പ്രകൃതിയിലെ വിസ്മയങ്ങൾ – വണ്ടുകൾ പലതരം

കെ വി വിൻസന്റ്

ഗ്രീക്ക് വാക്കുകളായ ‘koleos’ (ഉറ/കവചം), ‘pteron ‘ (ചിറക്) എന്നിവയിൽ നിന്നാണ് വണ്ടുകളുടെ നിര (order) യുടെ നാമമായ Coleoptera ഉരുത്തിരിഞ്ഞത്. ഇവയുടെ മുൻചിറകുകൾ കട്ടിയുള്ള ചിറകാവരണങ്ങളായി (wing-cases) രൂപാന്തരപ്പെട്ടിരിക്കുന്നു. വിവരിക്കപ്പെട്ട ഏകദേശം 4,00,000 ഇനം വണ്ടുകളുണ്ട്. ഇത് ആകെ അറിയപ്പെടുന്ന ജന്തുവർഗ്ഗങ്ങളുടെ 25 ശതമാനത്തോളം വരും.. “ദൈവത്തിന്റെ സൃഷ്ടികളിൽ നിന്ന് അവിടുത്തെ ചിന്താഗതിയെക്കുറിച്ച് നമുക്ക് എന്ത് അനുമാനിക്കാം?” എന്ന് ചില ദൈവശാസ്ത്രജ്ഞർ കളിയാക്കി ചോദിച്ചപ്പോൾ, “വണ്ടുകളോടുള്ള അമിതമായ ആഭിമുഖ്യം” എന്നു പരിഹാസരൂപേണ മറുപടി പറയാൻ John Burdon Sanderson Haldane FRS (1892–1964) എന്ന ജീവശാസ്ത്രജ്ഞനെ പ്രേരിപ്പിച്ചത് വണ്ടുകളുടെ ഈ വലിയ എണ്ണവും വൈവിധ്യവുമാണ്. മാർക്സിസ്റ്റും നിരീശ്വരവാദിയുമായിരുന്ന ഹാൽഡെയ്ൻ, തന്റെ രാഷ്ട്രീയ വിയോജിപ്പുകളെ ത്തുടർന്ന് 1956-ൽ ഇംഗ്ലണ്ട് വിടുകയും 1961-ൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും ചെയ്തു.

ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ‘Frog-legged leaf beetle’ (Sagra femorata) എന്ന മുക്കാൽ ഇഞ്ചിൽ താഴെ മാത്രം നീളമുള്ള വണ്ടിനു തവളയുടേതിനു സമാനമായ പിൻകാലുകളാണുള്ളത്. 1773-ൽ ബ്രിട്ടീഷ് കീടശാസ്ത്രജ്ഞനായ Dru Drury (1725 – 1804) ആണ് ഇതിനെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. ഇതിന്റെ ജനുസ്സ് നാമമായ.Sagra എന്നത് ‘സാന്ദ്രമായ വനം’ എന്നർത്ഥം വരുന്ന ഒരു റഷ്യൻ പ്രാദേശിക ഭാഷാ പദത്തിൽ നിന്നാണ് ഉണ്ടായത്. സ്പീഷീസ് നാമമായ femorata ‘തുടയെല്ല്’ എന്നർത്ഥം വരുന്ന femur എന്ന ലാറ്റിൻ പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. മറ്റുമിക്ക പ്രാണികളിൽ നിന്നും വ്യത്യസ്തമായി, ആൺവണ്ടുകൾക്ക് വലിപ്പം കൂടുതലാണ്. കൂടാതെ .വളരെ നീളമേറിയതും ബലമുള്ളതുമായ പിൻകാലുകളും ഉണ്ട്.. ഇവയുടെ അടിസ്ഥാന നിറത്തിൽ വ്യത്യാസങ്ങൾ കാണാറുണ്ടെങ്കിലും, സാധാരണയായി ലോഹത്തിളക്കമുള്ള നീല, പച്ച നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. 2012-ലാണ് ഞാൻ ഈ ചിത്രം പകർത്തിയത്. മറ്റേ ഫോട്ടോയിൽ കാണുന്നത് ജർമനിയിലെ Karlsruhe എന്ന സ്ഥലത്തെ State Museum of Natural History യിലെ വണ്ടുശേഖരത്തിന്റെ ഒരു ചെറിയ ഭാഗമാണ്.

Hot this week

നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോൺ...

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

Topics

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...
spot_img

Related Articles

Popular Categories

spot_imgspot_img