അന്വേഷണ ലോകത്തെ കാഴ്ചയിലെ പുതുമ

കെ എ നിധിൻ നാഥ്

കുറ്റം, കുറ്റവാളി, കുറ്റകൃത്യം–- ഇതിന്റെ ചുരുളഴിക്കുക എന്നതാണ്‌ പൊതുവിൽ മലയാളത്തിൽ ഒരുങ്ങുന്ന ക്രൈം ത്രില്ലറുകളുടെ നടപ്പുരീതി. പൊലീസ്‌ പ്രൊസീജിയർ ഡ്രാമ എന്ന ശൈലിയെ പിൻപറ്റുന്ന വാർപ്പ്‌ രീതിയിലാണ്‌ മിക്കവാറും ഇത്തരം സിനിമകൾ ഒരുക്കുന്നത്‌. ഇതിലേക്ക്‌ കൃത്യമായ ഇടവേളകളിൽ സസ്‌പെൻസും ട്വിസ്റ്റും സന്നിവേശിപ്പിക്കും. കുറ്റവാളിയെയും കുറ്റകൃത്യത്തിലേക്ക്‌ നയിച്ച കാരണത്തിന്റെയും വെളിപ്പെടുത്തൽ എന്ന ഹൈ മൊമ്മന്റാണ്‌ ഈ സിനിമകളുടെ വിജയത്തിൽ നിർണായകമാകുന്നത്‌. ഇതെല്ലാം ഉൾച്ചേർക്കുന്ന പാക്കേജ്‌ എന്നതാണ്‌ മലയാള സിനിമയുടെ ക്രൈം ത്രില്ലറുകളുടെ പൊതുരീതി.

പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഉത്തരം അവർ പ്രതീക്ഷിക്കാത്ത രീതിയിലും സമയത്തും നൽകുക എന്നതാണ്‌ പൊതുവിൽ ഈ ജോണറിലുള്ള സിനിമകളുടെ ഒരുക്കം. ഇത് കണ്ടെത്താനുള്ള പരിശ്രമം എന്ന സ്ഥിരം ശൈലിയിലാണ് മലയാള സിനിമയിലെ ക്രൈം ത്രില്ലറുകൾ പൊതുവിൽ ഒരുങ്ങുന്നത്. ഇതിന്റെ കാഴ്ചാപരിസരം സൃഷ്ടിക്കാനായി വൈറസ് കൂടി ചേർത്ത് ഒരു വിഷ്വൽ നരേറ്റീവ്‌ ഒരുക്കുകയാണ് പൊതുവിൽ ഈ ശ്രേണി സിനിമകളുടെ രീതി. ഇതിൽനിന്ന്‌ മാറിനടക്കുകയും പുതിയ ആഖ്യാനഭാഷയും ശൈലിയും സൃഷ്ടിക്കുകയും ചെയ്‌തവ വളരെ കുറവാണ്‌. അത്തരം പരിശ്രമങ്ങളിൽ ഒന്നായിരുന്നു റോഷൻ ആൻഡ്രൂസ്‌ ഒരുക്കിയ ദുൽഖർ സൽമാൻ ചിത്രം സല്യൂട്ട്‌. പിന്നീട്‌ അതിനോട്‌ കൂട്ടിവെക്കാവുന്ന സിനിമ ‘കിഷ്കിന്ധാ കാണ്ഡ’മായിരുന്നു.

വെബ്‌ സീരീസുകളുടെ വരവോടെ കഥാപാത്ര വികാസത്തിന്‌ വലിയ സാധ്യത തുറന്നു. അവരുടെ ചെറിയ രീതികളും അവയുടെ വളർച്ചയുമെല്ലാം കൃത്യമായി അടയാളപ്പെടുത്താനും സിനിമയുടെ സമയനിബന്ധന എന്ന തടസത്തെ മറികടക്കാനും കഴിഞ്ഞു. പലപ്പോഴും വയലൻസിന്റെ അമിത ഉപയോഗം വെബ്‌ സീരിസുകളിൽ ഉൾപ്പെടുകയും ചെയ്‌തു. എന്നാൽ ഈ വിമർശനങ്ങളെയെല്ലാം മറികടക്കുകയും കാഴ്‌ചയുടെയും അവതരണത്തിന്റെയും പുതിയ സാധ്യതകൾ ഉപയോഗിക്കുകയും ചെയ്‌താണ്‌ ‘കേരള ക്രൈം ഫയൽസ്‌: ഷിജു പാറയിൽ വീട്‌, നീണ്ടകര’ പ്രേക്ഷകരിലേക്ക്‌ എത്തിച്ചത്‌. ഇതിന്റെ സംവിധായകൻ അഹമ്മദ് ഖബീർ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ എഴുത്തുകാരനായി എത്തിയത്‌ കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥാകൃത്ത്‌ ബാഹുൽ രമേശാണ്‌. മറവിക്കും ഓർമയ്‌ക്കും ഇടയിലൂടെയുള്ള കാഴ്‌ച മലയാളസിനിമയ്‌ക്ക്‌ പുതിയ കാഴ്‌ചാനുഭവമായിരുന്നു. കേരള ക്രൈം ഫയൽസിന്റെ ആദ്യ സീസണും പൊലീസ്‌ അന്വേഷണത്തിന്റെ നടപ്പുശീലങ്ങളെ അട്ടിമറിച്ചിരുന്നു. ഇവർ ഒത്തുചേരുന്നു എന്നതുതന്നെയാണ്‌ രണ്ടാം സീസണിന്റെ പ്രത്യേകത.

പ്രേക്ഷക പ്രതീക്ഷകളോട്‌ നീതിപുലർത്തുന്ന കാഴ്‌ച തന്നെയാണ്‌ ‘കേരള ക്രൈം ഫയൽസ്‌: ദി സർച്ച്‌ ഫോർ സിപിഒ അമ്പിളി രാജു’. ഒരു പൊലീസ്‌ സ്‌റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റുന്നു. അവിടെയുള്ള സിപിഒ അമ്പിളി രാജുവിനെ (ഇന്ദ്രൻസ്‌) കാണാതെയാകുന്നു. അർജുൻ രാധാകൃഷ്ണൻ അവതരിപ്പിക്കുന്ന എസ്‌ഐ നൊബിൽ അമ്പിളിയെ തേടി ഇറങ്ങുന്നതിലൂടെയാണ്‌ സിനിമയുടെ വികാസം. ഇതിലൂടെ ചുരുൾനിവരുന്ന സംഭവങ്ങളും തുടർന്ന്‌ ഉടലെടുക്കുന്ന കാഴ്‌ചകളുമാണ്‌ ആറ്‌ എപ്പിസോഡിലായി അവതരിപ്പിക്കുന്നത്‌.

കൃത്യത്തിനും കുറ്റവാളിക്കും വേണ്ടിയുള്ള അന്വേഷണമായി മാത്രം ഒതുങ്ങിപ്പോകുന്ന ശൈലിയെ പിൻപറ്റാതെ ഒരോ കഥാപാത്രങ്ങളുടെയും കഥയും അതിന്റെ പലവിധ വീക്ഷണവും എന്ന നരേറ്റീവാണ്‌ സിനിമയ്‌ക്ക്‌. ആളുകളുടെ വ്യക്തിജീവിതത്തിനെയും പ്രൊഫഷണൽ ജീവിതത്തിനെയും ഉൾച്ചേർത്തുള്ള കഥപറച്ചിൽ ഒരു പൂർണ പൊലീസ്‌ അന്വേഷണം എന്നതിനപ്പുറത്തേക്ക്‌ കടക്കുന്നുണ്ട്‌. അതേസമയം സിനിമയുടെ പ്രധാനതലം നഷ്ടമാകാതെ സൂക്ഷിക്കുന്നുമുണ്ട്‌.

ബാഹുൽ രമേശിന്റെ എഴുത്തിന്റെ മികവാണ്‌ സിനിമയുടെ ഈടുറപ്പ്‌. മികച്ച പ്രകടനവും സാങ്കേതിക തലവും നന്നായി ഉപയോഗിച്ച്‌ കൃത്യമായി എല്ലാ ഘടകങ്ങളെയും ഉൾച്ചേർക്കാൻ സംവിധായകൻ അഹമ്മദ്‌ കബീറിന്‌ കഴിഞ്ഞിട്ടുണ്ട്‌. പൊലീസ്‌ അന്വേഷണം എന്ന, കുറ്റവാളി‐ കുറ്റകൃത്യ കണ്ടെത്തലിനപ്പുറത്തേക്ക്‌ പല അടരുകൾ സൃഷ്ടിച്ച്‌ ഈ ശ്രേണി സിനിമയിൽ പുതിയ സാധ്യകളുണ്ടെന്ന്‌ അരക്കിട്ട്‌ ഉറപ്പിക്കുന്നുണ്ട്‌. l

Hot this week

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

Topics

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...
spot_img

Related Articles

Popular Categories

spot_imgspot_img