കുടിയേറ്റ വിരുദ്ധതയുടെ അപാരതയിൽ

ബിന്നറ്റ് സി ജെ

മേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ ജന്മാവകാശ പൗരത്വം ലഭിക്കുന്നത് നിർത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ശ്രമത്തിന് കനത്ത തിരിച്ചടിയാണ് ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവ് അമേരിക്കൻ സപ്രീംകോടതി റദ്ധാക്കിയതിലൂടെ ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം ഉറപ്പാക്കുന്ന യു.എസ് ഭരണഘടനാ ഭേദഗതിയുടെ നഗ്നമായ ലംഘനമാണ് ഈ ഉത്തരവിലൂടെ സാധിതപ്രായമാകുന്നതെന്ന് കോടതി നരീക്ഷിക്കുകയാണ്. 1868 ൽ നിലവിൽ വന്ന നിയമമാണ് പൂ പറിക്കുന്ന ലാഘവത്തോടെ ട്രംപ് റദ്ധ് ചെയ്യാൻ ശ്രമിച്ചത്. ഇതിനെതിരെ നിരവധി സംസ്ഥാന സർക്കാരുകളും, മനുഷ്യാവകാശസംഘടനകളും കോടതിയെ സമീപിക്കുകയുണ്ടായി. അമേരിക്കയുടെ വിവിധ ഫെഡറൽ കോടതികൾ ഉത്തരവ് താൽക്കാലികമായി തടയുകയുണ്ടായി. ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണെന്നായിരുന്നു അവരുടെ വാദം. അമേരിക്കൻ ഭരണഘടനയിലെ 14-ാമത് ഭേദഗതിയായ സിറ്റിസൺഷിപ്പ് ക്ലോസ് പ്രകാരം അമേരിക്കയിൽ ജനിക്കുകയും അമേരിക്കയുടെ അധികാരപരിധിക്ക് വിധേയരാകുകയും ചെയ്യുന്ന വ്യക്തികൾക്ക് അമേരിക്കൻ പൗരത്വം നൽകപ്പെടുന്നു. 1898 ൽ US v/s Wongkim ark എന്ന സുപ്രധാന കേസിൽ അമേരിക്കൻ സുപ്രീംകോടതി ഈ വ്യവസ്ഥക്ക് ശക്തമായ ഭരണഘടനാപരമായ വ്യാഖ്യാനം നൽകിയിട്ടുള്ളതാണ്. തുടർന്ന് ജന്മാവകാശപൗരത്വം അമേരിക്കൻ നിയമവ്യവസ്ഥയിലെ ഉറച്ചതത്വമായി കണക്കാക്കപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടേയോ, താൽക്കാലിക വിസയിൽ കഴിയുന്നവരുടേയോ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ പൗരത്വം നൽകേണ്ടതില്ലെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട്. ഇത് അനധികൃത കുടിയേറ്റത്തെ പ്രോൽസാഹിപ്പിക്കുമെന്നാണ് ട്രംപ് ഭരണകൂടം വിലയിരുത്തുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ കുടിയേറ്റസമൂഹങ്ങൾക്ക് ട്രംപിന്റെ ഉത്തരവ് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം മോശം തിരുമാനമെന്നാണ് ട്രംപ്  കോടതി വിധി യോട്  പ്രതികരിച്ചത്. ജന്മാവകാശ റദ്ദാക്കിക്കൊണ്ടുള്ള നിയമനിർമ്മാണം യു. എസ് കോൺഗ്രസ്സിന് എളുപ്പം ചെയ്യാവുന്നതേയുള്ളൂവെന്നും അത് സംബന്ധിച്ച സങ്കീർണമായ ഭരണഘടനാഭേദഗതി അമേരിക്കക്ക് ആവശ്യമില്ലെന്നുമാണ് ട്രംപ് അഭിപ്രായപ്പെടുന്നത്. കുടിയേറ്റസമൂഹത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ വിധിയായി ഇത് കണക്കാക്കപ്പെടുന്നു. വിസക്കായി ദീർഘകാലം കാത്തിരിക്കേണ്ടി വരുന്ന, സ്ഥിരതാമസത്തിന് അപേക്ഷിച്ച കുടിയേറ്റക്കാരായ മാതാപിതാക്കൾക്കു അത് കിട്ടും മുൻപ് അമേരിക്കയിൽ വെച്ച് കുട്ടികൾ ജനിക്കുന്ന സാഹചര്യം പതിവാണ്. അത്തരം കുടുംബങ്ങളോട് നിങ്ങളുടെ കുട്ടികൾ അമേരിക്കക്കാരാണ്, അവർക്കിവിടെ സ്ഥാനമുണ്ടെന്ന സുപ്രീംകോടതി വിധി അങ്ങേയറ്റം ആശ്വാസകരമാണ്.

MAGA യാഥാർത്ഥ്യമായതെങ്ങനെ?

2008 ന് ശേഷമുള്ള കാലയളവിൽ പുതിയ ധനകാര്യമൂലധനത്തിൻ്റെ രൂപീകരണം മൂലധനത്തിന്റെ ചലനാത്മകതക്കാണ് വേദിയൊരുക്കിയത്. കുറഞ്ഞ വേതനമുള്ള പ്രദേശങ്ങളിലേക്ക് ഉൽപ്പാദനം മാറ്റിയതിലൂടെ അമേരിക്കയുടെ ശക്തി ദുർബലമായെന്ന് ചിലരെങ്കിലും വാദിക്കുന്നുണ്ട്. ഇതിന്റെ സ്വഭാവിക പരിണിതിയെന്നോണം ചൈനയുടെ ഉൽപാദനക്ഷമതയിലെ വളർച്ചയും അതിവേഗ സാമ്പത്തികവികാസവും അമേരിക്കയുടെ ശക്തിക്ഷയത്തിലേക്കാണ് വഴി തുറന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയിലേക്കും സമാനമായ കുറഞ്ഞ വേതനമുള്ള രാജ്യങ്ങളിലേക്കും ഫാക്ടറികൾ മാറിയത് മൂലം അമേരിക്കൻ തൊഴിലാളികൾക്ക് ജോലി നഷ്ട‌പ്പെടുന്ന സാഹചര്യമുണ്ടായെന്ന് ട്രംപ് ഉൾപ്പെടെയുള്ളവർ തിരിച്ചറിയുന്നുണ്ട്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള സാമ്പത്തിക അസമത്വം, നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങളുടെ കുറവ്, ആഗോളവൽക്കരത്തോടും സ്വതന്ത്ര വ്യാപാര കരാറുകളോടും ഉണ്ടായിരുന്ന അസംതൃപ്തി എന്നിവ കുടിയേറ്റം നിയന്ത്രിക്കുക, ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുക, വ്യാപാര കമ്മി കുറയ്ക്കുക, അമേരിക്കൻ ദേശീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകുക എന്നീ ആശയങ്ങളോട് ചേർത്തുവെച്ചാണ് 2016 ലെ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന വിഷയമായി. “MAKE AMERICA GREAT AGAIN (MAGA)” എന്നത് തെരഞ്ഞെടുക്കുന്നതിലേക്ക് ട്രംപിനെ നയിക്കുന്നതിനുള്ള നിയാമകശക്തിയായി പരിണമിച്ചത്.

MAGA രാഷ്ട്രീയം പ്രതിസന്ധിക്കാലത്ത് മൂലധനം രൂപം കൊടുത്ത ഒരു തന്ത്രമൊന്നുമല്ല. മൂലധനത്തിൻ്റെ ശക്തിയും വിജയവും തന്നെ സൃഷ്‌ടിച്ച ആന്തരികവൈരുധ്യങ്ങൾ നിയന്ത്രണാതീതമായ ഒരു പ്രതിസന്ധിയായിപൊട്ടിപുറപ്പെട്ട രാഷ്ട്രീയ രൂപത്തിൻ്റെ പേരാണത്. ട്രംപിൻ്റെ ഉയർച്ച വഴിവെച്ച നിയമസാധുതയുടെ പ്രതിസന്ധി, വിജയകരമായ മൂലധനസമാഹരണത്തിന്റെ വൈരുധ്യങ്ങളിൽ നിന്നാണ് ജനിച്ചത്. കുത്തനെ വർദ്ധിച്ച അസമത്വവും തൊഴിലാളി വർഗ്ഗത്തിൻ്റെ ദാരിദ്ര്യവൽക്കരണവും അതിന്റെ പ്രധാന പ്രശ്‌നങ്ങളാണ്. ഈ മുന്നേറ്റത്തിന് പശ്ചാത്തലമൊരുക്കുന്നതിൽ പ്രതിലോമ രാഷ്ട്രീയ നിലപാടുള്ള ശതകോടീശ്വരൻമാർ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. തങ്ങളുടെ നിക്ഷിപ്‌ത താൽപ്പര്യങ്ങൾ ട്രംപിലൂടെ നിറവേറ്റിക്കൊണ്ട് ഒരു തീവ്രവലതുപക്ഷ അജണ്ട നടപ്പിലാക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടി. പക്ഷെ MAGA യുടെ കാലാൾപ്പടയായി പ്രവർത്തിച്ചത് ആഗോളവൽക്കരണത്തിൽ കാര്യമായ തോതിൽ നഷ്‌ടം നേരിട്ട ചെറുതും ഇടത്തരവുമായ മൂലധനശക്തികൾ, സ്വയം തൊഴിൽ സംരംഭകരും പ്രൊഫഷണലുകളുമായ പെറ്റി ബൂർഷ്വാസി വിഭാഗവുമായിരുന്നുവെന്നതാണ് വൈചിത്ര്യം. സൂചിപ്പിക്കപ്പെട്ട കാലാൾപ്പടയിൽ തൊഴിലെടുക്കുന്നവരും സാമൂഹികമായി പുറന്തളപ്പെട്ട തൊഴിലാളികളും അണിചേർന്നിരുന്നു. ചൈന മുന്നേറിയപ്പോൾ അമേരിക്കയിലെ നിർമ്മാണ തൊഴിൽ രംഗത്ത് പണിയെടുക്കുന്ന ഇക്കൂട്ടരെ അത് സാരമായി ബാധിച്ചു. 1965 മുതൽ 2000 വരെയുള്ള കാലയളവിൽ ഏകദേശം 17 ദശലക്ഷം തൊഴിലവസരങ്ങൾ നിർമ്മാണ മേഖലയിൽ ലഭ്യമായിരുന്നുവെങ്കിൽ 2000 2010 കാലയളവിൽ അത് 12 ദശലക്ഷമായി കൂപ്പുകുത്തുകയാണ് ഉണ്ടായതെന്ന് കനേഡിയൻ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞരായ സ്റ്റീഫൻ മഹറും സ്കോട്ട് അക്വാനോയും ചൂണ്ടിക്കാട്ടുന്നു. 2016 ലെ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനെ നായകനാക്കി. സൂചിപ്പിക്കപ്പെട്ട വിവിധ വിഭാഗങ്ങളുടെ ഏകീകരണം സംഭവിക്കുന്നുണ്ട്. ഈ വിഭാഗങ്ങൾ തങ്ങളുടെ പരമ്പരാഗത ശക്തിസ്രോതസ്സുകൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ആഗോളവൽക്കരണത്തിനെതിരെ തിരിയുകയും കുടിയേറ്റക്കാരെ ശത്രുപക്ഷത്ത് നിറുത്തുകയുമാണ് ഉണ്ടായത്. തങ്ങളുടെ സാധ്യതകൾക്ക് നേരെ വെല്ലുവിളി ഉയർത്തിയത് കുടിയേറ്റക്കാരാണെന്ന ഭാഷ്യം ചമയ്ക്കാനാണ് ഇക്കൂട്ടർ പരിശ്രമിച്ചത്.

MAGA ബലിയാടുകളെ തിരയുന്നു

പുതിയ ധലമൂലധനത്തിൻ്റെ ഏകീകരണത്തിലൂടെ മൂലധനത്തിൻ്റെ ശക്തി വർദ്ധിച്ചപ്പോൾ, ഒരു ധ്രുവത്തിൽ സമ്പത്ത് വർദ്ധമാനമാവുകയും മറുധ്രുവത്തിൽ ദുരിതങ്ങളും, കഷ്‌ടപ്പാടുകളും കുമിഞ്ഞു കൂടുകയും ചെയ്‌തുവെന്ന യാഥാർത്ഥ്യമാണ് MAGA എന്ന മുന്നേറ്റത്തിന് പ്രധാനകാരണങ്ങളിലൊന്നായി ചുണ്ടികാണിക്കപ്പെടുന്നത്. 2009 -2015 കാലയളവിൽ കുത്തക കോർപ്പറേറ്റുകളുടെ ലാഭവിഹിതം പലമടങ്ങ് വർദ്ധിച്ചപ്പോൾ ബഹുഭൂരിപക്ഷം വരുന്ന ജനത കഷ്‌ടപ്പാടുകളുടെ നടുക്കടലിൽ ചെല്ലുന്ന സാഹചര്യമുണ്ടായി. 2020 ന് ശേഷം യാഥാർത്ഥ്യമായ പണപ്പെരുപ്പം കാര്യങ്ങളെ കുടുതൽ വഷളാക്കാൻ പോന്നതായിരുന്നു. പണപ്പെരുപ്പത്തിൻ്റെ തിരിച്ചുവരവിനൊപ്പം സാമൂഹിക പ്രതിസന്ധിയുടെ തീവ്രത വർധിച്ചതും സ്ഥാപിത വ്യവസ്ഥിതിക്കെതിരായ വ്യാപകമായ ജനവികാരവും, സാമൂഹിക ജനാധിപത്യത്തിൻ്റെ പ്രസന്ധിയും, വൻമൂലധനത്തിൻ്റെ രാഷ്ട്രീയ ആശയക്കുഴപ്പവും ചേർന്നാണ് 2024 ൽ ട്രംപ് വീണ്ടും പ്രസിഡൻ്റാകാൻ വഴിയൊരുക്കിയത്. ഇന്ന് MAGA എന്നത് കേവലം ഒരു മുദ്രാവാക്യം മാത്രമല്ല; ട്രംപിനെ പിന്തുണയ്ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും അതിന്റെ ആശയധാരയെയും സൂചിപ്പിക്കുന്ന പദമായി വികാസം പ്രാപിച്ചിരിക്കുന്നു. അമേരിക്കൻ ദേശീയത, കർശനമായ കുടിയേറ്റ നിയന്ത്രണം, ആഭ്യന്തര വ്യവസായങ്ങളുടെയും, തൊഴിലവസരങ്ങളുടെയും സംരക്ഷണം, നികുതി കുറയ്ക്കൽ, ഫെഡറൽ സർക്കാരിൻ്റെ പങ്ക് ചില മേഖലകളിൽ ചുരുക്കൽ, പരമ്പരാഗത സാമൂഹിക മൂല്യങ്ങൾക്ക് പിന്തുണ നൽകൽ എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകികൊണ്ടാണ് MAGA മുന്നേറുന്നത്‌. ഇതിൻ്റെ അനുബന്ധമായി മാത്രമെ ജന്മാവകാശ പൗരത്വത്തെ എതിർക്കുന്നതിനെ കാണാൻ കഴിയൂ.

 

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം...

എ.ഐ.യും സ്ത്രീകളും : ഒരു വിമർശനാത്മക വായന

ശാസ്ത്രീയവും സാങ്കേതികവുമായ ഏതൊരു വിപ്ലവവും മനുഷ്യ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്നു....

ഗ്ലാസ്ഗോ മാതൃക : സുസ്ഥിരതയുടെ ബ്ലൂ പ്രിന്റ്

  ഓരോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു...

പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം...

അരാഷ്‌ട്രീയതയുടെ ‘നോബഡി’

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം...

എ.ഐ.യും സ്ത്രീകളും : ഒരു വിമർശനാത്മക വായന

ശാസ്ത്രീയവും സാങ്കേതികവുമായ ഏതൊരു വിപ്ലവവും മനുഷ്യ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്നു....

ഗ്ലാസ്ഗോ മാതൃക : സുസ്ഥിരതയുടെ ബ്ലൂ പ്രിന്റ്

  ഓരോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു...

പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം...

അരാഷ്‌ട്രീയതയുടെ ‘നോബഡി’

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ...

അടിയന്തരാവസ്ഥയുടെ ആവർത്തനങ്ങൾ

ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായ 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥക്കാലത്ത്...

അപൂർണ സ്വപ്നത്തിൻ പ്രതിധ്വനികൾ

എൺപതുകളുടെ തുടക്കത്തിൽത്തന്നെ കേരളത്തിലെ ചിത്രകല നേരിടാനിരിക്കുന്ന വിപത്തുകളെ കുറിച്ചുള്ള സൂചനകൾ നമ്മുടെ...

ഇന്ത്യ മാറുമ്പോൾ ഹിറ്റ്ലർമാർ ആത്മഹത്യയിലേക്ക്

ഇൻഡ്യൻ തൊഴിലാളി വർഗവും കർഷകരും യുവജനതയും കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി- കർഷക...
spot_img

Related Articles

Popular Categories

spot_imgspot_img