
അങ്കമുഖം: ചരിത്രപാഠങ്ങളിലൂടെവളരെപിന്നിലേക്കൊരുതിരനോട്ടംനടത്താം.മലയാളനാടകവേദിയുടെ ആദ്യ മുഖംവ്യക്തമല്ലെങ്കിലുംഅക്ഷരവെളിച്ചത്തിൽതെളിയുന്ന ദൃശ്യങ്ങൾ………
രാത്രിയുടെ നിശ്ശബ്ദതകളിൽ അമ്മദൈവങ്ങൾ കുടിയിരിക്കുന്ന കാവുകളിൽ വെളിച്ചപ്പാടന്മാർ ഉറഞ്ഞുതുള്ളുകയാണ്.കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കനത്തിൽ കെട്ടികത്തിച്ചുപിടിച്ച ഓലച്ചൂട്ടിൻ്റെ വെളിച്ചം…………..ആ വെളിച്ചം പതിന്നാലാംനമ്പർ റാന്തലിൻ്റെ പ്രകാശമായി പടരുന്നു.പലകപടുത്ത അരങ്ങുകളിൽ ഗ്യാസ് ലൈറ്റിൻ്റെ വലിയ വെളിച്ചങ്ങൾ മിന്നി. അതിൽ നാടകം കണ്ടാസ്വദിച്ചിരുന്ന നമ്മുടെ പൂർവ്വികരുടെ മുഖങ്ങൾ കാണാം.
പെട്രോ മാക്സിൻ്റെ വെട്ടത്തിൽ വിശാലമായ പറമ്പിലെ വേദിയിൽവെട്ടിത്തിള
ങ്ങുന്നവേഷവിധാനത്തോടെ കഥാപാത്രങ്ങളുടെപ്രവേശനം .അരങ്ങിലാകെ വിസ്മയാവഹമായ രാഗവിസ്താരക്കസർത്തുകൾ . കണ്ണഞ്ചിപ്പിക്കുന്ന രംഗവിധാനങ്ങൾ,മഹേന്ദ്രജാലങ്ങളായി തോന്നാവുന്നരംഗതന്ത്രങ്ങൾ, വേഷമിട്ടു വേദിയിലെത്തിയാൽ വിശ്വമോഹിനികളായി മാറുന്ന തമിഴ് നടികൾ, ചവിട്ടു ഹാർമ്മോണിയത്തിൽ പിടിച്ചുകൊണ്ടുള്ള സംഗീതക്കസർത്തുകൾ .കൈയിൽറിസ്റ്റുവാച്ചും പത്തുവിരലുകളിലും മോതിരവും സിൽക്ക് ജൂബ്ബായും മീതേ മടക്കിത്തേച്ച കസവുമിന്നും പൂവാടയും കഴുത്തിൽ സ്വർണ്ണച്ചെയിനും തോളോളം വളർത്തി ചീകിയൊതുക്കി ചുരുളുകൾ ചുറ്റും തൂകിയതലമുടിയുള്ള ഭാഗവതരും നടീ നടന്മാരും .കുയിൽനാദം വേലുനായർ, ആൾവാർ,ബബ്ബലൻ ,കുട്ടീശ്വരൻ,സരസ്വതീഭായി…അത്ഭുതക്കാഴ്ചകൾ…………….
മലയാള നാടകവേദി വളർച്ചയുടെയും മാറ്റത്തിൻ്റെയും വ്യത്യസ്തമേഖലകൾ കടന്ന് മുന്നേറി. തീവ്രമായതപസ്യയിലൂടെ കാലത്തിൻ്റെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്നു.സമൂഹത്തിലെ ദുഷിച്ചുനാറിയ പ്രവണതകൾക്കെതിരെ ഒരുകൊടുങ്കാറ്റായി ആഞ്ഞടിക്കാൻ കരുത്തുനേടുന്നു.
അങ്കം ഒന്ന്: മലയാളത്തിലെ ആദ്യ നാടകം
മലയാള നാടക ചരിത്രം എഴുതിയ ചരിത്രകാരന്മാർക്കിടയിലെ പ്രധാനതർക്കവിഷയമാണ് ആദ്യ മലയാള നാടകമേത്?
മലയാളനാടകവേദിയുടെ ശരിയായ പ്രായമെന്ത്? ഇത്തരം ചോദ്യങ്ങൾ നാടക
വേദിയെക്കുറിച്ച് ഗൗരവപൂർവം പഠിക്കുന്ന നാടക വിദ്യാർത്ഥികളേയും ആശയകുഴപ്പത്തിലാക്കുന്ന ചോദ്യങ്ങളാണ്. കേരളവർമ്മത്തമ്പുരാൻ കാളിദാസനെ
പ്പോലും വലയ്ക്കാൻ പോന്ന സംസ്കൃതത്തിൽ ‘അഭിജ്ഞാന ശാകുന്തളം’ മലയാളത്തിലാക്കിയ മഹാ സംഭവത്തിൽ നിന്നാണ് മലയാള നാടകവേദിയുടെ ചരിത്രംതുടങ്ങുന്നതെന്നാണ്ചരിത്രമെഴുതിയ ഗുരുക്കന്മാരുടെ പാഠം.ഇതെത്ര മാത്രം ശരിയാണ് ?
മലയാള നാടക ചരിത്രമെഴുതിയവർ ശരിക്കും നാടകങ്ങൾ പുസ്തകമായി പ്രസിദ്ധീകൃതമായ വർഷം മാത്രമേ പരിഗണിച്ചിട്ടുള്ളു. അരങ്ങവരണങ്ങളുടെ ശരിയായ വർഷക്കണക്കിനെക്കുറിച്ച് അറിവുണ്ടായിട്ടും വേർതിരിവിൻ്റെ കണ്ണടവെച്ചുള്ള ചരിത്രമെഴുത്തിൽ ചില പേരുകാരെ മാറ്റിനിർത്തി.വരേണ്യബോധമുള്ള ഈചരിത്രകാരന്മാർ അവർക്ക്ഇഷ്ടമായ ചിലപേരുകാരെ മുൻനിരയിലെത്തിക്കാനാണ് ഇങ്ങനെയൊരു തന്ത്രംപ്രയോഗിച്ചത്. തികച്ചുംസത്യസന്ധമല്ലാത്ത ഇവരുടെ ഈ ചരിത്രമെഴുത്ത് പരിശോധിക്കുന്ന നാടക വിദ്യാർത്ഥിക്ക് മനസ്സിലാക്കാനാവുന്നത് കഴിവുള്ള പല നാടകകൃത്തുക്കളേയും ഇവർ അവഗണിച്ചുവെന്ന സത്യമാണ്. ഈ ചരിത്രകാരന്മാരുടെനോട്ടപ്പാടധികവും അവരവർക്ക് ഇഷ്ട്ടപ്പെട്ട അനുകരണമല്ലന്മാരായ നാടകകൃത്തുക്കളേയും അവരുടെ നാടകങ്ങളേയുംചുറ്റിപ്പറ്റിയാണ്. ഇങ്ങനെയുള്ള ഇവരുടെ ഈ ചരിത്രമെഴുത്ത് അപൂർണവും തെറ്റിദ്ധാരണാജനകവുമാണ്. 1986-ലെ മനോരാജ്യം വിശേഷാൽപ്രതിയിൽ എസ്. ഗുപ്തൻ നായർ , “സംഗീതനാടകത്തിൻ്റെ പ്രാരംഭഘട്ടം ”
എന്ന ഗവേഷണ പഠനത്തിൻ്റെ അവസാനത്തിൽ ചില ഇഷ്ടപേരുകൾ
കുറിച്ച ശേഷം അപ്രസിദ്ധന്മാരായ ചിലർകൂടി ഇക്കാലത്തുണ്ടായിരുന്നിരിക്കാം.അവരെപരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
1982-ൽ നാടക ശതാബ്ദിയാഘോഷിച്ചപ്പോൾകെ.പി.ഏ.സി തിരുവനന്തപുരം ബിഷപ്പ് പെരേരാ ഹാളിൽ ‘നൂറ്റാണ്ടു തികയുന്ന മലയാള നാടകവേദിയും സമകാലിക പ്രവണതകളും ” എന്ന വിഷയം ആധാരമാക്കി ഒരു സെമിനാറു സംഘടിപ്പിച്ചു. മലയാള നാടകവേദിയുടെ നൂറുവയസ്സിനെക്കുറിച്ചാണ് പ്രധാനതർക്കം. നരേന്ദ്രപ്രസാദും വൈക്കംചന്ദ്രശേഖരൻനായരുമാണ് നാടകവേദിക്ക് നൂറു വയസ്സെന്ന് മാത്രം കണക്കാക്കാമോ എന്ന സന്ദേഹം പ്രകടിപ്പിച്ചത്. മലയാളനാടകവേദിയുടെ പ്രായം നൂറിലെത്തിച്ചത്എന്തടിസ്ഥാനത്തിലാണ്? ഈ നൂറുകൊല്ലങ്ങൾക്ക് മുമ്പ് നാടകവേദി ശൂന്യതയിലായിരുന്നോ? തായ് വേരുകൾ എത്ര ആഴത്തിൽ പോയിട്ടുണ്ട്? ഇത്തരംചോദ്യങ്ങളായിരുന്നുപ്രധാനമായി ഉയർന്നത്.
മലയാളനാടകവേദിയുടെ വേരന്വേഷിച്ചാൽ ആദിമപ്രഭാതത്തിലെ ഉദയത്തോളമെത്തുമെന്നതിനാൽ മലയാളത്തിൽ എഴുതി അവതരിപ്പിച്ച ആദ്യ നാടകം നൂറുകൊല്ലം പിന്നിട്ടു എന്ന് ഗണിക്കുന്നതിൽ തെറ്റില്ലെന്ന ന്യായംപറച്ചിലോടെ വൈക്കം തർക്കത്തിൽ നിന്ന് പിന്മാറി. തിറയിലും തെയ്യത്തിലും മുടിയേറ്റിലും പടയണിയിലും പൊറാട്ടിലും കാക്കാരിശ്ശിയിലും കൂടിയാട്ടത്തിലും കഥകളിയിലുമൊക്കെ നാടകമുണ്ടെന്നറഞ്ഞിട്ടും നാടകവേദിയുടെ പ്രായം കണക്കുകൂട്ടിയതിൽ തെറ്റുണ്ടെന്ന കാര്യത്തിൽ നരേന്ദപ്രസാദ് ഉറച്ചുനിന്നു. അന്നത്തെ ആ സെമിനാറിൽ ഈ വിഷയത്തിൽ ശക്തമായ എതിർസ്വരമുയർത്തിയത് നരേന്ദ്രപ്രസാദ്മാത്രമാണ്. മറ്റുള്ളവരെല്ലാം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയെ വാഴ്ത്തിപ്പാടാൻ എത്തിയവരായിരുന്നു.
പ്രമുഖനാടകാചാര്യനായ പി.കെ. വേണുക്കുട്ടൻ നായർ അദ്ദേഹത്തിൻ്റെ ” വഴിത്തിരിവുകൾ ” എന്ന നാടക പഠന ഗ്രന്ഥത്തിൽ ആദ്യ മലയാള നാടകമായി
പറയുന്നത് റ്റി.സി. അച്ചുതമേനോൻ്റെ “സംഗീതനൈഷധ”മാണ്. മലയാളത്തിൽ
പിൽക്കാലത്ത് പ്രസിദ്ധമായിത്തീർന്ന ഗാന സംഘടിത സംഗീതനാടകങ്ങൾക്ക്അത് വഴിയൊരുക്കിയെന്നും പറയുന്നുണ്ട്. നാടകചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ആദ്യനാടകമായി അംഗീകാരം നേടണമെങ്കിൽ അത് പ്രസിദ്ധീകരിച്ചിട്ട്
കാര്യമില്ലെന്നും അരങ്ങത്ത് അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടണമെന്നും സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ അവതരിപ്പിക്കപ്പെട്ട് ജനശ്രദ്ധനേടിയ വലിയകോയിതമ്പുരാൻ്റെ കാളിദാസശാകുന്തളത്തിൻ്റെ തർജ്ജിമ തിരുവട്ടാർ
നാരായണപിള്ളയും സംഘവും അരങ്ങിലെത്തിച്ചു . അതുകൊണ്ടാണ് ആ നാടകത്തെ ആദ്യ മലയാള നാടകമായി ചരിത്രകാരന്മാർരേഖപ്പെടുത്തിയിട്ടുള്ളതെന്നും വേണുക്കുട്ടൻ നായരുടെ പഠനഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
(ഇതെത്ര മാത്രം ശരിയാണെന്ന് നമുക്ക് പരിശോധിക്കാം )
പ്രമുഖ നടനായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ അദ്ദേഹത്തിൻ്റെ നാടകസ്മരണകൾ എന്ന ഗ്രന്ഥത്തിൽ ആദ്യ മലയാള നാടകമായി പരിഗണി
ച്ചിട്ടുള്ളത് കൊച്ചീപ്പൻ തരകൻ്റെ “മറിയാമ്മ ” നാടകത്തെയാണ്. ഇത് സ്വതന്ത്രവും തനിമയാർന്നതുമായ മലയാളനാടകവേദിക്കായി തുടക്കം കുറിച്ച ഒരുനാടകമാണെന്നാണ് ഭാഗവതർഎഴുതിയിട്ടുള്ളത്. കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയുടെ “എബ്രായക്കുട്ടി” നാടക ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. മറിയാമ്മ നാടകം നിരവധി തവണ അരങ്ങേറി ജനശ്രദ്ധ
നേടിയിട്ടുണ്ടെന്നും കുഞ്ഞുകുഞ്ഞു ഭാഗവതർ ഉറപ്പിച്ചു പറയുന്നു.
നാടകപണ്ഡിതന്മാരുടെ കാഴ്ചപ്പാടിൽ അരങ്ങുകണ്ടനാടകമാണ് ആദ്യ നാടകമെങ്കിൽ വലിയകോയിത്തമ്പുരാൻ്റെ കാളിദാസശാകുന്തളത്തിൻ്റെ തർജ്ജിമയ്ക്കു മുന്നേ അവതരിക്കപ്പെട്ട മറിയാമ്മനാടകമെന്തേ ആദ്യനാടകമായിഅംഗീകരിക്കപ്പെടാതെ പോയത് ?
1895-ൽ ഭാഷാപോഷിണിയിൽ മുൻഷിരാമക്കുറുപ്പിൻ്റെ കുറിപ്പിൽ “വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ ഭാഷാശാകുന്തളവും മന്നാടിയാരുടെ ജാനകീപരിണയ” വും പുറത്തുവന്നതിന് ശേഷമാണ് മലയാളനാടകവേദിക്ക് അഭൂത പൂർവമായ വളർച്ചയുണ്ടായതെന്ന് പറയുന്നുണ്ട്. ഇതിന് മറുപടിയായി 1980-ലെ ദീപിക വാർഷികപതിപ്പിൽ പവനൻ “നാടകസാഹിത്യത്തിൻ്റെ നൂറ്റാണ്ട് “എന്ന നാടകക്കുറിപ്പിൽ ചോദിക്കുന്നുണ്ട് മുൻഷി രാമക്കുറിപ്പ് പ്രശംസിച്ച രണ്ടു നാടകങ്ങൾ തന്നെ അത്ര പ്രശംസാർഹങ്ങളാണോ? അഭിജ്ഞാനശാകുന്തളം വായിച്ചു മനസ്സിലാക്കുന്നവർക്കു കാളിദാസൻ്റെ മൂലഗ്രന്ഥം തന്നെ വായിച്ചാസ്വദിക്കുവാൻ കഴിയുമായിരുന്നു. പിന്നെ കേരളവർമ്മത്തമ്പുരാൻ്റെ ശ്ലോക നിർമ്മാണ കഴിവു കാണുവാൻ വേണ്ടി അഭിജ്ഞാനശാകുന്തളം വീണ്ടും വായിക്കേണ്ടതുണ്ടോ? തമ്പുരാൻ തന്നെ ഈ വസ്തുത പിന്നീടു മനസ്സിലാക്കിയതിൻ്റെ ഫലമായിട്ടാണ് ശകുന്തളം അദ്ദേഹം ഒരിക്കൽ കൂടി 1912-ൽ തർജ്ജമ ചെയ്തത്. “മണിപ്രവാളശാകുന്തളം ” എന്നപേരിലായിരുന്നത്. അതിൻ്റെസ്ഥിതിയും വ്യത്യസ്തമല്ല.
ഇവിടെ ചരിത്രസത്യങ്ങൾ മറയ്ക്കാൻ ഇപ്പോഴും ചില തർക്കക്കുറ്റികൾ വേരുറച്ചുനില്ക്കുകയാണ്. ഈ വേരറുക്കാൻ കരുത്തുള്ള പുതുതലമുറ കടന്നു
വരുമെന്ന് പ്രത്യാശിക്കാം





