വേനൽത്തുമ്പികൾ : 4000 കലാകാരർ 4500 വേദികൾ

ദേവിക ബി എസ് ബാലസംഘം തിരു: ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം

         .
ഷ്യയിലെ തന്നെ ഏറ്റവും വലിയ ചലിക്കുന്നതിയറ്റർ എന്നറിയപ്പെടുന്ന വേനൽത്തുമ്പി കലാജാഥ കേരളമൊട്ടാകെ പാറിപറക്കുന്നു . കുട്ടികളിൽ അറിവു പകരുവാനും അവരുടെ  കഴിവുകൾ  പരിപോഷിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള  വേനൽതുമ്പികൾ അവരുടെ വിജയഗാഥ തുടരുകയാണ്.
ദേവിക ബി എസ്

1990 ലാണ് വേനൽതുമ്പികൾക്ക് തുടക്കം കുറിക്കുന്നത്. അന്ന് ഒരു ജില്ലയിൽ ഒരു ജാഥമാത്രമേയുണ്ടായിരുന്നുള്ളൂ.  ഇന്ന് 210 ഏരിയ ജാഥകളായി വേനൽതുമ്പികൾ വളർന്നിരിക്കുന്നു. 4000 ത്തോളം കുട്ടി കലാകാരർ അണിനിരക്കുന്നു. ഏപ്രിൽ മാസത്തെ വേനലവധിക്ക് തുമ്പികൂട്ടുകാർ 4500 ഓളം വേദികളിൽ ദശലക്ഷക്കണക്കിന് കുട്ടികളോടും രക്ഷിതാക്കളോടും സംസാരിക്കുന്നു.

സത്യങ്ങളെ ഭയക്കുന്ന കാലഘട്ടത്തിൽ, സത്യത്തെയും ചരിത്രത്തെയും മറച്ചുവെക്കുന്ന കാലത്ത്  നൂതനാശയങ്ങൾ പ്രമേയമായ അർത്ഥപൂർണമായ  നാടകങ്ങളും നൃത്തങ്ങളും ഗാനങ്ങളും പൊതുസമൂഹത്തിനു മുന്നിൽ വേനൽതുമ്പികൾ അവതരിപ്പിക്കുന്നു.
2023ൽ ഗുജറാത്തിൽ ഒമ്പതാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ചോദ്യപേപ്പറിൽ വന്ന ഒരു ചോദ്യം മഹാത്മാഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തത് എന്നാണ് . മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ കൊന്നതാണ് എന്ന ചരിത്രസത്യത്തെ  2023ലെ വേനൽതുമ്പി കൂട്ടുകാർ ‘ ഒരു സത്യാന്വേഷണം ‘എന്ന നാടകത്തിലൂടെ വിളിച്ചുപറഞ്ഞു.
   
2025ലെ വേനൽതുമ്പികൾ പുതുതലമുറയുടെ ‘ട്രെൻഡും വൈബും ‘ അനുസരിച്ച് ചിട്ടപ്പെടുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
വിക്ടർ യൂഗോവിൻറെ ‘പാവങ്ങൾ’ എന്ന മഹത്തായകൃതിയുടെ മലയാള  പരിഭാഷക്ക് നൂറുവർഷം തികയുന്ന ഈ വേളയിൽ ‘പാവങ്ങൾ’  ലഘുനാടകമായി വേനൽത്തുമ്പികൾ  അവതരിപ്പിക്കുന്നു. പ്രിയപ്പെട്ട എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ കൃതികളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രംഗശില്പമുണ്ട് ഇത്തവണത്തെ അവതരണങ്ങളിൽ. ബാലസംഘത്തിന്റെയും തുമ്പികൂട്ടുകാരുടെയും പ്രിയകൂട്ടുകാരനായിരുന്ന ശിവശങ്കരൻമാഷിനെ  അനുസ്മരിക്കുന്ന പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട് . ലഹരിയും അന്ധവിശ്വാസങ്ങളും  വൻഅപകടമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ  ഈ വിഷയത്തെ ‘കെണി’ എന്ന നാടകത്തിലൂടെ തുമ്പികൾ അവതരിപ്പിക്കുന്നു. ഹിംസാത്മകതക്കെതിരെ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ‘തല്ലുകളി’ എന്ന പാവങ്ങൾ, തല്ലുകളി, കെണി, ബത്തൂട്ടിയാ സച്ചാട്ടാ  എന്നീ നാടകങ്ങളും , നാലു നൃത്ത ശില്പങ്ങളും 2025ലെ വേനൽതുമ്പികൾ സംസ്ഥാനത്തിലെ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിക്കുന്നു.
2025 വേനൽതുമ്പി കലാജാഥയുടെ സംസ്ഥാനതല പരിശീലന ക്യാമ്പ് എറണാകുളം ജില്ലയിലെ നേര്യമംഗലത്താണ് നടത്തിയത് . തിരുവനന്തപുരം ജില്ലാക്യാമ്പ് കടയ്ക്കാവൂരിലും. ജില്ലാക്യാമ്പിൽ മൂന്ന് ഏരിയയിലെ തുമ്പികൾ പരിശീലനം നേടി. അതിനുശേഷം 16 ഏരിയകളിലായി ക്യാമ്പുകൾ സംഘടിപ്പിച്ചു. ഏപ്രിൽ അവസാനത്തോടു കൂടി തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജുകളിൽ അവർ പറന്നെത്തി.
ഒരു വില്ലേജിൽ രണ്ട് കേന്ദ്രങ്ങളിലായി ആവേശോജ്ജ്വല സ്വീകരണങ്ങളും സമ്മാനങ്ങളുമായി തുമ്പികളെ നാട്ടുകാർ സ്വീകരിക്കുന്നു.
കുട്ടികളുടെ ബദൽവിദ്യാഭ്യാസപ്രസ്ഥാനമാണ് ബാലസംഘം. അന്യന്റെ ജാതി ചോദിക്കാൻ ഞങ്ങളെ  പഠിപ്പിച്ചില്ല. അന്യന്റെ മതം ചോദിക്കാൻ പഠിപ്പിച്ചില്ല. ചോരപറ്റിയ കത്തികൾ കയ്യിൽ നൽകിയില്ല.പഠിപ്പിച്ചത് എല്ലാവരെയും ഒരുപോലെ കാണാനും ശാസ്ത്രത്തിനൊപ്പം നടക്കാനുമാണ് . സ്നേഹവും നന്മയും യുക്തിയും രാഷ്ട്രീയബോധവും നിറഞ്ഞ മനുഷ്യനിലേക്കുള്ള വഴി കാണിച്ചുതന്ന സംഘടനയുടെ പേരാണ് ബാലസംഘം. വേനൽത്തുമ്പികൾ ബാലസംഘത്തിന്റെ ലക്ഷ്യവും നയവും പ്രകടമാകുന്ന വേദി കൂടിയാണ്. l

Hot this week

മൈക്കിൾ ജാക്‌സനും അനേകായിരം ‘മൈക്കിൾ ജാക്‌സന്മാ’ർക്കും

ഒരു തലമുറയിലേക്ക്‌ മൈക്കിൾ ജാക്‌സനും അതിലൂടെ ബ്രേക്ക്‌ ഡാൻസും കൊണ്ടുവന്ന ആവേശം...

ദ്വീപിന്റെ സൗന്ദര്യത്തിൽനിന്ന്‌ സർറിയലിസത്തിലേക്ക്‌

അതീന്ദ്രീയ യാഥാർഥ്യവാദം റിയലിസത്തിനും അപ്പുറം എന്നൊക്കെ അർഥമാക്കുന്ന സർറിയലിസം, ദാദായിസത്തിനുശേഷം ശക്തിയായി...

നിർവാഹകയുടെ ചരിത്രാഖ്യാനം

‘തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന്...

എൻ പ്രസാദറാവു

ആന്ധ്രയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ എൻ പ്രസാദറാവു. കമ്യൂണിസ്റ്റ്‌ പാർട്ടിയും കിസാൻസഭയും...

ഫാസിസം പ്രതിസന്ധി ഇല്ലാതാക്കിയോ?

ഫാസിസവും നവഫാസിസവും 8 "ഭാഗ്യവശാൽ ഇറ്റാലിയൻ ജനത ഒരു ദിവസം നിരവധി തവണ ഭക്ഷണം കഴിച്ചു ശീലിച്ചിട്ടില്ല. അവരുടെ ജീവിത നിലവാരം വളരെ താഴെയാണ്.അവർ ദൗർലഭ്യവും കഷ്ടപ്പാടും അനുഭവിക്കുന്നു" (മുസോളിനി 1930 ഡിസംബർ 18ന് നടത്തിയ പ്രസംഗം)തന്റെ ഭരണകാലത്തും ഇറ്റാലിയൻ ജനത കഷ്ടപ്പെട്ടാണ് ജീവിച്ചു വന്നിരുന്നത് എന്ന് മുസോളിനി തന്നെ സമ്മതിക്കുന്ന പ്രസംഗമാണിത്. സ്ഥിരം ഉയർത്തുന്ന വൈകാരികമായ സങ്കുചിത ദേശീയവാദവും ആത്മീയ...

Topics

സ്പോർട്സ് ജിനോമിക്സ് കായിക പ്രതിഭാനിർണ്ണയത്തിൽ നിർണായകമാകുമ്പോൾ

പുരാതനകാലം മുതൽ മനുഷ്യൻ വിവിധ കായിക പ്രവർത്തനങ്ങളിലും കളികളിലും ആരോഗ്യ പരിപാലനത്തിന്റെ...

നെഹ്‌റൂവിയൻ ആശയങ്ങളും നിയോഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടവും

ഇന്ന് ജവഹർലാൽ നെഹ്‌റുവിന്റെ 61-‐ാം ചരമവാർഷികദിനമാണ്. 1964 മെയ് 27-നാണ് ആ...

അനുഭവൈക വാദം (എംപെരിസിസം)

മനുഷ്യൻ അറിവുകൾ ആർജിക്കുന്നത് എങ്ങിനെയാണ് ? തനിക്കു ചുറ്റുമുള്ള വസ്തുക്കളെക്കുറിച്ചുള്ള ധാരണ...
spot_img

Related Articles

Popular Categories

spot_imgspot_img