കല ജനകീയമാകുന്ന വഴികൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

നുഷ്യപരിണാമദശകളിൽ ഒപ്പം ഇഴചേരുന്ന കലകൾ വൈവിധ്യപൂർണമാണ്‌. കലകൾ വഹിക്കുന്ന പങ്കും പ്രധാനപ്പെട്ടതാണ്‌. കലയിലൂടെ നാം സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന പ്രകൃതിയെ (ലോകത്തെയാകെ), തൊട്ടറിയുകയാണ്‌ കലാകാരർ ചെയ്യുന്നത്‌. പ്രകൃതിവസ്‌തുക്കളിൽ സൗന്ദര്യം കണ്ടെത്തുകയും സങ്കീർണമായ രൂപങ്ങളെ ലളിതവത്‌കരിക്കുകയും അവയെ സൂക്ഷ്‌മനിരീക്ഷണം നടത്തി കലാവിഷ്‌കാരങ്ങളാക്കി രൂപപരിണാമം സംഭവിപ്പിക്കുകയും ചെയ്യുന്ന കാലമാണിന്ന്‌‐ കലാകാര കൂട്ടായ്‌മകളിലൂടെയും അല്ലാതെയും. സാമൂഹ്യാനുഭവത്തിന്റെ കൂടി പ്രതിഫലനമാകുകയാണിവിടെ. വിചാരത്തിലും ചിന്തകളിലുമൊക്കെ തീപിടിപ്പിക്കുന്ന കാലത്തിലൂടെ കടന്നുപോകുമ്പോൾ അടിസ്ഥാനപരമായി സർഗാത്മകത എന്നതും ഇത്തരം കൂട്ടായ്‌മകളുടെ തിരിച്ചറിയലുകളാണ്‌. അറിവിലൂടെ, ബോധ്യത്തിലൂടെ സമൂഹത്തെയും ചുറ്റുപാടുകളെയും ഉൾക്കരുത്ത്‌ നഷ്ടമാകാതെ ആവിഷ്‌കരിക്കുക എന്ന ധർമമാണ്‌ ശരിയായ സർഗാത്മകത. കലാകാരരെപോലെ സാമാന്യജനങ്ങളിലും സർഗാത്മക മനസ്സ്‌ സ്വരൂപീക്കുകയാണ്‌ കലാകാരരും കലാസംഘടനകളും കലാസ്ഥാപനങ്ങളും ചെയ്യേണ്ടുന്നത്‌. ഒറ്റപ്പെട്ട ഇടങ്ങളിലെങ്കിലും അത്‌ പാലിക്കപ്പെടുന്നു എന്നത്‌ പ്രധാനം. അത്തരത്തിൽ കുട്ടികളുടെ കലാഭിരുചികളെ വളർത്തിയെടുക്കാനുള്ള സർഗാത്മക പ്രവർത്തനങ്ങളാണ്‌ കാഞ്ഞിരംകുളത്തെ ആനന്ദ കലാകേന്ദ്രം നടത്തിവരുന്നത്‌. കലയെ സ്‌നേഹിക്കുന്ന സമാനമനസ്‌കരായ കലാകാരരുടെ കൂട്ടായ്‌മ കലയിലൂടെ സമാധാനം പ്രസരിപ്പിക്കുന്നു. മത്സരചിന്ത കൂടാതെ കുട്ടികളിൽ കലയുടെ വെളിച്ചം പകർന്നു നൽകുന്നു.

ശിൽപകലയിലും ചിത്രകലയിലും നിരവധി ക്യാമ്പുകളും കുട്ടികൾക്കായുള്ള ചിത്രകലാ കളരികളും ആനന്ദ കലാകേന്ദ്രം നടത്തിവരുന്നു. അതിന്റെ തുടർച്ചയായിട്ടാണ്‌ 2025 മാർച്ചിൽ ജലഛായ ചിത്രരചനാ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. ശ്രദ്ധേയ ചിത്രകാരനായ കാഞ്ഞിരംകുളം വിൻസന്റിന്റെ നേതൃത്വത്തിലാണ്‌ കലാകേന്ദ്രം പ്രവർത്തിക്കുന്നത്‌. ചിത്രകാരൻ ആർ വി സന്തോഷാണ് ക്യാമ്പിന്റെ ക്യൂറേറ്റർ. വിജയകുമാർ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ പ്രമുഖ ചിത്രകാരരായ എൻ ദിവാകരൻ, നാരായണ ഭട്ടതിരി, കെ ബാബു നമ്പൂതിരി, ആര്യനാട്‌ രാജേന്ദ്രൻ, ഷിബു ശിവറാം, പ്രൊഫ. വി ജയചന്ദ്രൻ, അനിൽ കരൂർ, സ്വാതി ജയകുമാർ, മനു മാധവൻ, റീന സുനിൽ, രാജൻ അനന്തപുരി, തോമസ്‌ രാമപുരം, മോഹൻ ഡി, ലെനി അരുൺ, ആദിഷ്‌, ജ്യോതി രാംകുമാർ തുടങ്ങി ഇരുപതുപേരാണ്‌ ക്യാമ്പിൽ പങ്കെടുത്ത്‌ ചിത്രരചന നടത്തിയത്‌.

ആനന്ദ കലാകേന്ദ്രത്തിലെ പച്ചപ്പിന്റെ ടോണുകളോട്‌ ചേർന്നിരുന്നാണ്‌ കലാകാരർ ചിത്രം വരച്ചത്‌. പ്രകൃതിയോടിണങ്ങുന്ന അന്തരീക്ഷമൊരുക്കുന്നതിൽ വിൻസന്റിനും ഭാര്യ എസ്‌ വിമലയ്‌ക്കും മുഖ്യപങ്കാണുള്ളത്‌. പ്രകൃതിയുടെ ലാവണ്യബോധത്തിന്റെയും ഭാവാത്മകതയുടെയും ചിന്തയുടെയും പുതിയ രൂപനിർമിതികളിലേക്കു തുറന്നിടുന്ന സമീപനമാണ്‌ ആനന്ദ കലാകേന്ദ്രത്തിനുള്ളത്‌. അതിരുകളില്ലാത്ത സമന്വയ സൗഹൃദവും കാപട്യമില്ലാത്ത ജൈവ തനിമയും ഇവിടെ ദൃശ്യമാണ്‌. അതുകൊണ്ടുകൂടിയാണ്‌ വർഷങ്ങളുടെ പിൻബലത്തോടെ വിൻസന്റും ഭാര്യയും കലാപഠനത്തിനെത്തുന്ന കുട്ടികളെ ചേർത്തുപിടിച്ചുകൊണ്ട്‌ ഒരു കുടുംബമായി മുന്നോട്ടുപോകുന്നതും ചലനാത്മകമാക്കുന്നതും മറ്റൊന്നും പ്രതീക്ഷിക്കാതെ. ഒപ്പം കലാസ്വാദകരായ ദേവപ്രസാദ്‌ ജോൺ, ഡോ. സജികുമാർ തുടങ്ങിയവരുടെ സഹകരണവുമുണ്ട്‌.

ജലഛായം മാധ്യമമാക്കിയ ചിത്രരചനാ ക്യാമ്പിൽ ആനന്ദ കലാകേന്ദ്രത്തിന്റെ പശ്ചാത്തലമാകുന്ന പ്രകൃതിയുടെ ഭാവങ്ങളാണ്‌ കൂടുതൽപേരും വരച്ചുകാട്ടിയത്‌. കേരളത്തിലെ പ്രമുഖ രേഖാചിത്രകാരനും മുതിർന്ന കലാകാരനുമായ എൻ ദിവാകരൻ പ്രകൃതിക്ക്‌ നവീനമായ നിറക്കൂട്ടുകളിലൂടെ ക്രിയാത്മകമായ കാഴ്‌ചയൊരുക്കുകയായിരുന്നു തന്റെ ചിത്രത്തിലൂടെ. കണ്ണുകൾക്കാനന്ദം പകരുന്ന യഥാതഥമായ സൗന്ദര്യക്കാഴ്‌ച. പ്രത്യാശയുടെ കിരണങ്ങൾ വർണവെളിച്ചമായി പകർന്നുനൽകുന്ന ചിത്രമാണ്‌ ആര്യനാട്‌ രാജേന്ദ്രന്റേത്‌. ജൈവസ്വാതന്ത്ര്യത്തിനെതിരെയുള്ള ചെറുത്തുനിൽപ്പുകൾ‐ ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശങ്ങളിൽ ചേർന്നുനിൽക്കുന്ന പ്രകൃതിയെ അടയാളപ്പെടുത്തുകയാണ്‌ കെ ബാബു നമ്പൂതിരിയുടെയും അനിൽ കരൂരിന്റെയും ചിത്രങ്ങൾ. ചുറ്റുമുള്ള പച്ചപ്പിലേക്ക്‌ കണ്ണുതുറന്നു നോക്കാൻ പ്രേരിപ്പിക്കുന്നവയാണ്‌ ഷിബു ശിവറാമിന്റെ ചിത്രം. പ്രകൃതിയിൽനിന്നകന്നുപോയ മനുഷ്യർക്കു പിന്നാലെ പ്രകൃതി തേടിവരുന്നതിന്റെ കാഴ്‌ചകളാണ്‌ സ്വാതി ജയകുമാർ, രാജൻ, മനു മാധവൻ എന്നിവരുടെ രചനകളിൽ തെളിയുന്നത്‌. പ്രപഞ്ചത്തെ ധ്യാനിക്കുന്നതോടൊപ്പം സ്വപ്‌നാത്മക മാതൃകകളൊരുക്കിയ ചിത്രങ്ങളടക്കം മികച്ച രചനകളാണ്‌ ഈ ക്യാന്പ്‌ സമ്മാനിച്ചത്‌. പ്രകൃതിയെ അറിയാനും പഠിക്കാനും സമൂഹത്തെ അറിയിക്കാനുമൊക്കെ ഇത്തരം ക്യാന്പുകൾക്ക്‌, കൂട്ടായ്‌മകൾക്ക്‌ കഴിയും. അതുതന്നെയാണ്‌ ഇന്നത്തെ കാലഘട്ടം നമ്മോട്‌ ആവശ്യപ്പെടുന്നതും. l

Hot this week

പി ജി: തളരാതെ വായിച്ചു വളർന്നൊരാൾ

കോളേജ് ക്യാമ്പസ്സുകളും സമൂഹവും തമ്മിലുള്ള നാഭീ-നാളബന്ധം സർഗാത്മകമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും...

പാപ്പാ ഉമാനാഥ്‌

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാപ്പാ ഉമാനാഥ്‌ അഖിലേന്ത്യാ...

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

Topics

പി ജി: തളരാതെ വായിച്ചു വളർന്നൊരാൾ

കോളേജ് ക്യാമ്പസ്സുകളും സമൂഹവും തമ്മിലുള്ള നാഭീ-നാളബന്ധം സർഗാത്മകമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും...

പാപ്പാ ഉമാനാഥ്‌

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാപ്പാ ഉമാനാഥ്‌ അഖിലേന്ത്യാ...

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

ചരടുകുത്തി കോൽക്കളി

ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട്...

അതിദാരിദ്ര്യ നിർമ്മാർജ്ജനവും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും

എല്ലാ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്, എന്നാൽ അത്യാർത്തിക്ക് അത് തികയില്ല...
spot_img

Related Articles

Popular Categories

spot_imgspot_img