ലൈറ്റു മരിച്ചേ ഒരു തുടർനാടകം

ബഷീർ മണക്കാട്

(കാലടിശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർഥികൾ ലൈറ്റ് മരിച്ചേ എന്ന നാടകം കളിച്ചതിന് അധികൃതർ അച്ചടക്കനടപടി എടുക്കുകയും രണ്ടാഴ്ചയിലേറെയായി വിദ്യാർഥികൾ സമരത്തിലുമാണ്. )

കാലടിശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയ്ക്കു മുന്നിലെസമരപന്തൽ. അതിനുള്ളിൽ നിരാഹാര സമരം നടത്തുന്ന വിദ്യാർത്ഥികളായ മൂന്ന് സമര പോരാളികൾ. അവരുടെ കാഴ്ചകളിൽ സമരപന്തലിന് മുന്നിലൂടെ ഒരു നാടകസംഘം കടന്നുവരികയാണ്. പ്രവർത്തനം നിലച്ച നാടക ലൈറ്റുകൾ മരണപ്പെട്ടെന്ന പ്രതീകാത്മക സൂചനയോടെശവമഞ്ചത്തിലേറ്റി വിലാപഗാനത്തിൻ്റെ അകമ്പടിയോടെ ഒരു ശവഘോഷയാത്രയായിട്ടാണ് അവർ കടന്നുവരുന്നത്. അവർ കളിയരങ്ങു
ചുറ്റുന്നു.

സംഘം ഒന്നായി ഒരേസ്വരത്തിൽ വിലാപത്തിൻ്റെ വായ്ത്താരി ചൊല്ലുന്നു:
“അയ്യോ ……അയ്യയ്യോ ……. അയ്യയ്യയ്യയ്യോ ……”

സമരപന്തലിലെ നിരാഹാര സമര പോരാളികൾ പ്രേക്ഷകരോടായി പറയുന്നു:
ഒന്നാമൻ : മാടമ്പിത്തറവാട്ടുകാരും മേലധികാരികളുമായ തമ്പുരാനും തമ്പുരാട്ടിയും കൂടി വെളിച്ചത്തെ കൊന്നു
രണ്ടാമൻ : അരങ്ങിൽ വെളിച്ചമില്ലെങ്കിൽ
നമ്മളെങ്ങനെ നാടകം കളിക്കും ?
മൂന്നാമൻ : നാടകത്തെ ഭയമാണവർക്ക് . അതുകൊണ്ടാണവർ
വെളിച്ചത്തെ കൊന്നത്.
ഒന്നാമൻ : നാടകം സമരപോരാട്ടങ്ങൾക്ക് ഊർജ്ജം പകരാ
നുള്ള ശക്തമായ ആയുധമാണെന്ന്
അവർക്കറിയാം. അതുകൊണ്ടാണവർ
നാടകത്തെഭയക്കുന്നത്.
ഒന്നാമൻ :അതെ !
ഫാസിസത്തിൻ്റെ അധികാരക്കോട്ടകൾ
തകർക്കാൻ കരുത്തുള്ള ആയുധമാണ് നാടകം.

( നാടക സംഘം കളിയരങ്ങു ചുറ്റുന്നു.
അവർ സമര പോരാളികൾക്കുമുന്നിൽ ” ലൈറ്റു മരിച്ചേ ” എന്ന നാടകത്തിലെ ചില ഭാഗങ്ങൾ കളിക്കുന്നു)

ഒന്നാമൻ : ഭരണകൂട ഭീകരതയുടെ നേർക്കാഴ്ച.
രണ്ടാമൻ :ഉന്നത വിദ്യാഭ്യാസ അധികാരി അപരിഷ്കൃതമാണെന്ന് വിധിയെഴുതിയ നാടകം.
മൂന്നാമൻ : പകയും രാഷ്ട്രീയ താൽപ്പര്യവും കൊണ്ടുള്ള വിദ്യാർത്ഥിവേട്ടയുടെ നേർക്കാഴ്ചകൾ.

( നാടകസംഘം ശവമഞ്ചത്തിൽ കിടക്കുന്ന ലൈറ്റുകളെ നോക്കി വിലപിക്കുന്നു.)

“ഇന്നലെ കൂടി മിന്നി …. മിന്നി ………. മിന്നിക്കത്തിയ വെളിച്ചം പോയേ….. ”

” ഞങ്ങടെ പൊന്നച്ചോ……. ഞങ്ങളെ വിട്ട് പോയോനേ …….. നീ
ഇല്ലാതെ ഞങ്ങളെങ്ങനെ നാടകം കളിക്കും?”

” അയ്യോ …… അയ്യയ്യോ ……. അയ്യയ്യയ്യോ …”

“നമുക്ക് ഈ കേടായ ലൈറ്റുകൾ മേലധികാരികൾക്ക് പുഴുങ്ങി തിന്നാൻ കൊടുക്കാം ”

ഒന്നാമൻ : ( പ്രേക്ഷകരോട്) അതെ! കൊന്നവർ തന്നെ തിന്നട്ടെ.
രണ്ടാമൻ : പകയുടെകലി ബാധിച്ച അവർ തന്നെ ഇത് പുഴുങ്ങി തിന്നട്ടെ.
മൂന്നാമൻ : നീതിക്കു വേണ്ടി പോരാടുന്ന നമ്മൾ ചെയ്യാത്ത തെറ്റിന് മാപ്പുപറയണം പോലും.
നാടകസംഘം : മാപ്പുമില്ല …. കോപ്പുമില്ല . നശിച്ച തിട്ടൂരങ്ങൾക്ക് മുന്നിൽ തോറ്റു കൊടുക്കാൻ ഞങ്ങളില്ല.
( നാടകസംഘം ശവഘോഷയാത്ര തുടരുന്നു )

ഒന്നാമൻ : കാവിയും ഖദറും ഒന്നിച്ചിരുന്നെഴുതിയ തിരക്കഥപ്രകാരമുള്ള പ്രതികാര നടപടികൾ .
രണ്ടാമൻ : വിദ്യാർത്ഥികളായ ഞങ്ങളുടെ ഭാവി നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.
മൂന്നാമൻ : നിയമത്തിനും ചട്ടത്തിനും മനുഷ്യത്വത്തിനും വിരുദ്ധമായ നടപടികൾ

( നാടകം തുടരുന്നു )

“മദമിളകിയ തമ്പുരാനും തമ്പുരാട്ടിയും കൂടിയാ കേടായ ലൈറ്റു വെച്ച് സമരം ചെയ്യുന്ന  നമ്മളെ അനിശ്ചിതകാലത്തേക്ക് സസ്പെൻ്റു ചെയ്തത് ”

” നമ്മുടെ നാടകത്തിലെ പ്രതീകാത്മക ശവസംസ്‌കാരം കണ്ടപ്പോഴാ മേലധികാരിക്ക് ബാധ കേറിയത് . ”

” കുസുമകുമാരി വിചാരിച്ചു നമ്മൾ നാടകത്തിലൂടെ അവരുടെ ശവസംസ്കാരമാണ് നടത്തിയതെന്ന് ”

” സർവ്വകലാശാലയ്ക്കു തന്നെ നാണക്കേടു വരുത്തിയ കുസ്‌മം. ”

” ഈ നാടകത്തിൻ്റെ പേരിലാ നമ്മൾ പതിനാറു പേരെ അവർ സസ്പെൻ്റു ചെയ്തത്. ”

” സസ്പെൻഷൻ പിൻവലിക്കണമെങ്കിൽ നമ്മൾ മാപ്പുപറയണമെന്ന് ”

നിരാഹാര സമര പോരാളികൾ ഒരേ സ്വരത്തിൽ :
“മാപ്പു പറയാനേ നമ്മൾ മാടമ്പിത്തറവാട്ടിലെ മാപ്പിരപ്പാളി കൂട്ടമല്ല.
ചോപ്പിൻ്റെ ചുണക്കുട്ടികളാണ്. ”

നാടകസംഘം. ഒരേ സ്വരത്തിൽ : “മാപ്പുമില്ലൊരു കോപ്പുമില്ല”

ഒന്നാമൻ : നമ്മുടെ നാടകം വീണ്ടും നമ്മൾ കളിക്കും..നാടകം മൂർച്ചയുള്ളൊരു സമരായുധമാണ്.

നാടകസംഘം :അതെ! സമരം തുടരുവോളം നാടകക്കളി തുടർന്നുകൊണ്ടേയിരിക്കും.

( നാടകസംഘം കളി തുടരുന്നു )
ഒരാൾ :അമ്മേ …….ഞാനേ…… ഒരു പുതിയ നാടകം കളിക്കുവാ ..അതിലേ
എല്ലാ ചേരുവകളുമുണ്ട്. കഥാപാത്രങ്ങളാരെന്നോ …… വേട്ടക്കാരനും വേട്ടക്കാരിയും.

( കൂട്ടുകാർ നാടകം കാണാനിരിക്കുന്നു.കളി തുടങ്ങുന്നു .
വേട്ടക്കാരി ഒരു അലർച്ചയോടെ കളിയരങ്ങിലെത്തി പ്രേതബാധയേറ്റപോലെ ഉറഞ്ഞാടുന്നു. വേട്ടക്കാരൻ അത് കണ്ട് വിജയഭാവത്തോടെ ചിരിക്കുന്നു)

വേട്ടക്കാരൻ : ( സന്തോഷഭാവം)കൊള്ളാം! താത്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താനുള്ള മിടുക്കുണ്ട്.

വേട്ടക്കാരി : സന്തോഷം! അങ്ങയുടെ താളത്തിനൊത്തു തന്നെ ഞാൻ ആടിക്കൊള്ളാം.
വേട്ടക്കാരൻ : അങ്ങനെ വേണം..
കളി കാണുന്നവർ :”ചങ്കരനൊത്ത ചക്കി “( ചിരിക്കുന്നു)
വേട്ടക്കാരൻ : ( അപശബ്ദം ശ്രദ്ധിച്ച് )
കാമ്പസിനുള്ളിൽ എന്താണൊരു അപശബ്ദം?
വേട്ടക്കാരി : അതാ നാടകക്കാരാ
വേട്ടക്കാരൻ : നാടകക്കാരോ? അപരിഷ്‌കൃതർ
വേട്ടക്കാരി : അവർ എന്നെ ശവമാക്കി നാടകത്തിലൂടെ അപമാനിച്ചു.
വേട്ടക്കാരൻ : ധിക്കാരികളെ കാമ്പസിന് പുറത്താക്കണം
വേട്ടക്കാരി :അവർ ചോപ്പിൻ്റെ മക്കളാ .
വേട്ടക്കാരൻ : എങ്കിൽ പ്രതികാരനടപടികൾ ശക്തമാക്കണം.
വേട്ടക്കാരി : ഉടൻ തന്നെ കർശന നടപടികൾ തുടങ്ങാം ..ഇനി അവർ കാമ്പസി
നുള്ളിൽ കടക്കാനാവാത്ത വിധം വാതിലുകളടയ്ക്കാം.
വേട്ടക്കാരൻ : അവരെ സസ്പെൻ്റു ചെയ്യണം. പരീക്ഷ എഴുതാൻ പോലും
അനുവദിക്കരുത്.
വേട്ടക്കാരി : കള്ള പരാതികളും കള്ളപ്രചരണങ്ങളും കൊണ്ട് അവരെ ഒതുക്കുന്നകാര്യം ഞാനേറ്റു.
വേട്ടക്കാരൻ : കാവിയും ഖദറും ഒന്നാണെന്ന കാര്യം രഹസ്യമായിരിക്കണം

വേട്ടക്കാരി : എന്നെ ശവമാക്കിപരിഹസിച്ചവരെ കൊണ്ട്  മാപ്പുപറയിപ്പിക്കും.
വേട്ടക്കാരൻ : പകയുടെ തീനാവുകൾ നീളട്ടെ. നമുക്ക് വേട്ടതുടരാം.
( ഇരുവരും കളിയരങ്ങു ചുറ്റി വേട്ട തുടരുന്നു )

നാടകസംഘം പൊലീസിനെ കണ്ട് ഓടുന്നു… ഒരിടത്തിരിക്കുന്നു…

ഒരാൾ : എന്തിനാണിത്ര പൊലീസ് സന്നാഹം?
അതിനു മാത്രം എന്ത് കുറ്റമാ നമ്മൾ ചെയ്തത് ?

രണ്ടാമൻ : നമ്മുടെ സമരത്തെ പരാജയപ്പെടുത്താനാണ് ഈ പൊലീസ് സന്നാഹവും അറസ്‌റ്റും.
മൂന്നാമൻ : എത്ര പൊലീസ് വന്നാലും അറസ്‌റ്റ് നടന്നാലും നമ്മളീ സമരം വിജയം കാണുവരെ തുടരും.
. ഒന്നാമൻ : നമ്മുടെ തളരാത്ത പോരാട്ടവീര്യത്തെ തളർത്താനാവില്ല.
രണ്ടാമൻ : ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെങ്കിൽ ഈ സമരം വിജയിച്ചേ തീരു…
മൂന്നാമൻ : വിജയിക്കും. ഫാസിസത്തിനെതിരെയുള്ള ഈ പോരാട്ടം വിജയം കാണുക തന്നെ ചെയ്യും.

നാടകസംഘം : തളരില്ല ഞങ്ങൾ. തളർത്താനാവില്ല ഞങ്ങളെ .
( ഹസിലാലിൻ്റെ ഗാനംമൂളി നാടകസംഘം കളിയരങ്ങു ചുറ്റുന്നു.)

“മാപ്പുമില്ലൊരു കോപ്പുമില്ല
ചോപ്പിൻ കുട്ടികളാണെടോ
നേരിൻ വിപ്ലവ പോരിൽ ചിന്തിയ ചോര ചോപ്പിച്ച താരങ്ങൾ …………”

 

 

Hot this week

കുടിയൊഴിപ്പിക്കലും പുനരധിവാസവും: കേരളത്തിലെ അനുഭവം

വികസന പ്രൊജക്ടുകൾക്കായി താമസസ്ഥലത്തുനിന്നും പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും പുനരിധിവാസത്തെക്കുറിച്ചും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ അനേകം...

ഭാഷയ്ക്കും അക്ഷരങ്ങൾക്കും ഒരു മ്യൂസിയം

“മനുഷ്യ ജീവിതത്തിന്റെ ഒരംശത്തിന്റെ വ്യാഖ്യാനമാണ് കഥ”എന്ന കാരൂർ നീലകണ്ഠപ്പിള്ളയുടെ മനോഹരമായ വരിയാണ്...

കാഴ്‌ചയും കാഴ്‌ചക്കപ്പുറവും

തുടർച്ചയായി നടക്കുന്ന സ്റ്റോക്കിങ്‌ കൊലപാതകങ്ങളെയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും തടയാൻ പൊലീസും മാനസികാരോഗ്യ...

പ്രകൃതിയിലെ വിസ്മയങ്ങൾ -എഴുത്താണിപ്പച്ച

Acanthaceae സസ്യകുടുംബത്തിൽപ്പെട്ട, പടർന്നു വളരുന്നതും എന്നാൽ അടിഭാഗം കാഷ്ഠനിർമ്മിതവു (woody) മായിരിക്കുന്ന...

Topics

കുടിയൊഴിപ്പിക്കലും പുനരധിവാസവും: കേരളത്തിലെ അനുഭവം

വികസന പ്രൊജക്ടുകൾക്കായി താമസസ്ഥലത്തുനിന്നും പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും പുനരിധിവാസത്തെക്കുറിച്ചും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ അനേകം...

ഭാഷയ്ക്കും അക്ഷരങ്ങൾക്കും ഒരു മ്യൂസിയം

“മനുഷ്യ ജീവിതത്തിന്റെ ഒരംശത്തിന്റെ വ്യാഖ്യാനമാണ് കഥ”എന്ന കാരൂർ നീലകണ്ഠപ്പിള്ളയുടെ മനോഹരമായ വരിയാണ്...

കാഴ്‌ചയും കാഴ്‌ചക്കപ്പുറവും

തുടർച്ചയായി നടക്കുന്ന സ്റ്റോക്കിങ്‌ കൊലപാതകങ്ങളെയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും തടയാൻ പൊലീസും മാനസികാരോഗ്യ...

പ്രകൃതിയിലെ വിസ്മയങ്ങൾ -എഴുത്താണിപ്പച്ച

Acanthaceae സസ്യകുടുംബത്തിൽപ്പെട്ട, പടർന്നു വളരുന്നതും എന്നാൽ അടിഭാഗം കാഷ്ഠനിർമ്മിതവു (woody) മായിരിക്കുന്ന...

നിറങ്ങൾ തൻ നൃത്തം – ബദ്രി നാരായണൻ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം 1929...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം-നാല്

1840-കളുടെ അവസാന പകുതിയിൽ മാർക്‌സും ഏംഗത്സും മുതലാളിത്ത സമൂഹത്തിൻ്റെ സാമ്പത്തിക ചരിത്രവും...

ഒരു പ്രകാശ ദിവസം പിന്നിടുന്ന താരാപഥ സഞ്ചാരി – വോയജർ 1

ബഹിരാകാശ ചരിത്രത്തിൽ ആദ്യമായാണ് മനുഷ്യ നിർമിതമായ ഒരു സ്പേസ്ക്രാഫ്റ്റ് സൗരയൂഥത്തിന്ന് പുറത്ത്...
spot_img

Related Articles

Popular Categories

spot_imgspot_img