്ച് ആ ബഹിഷ് കൃതര്‍ പടുത്തുയര്‍ത്തിയ ഇടമായിരുന്നു കാകപുരം. അതിനുശേഷം അവിടേക്ക് കച്ചവടത്തിനായി ചില മുസ്ലിംകുടുംബങ്ങള്‍ എത്തിച്ചേരുന്നു. അതോടെ ആദ്യതാമസക്കാര്‍ താമസിച്ച സ്ഥലം സ്വാഭാവികമായി പറയക്കുഴി എന്ന് അറിയപ്പെട്ടു തുടങ്ങുന്നു. പാണ്ഡ്യപുരത്തുനിന്നാണ് തങ്ങള്‍ പണ്ടെന്നൊേ എത്തിയത് എന്നറിയാവുന്ന വര്‍ത്തമാനകാലതാമസക്കാര്‍ അവിടെയുള്ള മുസ്ലിങ്ങളുടെ വീട്ടുപണികളും പറമ്പിലെ പണികളുമായി അങ്ങനെ ജീവിച്ചു വരുന്നതിനിടക്കാണ് തിരുവോത്തുകാര്‍ കാകപുരത്തേക്ക് വന്നെത്തുന്നത്. അവരുടെ വരവോടെ അവര്‍ സ്വയം നേതാക്കളാവുന്നതോടെ കാര്യങ്ങള്‍ മാറി മറിയുന്നു. നാട്ടിലെ ഭരണാധികാരിയെ തീരുമാനിക്കാന്‍ പോലും അധികാരമുള്ള തിരുവോത്തുകാരുടെ വാക്ക് അവസാനവാക്കായി മാറുന്നതോടെ ജാതീയവും സാമുദായികവുമായ പുത്തന്‍ സമവാക്യങ്ങളുാവുന്നു.
സര്‍ക്കാര്‍ കാകപുരത്ത് ഒരു കോടതി അനുവദിക്കുന്നു. ആ പണിക്ക് പാണ്ഡ്യ
പുരത്തുനിന്ന് എത്തുന്ന തക്ഷകനാണ് നോവലിലെ മുഖ്യ ആഖ്യാതാവ്. തന്‍റെ
കൂട്ടരെ കണ്ടെത്തെിയ ഒരു സന്തോഷമായിരുന്നു കാകപുരത്ത് എത്തിയപ്പോള്‍
അയാള്‍ അനുഭവിച്ചത്. കോടതിയുടെ പണി ആരംഭിക്കുന്നതോടെയാണ് മണ്ണിനടിയില്‍ നിന്ന് ഒരു വിഗ്രഹം ലഭിക്കുന്നത്. അതോടെ ആ സ്ഥലം വിശുദ്ധ ഭൂമിയാകുന്നു. അവിടെയൊരു അമ്പലം പണിയാം എന്ന തീരുമാനത്തില്‍ എത്തുന്നത് തിരുവോത്തുകാരാണ് . അതോടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ സേനക്കാരും
എത്തുന്നു.തിരുവോത്തുരാമന്‍ അനിഷേധ്യനേതാവാകുന്നു. കോടതി അവിടെ
നിന്നും മാറ്റി സ്ഥാപിക്കണം എന്ന തീരുമാനവും ക്രമേണ ഉണ്ടാവുന്നു. ക്ഷേത്രനിര്‍
മ്മാണത്തിനായി വടക്കുദേശത്തില്‍ നിന്ന് കാകപുരത്ത് എത്തുന്ന പൂജാരിയുടെ മുഖത്തെ ക്രൗര്യം ഉള്‍പ്പെടെ ചുരുക്കം ചിലര്‍ തിരിച്ചറിയുന്നുങ്കെിലും ഭൂരിപക്ഷവും
അധികം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല. സേനക്കാരും തിരുവോത്തും ഒരു നിമിഷവും
അലസരായിരിക്കുതേയില്ല. ക്യത്യമായ കണക്കുകൂട്ടലുകളോടെ അവര്‍ മുന്നേറുകയായിരുന്നു.

അധിനിവേശത്തിന്‍റെ പുതുവഴികള്‍
കോടതി കെട്ടിടത്തിന്‍റെ പണിക്ക് ഇടയിലാണ് വിഗ്രഹം ലഭിക്കുന്നത്. അതിന്
മൂന്ന് ദിവസം മുന്‍പ് ദേവീക്ഷേത്രത്തിലെ കൊടിമരം ഒടിഞ്ഞുവീഴുന്നു. അതിന്‍റെ
കാരണം കത്തൊനായി പ്രശ്നം വെയ്ക്കുന്നതോടെയാണ് അധിനിവേശ
അജണ്ടകള്‍ ആരംഭിക്കുന്നത്. വിഗ്രഹം ലഭിച്ച ഭൂമി താഴ്ന്ന ജാതിക്കാര്‍ കയറി
അശുദ്ധമാക്കിയതിനാലാണ് കൊടിമരം ഒടിഞ്ഞുവീണത് എന്ന ദേവപ്രശ്നവിധിയെ
കൂട്ടുപിടിച്ച് തദ്ദേശവാസികളായ പറയക്കുഴിക്കാരെ അവിടെ നിന്നും ഒതുക്കാന്‍ ഒരു
വഴി വളരെ വേഗം തെളിഞ്ഞുവരുന്നു. അങ്ങനെ ആ സ്ഥലം സേനക്കാരുടെ കാവ
ലില്‍ ആവുന്നു. പണ്ടുമുതലേ പറയക്കുഴിക്കാര്‍ കോടതി എന്ന നിലയില്‍ ഉപയോഗി
ച്ചിരുന്ന ഒരു കാഞ്ഞിരമരം നീക്കം ചെയ്ത് സേനക്കാര്‍ ഒരു ആല്‍മരം നടുന്നതോടെ
അവര്‍ക്കായി അനുവദിക്കപ്പെട്ട കോടതിയുടെ പണി നിര്‍ത്തിവെക്കുന്നതോടെ കല്ലമ്പലത്തിന്‍റെ നിര്‍മ്മാണത്തിനായി കാകപുരത്തെ മല ഇടിക്കുന്നതോടെ തദ്ദേശവാസികള്‍ ജാതീയമായും പാരിസ്ഥിതികമായും അഭയാര്‍ത്ഥികളും നിരാലംബരുമാവുന്നു.
ഇനി വേണ്ടത് ഭയമാണ്. അതിനാണ് അവര്‍ പറയരുടെ നേതാവായ രാഹുകനെ മര്‍ദ്ദി
ക്കുന്നത്. ദേവീക്ഷേത്രത്തില്‍ പശു ഇറച്ചി കൊണ്ടുവന്നിട്ടു എന്ന പേരിലായിരുന്നു
മര്‍ദ്ദനം. അയാള്‍ അറസ്റ്റു ചെയ്യപ്പെടുന്നുവെങ്കിലും ജാമ്യം ലഭിക്കുന്നു. ജാമ്യം ലഭി
ക്കാന്‍ ഏര്‍പ്പാടാക്കുന്നതു സേനക്കാരും തിരുവോത്തും ചേര്‍ന്നാണ് . വളരെ നാടകീയമായ ചില നീക്കങ്ങളിലൂടെ രാഹുകന്‍റെ മകള്‍ കാശ്യപയെ കാണാതെയാവുകയും മുസ്ലിങ്ങളുടെ പള്ളിക്കാട്ടില്‍ നിന്ന് ബോധമറ്റനിലയില്‍ ക ണ്ടെത്തുകയും ചെയ്യുന്നു.
അതേ സമയം രാഹുകന്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. കാശ്യപയെ പള്ളിക്കാട്ടില്‍
നിന്ന് കണ്ടെത്തുന്നതും രാഹുകനെ കൊന്നത് മുസ്ലിങ്ങളാണ് എന്നു പറയുന്നതും
സേനക്കാരാണ്. അമ്പലത്തില്‍ പശുഇറച്ചി കൊുവന്നിട്ടത് മുസ്ലിങ്ങളാണെന്നും
അതിന്‍റെ സാക്ഷി രാഹുകനായതിനാല്‍ മുസ്ലിങ്ങള്‍ രാഹുകനെ കൊന്നു എന്നും കഥ
പൂരിപ്പിക്കപ്പെടുന്നു. കാലങ്ങളായി വളരെ സഹകരണത്തോടെ ജീവിച്ച രണ്ടു സമുദായക്കാര്‍ നിതാന്തശത്രുതയിലേക്കെത്തുന്നു. മുസ്ലിം വീടുകള്‍ക്കും പള്ളിക്കും നേരെ കല്ലേറുണ്ടാവുന്നു. അതോടെ പറയക്കുഴിക്കാരെ പണിക്കു വിളിക്കേണ്ട എന്ന് മുസ്ലിംജമ അത്തെ കമ്മിറ്റി തീരുമാനിക്കുന്നു.
കൊല്ലപ്പെട്ട രാഹുകന്‍റെ മരുമകനായ ചിത്രരഥനെ പറയസംഘം രൂപീകരിച്ച്
അതിന്‍റെ പ്രസിഡന്‍റാക്കുന്നതോടെ സേനക്കാരുടെ കരുനീക്കങ്ങള്‍ പൂര്‍ണമാവുന്നു.
രാഹുകന് ബലിദാനി എന്ന പദവി നല്‍കി ആദരവ് നല്‍കുകയും അയാളുടെ ഒരു
പ്രതിമ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ചിത്രരഥന്‍ തക്ഷകനില്‍ നിന്നും കാശ്യപ
യില്‍ നിന്നും അകലുകയും അവന്‍റെ ഭാഷയും ചലനങ്ങളും പോലും മാറുകയും
ചെയ്യുന്നു. രാഹുകന്‍റെ മരണത്തിനു കാരണക്കാരായ മുസ്ലീങ്ങളെ കാകപുരത്തു
നിന്നും ഓടിച്ചു വിട്ടാല്‍ അവരുടെ സ്വത്തുക്കള്‍ മുഴുവനും പറയക്കുഴിക്കാര്‍ക്ക്
കിട്ടും എന്ന് ചിത്രരഥന്‍ ആ പാവം മനുഷ്യരെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. കല്ലമ്പലം
എന്ന് പേരിട്ടിരിക്കുന്ന പുതിയ ക്ഷേത്രത്തിനായി തങ്ങളുടേതായ എല്ലാം നഷ്ടമാവുന്ന
ത് മനസ്സിലാവാതെ പോവുന്ന ജനതയോടാണ് ചിത്രരഥന്‍ സംസാരിക്കുന്നത്. മുസ്ലി
ങ്ങള്‍ അവിടെ നിന്നും പോയികഴിഞ്ഞാല്‍ അടുത്ത ഇരകള്‍ തങ്ങളാണ് എന്നു
പോലും എന്തുകൊണ്ടാണ് ഈ മനുഷ്യര്‍ മനസ്സിലാക്കാത്തത് എന്ന് തക്ഷകനും
ശതാനന്ദനും ഒക്കെ അത്ഭുതപ്പെടുന്നുമു്ണ്ട് . കല്ലമ്പലനിര്‍മ്മാണം അവിടെ നിന്നും
മുസ്ലിങ്ങളെ പുറത്താക്കുമ്പോള്‍ പറയക്കുഴിക്കാര്‍ക്ക് ലഭ്യമാവുന്ന അവരുടെ അളവറ്റ
സ്വത്തുക്കള്‍, രാഹുകന്‍റെ പ്രതിമ ,അവിടെ നടക്കുന്ന പൂജ എന്നിവക്കൊക്കെ സേന
ക്കാര്‍ വലിയ പ്രാധാന്യം നല്‍കി നാടുമുഴുവനും പ്രചരിപ്പിക്കുന്നുണ്ട് . തക്ഷകന്‍
പാണ്ഡ്യപുരത്തേക്ക് ചെല്ലുമ്പോള്‍ അവിടുത്തുകാര്‍ അത്ഭുതത്തോടും ആദരവോടുമാണ് ഈ വിവരങ്ങള്‍ അന്വേഷിക്കുന്നത്. അമ്പലത്തില്‍ പൂജയോ ഉത്സവമോ നടക്കുന്ന അതേ സമയത്താണ് അവിടേക്ക് പ്രവേശിക്കാന്‍ കഴിയാതെ രാഹുകന്‍റെ പ്രതിമക്കുമുന്നില്‍ നില്‍ക്കാന്‍ തങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നതെന്ന് ഒരു കൂട്ടം മനുഷ്യര്‍ക്ക് മനസ്സിലാവാതെ പോവുന്നതാണ് പാണ്ഡ്യപുരത്തുകാരെ അത്ഭുതപരതന്ത്രരാക്കുന്നത് എന്ന് മനസിലാക്കുന്നതോടെ തക്ഷകന്‍ കൂടുതല്‍ നിസ്സഹായനാവുന്നു.
പക്ഷേ ആരെയും ഒന്നും പറഞ്ഞ് മനസിലാക്കാനും അവന് കഴിയുന്നില്ല. അമ്പലത്തിന്‍റെയും അനുബന്ധസൗകര്യങ്ങളുടെയും വര്‍ദ്ധനവുകള്‍ക്കനുസ്യതമായി പറയക്കുഴിക്കാര്‍ക്ക് തീട്ടക്കുഴി എന്ന ചതുപ്പിലേക്ക് മാറേണ്ടി വരുന്നു. അവര്‍ക്ക് സ്വന്തം ഭൂമിയിലുായിരുന്ന അവകാശം അമ്പലത്തിന് സ്വമേധയാ എഴുതിക്കൊടുത്തു എന്ന് എഴുതിയ മുദ്രപത്രങ്ങള്‍ ചിത്രരഥന്‍ വിതരണം ചെയ്യുന്നു. വളരെ സുന്ദരമായ വീടുകളും ബലിദാനിയായ രാഹുകന് എന്തോ വലിയ പദവിയും സ്ഥാനവും നല്‍കും എന്നൊക്കെയുള്ള വാഗ്ദാനങ്ങളില്‍ മയങ്ങിയ പലരും അതൊക്കെ ഒപ്പിട്ട് നല്‍കുന്നു. കാശ്യപ അത് ഒപ്പിട്ട് തിരികെ കൊടുക്കാതെയാവുമ്പോള്‍ ചിത്രരഥന്‍ അല്പം ഭീഷണി കലര്‍ന്നസ്വരത്തില്‍ കടുപ്പിച്ച് തക്ഷകനോട് സംസാരിക്കുന്നുമുണ്ട്.
മുഴുവന്‍സമയസമുദായസേവകന്‍ എന്ന് സ്വയം വിശേഷിക്കുന്ന ചിത്രരഥന് ഉണ്ടായ മാറ്റങ്ങള്‍ തക്ഷകനെയും ശതാനന്ദനെയും വേദനിപ്പിക്കുന്നു. അവന് സ്വന്തം കൂട്ടരെ വഞ്ചിക്കുന്നതില്‍ ഒരു കുറ്റബോധവും തോന്നാത്തത് അവരെ അത്ഭുതപ്പെടുത്തുന്നു. കാകപുരം രാജ്യത്തു മുഴുവനും നടപ്പാക്കാന്‍ പോവുന്ന വൈരത്തിന്‍റെ വിത്തുകള്‍ വിളയിച്ചെടുക്കുന്ന ആദ്യത്തെ പരീക്ഷണശാലയാണെന്ന് മൂന്നോ നാലോ പേര്‍ തിരിച്ചറിയുന്നു. പക്ഷേ ഭൂരിപക്ഷവും ലഭ്യമാവാന്‍ പോവുന്ന സൗഭാഗ്യങ്ങളെ സ്വപ്നം
കണ്ടു മയങ്ങുകയായിരുന്നു. അവരെ ഉണര്‍ത്തുക അത്ര എളുപ്പമായിരുന്നില്ല. സ്വന്തം
ഭൂമിയുടെ മേലുള്ള അവകാശങ്ങള്‍ മുഴുവന്‍ അടിയറ വെച്ചിട്ട് അതിന്‍റെ വിശുദ്ധ
കാലത്തെക്കുറിച്ച് സംസാരിക്കുന്ന ജനത എത്രമാത്രം പരാജിതരാണെന്ന് അവര്‍
അറിയാതെ പോവുന്നതിനെക്കുറിച്ച് ഈ ന്യൂനപക്ഷം നൊമ്പരപ്പെടുന്നുങ്കെിലും.
അവരും നിസ്സഹായരാണ്.
കാകപുരത്തെ പള്ളി പൊളിക്കുകയും അത് സേനക്കാര്‍ വലിയ ആഘോഷമാ
ക്കുകയും അതിനായി അന്യനാട്ടില്‍ നിന്ന് അനേകരെത്തുകയും ചെയ്യുന്നതോടെ
അനിധിവേശം പൂര്‍ത്തിയാവുന്നു. അങ്ങനെ കാകപുരം രാമനഗരമാവുന്നു.
ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട രാമനഗരം തിരികെ ലഭിച്ചതിന്‍റെ
ആഹ്ളാദത്തിലായിരുന്നു സേനക്കാരും ചിത്രരഥനും. അമ്പലത്തിന്‍റെയും രാമനഗര
ത്തിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് ചിത്രരഥന്‍ നടത്തിയ പ്രസംഗം സവിശേഷമായ
ശ്രദ്ധയാകര്‍ഷിക്കുന്നു. ഒരു ദളിതനെ നേതാവാക്കി മുന്നില്‍ നിര്‍ത്തി ബാക്കി
ദളിതരെ എങ്ങനെ പാര്‍ശ്വവല്‍കരിക്കാം എന്നതാണ് ചിത്രരഥനിലൂടെ അവര്‍ തെളിയിക്കുന്നത്. അമ്പലത്തിന്‍റെ പണി പുരോഗമിക്കുന്നതിനനുസ്യതമായി പറയക്കുഴിക്കാര്‍ തീട്ടക്കുഴിയിലേക്ക് മാറേണ്ടിവരുന്നു. കല്ലമ്പലത്തിന്‍റെ കവാടത്തിലെ വലിയപൂന്തോട്ടമായിരുന്നു പറയക്കുഴിയുടെ സ്ഥാനത്ത് ഉയര്‍ന്നുവരേണ്ടിയിരുന്നത്.
ഇരുമ്പിന്‍റെ ഷീറ്റുകളിട്ട് ചെറിയ വീടുകള്‍ പറയക്കുഴിക്കാര്‍ക്ക് സേനക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്നു. എല്ലാ വീട്ടിലും വയ്ക്കാന്‍ സേനക്കാരുടെ ആത്മീയനേതാവിന്‍റെ പടവും നല്‍കുന്നു. മുസ്ലിംപള്ളി നിന്നയിടത്ത് പുതുതായി പണിത അമ്പലക്കുള
ത്തില്‍ താമരകള്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ തലയോട്ടികള്‍ വെള്ള
ത്തില്‍ പൊങ്ങിക്കിടക്കുന്നതായി തക്ഷകന് തോന്നുന്നു. പക്ഷേ താമര ഇന്ന്
വെറും ഒരു പൂവ് മാത്രമല്ല എന്നതിനാല്‍ ആ പൂക്കളെപോലും അവര്‍ ഭയക്കുന്നു.
സ്വന്തമായി സ്ഥലം ഇല്ലാത്ത, ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍
വഴി ഇല്ലാതായ, കാകപുരത്തെ ജനത വിജയദിവസം ആഘോഷിക്കാനായി പണിത
പന്തല്‍ കാണാന്‍ പോവുന്നതോടെ കടുത്ത മര്‍ദ്ദനമേല്‍ക്കുന്നു. അവിടെ കയറി
അശുദ്ധമാക്കിയതിനായിരുന്നു മര്‍ദ്ദനം. അതോടെ അധിനിവേശം പൂര്‍ത്തിയാവുന്നു.
ചരിത്രം തേടിയവരുടെ ദുര്‍വിധികള്‍
കാകപുരത്തിന്‍റെ ചരിത്രം ആദ്യം തേടിയിറങ്ങിയത് ഒരു സായിപ്പായിരുന്നു.
വൈസ്രോയിയുടെ പ്രതിനിധിയായ സായിപ്പിന് നാടുവാഴി മനുഷ്യത്വരഹിതമായി നടപ്പിലാക്കുന്ന ശിക്ഷകളോട് എതിര്‍പ്പുണ്ടായിരുന്നു. ബ്രാഹ്മണന്‍റെ പഴങ്ങള്‍
പറിച്ചു തിന്നതിനു കെട്ടിയിട്ട കീഴ്ജാതിക്കാരെ സായിപ്പ് അഴിച്ചു വിടുന്നു. അതോടെ
സായിപ്പിനോട് ശത്രുതയിലാവുന്ന നാടുവാഴി സായിപ്പിനെ കൊല്ലാനായി സായിപ്പി ന്‍റെ തര്‍ജമക്കാരന്‍റെ സഹായം തേടുന്നു. കാകപുരത്തെ പാളുവഭാഷ മനസ്സിലാക്കാനായി സായിപ്പ് ആ തര്‍ജമക്കാരനെ കൂടെ കൂട്ടിയതായിരുന്നു. വേട്ടയില്‍ കമ്പമുണ്ടായിരുന്ന സായിപ്പി നെ കാകപുരത്തെ മലയിലേക്ക് എത്തിച്ചു കൊടുക്കാം എന്ന് തര്‍ജമക്കാരന്‍ സമ്മതിക്കുകയും അതിന് പത്തേക്കര്‍ സ്ഥലം പ്രതിഫലമായി കിട്ടുകയും ചെയ്യുന്നു. ആ പദ്ധതി പൊളിയാന്‍ കാരണം അവരൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു ജനപഥം ആ കാടിന്‍റെ നടുവില്‍ ഉണ്ടായിരുന്നു എന്നതായിരുന്നു. അത് കാകപുരത്തെ ആദിമ ജനതയായിരുന്നു. ബ്രാഹ്മണരാല്‍ ആട്ടിയോടിക്കപ്പെട്ട ഒരു പറ്റം മനുഷ്യര്‍ അവിടെ പുതിയ ജീവിതം കെട്ടിപ്പടുത്തിരുന്നു. അവരാണ് സായിപ്പിനെ രക്ഷിച്ചത്. തര്‍ജമക്കാരനെയും നാടുവാഴിയേയും വൈസ്രോയി വധിക്കുന്നു. ആ തര്‍ജമക്കാരന്‍റെ പിന്‍മുറക്കാരാണ് തിരുവോത്തുകാര്‍ എന്ന പുതിയ ഭരണവര്‍ഗ്ഗം.
രാജ്യം ആര് ഭരിക്കണം എന്നു പോലും തീരുമാനിക്കാന്‍ കഴിവുള്ളവരായി
തിരുവോത്തുകാര്‍ മാറുകയും കാകപുരത്തിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ അവരുടെ
ഇടങ്ങളില്‍ നിന്നും വഞ്ചനയുടെയും ചതികളുടെയും കുടിലതകളിലൂടെ പുറത്തുവരികയും പാര്‍ശ്വവല്‍ക്യതരും നിഷ്കാസിതരും ആവുകയും ചെയ്തിരിക്കുന്നു. അധിനിവേശചൂഷണഭൂതകാലം ഈ ചരിത്ര അന്വേഷകരിലൂടെ വെളിപ്പെടും എന്നതിനാലാണ് സേനക്കാരും തിരുവോത്തുകാരും ചരിത്രാന്വേഷകരെ ഭയക്കുന്നത്. കാകപുരത്ത് നിന്ന് കിട്ടിയത് അവരുടെ ആരാധനാമൂര്‍ത്തിയായ പെരുങ്കാളിയുടെ വിഗ്രഹമാണെന്നത് ചരിത്രത്തിലെ യാഥാര്‍ത്ഥ്യമാണ് എന്നിരിക്കെ വനവാസക്കാലത്ത് രാമന്‍ സ്ഥാപിച്ച ദേവീവിഗ്രഹമാണെന്ന നുണ വിലപ്പോവാതെ പോവുന്നത് ചരിത്രാന്വേഷണത്തിലാവും എന്നതിനാലാണ് ചരിത്രാന്വേഷികളെ അധിനിവേശക്കാര്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. കെട്ടിപ്പൊക്കിയ
നുണകളെ അങ്ങനെ തന്നെ വിഴുങ്ങുന്നവരെയും അതിന് സ്തുതി പാടുന്നവരെയുമാണ ് ഭരണവര്‍ഗ്ഗത്തിന് താല്‍പര്യവും ആവശ്യവും. ഇതേ പോലെ ചരിത്രം അന്വേഷിച്ചുപോയ ഒരാള്‍ കണാദരനായിരുന്നു. അയാളെ താലൂക്കാപ്പീസിലെ രേഖകള്‍ നല്‍കി സഹായിച്ചത് കോടതിയോട് ചേര്‍ന്നു നില്‍ക്കുന്ന താലൂക്ക് ഓഫീസിലെ ജീവനക്കാരനായ സുശ്രുതനായിരുന്നു. അതിന്‍റെ പേരില്‍ സുശ്രുതന്‍ കൊല ചെയ്യപ്പെടുന്നു. താന്‍ ക ണ്ടെത്തിയതും എഴുതിവെച്ചതുമായ ചരിത്രത്തെ ആ താളുകള്‍ എവിടെയും സുരക്ഷിതമല്ല എന്ന കാരണത്താലാവും അത് കന്യകയെ ഏല്‍പ്പിക്കാന്‍ കണാദരന്‍ തീരുമാനിക്കുന്നത്. കാകപുരംനാടിന്‍റെ വേശ്യയായി അറിയപ്പെടുന്നവള്‍ക്ക് ചരിത്രം സൂക്ഷിക്കാനാവും എന്ന് അദ്ദേഹത്തിന് തോന്നിയതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് വ്യക്തമല്ല. വന്നത് ആരാണെന്ന് അവള്‍ക്കും അറിയില്ലായിരുന്നു. പക്ഷേ ആ രഹസ്യം സൂക്ഷിക്കാന്‍ തനിക്കാവും എന്ന് അവള്‍ക്ക് തോന്നിയതിനാല്‍ ആ കടലാസ് കെട്ടിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവളതു സൂക്ഷിക്കുന്നു.
എത്രയോ കാലം കഴിഞ്ഞ് വക്കീല്‍ സ്വസ്തികന്‍ വരുമ്പോള്‍ കന്യക
അത് കൈമാറുന്നു. സുശ്രുതന്‍ കൊല്ലപ്പെടുന്നതിന് രാഹുകന്‍ സാക്ഷിയാണ് എന്ന
തിനാലാണ് അയാള്‍ കൊല ചെയ്യപ്പെടുന്നത്. അങ്ങനെ ഇവയൊരോന്നും തമ്മില്‍
നാം കണ്ടെത്തുന്നതിനേക്കാള്‍ ക്യത്യവും ദൃഢവുമായ ബന്ധങ്ങളുണ്ട് . പക്ഷേ ആ
ബന്ധത്തിന് കൃത്യമായ മറ്റൊരു തലമുള്ളത് ഭരണനേതൃത്വത്തിലെ ഉന്നതകുല ജാതര്‍
എന്നു വിശ്വസിക്കുന്നവരും തങ്ങളുടെ അടിമകള്‍ എന്നവര്‍ വിശ്വസിക്കുന്ന മറ്റൊരു സമൂഹവും തമ്മിലാണ് എന്നു കൂടിയാണ്. അങ്ങനെയാണ് പെരുങ്കാളിക്കു
പോലും ചരിത്രം നഷ്ടമായത്. ആദിമകാലം മുതല്‍ ഇന്നത്തെ ആരാധനാ മൂര്‍ത്തികളൊക്കെ ആര്യവല്‍ക്കൃതരായവരാണ് എന്നു കാണാം. ബുദ്ധമതത്തിലേക്ക് കടന്നുവരുന്ന ഇത്തരം കടന്നു കയറ്റവും ഓര്‍ക്കേണ്ടതാണ്. അതുകൊാണ്ടാണ് ചരിത്രത്തെ ഞങ്ങള്‍ക്കാവശ്യമുള്ളതു പോലെ മാറ്റി മറിച്ചുകൊണ്ട് ഭരണവര്‍ഗ്ഗവും അതിന്‍റെ കുഴലൂത്തുകാരും ഉറഞ്ഞാടുന്നത്.
ജാതി എന്ന കുറ്റം
എത്ര പഠിപ്പുായിട്ടും കാര്യമില്ല. ഉള്ളിലെ ജാതിയെ മായിച്ചു കളയാന്‍
അതിനെ കൊണ്ടൊന്നും പറ്റില്ല അതിനു വേണ്ടത് മനുഷ്യത്വമാണെന്ന് ശതാനന്ദന്‍
ഒരിക്കല്‍ പറയുന്നു്.കാകപുരത്തെ ലൈബ്രറി പ്രവര്‍ത്തകനായിരുന്നു ശതാനന്ദന്‍.
അതുകൊണ്ട് തന്നെ വായനയുടെ പിന്‍ബലം അയാള്‍ക്കുണ്ടായിരുന്നു. കാശ്യപയ്ക്ക്
പട്ടണത്തില്‍ പോയി കൂടുതല്‍ പഠിക്കാനാഗ്രഹമുായിരുന്നെങ്കിലും രാഹുകന്‍
അതിനനുവദിക്കാഞ്ഞത് ജാതി അധിക്ഷേപങ്ങളെ ഭയന്നാവാം. കാകപുരത്ത് കോടതി പണിയാനുള്ള പണിക്കാരുടെ സംഘത്തിനൊപ്പമാണ് തക്ഷകന്‍ കാകപുരത്ത് എത്തുന്നതെങ്കിലും ഒരു പുറമ്പോക്കു ഭൂമി വളരെ വേഗം ദൈവഭൂമിയായി മാറിയതെന്ന അത്ഭൂതത്തില്‍ നിന്നാണ് അവിടെ നടക്കുന്ന കാര്യങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ഒരു പരാതി കൊടുക്കാന്‍ അയാള്‍ തീരുമാനിക്കുന്നത്. അത് നേരിട്ട് മജിസ്റ്റ്രേറ്റിന്
കൊടുക്കാന്‍ തീരുമാനിക്കുന്നതും അവിടെ നിന്ന് പരുങ്ങുന്നതും. പരാതി
കേള്‍ക്കുന്ന ഒരു പോലീസുകാരന്‍റെ സഹായത്തോടെ തക്ഷകന്‍ മജിസ്ട്രേറ്റിനെ
കാണുന്നു. ആ പരാതി നോക്കാന്‍ പോലും മജിസ്ട്രേട്ട് തയ്യാറാവുന്നില്ല. അദ്ദേഹ
ത്തിന്‍റെ മുറിയില്‍ നിന്ന് പുറത്തേക്ക് കടക്കുന്നതിനു മുന്‍പ് ജാതി ഏതാണെന്ന
അന്വേഷണം ഉണ്ടാവുന്നു. പിന്നെ മജിസ്ട്രേറ്റിന്‍റെ വീട്ടിലെ കക്കൂസ് വൃത്തിയാക്കാ
നുള്ള ആജ്ഞയാണ് കിട്ടുന്നത്. അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തുമ്പോഴും വളരെ
മോശം പെരുമാറ്റമാണ് ഉണ്ടാവുന്നത്. വിലപിടിപ്പുള്ളതൊന്നും എടുത്തോണ്ടു
പോവരുത് എന്ന പറച്ചിലില്‍ താഴ്ന്ന ജാതിക്കാരൊക്കെ കള്ളന്മാരും മോഷ്ടാക്കളുമാണ് എന്ന പരസ്യമായ ധാരണയുണ്ട് . അത് പറയാനുള്ള ഉളുപ്പില്ലായ്മയുമുണ്ട് .
കുടിക്കാന്‍ വെള്ളം ചോദിക്കുമ്പോഴത്തെ അസഹ്യതയും പൈപ്പില്‍ നിന്ന്
കുടിച്ചോളൂ എന്ന ആജ്ഞയും ഇതു തന്നെയാണ് വ്യക്തമാക്കുന്നത്. അവസാനം
അനേക ശകാരങ്ങള്‍ക്കവസാനം പകുതി കൂലി കൊടുത്ത് വിടുന്ന മജിസ്ട്രേട്ട് ഉന്നത
കുലജാതനും ഉന്നത ഉദ്യോഗസ്ഥനുമായിരിക്കെ താഴ്ന്നജാതിക്കാര്‍ എന്ന് അവര്‍
വിശേഷിപ്പിക്കുന്ന സമൂഹം തങ്ങള്‍ക്കും തങ്ങളുടെ സൗകര്യങ്ങള്‍ക്കുമായി സൃഷ്ടി
ക്കപ്പെട്ടവരാണ് എന്ന് ധരിച്ചു പോയവരാണ്. അയാളുടെയും ഭാര്യയുടെയും നെറ്റിയിലെ കുറികളെപ്പറ്റിയുള്ള പരാമര്‍ശം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.
അവയൊരു പരിഹാസ്വദ്യോതകമായ വെറും വരയായി മാറുന്നത് അവരുടെ വാക്കുകളുടെ കാഠിന്യത്താലാണ് . മജിസ്ട്രേറ്റിന്‍റെ മുറിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥയുടെ അസഹ്യഭാവം തക്ഷകന്‍ കാണുന്നുണ്ട് . ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന്‍റെ പൊതു സ്വഭാവമാണ് ഈ ജാതീ വേര്‍തിരുവുകള്‍ എന്ന് ഇതും വ്യക്തമാക്കുന്നു.
രാഹുകന്‍റെ മരണത്തിന് ഉത്തരവാദികള്‍ സേനക്കാരാണെന്ന് അറിയാമെങ്കിലും
തക്ഷകന്‍ പരാതി പറയാന്‍ മടിക്കുന്നത് ഇനിയും കക്കൂസ് കോരേണ്ടി വരുമോ എന്ന
ഭയത്താലാണ് . നിയമത്തില്‍ നിന്നും അധികാരത്തിന്‍റെ പുറമ്പോക്കുകളിലേക്ക് ഒരു
ജനസമൂഹത്തെ കാലാകാലങ്ങളായി മാറ്റി നിര്‍ത്തുന്നതും ഭാഷയിയിലൂടെയും
വാക്കുകളിലൂടെയും നേട്ടങ്ങളുടെ അസഹ്യഭാവങ്ങളിലൂടെയും ആയിരുന്നു.
സുശ്രുതന്‍റെ മകളായിരുന്നു വേദ. അയാളുടെ മരണശേഷം വളരെ കഷ്ടപ്പെട്ടാണവള്‍ പഠിച്ചത്. ജോലി സമ്പാദിച്ചെങ്കിലും തൊഴിലിടത്തിലെ ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ അവള്‍ സമരം ആരംഭിക്കുന്നു. സമരം അതിശക്തമായി മുന്നോട്ടുപോവുന്നതോടെ പൊതുസമൂഹത്തില്‍ നിന്നും പിന്‍തുണ ഏറിവരുന്നതോടെ സ്ക്കൂളില്‍ നിന്ന് അവള്‍ പണം മോഷ്ടിച്ചു എന്ന വ്യാജ പരാതിയില്‍ അതിന്‍റെ സമ്മര്‍ദത്തില്‍ അവള്‍ക്ക് സമരത്തില്‍ നിന്നും പിന്മാറേണ്ടി വരുന്നു. പിന്നെയും അവിടെ നില്‍ക്കാനാവാത്ത വിധം മനോവേദനകളും ആത്മനിന്ദയും ഒരേപോലെ അവളെ ഭരിച്ചതിനാലാവാം സ്വസ്തികന്‍റെ നിര്‍ദേശപ്രകാരം അവള്‍ കന്യകയുടെ അടുത്തെത്തുന്നത്. ജാതി അധിക്ഷേപങ്ങളില്‍ വീര്‍പ്പു മുട്ടി ജീവിക്കുന്നതിനേക്കാള്‍ അവള്‍ കന്യകയോടൊപ്പം സുരക്ഷിതയാവും എന്ന് സ്വസ്തികന്‍ കരുതുന്നത് നമുക്ക് അത് അത്ഭുതം ജനിപ്പിച്ചേക്കാം സ്വന്തം ജീവന്‍ മറുവിലയായി കൊടുത്തുകൊാണ്ടാണ് കന്യക വേദയെ സംരക്ഷിക്കുന്നത്.
കാകപുരത്തെ മലയിടിക്കുന്നത് കൊണ്ട് വരുന്ന പ്രതിസന്ധികള്‍ ആ പ്രദേശത്തെ തന്നെ ഇല്ലാതാക്കുന്നതിനാല്‍ മല ഇടിക്കുന്നത് നിര്‍ത്തി വെയ്ക്കണം എന്ന
ആവശ്യവുമായി ശതാനന്ദന്‍ മൈനിങ്ങ് ആന്‍റ് ജിയോളജി വകുപ്പിന് പരാതി നല്‍കു
ന്നു. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന സേനക്കാര്‍ താഴ്ന്ന ജാതിക്കാരനായ
ശതാനന്ദന് ഒന്നും ചെയ്യാനാവില്ല എന്നോര്‍ത്താല്‍ നന്ന് എന്നുകൂടി പറയുന്നു
ഉയര്‍ന്ന ജാതിക്കാരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ തക്കവിധം ശതാനന്ദന്‍
വളര്‍ന്നിട്ടില്ല എന്നാണ് ഇതിന്‍റെ നിഗൂഢാര്‍ത്ഥം. ഒരു വക്കീലും ശതാനന്ദനെ
സഹായിക്കാന്‍ എത്തുന്നില്ല. അവസാനം കേസ് കോടതിയില്‍ എത്തുമ്പോഴാണ്
സേനക്കര്‍ പറഞ്ഞതിന്‍റെ ശരിയായ അര്‍ത്ഥം ശതാനന്ദന് ലഭിക്കുന്നത്. രാജ്യത്തെ
നിയമങ്ങളും ജാതിശ്രണിയിലെ ഉന്നതര്‍ക്കായി മാത്രം നിര്‍മ്മിച്ചതാാണെന്ന് അതോടെ അയാള്‍ മനസ്സിലാക്കുന്നു. പിന്നെയാണ് കാകപുരത്തെ കലാപത്തിന്‍റെ പേരില്‍
അയാള്‍ അറസ്റ്റു ചെയ്യപ്പെടുന്നതും ഓര്‍മ്മകളില്‍ നിന്നു പോലും മാഞ്ഞു പോവുന്ന
തും.
രാമനഗരമായിത്തീര്‍ന്ന കാകപുരത്തേക്ക് ഭക്തരെത്തുന്നു. ആ സ്ഥലത്തിന്‍റെ
യഥാര്‍ത്ഥ അവകാശികള്‍ ഏറ്റവും മോശമായ അവസ്ഥകളിലേക്ക് തൂത്തെറിയുന്ന
പ്പെടുന്നു. സ്വന്തം ഭൂമിയില്‍ ഇടമില്ലാതായിത്തീര്‍ന്ന ഇത്തരം മനുഷ്യര്‍ ചരിത്രത്തിന്‍റെ
ഒരു താളുകളിലും രേഖപ്പെടുത്താതെ പോയിട്ടുാവാം. അവരാവാം നമ്മുടെ ആരാ
ധാനാലയങ്ങളുടെ പരിസരത്തെ ഭിക്ഷാം ദേഹികളായി കാണുന്നവര്‍. എല്ലാം ദൈവത്തിനു വേണ്ടി എന്നു കരുതി സായൂജ്യമടയുന്ന തോറ്റ ജനതയെ തിരിച്ചറിഞ്ഞവര്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചവര്‍ ഒന്നൊന്നായി അറസ്റ്റിലാവുന്നു.
പ്രതികരിക്കാന്‍ തുടങ്ങിയവരെല്ലാം നിരീക്ഷണത്തിലാവുന്ന നമ്മുടെ രാജ്യത്ത് ആരും എപ്പോഴും അറസ്റ്റിലാവാം. അവരാകട്ടെ ഒരിക്കലും പുറത്തു വരാതെ
യിരിക്കാന്‍ തക്കവണ്ണം ദേശദ്രോഹകുറ്റവാളികളായി മാറാനും അധിക കാലമൊന്നും
വേണ്ടി വരില്ല. ആ വിധിയാണ് വേദയ്ക്കും ശതാനന്ദനും സംഭവിച്ചത്. അവരെ രക്ഷി
ക്കാന്‍ പോയ സ്വസ്തികനും എവിടെയോ പോയി മറയുന്നു. കാകപുരത്തിന്‍റെ ചരി
ത്രമെഴുതാന്‍ സ്വയം തീരുമാനിച്ച കണാദരന്‍റെ മകന്‍ ഗൗതമന്‍ എഴുതിയതത്രയും
അപഹരിക്കപ്പെട്ട ഞെട്ടലില്‍ നിന്ന് മനോനില തകരാറിലാവുന്നു. എതിര്‍ വശത്തോ
ചിത്രരഥന്‍ ചൊവ്വല്ലൂര്‍ നഗരത്തില്‍ വലിയ സൗകര്യങ്ങളോടെ താമസം ആരംഭി
ക്കുന്നു. തിരുവോത്ത് ഭരണാധികാരിയാവുന്നു.പുതിയ ചരിത്രങ്ങള്‍ ഉണ്ടാവുന്നു.
‘കാകപുരം’ ഒരു നോവല്‍ മാത്രമല്ല. സമീപഇന്ത്യയില്‍ എവിടെയും സംഭവി
ക്കാവുന്ന ഒരു പരിണാമത്തിന്‍റെ സൂചന കൂടിയാണ്. രാഷ്ട്രം എന്ന മഹത്തായ
സങ്കല്പം രാജ്യം എന്ന സങ്കുചിതമായ തലത്തിലേക്ക് മാറുകയാണ്. ഒപ്പം
പൗരന്മാരല്ലാതെ പ്രജകള്‍ മാത്രമായി നാമും മാറുന്നു. അനുസരണം എന്ന ഏക
ഗുണം സ്വഭാവമായ പ്രജകള്‍. പ്രതികരണം, പ്രതിഷേധം എന്നിവയൊക്കെ കേവലം
വാക്കുകളായി മാറിപ്പോവുന്ന ഒരു കാലഘട്ടത്തിന്‍റെ കണ്ണാടിയാണ് ‘ കാകപുരം’
എന്ന നോവല്‍.