പ്രകൃതിയിലെ വിസ്മയങ്ങൾ – തീച്ചിറകൻ ചിത്രശലഭം

കെ വി വിൻസന്റ്

Tawny Coster എന്ന തീച്ചിറകൻ (Acraea terpsicore), Nymphalidae (brush-footed butterflies) കുടുംബത്തിൽപ്പെട്ട, തുകൽ പോലെയുള്ള ചിറകുകളുള്ള ഒരു ചെറിയ ചിത്രശലഭമാണ്. 1758-ൽ Carl Linnaeus (1707 – 1778) ആണ് ഇതിനെ ആദ്യമായി രേഖപ്പെടുത്തിയത്.

പാസിഫ്ലോറ (Passiflora) ഇനത്തിൽപ്പെട്ട സസ്യങ്ങളിൽ നിന്നു വേർതിരിച്ചെടുത്തു സ്വാംശീകരിക്കുന്ന വിഷവസ്തുക്കൾ പുഴുവിനും, പിന്നീടു പ്യൂപ്പയ്ക്കും പൂർണ്ണവളർച്ചയെത്തിയ ശലഭത്തിനും സംരക്ഷണം നൽകുന്നു. ഭക്ഷിച്ചാൽ ദോഷകരമാണെന്ന കാര്യം വിളിച്ചോതുന്ന തരത്തിലുള്ള പ്രത്യേക നിറങ്ങൾ (aposematic colors) പ്യൂപ്പയിൽ വ്യക്തമായി കാണാം. താങ്ങി ഉറപ്പിക്കുന്നതിനുള്ള പ്രത്യേക ഇഴകളുടെ സഹായമില്ലാതെയാണ് പ്യൂപ്പ സ്വതന്ത്രമായി തൂങ്ങിക്കിടക്കുന്നത്.

ലാർവ (പുഴു) ഘട്ടത്തിൽ ശേഖരിച്ച വിഷാംശം കാരണം, പൂർണ്ണവളർച്ചയെത്തിയ ചിത്രശലഭത്തെയും മിക്ക ഇരപിടിയൻ ജീവികളും ഒഴിവാക്കാറുണ്ട്. കൂടാതെ, കാലുകളുടെ സന്ധികളിലുള്ള ഗ്രന്ഥികളിൽ നിന്നും പുറപ്പെടുവിക്കുന്ന, അരോചകവും ദുർഗന്ധമുള്ളതുമായ മഞ്ഞനിറത്തിലുള്ള ദ്രാവകവും ഇതിനെ ഇരപിടിയന്മാരിൽ നിന്നും സംരക്ഷിക്കുന്നു. എന്നിട്ടും ആക്രമിക്കപ്പെട്ടാൽ, ചത്തതുപോലെ അഭിനയിക്കുകയും, അപകടം ഒഴിഞ്ഞാലുടൻ പറന്നുയർന്നു യാത്ര തുടരുകയും ചെയ്യുന്നു. കൂടാതെ, ഇതിന്റെ കടുപ്പമുള്ള പുറംചട്ട (exoskeleton) കുറേയൊക്കെ പക്ഷികളുടെ കൊത്തലേറ്റാലും പല്ലികളുടെ കടിയേറ്റാലും അതിജീവിക്കാൻ ഇതിനെ സഹായിക്കുന്നു.

ഇണചേരലിനുശേഷം പെൺശലഭങ്ങളിൽ ‘sphragis’ (copulatory plug) രൂപപ്പെടുന്ന ഒരു വിഭാഗം ശലഭങ്ങളിൽ ഇതുൾപ്പെടുന്നു. ആൺശലഭം ‘spermatophore’ (ബീജപ്പൊതി) കൈമാറിയതിനുശേഷം, തന്റെ വേറൊരു ഗ്രന്ഥിയിൽ നിന്നുള്ള ഒരുതരം മെഴുകുപോലെയുള്ള സ്രവം പെൺശലഭത്തിന്റെ ജനനേന്ദ്രിയ ദ്വാരത്തിലൂടെ പകരുകയും അതു പുറത്തേയ്ക്ക് ഒഴുകി ഉറച്ച് ഒരു അടപ്പായി രൂപപ്പെടുകയും ചെയ്യുന്നു. മറ്റ് ആൺശലഭങ്ങളുമായുള്ള ഇണചേരൽ തടയുന്നതിനാണ് ഇത്.

Hot this week

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...

രാത്രി വഴികൾ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്

ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം അവളുടെ മനസ്സിൽ...

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നേരെ പോലീസതിക്രമം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ...

പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ രാജി ആവശ്യപ്പെട്ട് ഇടത് –...

ഇന്ത്യൻ യുവതയുടെ പ്രതിഷേധം

ചീഫ് തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്  സിജെപി നേതൃത്വത്തിൽ ...

Topics

ഹിന്ദുത്വരാഷ്ട്രീയം പോയവാരം – അയോധ്യയിലെ ക്രിമിനൽ രാജ്

  ഹിന്ദുത്വരാഷ്ട്രീയം പോയവാരം -  കെ എൻ ​ഗണേശ് എഴുതുന്ന പുതിയ...

ഏകാന്തതയുടെ രാഷ്ട്രീയ വഴികൾ

ഏകാന്തത രാഷ്ട്രീയത്തിലും അനിവാര്യമായ ഒരു ഘടകമായിരുന്നോ? പ്രണയത്തിലും ജീവിതത്തിലും അവനവനിലും തോന്നുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img