ചിന്തയും കാഴ്‌ചയും വർണാനുഭവമാക്കിയ ചിത്രങ്ങൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

യുദ്ധകാഹളങ്ങൾ മുഴങ്ങുന്ന നമ്മുടെ ലോകത്ത്‌ എല്ലാവർക്കും നന്മയുണ്ടാകട്ടെ എന്നാഗ്രാഹിക്കുന്ന സാമാന്യജനങ്ങളാണ്‌ സമൂഹത്തിൽ ഏറെയുള്ളത്‌. എല്ലാവർക്കും ഈയൊരു കാഴ്‌ചപ്പാടുണ്ടായാൽ സമാധാനവും ശാന്തിയും ഉറപ്പാണ്‌. മറ്റൊരാളിന്റെ നന്മയുടെ പച്ചപ്പിലേക്കും ശാന്തിയിലേക്കും മനുസ്സ്‌ പായിക്കുന്ന കലാകാരരാണ്‌ നമുക്ക്‌ ചുറ്റുമുള്ളതെന്ന്‌ സൂചിപ്പിക്കാനാണിത്‌ ആമുഖമായി കുറിച്ചത്‌. വിശ്വോത്തര കലാസൃഷ്ടികൾ തെളിവായി കാണാവുന്നതാണ്‌. നിത്യജീവിതത്തെ പ്രതീകവത്‌കരിക്കുന്ന പുത്തൻ അനുഭവങ്ങളുടെ പ്രവാഹമായാണ്‌ വിവിധ മേഖലകളിലെ കലാകാരർ ആസ്വാദകരുമായി, സാധാരണ മനുഷ്യരുമായും സംവദിക്കുന്നത്‌‐ പ്രത്യേകിച്ച്‌ ചിത്രശിൽപകാരർ. വൈകാരികതയുടെ ഭാവതലങ്ങളെ ഹൃദയാനുഭവങ്ങളുമായി ഇഴചേർത്തുകൊണ്ട്‌ അടയാളപ്പെടുത്തുന്ന രൂപവർണ പ്രയോഗങ്ങൾ മികച്ച രചനകളിൽ കാണാവുന്നതാണ്‌. മറ്റൊരർഥത്തിൽ സത്യത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള സൗന്ദര്യശാസ്‌ത്ര ചിന്തകളാണ്‌ കലാവിഷ്‌കാരങ്ങളിലൂടെ പൂർണത തേടുന്നത്‌. സൗന്ദര്യമുള്ള കലാവിഷ്‌കാരങ്ങൾക്ക്‌ ലോകത്തെ/മനുഷ്യരെ ചേർത്തുപിടിക്കാനാവുമെന്നും സൗന്ദര്യത്തെ പിന്തുടരാനാവുമെന്നുമുള്ള വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ വാക്കുകളിവിടെ പ്രസക്തമാകുന്നു. കലാസ്‌നേഹികളും സഹൃദയരുമായ മനുഷ്യർ സത്യത്തിലേക്കും സ്വതന്ത്രചിന്തയിലേക്കും മാനവികബോധത്തിലേക്കും നടന്നടുക്കുവാൻ കലാവിഷ്‌കാരാങ്ങൾ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. നമ്മുടെ മുന്നിലുള്ള വെല്ലുവിളികളെ നേരിടാനും അതിജീവിക്കാനും കലയുടെ കരുത്ത്‌ ഒരു പരിധിവരെ ആവശ്യമാകുന്നു. അഗാധമായ ഉൾക്കരുത്തോടെയും ഉൾക്കാഴ്‌ചയോടെയുമാണ്‌ ആസ്വാദകർ കലാസൃഷ്ടികളെ സ്വീകരിക്കുന്നത്‌.

നമ്മുടെ ചുറ്റുമുള്ള വിജയങ്ങളെ ആവാഹിച്ചവതരിപ്പിക്കുന്ന പുതുതലമുറയിലെ ചിത്രകാരനായ ഡോ. ബോബൻ രമേശൻ തന്റെ നൂറോളം ചിത്രങ്ങളുടെ ഏകാംഗ ചിത്രപ്രദർശനം തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ചിരിക്കുന്നു. ചിത്രകലയിൽ തനിക്കുള്ള പരിമിതികൾ ബോധ്യമുണ്ടെന്ന്‌ പറയുമ്പോഴും വിവിധ ശൈലീസങ്കേതങ്ങൾ സധൈര്യം തന്റെ ചിത്രതലത്തിലേക്ക്‌ പകരുന്നതിൽ ഈ ചിത്രകാരൻ ധൈര്യം കാണിച്ചിരിക്കുന്നു. ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ച ഘടകവും അതുതന്നെയാണ്‌. പുത്തൻ അനുഭവങ്ങളുടെ പ്രവാഹമാകുന്ന ഈ ചിത്രങ്ങളിൽ സമൂഹത്തിന്റെ പരിച്ഛേദം കൂടി ദർശിക്കാവുന്നതാണ്‌. പ്രണയവും പ്രതീക്ഷയും നിരാശയും വാത്സല്യവും സംഘർഷവും സന്തോഷവുമൊക്കെ പ്രകടമാക്കുന്ന ചിത്രങ്ങൾ കഥപറയുന്നതിനപ്പുറമുള്ള ആഴത്തിലുള്ള ചിന്തകളാണ്‌ പങ്കുവയ്‌ക്കുന്നത്‌. പ്രളയജലം പോലെ ഓർമകളുടെ ഒഴുക്കിന്റെ അലകൾ വർണമേളനമായി ഇവിടെ പ്രതിഫലിപ്പിക്കുന്നു. വാക്കുകളിൽനിന്നുയരുന്ന ശബ്ദവീചികൾ പോലെ പശ്ചാത്തല നിറങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചിരിക്കുന്ന ടെക്‌സ്‌ചറും ശ്രദ്ധേയമാണ്‌. അമൂർത്തതയ്‌ക്ക്‌ മൂർത്തത നൽകാനുള്ള മനഃപൂർവ ശ്രമമല്ല മറിച്ച്‌ വിപുലമായ ആശയപ്രപഞ്ചത്തിന്റെ പൂർണതയാണ്‌ ദർശിക്കാനാവുന്നത്‌. നിശബ്ദവും ചലനാത്മകവുമാവുന്ന പ്രകൃതിയെ ബോബൻ രമേശൻ ഋതുഭേദങ്ങളുടെ കാഴ്‌ചാനുഭവമക്കുകയാണ്‌ ചില ചിത്രങ്ങളിൽ. പ്രകൃതിയോട്‌ ചേർന്നുനിൽക്കുന്ന മനുഷ്യരൂപങ്ങളെ ജ്യാമിതീയ രൂപമാതൃകകളിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്‌‐ മേൽസൂചിപ്പിച്ച ചിത്രങ്ങളിൽ. മഞ്ഞിലും മഴയിലും വെയിലിലും ഇടിമിന്നലിലുമൊക്കെയുള്ള രൂപനിർമിതികൾ മികച്ചുനിൽക്കുന്നു. ജീവിതത്തിന്റെ അർഥത്തെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യത്തിലേക്കുള്ള യാത്രയാണ്‌ ഛായാചിത്രങ്ങളിൽ തെളിയുന്നത്‌. യഥാതഥമായ കാഴ്‌ചയെ സ്വാംശീകരിച്ചുകൊണ്ടുള്ള സ്വഭാവാവിഷ്‌കാരങ്ങളാണ്‌ കറുപ്പുനിറത്തിലും ഒറ്റനിറത്തിലുമുള്ള മോണാക്രോം ചിത്രങ്ങൾ. പൊതുവെ ബോബൻ രമേശന്‌ അഭിമാനിക്കാവുന്ന ചിത്രപ്രദർശനമായിരുന്നു തിരുവനന്തപുരം മോവ്‌ ആർട്ട്‌ ഗ്യാലറിയും ക്യൂറേറ്ററായ ശ്യാംഗോപാൽ ആചാര്യയും ചേർന്ന്‌ നിർവഹിച്ചത്‌.

ബോബൻ രമേശൻ എഴുത്തുവഴിയിലും തന്റെ കഴിവ്‌ പ്രകടമാക്കുന്നു. നൂറോളം ചിത്രങ്ങളും ഓരോ ചിത്രങ്ങളോടും ഇഴചേർന്ന്‌ നിൽക്കുന്ന കവിതയുമായി തോട്ട്‌സ്‌ ആന്റ്‌ കളേഴ്‌സ്‌ പുസ്‌തകവും അദ്ദേഹം രചിച്ചിട്ടുണ്ട്‌.

കുട്ടിക്കാലത്ത്‌ തന്നെ ചിത്രകല മനസ്സിൽ ചേക്കേറിയെങ്കിലും മുതിർന്നപ്പോൾ ചാർക്കോൾ രചനകളിലായി താൽപര്യം. പിന്നീട്‌ തീവ്രവർണപ്രയോഗം ശീലമാക്കി സജീവമായി വരച്ചു. ചാർക്കോളിന്റെ കറുപ്പും അതിന്റെ സുന്ദരമായ ടോണുകളുമാണ്‌ ഏറെ പ്രിയമെന്ന്‌ ഡോക്ടർ പറയുന്നു. മെഡിക്കൽ കോളേജ്‌ പഠനകാലത്തും ഉപരിപഠനത്തിന്‌ വിദേശത്തു പോയപ്പോഴും സജീവ ചിത്രരചന അൽപം കുറഞ്ഞുവെങ്കിലും ഓസ്‌ട്രേലിയയിൽ ഫിസിഷ്യനായി എത്തിയതുമുതൽ കൂടുതൽ സജീവമായി വരയ്‌ക്കാൻ തുടങ്ങി, ഇപ്പോഴത്തെ പ്രദർശനചിത്രങ്ങൾ കൊറോണക്കാലത്തും അതിനുശേഷവും വരച്ചവയാണെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആറാമത്തെ ഏകാംഗ ചിത്രപ്രദർശനമാണ്‌ ഇപ്പോൾ തിരുവനന്തപുരത്ത്‌ ഡോ. ബോബൻ രമേശൻ ഒരുക്കിയത്‌. ഓസ്‌ട്രേലിയയിലും മറ്റ്‌ വിദേശരാജ്യങ്ങളിലുമുള്ള പ്രദർശനങ്ങളിലും ഡോക്ടർ പങ്കെടുക്കാറുണ്ട്‌. ഓസ്‌ട്രേലിയയിൽ ഡോക്ടേഴ്‌സ്‌ ആർട്ട്‌ എക്‌സിബിഷനിൽ സ്ഥിരമായി പങ്കെടുക്കുന്നു. പുതിയ കാലത്തെയും സാങ്കേതികവിജ്ഞാനത്തേയുമൊക്കെ അടയാളപ്പെടുത്തുന്ന പുതിയ രചനകളുടെ ആശയങ്ങൾ മനസ്സിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നമുക്ക്‌ കാണാൻ കാത്തിരിക്കാം. l

Hot this week

ആണധികാരത്തെ ഞെട്ടിച്ച കെ സരസ്വതിയമ്മ

  കെ സരസ്വതിയമ്മ എന്ന എഴുത്തിലെ പെൺ പോരാളിയുടെ 51-ാം ചരമവാർഷിക ദിനമാണ്...

അടിയുത്സവം

  ഉത്തര കേരളം തെയ്യത്തിന്റെയും ഉത്സവങ്ങളുടെയും നാടാണ്. ഈ ഉത്സവ ത്തിമർപ്പിനിടയിൽ കായിക...

സ്വകാര്യ വേദനയിൽ നിന്ന് സാമൂഹിക വിമർശനത്തിലേക്ക്: കൊളം കര കൊളം

  സാമൂഹിക ഇടകലരലുകളിൽ (Intersectionality) കേന്ദ്രികരിച്ചിരിക്കുന്ന കഥകളാണ് പുണ്യ സി. ആറിന്റെ കൊളം...

വെനസ്വേല: അമേരിക്കൻ സാമ്രാജ്യത്വക്കൊതിയുടെ തുടർച്ച

ആന കരിമ്പിൻതോട്ടത്തിൽ കയറിയതുപോലെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ്, ലോകരാഷ്ട്രീയത്തെ കാൽക്കീഴിലിട്ട്...

വർഗസമരവും മാധ്യമങ്ങളും‐ 16

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ...

Topics

ആണധികാരത്തെ ഞെട്ടിച്ച കെ സരസ്വതിയമ്മ

  കെ സരസ്വതിയമ്മ എന്ന എഴുത്തിലെ പെൺ പോരാളിയുടെ 51-ാം ചരമവാർഷിക ദിനമാണ്...

അടിയുത്സവം

  ഉത്തര കേരളം തെയ്യത്തിന്റെയും ഉത്സവങ്ങളുടെയും നാടാണ്. ഈ ഉത്സവ ത്തിമർപ്പിനിടയിൽ കായിക...

സ്വകാര്യ വേദനയിൽ നിന്ന് സാമൂഹിക വിമർശനത്തിലേക്ക്: കൊളം കര കൊളം

  സാമൂഹിക ഇടകലരലുകളിൽ (Intersectionality) കേന്ദ്രികരിച്ചിരിക്കുന്ന കഥകളാണ് പുണ്യ സി. ആറിന്റെ കൊളം...

വെനസ്വേല: അമേരിക്കൻ സാമ്രാജ്യത്വക്കൊതിയുടെ തുടർച്ച

ആന കരിമ്പിൻതോട്ടത്തിൽ കയറിയതുപോലെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ്, ലോകരാഷ്ട്രീയത്തെ കാൽക്കീഴിലിട്ട്...

വർഗസമരവും മാധ്യമങ്ങളും‐ 16

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ...

സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും

കേരളത്തിന്റെ സാമൂഹികഭദ്രത നിലനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് നിർണ്ണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ,...

കനക്‌ മുഖർജി

ബംഗാളിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ്‌ കനക്‌...

വെളിച്ചം വരയ്‌ക്കുന്ന ക്യാമറക്കാഴ്‌ചകൾ

കാഴ്‌ചയുടെ സാധ്യതകൾ കണ്ണിന്റെ ഗുണത്തിനപ്പുറം ബോധമണ്ഡലത്തിന്റെ ഗുണങ്ങളെയും സ്വാധീനിക്കുന്നു/ആശ്രയിക്കുന്നു. പുതിയതും സങ്കീർണവുമായ...
spot_img

Related Articles

Popular Categories

spot_imgspot_img